For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതിലും വലിയ 'മാസില്ല', അന്ന് പുച്ഛിച്ച് തള്ളിയ കാള്‍സന് അതേ മറുപടി! പ്രഗ്നാനന്ദ വേറെ ലെവല്‍

ഇന്ത്യയുടെ ചെസ് ചരിത്രത്തിലെ അത്ഭുത പ്രതിഭാസമായി മാറുകയാണ് ആര്‍ പ്രഗ്നാനന്ദ. വിശ്വനാഥന്‍ ആനന്ദ് എന്ന പേരിലേക്ക് ഒതുങ്ങിയ ഇന്ത്യയുടെ ചെസ് ചരിത്രത്തിലേക്ക് തന്റെ ഓരോ മത്സരങ്ങളിലൂടെയും അടയാളപ്പെടുത്തലുകള്‍ നടത്തിയാണ് പ്രഗ്നാനന്ദയുടെ കുതിപ്പ്. ഏറ്റവും ഒടുവിലായി നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പ്പിച്ചാണ് പ്രഗ്നാനന്ദ ചരിത്രം കുറിച്ചിരിക്കുന്നത്. ക്ലാസിക്കല്‍ ചെസില്‍ കാള്‍സനെതിരേ പ്രഗ്നാനന്ദ ജയിക്കുന്നത് ഇതാദ്യമായാണ്.

എന്നാല്‍ പ്രഗ്നാനന്ദയുടെ ജയത്തേക്കാള്‍ ആരാധകര്‍ ആഘോഷമാക്കുന്നത് താരത്തിന്റെ മനോഭാവമാണ്. ബുദ്ധിപൂര്‍വ്വമായ നീക്കങ്ങളോടെ കാള്‍സനെ പൂട്ടിയ പ്രഗ്നാനന്ദ കളി ജയിച്ചെന്ന് ഉറപ്പിച്ച് സീറ്റില്‍ നിന്ന് എഴുന്നേറ്റ് കാള്‍സനെ നോക്കി നടക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ സമയത്ത് പ്രഗ്നാനന്ദയുടെ പൂട്ടഴിക്കാന്‍ തല ചൊറിഞ്ഞ് നിരാശയോടെ ആലോചിക്കുന്ന കാള്‍സനേയും കാണാം. ലോക ഒന്നാം നമ്പര്‍ താരത്തിനെതിരേയാണ് പ്രഗ്നാനന്ദയുടെ ഈ ഹീറോയിസമെന്നതാണ് എടുത്തു പറയേണ്ടത്.

ആദ്യ സമയത്ത് പ്രഗ്നാനന്ദക്കെതിരേ കളിച്ചപ്പോള്‍ നീ എനിക്ക് എതിരാളിയല്ലെന്ന തരത്തില്‍ വേഗത്തില്‍ കരുക്കള്‍ നീക്കുകയും പ്രഗ്നാനന്ദ ആലോചിക്കുമ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് താനാണ് രാജാവെന്ന തരത്തില്‍ നടക്കുകയും ചെയ്തിരുന്നു. കാള്‍സന്റെ വാക്കുകളിലടക്കം പ്രഗ്നാനന്ദ വലിയൊരു എതിരാളിയല്ലെന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് പെട്ടെന്ന് നീക്കം നടത്തി ജയമുറപ്പിച്ച് താനാണ് രാജാവെന്ന തരത്തില്‍ കാള്‍സ് അന്ന് പ്രഗ്നാനന്ദയെ സീറ്റിലിരുത്തി നടന്നത്.

എന്നാല്‍ ഇത്തവണ അതേ നാണയത്തില്‍ പ്രഗ്നാനന്ദ മറുപടി നല്‍കി. ഇനി നിനക്കൊന്നും ചെയ്യാനില്ല ഞാന്‍ ജയിച്ചുവെന്ന ഭാവത്തില്‍ ആത്മധൈര്യത്തോടെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് പുറത്തുനിന്ന പ്രഗ്നാനന്ദയുടെ ധൈര്യം കാള്‍സന്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്തതാണ്. ലോക ഒന്നാം നമ്പര്‍ താരത്തെപ്പോലും അത്ഭുതപ്പെടുത്തുന്ന നീക്കമാണ് പ്രഗ്നാനന്ദ നടത്തിയത്. വളരെ കുറച്ച് മാത്രം സംസാരിച്ച് തന്റെ നീക്കങ്ങളിലൂടെ ചെസ് ലോകത്തെ കിരീടം വെക്കാത്ത രാജാവായി ഇന്ത്യയുടെ യുവതാരം വളരുകയാണ്.

