Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീജ ശ്രീധരന്‍ വിരമിയ്ക്കുന്നു, കുടുംബജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കും

തിരുവനന്തപുരം: ദീര്‍ഘദൂര മത്സരങ്ങളില്‍ രാജ്യത്തിന് വേണ്ടി ഒട്ടേറെ മെഡലുകള്‍ സമ്മാനിച്ച മലയാളി താരം പ്രീജ ശ്രീധരന്‍ വിരമിയ്ക്കുന്നു. കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ പങ്കെടുത്ത ശേഷം അത്‌ലറ്റിക്‌സില്‍ നിന്ന് വിരമിയ്ക്കാനാണ് പ്രീജയുടെ തീരുമാനം. കുടുംബജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കാനാണ് തനിയ്ക്ക് ഇഷ്ടമെന്നും പ്രീജ ശ്രീധരന്‍

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസോടെ വിരമിയ്ക്കണമെന്ന് തീരുമാനിച്ചതായി അവര്‍ പറഞ്ഞു. 2010 ല്‍ ഗ്വാങ്ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡലുകള്‍ നേടിയതാണ് പ്രീജയുടെ കായിക ജീവിതത്തിലെ മിന്നുന്ന പ്രകടനം.

Preeja

ദീര്‍ഘദൂര മത്സരങ്ങളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് പ്രീജ. 2010 ലെ പ്രകടന മികവ് ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ആവര്‍ത്തിയ്ക്കാന്‍ പ്രീജയ്ക്ക് കഴിഞ്ഞരുന്നില്ല. വിരമിയ്ക്കലിന് ശേഷവും രാജ്യത്തെ കായിക മേഖലയ്ക്ക് തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുമെന്നും പ്രീജ പറഞ്ഞു.

2010 ലെ ഏഷ്യന്‍ ഗെയിംസില്‍ 10,000 മീറ്ററില്‍ സ്വര്‍ണവും 5000 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. അത്‌ലറ്റിക്‌സിന് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിയ്ക്കുമെന്ന് പ്രീജ.

Story first published: Sunday, October 5, 2014, 15:14 [IST]
Other articles published on Oct 5, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+