Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ വോളി ലീഗ്; നാട്ടങ്കത്തില്‍ കൊച്ചിയെ വീഴ്ത്തി കാലിക്കറ്റ്

കൊച്ചി: പ്രഥമ പ്രോ വോളി ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ആദ്യ തോല്‍വി. മറ്റൊരു കേരള ടീമായ കാലിക്കറ്റ് ഹീറോസ് ഏകപക്ഷീയമായ അഞ്ച് സെറ്റുകള്‍ക്കാണ് കൊച്ചിയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 15-11, 15-9, 15-14, 15-13, 15-10. ലീഗില്‍ ആദ്യമായാണ് ഒരു ടീം അഞ്ചുസെറ്റും നേടുന്നത്. ഇതോടെ കാലിക്കറ്റിന് ബോണസ് പോയന്റും ലഭിച്ചു.

ക്യാപ്റ്റന്‍ ജെറോം വിനീതിന്റെ പ്രകടനമാണ് കാലിക്കറ്റിന് തുണയായത്. ജെറോം ആണ് ടോപ് സ്‌കോറര്‍ (16). കാര്‍ത്തിക്ക്(13), അജിത്ത്‌ലാല്‍(10) എന്നിവരും തിളങ്ങി. പോള്‍ ലോട്ട്മാന്‍ മാന്‍ ഓഫ് ദി മാച്ചായി. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചെത്തിയ ഇരു ടീമുകളുടെതും തുല്യശക്തികളുടെ പോരാട്ടമായിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ രണ്ട് സെറ്റുകളിലൊഴികെ കൊച്ചി പോരാട്ടവീര്യം കാട്ടിയില്ല.

pvl

വമ്പന്‍ താരനിരയുള്ള കൊച്ചിക്ക് മത്സരത്തിലെ പിഴവുകളാണ് തിരിച്ചടിയായത്. സെര്‍വുകളാണ് തോല്‍വിക്ക് കാരണമെന്ന് കൊച്ചി ക്യാപ്റ്റന്‍ ഉക്രപാണ്ഡ്യന്‍ പ്രതികരിച്ചു. എസ് പ്രഭാകരനും ഡേവിഡ് ലീയും ഉള്‍പ്പെട്ട മുന്‍നിര താരങ്ങള്‍ക്ക് വേണ്ടത്ര തിളങ്ങാനായില്ല. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ കലിക്കറ്റ് ബ്ലാക്‌ഹോക്‌സ് ഹൈദരാബാദിനെ നേരിടും.

Story first published: Sunday, February 10, 2019, 10:08 [IST]
Other articles published on Feb 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+