Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ഏകദിനം: വിജയം തുടരാന്‍ ഇന്ത്യ

ട്രെന്‍ഡ്ബ്രിഡ്ജ്: ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനം ട്രെന്റ്ബ്രിഡ്ജില്‍ ശനിയാഴ്ച. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഫോം ഏകദിനത്തില്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട്. എന്നാല്‍ ടെസ്റ്റിലെ ദുരന്തം മറന്ന് ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ വിജയം തുടരാനാകും ടീം ഇന്ത്യയുടെ ശ്രമം. ആദ്യ ഏകദിനം മഴ കൊണ്ടുപോയപ്പോള്‍ രണ്ടാം ഏകദിനം ഇന്ത്യ 133 റണ്‍സിന് ജയിച്ചിരുന്നു.

രോഹിത് ശര്‍മയുടെ പരിക്കാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഓപ്പണിംഗില്‍ സ്ഥിരതയോടെ കളിക്കുന്ന രോഹിതിന്റെ അഭാവം ടീമിന് തിരിച്ചടിയാകും. ശിഖര്‍ ധവവാനും മൂന്നാം നമ്പറിലിറങ്ങുന്ന വിരാട് കോലിയും മികച്ച ഫോമിലില്ല. കാര്‍ഡിഫില്‍ രണ്ടുപേരും നേരത്തെ പുറത്തായപ്പോള്‍ രോഹിത് കളിച്ച അവസരോചിത ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് തുണയായത്.

cricket

പരിക്കേറ്റ രോഹിത് ശര്‍മയ്ക്ക് പകരം അമ്പാട്ടി റായിഡു ടീമിലെത്തിയേക്കും. മുരളി വിജയ് ആണ് രോഹിതിന് പകരക്കാരനായി ഇന്ത്യയില്‍ നിന്നും പോയത്. മലയാളി താരം സഞ്ജു സാംസണ് ശനിയാഴ്ചയും അവസരം കിട്ടാനിടയില്ല. വിരാട് കോലിയും ധവാനും മാത്രമാണ് ബാറ്റിംഗില്‍ മോശം ഫോമില്‍. കാര്‍ഡിഫിലും കോലി പൂജ്യത്തിന് പുറത്തായിരുന്നു.

സുരേഷ് റെയ്‌ന, എം എസ് ധോണി എന്നിവരുടെ ബാറ്റിംഗ് ഫോം ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും ഇന്ത്യയുടെ സര്‍വ്വാധിപത്യമാണ് രണ്ടാം ഏകദിനത്തില്‍ കണ്ടത്. രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ഷമി, അശ്വിന്‍ എന്നിവരും മോശമാക്കിയില്ല. മികച്ച തുടക്കം കിട്ടിയാല്‍ മൂന്നാം ഏകദിനവും ഇന്ത്യയുടെ വഴിക്ക് പോരും. കളി മൂന്ന് മണി മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം.

Story first published: Saturday, August 30, 2014, 10:44 [IST]
Other articles published on Aug 30, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+