Praggnanandhaa

മത്സരശേഷം പ്രഗ്നാനന്ദയെ കാത്ത് നിരവധി പേരാണ് ഓട്ടോഗ്രാഫിനായി കാത്തുനിന്നത്. ചെറിയ പുഞ്ചിരി മാത്രം നല്‍കി അമ്മയുടെ കൈപിടിച്ച് പ്രഗ്നാനന്ദ എത്തി കീഴ്‌പ്പെടുത്തുന്നത് വലിയ ലോകങ്ങളാണ്. പ്രഗ്നാനന്ദ കാള്‍സനെതിരേ വിജയം ഉറപ്പിച്ച് എഴുന്നേറ്റ് നടക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കാള്‍സന്റെ മനോഭാവത്തെയാണ് എല്ലാവരും പ്രശംസിക്കുന്നത്. താരത്തിന്റെ ആത്മധൈര്യത്തെയാണ് എല്ലാവരും പ്രശംസിക്കുന്നത്.

തമിഴ്‌നാട്ടുകാരനായ പ്രഗ്നനാന്ദക്ക് മുന്നില്‍ തോല്‍വി വഴങ്ങേണ്ടി വന്നതിന്റെ എല്ലാ നിരാശയും കാള്‍സന്റെ മുഖത്തുണ്ടായിരുന്നു. കാള്‍സന്റെ അഹങ്കാരത്തിനേറ്റ അടിയാണ് ഈ തോല്‍വിയെന്നും ആരാധകര്‍ പ്രതികരിക്കുന്നു. ഇന്ത്യക്കാര്‍ ഒന്നും മറക്കുന്നവരല്ലെന്നും ഇങ്ങോട്ട് തന്നാല്‍ പലിശയടക്കം തിരിച്ചുനല്‍കുമെന്നും ആരാധകര്‍ കുറിക്കുന്നു. ഇന്ത്യക്കാരുടെ ബുദ്ധിയെന്താണെന്ന് ലോകത്തിന് മുന്നില്‍ കാട്ടിക്കൊടുക്കാന്‍ പ്രഗ്നാനന്ദക്ക് സാധിച്ചു.

ഇനിയും രാജ്യത്തിന്റെ അഭിമാനമായി വളരണം എന്നാണ് ആരാധകര്‍ പ്രശംസിക്കുന്നത്. എന്തായാലും കാള്‍സന്‍ ഒട്ടും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് നേരിട്ടത്. മൂന്നാം റൗണ്ടിലായിരുന്നു കാള്‍സനെ പ്രഗ്നാനന്ദ വീഴ്ത്തിയത്. 9ല്‍ 5.5 പോയിന്റ് കരസ്ഥമാക്കിയാണ് പ്രഗ്നാനന്ദ ഒന്നാമതെത്തിയത്. കാള്‍സന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇതിന് മുമ്പ് ക്ലാസിക്കല്‍ ചെസില്‍ ഇരുവരും മൂന്ന് തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഈ സമയത്തെല്ലാം സമനിലയായിരുന്നു ഫലം.

ആദ്യ സമയത്ത് കാള്‍സന്റെ മുന്നേറ്റമാണ് കണ്ടതെങ്കിലും പിന്നീട് ശക്തമായി തിരിച്ചെത്തിയ പ്രഗ്നാനന്ദ വിജയം നേടിയെടുക്കുകയായിരുന്നു. എന്തായാലും കാള്‍സന്‍ ഒരിക്കലും മറക്കാത്ത തോല്‍വിയാണ് പ്രഗ്നാനന്ദ സമ്മാനിച്ചത്. ഇനിയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ക്ക് മുമ്പ് കാള്‍സന് കൃത്യമായ സന്ദേശം നല്‍കാന്‍ പ്രഗ്നാനന്ദക്ക് സാധിച്ചിരിക്കുകയാണ്.

Story first published: Saturday, June 1, 2024, 8:37 [IST]
Other articles published on Jun 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+