വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഹിത് ഔട്ട്; മുംബൈ ഇന്ത്യന്‍സിന് പൊള്ളാര്‍ഡ് ക്യാപ്റ്റന്‍

മുംബൈ: ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ മുംബൈ ഇന്ത്യന്‍സിന് പുതിയ ക്യാപ്റ്റന്‍. വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കീരണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ ചാമ്പ്യന്‍സ് ലീഗില്‍ നയിക്കുക. പരിക്കേറ്റ രോഹിത് ശര്‍മയ്ക്ക് പകരമാണ് പൊള്ളാര്‍ഡ് മുംബൈ ക്യാപ്റ്റനാകുന്നത്. നിലവിലെ ചാമ്പ്യന്മാരാണ് മുംബൈ ഇന്ത്യന്‍സ്.

എന്നാല്‍ ഐ പി എല്ലില്‍ നാലാം സ്ഥാനത്തായിപ്പോയ മുംബൈ ഇന്ത്യന്‍സിന് യോഗ്യാതാ റൗണ്ട് കളിച്ചുവേണം ഇത്തവണ കപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍. ശനിയാഴ്ച പാകിസ്താന്‍ ടീമായ ലാഹോര്‍ ലയണ്‍സിനെതിരെയാണ് യോഗ്യതാ റൗണ്ടില്‍ മുംബൈയുടെ ആദ്യത്തെ കളി. ലങ്കയില്‍ നിന്നുള്ള സതേണ്‍ ലയണ്‍സ്, ന്യൂസിലന്‍ഡ് ടീമായ നോര്‍തേണ്‍ നൈറ്റ്‌സ് എന്നിവരാണ് യോഗ്യതാ റൗണ്ടിലെ മറ്റ് ടീമുകള്‍.

pollard

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റത്. വിരലിലെ പരിക്കിനെ തുടര്‍ന്ന് രോഹിത് ബാക്കി മത്സരങ്ങള്‍ കളിച്ചിരുന്നില്ല. യോഗ്യതാ റൗണ്ടിന് ശേഷം രോഹിത് മുംബൈ ടീമിനൊപ്പം ചേരും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈ കോച്ച് ജോണ്‍ റൈറ്റാണ് രോഹിത് ചാമ്പ്യന്‍സ് ലീഗിന് ഉണ്ടാകില്ല എന്ന് അറിയിച്ചത്.

രോഹിത് ശര്‍മയ്ക്ക് കളിക്കാന്‍ പറ്റാതാകുന്നതോടെ ബാറ്റിംഗ് നിരയുടെ ഉത്തരവാദിത്തം പൊള്ളാര്‍ഡ്, ഹസി, സിമ്മണ്‍സ്, ആന്‍ഡേഴ്‌സണ്‍ എന്നീ വിദേശ താരങ്ങളുടെ തലയിലാകും. അമ്പാട്ടി റായിഡു, ആദിത്യ താരെ എന്നിവര്‍ മാത്രമാണ് മുംബൈ നിരയിലെ പേരെടുത്ത് പറയാനുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. സീനിയര്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, ലസിത് മലിംഗ എന്നിവരുടെ പ്രകടനങ്ങളും മുംബൈ നിരയില്‍ നിര്‍ണായകമാകും. സച്ചിനും കുംബ്ലെയും പോലുള്ള ഇതിഹാസ താരങ്ങളും ടീമിനൊപ്പമുണ്ട്.

Story first published: Friday, September 12, 2014, 8:44 [IST]
Other articles published on Sep 12, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X