Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ വോളി ലീഗ്; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഹൈദരാബാദ്

കൊച്ചി: പ്രഥമ പ്രോ വോളി ലീഗിന്റെ മൂന്നാം മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്‌സ് ഹോക്‌സും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ച മത്സരത്തില്‍ ഹൈദരാബാദ് ജയിച്ചുകയറി. സ്‌കോര്‍ 15-11, 13-15, 15-11, 14, 15, 15-9. ഇരു ടീമുകളും രണ്ട് സെറ്റ് വീതം നേടിയതോടെ നിര്‍ണായകമായ അഞ്ചാം സെറ്റിലാണ് മത്സരഫലം തീരുമാനിക്കപ്പെട്ടത്.
ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ച വിമാനത്തിനൊപ്പം മൃതദേഹവും കണ്ടെത്തി
ആദ്യ രണ്ട് കളികളും ഏകപക്ഷീയമായപ്പോള്‍ മൂന്നാം മത്സരം ആവേശമായി. ഹൈദരാബാദിനായി വിദേശ കളിക്കാരായ കാള്‍സണ്‍ ക്ലര്‍ക്കും അലക്‌സാണ്ടറും തിളങ്ങി. 15 പോയന്റ് നേടിയ ക്യാപ്റ്റന്‍ ക്ലര്‍ക്കാണ് മാന്‍ ഓഫ് ദ മാച്ച്. അശ്വല്‍ റായ് 14 പോയന്റ് നേടി. ഹൈദരാബാദിന്റെ ലിബറോ കംലേഷിന്റെ പ്രകടനവും നിര്‍ണായകമായി. വിദേശതാരം നോവിക ബിജെലികയും, വൈഷ്ണവും തിളങ്ങി.

pvl

ഡിഫന്‍സ് ലൈനിലെ പിഴവുകളാണ് അഹമ്മദാബാദിനെ തോല്‍വിയിലേക്ക് നയിച്ചത്. മൈതാനമധ്യത്തില്‍ ശൂന്യയിടങ്ങള്‍ സൃഷ്ടിച്ച അവര്‍ എതിരാളികള്‍ക്ക് അവസം നല്‍കി. ഇന്ത്യന്‍ താരവും ക്യാപ്റ്റനുമായ രഞ്ജിത്ത് സിങ്ങും ഗുരീന്ദര്‍ സിങ്ങും അഹമ്മദാബാദിനായി നിലവാരത്തിലേക്കുയര്‍ന്നില്ല. ആറു ടീമുകളും ആദ്യ റൗണ്ട് മത്സരം കഴിഞ്ഞപ്പോള്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സ്, കാലിക്കറ്റ് ഹീറോസ്, ഹൈദരാബാദ് ബ്ലാക്ക്‌ഹോക്‌സ് എന്നീ ടീമുകള്‍ക്ക് രണ്ടു പോയന്റ് വീതമായി. കലിക്കറ്റ് ഹീറോസും യു മുംബ വോളിയും തമ്മിലാണ് ഇന്നത്തെ പോരാട്ടം.

Story first published: Tuesday, February 5, 2019, 9:35 [IST]
Other articles published on Feb 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+