Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ വോളി ലീഗ്; പിന്നില്‍നിന്നും തിരിച്ചടിച്ച് കൊച്ചി പ്ലേ ഓഫില്‍

കൊച്ചി: പ്രഥമ പ്രോ വോളി ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് പ്ലേ ഓഫില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ കൊച്ചി ചെന്നൈ സ്പാര്‍ട്ടന്‍സിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 12-15, 10-15, 15-11, 15-13, 15-10. നേരത്തെ കാലിക്കറ്റ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായിരുന്നു. അഞ്ചു കളിയും പൂര്‍ത്തിയാക്കിയ കൊച്ചി നാലു ജയങ്ങളോടെയാണ് പ്ലേ ഓഫ് ഉറപ്പിച്ചത്.

ആദ്യ രണ്ടുസെറ്റും തോറ്റശേഷമായിരുന്നു കൊച്ചിയുടെ തിരിച്ചുവരവ്. ആദ്യ രണ്ട് സെറ്റിലും ഒരിക്കല്‍പ്പോലും ലീഡ് നേടാന്‍ കഴിയാതിരുന്ന കൊച്ചി മൂന്നാം സെറ്റിലാണ് ആദ്യമായി ലീഡ് നേടിയത്. തകര്‍പ്പന്‍ കളിയിലൂടെ തുടക്കത്തില്‍ ചെന്നൈയ്ക്കായിരുന്നു മുന്‍തൂക്കം. നവീന്‍ രാജ ജേക്കബായിരുന്നു ചെന്നൈയുടെ പോയിന്റുകള്‍ നേടിയത്.

pvl

തോല്‍വി മണത്തതോടെ മൂന്നാം സെറ്റില്‍ കൊച്ചിയുടെ തിരിച്ചുവരവാണ് കണ്ടത്. എസ് പ്രഭാകരനും ഡേവിഡ് ലീയും ചേര്‍ന്ന് കൊച്ചിയെ തിരികെ കൊണ്ടുവന്നു. സൂപ്പര്‍ പോയന്റുകള്‍ വീണ്ടും ഇരു ടീമുകളുടേയും പ്രകടനത്തെ ബാധിച്ചു. റഫറിയിങ്ങിലെ പിഴവും കളിക്കിടെ തര്‍ക്കത്തിനിടയാക്കി. ആന്ദ്രെ പതുക്ക് മാന്‍ ഓഫ് ദ മാച്ചായി. മുംബയും ഹൈദരാബാദും തമ്മിലാണ് ചൊവ്വാഴ്ചത്തെ മത്സരം.

Story first published: Tuesday, February 12, 2019, 9:10 [IST]
Other articles published on Feb 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+