For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അച്ഛന് വേണ്ടി സെഞ്ചുറി; സച്ചിന്റെ കളി ഇന്ത്യയ്ക്ക് പ്രചോദനമാകുമോ?

ബ്രിസ്റ്റോള്‍: അച്ഛന്റെ ചിത കത്തിത്തീരും മുമ്പ് കളിക്കളത്തിലേക്ക് തിരിച്ചുവന്ന് സെഞ്ചുറിയോടെ സച്ചിന്‍ ടീമിനെ ജയിപ്പിച്ച ഗ്രൗണ്ടാണിത്, ബ്രിസ്റ്റോള്‍. വിദേശത്ത് തുടരെത്തുടരെ ടെസ്റ്റ് പരമ്പരകള്‍ തോറ്റ് നാണക്കേടിന്റെ പടുകുഴിയിലാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍. പതിവില്‍ കവിഞ്ഞ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ഉണ്ടെങ്കിലേ, മികച്ച ഫോമിലുള്ള ഇംഗ്ലണ്ടിനെ തോല്‍പിക്കാന്‍ കഴിയൂ എന്നത് മൂന്നരത്തരം.

ടെസ്‌റ്റോ പോയി. ഏകദിന പരമ്പരയെങ്കിലും ജയിച്ചില്ലെങ്കില്‍ ക്യാപ്റ്റന്‍ ധോണിയടക്കം ടീമിലെ സൂപ്പര്‍ താരങ്ങളില്‍ പലര്‍ക്കും പണി കിട്ടും. പോരാത്തതിന് അടുത്ത കൊല്ലം ലോകകപ്പാണ് വരാനിരിക്കുന്നത്. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമാണ് ലോകകപ്പ്. ഫാസ്റ്റ് ബൗളിംഗിന്റെ പറുദീസയായ പിച്ചുകളില്‍ ലോകകപ്പ് കളിക്കാനിറങ്ങുന്ന ടീം ഇന്ത്യയ്ക്ക് ഇതിലും മികച്ച ഒരു പരിശീലനക്കളി കിട്ടാനില്ല.

dhoni-kohli


പരമ്പര ജയിച്ച് ഇംഗ്ലണ്ടിന് മറുപടി കൊടുക്കുക എന്നത് മാത്രമല്ല, ലോകകപ്പിനുള്ള ടീമിനെ തയ്യാറാക്കുക എന്ന ശ്രമകരമായ ദൗത്യം കൂടി ക്യാപ്റ്റന്‍ ധോണിയുടെ തലയിലുണ്ട്. 17 അംഗ ടീമിനെയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പരീക്ഷിക്കുന്നത്. 2011 ലോകകപ്പ് ഹീറോ യുവരാജ് സിംഗ് മാത്രമാണ് എടുത്തുപറയേണ്ട ഒരു അസാന്നിധ്യം. പകരം ടീമിലുള്ളത് സഞ്ജു സാംസനെയും കരണ്‍ ശര്‍മയെയും പോലുളള യുവ കളിക്കാരാണ്.

സഞ്ജു സാംസന് കളിക്കാന്‍ അവസരം കിട്ടിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ധോണി ബാറ്റ്‌സ്മാനായി മാത്രം കളിക്കുകയാണെങ്കി സാംസന് കീപ്പറാകാന്‍ അവസരം കിട്ടും. പരിശീലന മത്സരത്തില്‍ സഞ്ജു കളിച്ചിരുന്നു. ബാറ്റിംഗ് നിരയില്‍ പതിവ് പോലെ ധവാന്‍, രോഹിത്, കോലി, രഹാനെ, റെയ്‌ന എന്നിവരാകും.

ക്യാപ്റ്റന്‍ ധോണിക്ക് പിന്നാലെ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ ജഡേജയും അശ്വിനും. ഫാസ്റ്റ് ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാറിന്റെ കാര്യം ഉറപ്പാണ്. മുഹമ്മദ് ഷമിയും ഉമേഷ് യാദവുമായിരിക്കും മറ്റ് ഫാസ്റ്റ് ബൗളര്‍മാര്‍. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മുതലാണ് കളി. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.

Story first published: Monday, August 25, 2014, 9:18 [IST]
Other articles published on Aug 25, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+