For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

PKL 2024: അംപയര്‍മാരുടെ കള്ളക്കളി!! പാറ്റ്‌നയെ മനപ്പൂര്‍വ്വം ഒതുക്കുന്നു, ഗുരുതര ആരോപണം

പ്രോ കബഡി ലീഗിന്റെ 11ാം സീസണ്‍ അവസാന ഘട്ടത്തിലേക്കു കടക്കവെ ടൂര്‍ണമെന്റിലെ അംപയറിങ് നിലവാരത്തിനെതിരേ ഗുരുതര ആരോപണവുമായി പാറ്റ്‌ന പിറേറ്റ്‌സ് റൈഡര്‍ ദേവാങ്ക് ദലാല്‍. പാറ്റ്‌നയ്‌ക്കെതിരേ അംപയര്‍മാര്‍ മനപ്പൂര്‍വ്വം വിവേചനം കാണിക്കുന്നതായും ഇതു കാരണം ടീമിനു വലിയ തിരിച്ചടിയാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഖേല്‍ നൗവുമായി (Khel Now) സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംപയര്‍മാര്‍ വളരെ ഓപ്പണായി തന്നെയാണ് പാറ്റ്‌ന പിറ്റേറ്റ്‌സിനെതിരേ മനപ്പൂര്‍വ്വം തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്നു ലോകത്തിനു കാണാനും സാധിക്കും. പക്ഷെ ഞങ്ങള്‍ക്കു ഇതില്‍ ഒന്നും തന്നെ ചെയ്യാന്‍ സാധിക്കുകയില്ല. ഞങ്ങള്‍ക്കു മാറ്റില്‍ (mat) സ്വന്തം പ്രകടനം പുറത്തെടുക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നം ദേവാങ്ക് തുറന്നടിക്കുന്നു.

PKL 2024

പൂനെയിലെ ബലേവാഡി സ്റ്റേഡിയ്ത്തില്‍ നടന്ന പാറ്റ്‌ന പിറേറ്റ്‌സും ഹരിയാന സ്റ്റീലേഴ്‌സും തമ്മിലുള്ള പോരാട്ടത്തിനു ശേഷമാണ് വിവാദങ്ങളുടെ തുടക്കം. അന്നു ത്രില്ലിങ് മാച്ചില്‍ 42-36നു പാറ്റ്‌ന ടീം തോല്‍ക്കുകയും ചെയ്തിരുന്നു. പക്ഷെ ഈ മല്‍സരത്തില്‍ അംപയര്‍മാരുടെ ചില വിവാദ തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഈ കളിക്കിടെ വളരെ ക്ഷുഭിതനായിട്ടാണ് ദേവാങ്ക് കാണപ്പെടുകയും ചെയ്്തത്. അംപയറുടെ ചില തീരുമാനങ്ങളില്‍ രോഷാകുനായ അദ്ദേഹം ഒഫീഷ്യലുകളുമായി രൂക്ഷമായ വാക് പോരാട്ടം നടത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു താരത്തിനു മഞ്ഞക്കാര്‍ഡും ലഭിച്ചിരുന്നു.

എങ്കിലും കരിയറിലെ ആദ്യ സീസണ്‍ കളിക്കുന്ന ദേവാങ്ക് മിന്നുന്ന പ്രകടനമാണ് പാറ്റ്‌നയ്ക്കായി കാഴ്ചവച്ചത്. ടീമിനായി 244 റെയ്ഡ് പപോയിന്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. സീസണില്‍ ടീമിന്റെ പ്രകടനത്തിലും ഇതു നിര്‍ണായകമായി മാറി. സീസണിന്റെ തുടക്കത്തില്‍ തന്റെ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചവരുടെ വായടപ്പിക്കാനും ഇതോടെ ദേവാങ്കിനായിരുന്നു.

അംപയറിങിനെ രൂക്ഷമായി വിമര്‍ശിക്കുമ്പോഴും ടീമിന്റെ മികച്ച പ്രകടനത്തില്‍ പാറ്റ്‌ന കോച്ച് നരേന്ദര്‍ റെഡുവിനെ വാനോളം പുകഴ്ത്തുകയാണ് അദ്ദേഹം. നേരത്തേ പരിചയ സമ്പന്നരായ റെയ്ഡര്‍മാരില്ലാത്തതിനാല്‍ പലരും എഴുതിത്തള്ളിയ ടീമാണ് പാറ്റ്‌ന. എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് ടീം മുന്നേറിയത്.

PKL 2024

വളരെ മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കാനും എല്ലാ കാര്യങ്ങളും നന്നായി കൈകാര്യം ചെയ്യാനും കോച്ചിനു സാധിച്ചു. ഞങ്ങളെ ആരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ടീം വളരെ നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുകയാണ്.

എല്ലാവരും ഇപ്പോള്‍ ഞങ്ങളുടെ ഫാനായി മാറുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ കോച്ച് തന്നെയാണ് ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും അര്‍ഹിക്കുന്നത്. അദ്ദേഹം എല്ലാം ചെയ്തു കൊണ്ടിരിക്കുകയും ഞങ്ങളെയെല്ലാം വിശ്വസിക്കുകയും ചെയ്തതായും ദേവാങ്ക് കൂട്ടിച്ചേര്‍ത്തു.

ദേവാങ്കും അദ്ദേഹത്തിന്റെ റെയ്ഡര്‍ പങ്കാളിയായ ആര്യനും തമ്മിലുള്ള മികച്ച കൂട്ടുകെട്ടാണ് ഈ സീസണില്‍ പാറ്റനയുടെ ഏറ്റവും വലിയ ശക്തി. പികെഎല്ലിന്റെ 11ാം സീസണിലെ ഏറ്റവും അപകടകാരികളായ ജോടികളായി ഇവര്‍ മാറുകയും ചെയ്തിരുന്നു. മിന്നുന്ന പ്രകടനങ്ങളിലൂടെ ആരാധകരുടെയും പ്രിയങ്കരരായി മാറാന്‍ ഇരുവര്‍ക്കുമായിരുന്നു.

Story first published: Friday, December 20, 2024, 16:02 [IST]
Other articles published on Dec 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+