PKL 2024-25: കബഡിയെ ഒളിംപിക്‌സിലെടുക്കൂ, ആവശ്യവുമായി പുനേരി പള്‍ത്താന്‍ കോച്ച്
മുംബൈ: പ്രോ കബഡി ലീഗിന്റെ 11ാം സീസണിനു ആവേശോജ്വല തുടക്കമായിരിക്കുകയാണ്. ആദ്യ ആഴ്ചയിലെ മല്‍സരങ്ങള്‍ വിലയിരുത്തുമ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ പുനേരി പള്‍ത്താന്‍ ടീമാണ് ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയത്. അതുകൊണ്ടു തന്നെ അവരുടെ കോച്ചായ ബിസി രമേഷും വലിയ ആവേശത്തിലാണ്. ആദ്യ കളിയില്‍ ഹരിയാന സ്റ്റീലേഴ്‌സിനെ തകര്‍ത്ത് അക്കൗണ്ട് തുറന്ന പള്‍ത്താന്‍ രണ്ടാമങ്കത്തില്‍ പാറ്റ്‌ന പിറേറ്റ്‌സിനെയും കെട്ടുകെട്ടിച്ചിരുന്നു.
അതിനിടെ വരും വര്‍ഷങ്ങളില്‍ കബഡിയെ മല്‍സര ഇനമായി ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് പള്‍ത്താന്‍ കോച്ചായ രമേഷ്. കബഡി അതിവേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഗെയിമാണെന്നും ഇതില്‍ പ്രോ കബഡി ലീഗിനും വലിയ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

'എന്നെ സംബന്ധിച്ചിടത്തോളം പികെഎല്ലും കബഡിയും പ്രധാനമാണ്. ഈ ഗെയിം അധികം വൈകാതെ തന്നെ ഒരുപാട് മുന്നേറ്റം നടത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു. കബഡി ഒളിംപിക്‌സിലും എത്തേണ്ടതുണ്ട്. അതു സംഭവിക്കുകയാണെങ്കില്‍ കബഡിയെ സംബന്ധിച്ച് വലിയ കാര്യം തന്നെയായിരിക്കും. നേരത്തേ കബഡിയെന്ന ഗെയിം അത്ര പ്രശസ്തമായിരുന്നില്ല'.
എന്നാല്‍ മഷാല്‍ സ്‌പോര്‍ട്‌സിനും പികെഎല്ലിനും നന്ദി. കബഡി താരങ്ങള്‍ ഇപ്പോള്‍ സ്റ്റാറുകളായി മാറിയിരിക്കുകയാണ്. അതു കാണുമ്പോള്‍ ഏറെ സന്തോഷവും തോന്നുന്നു. കബഡി വളരുകയാണ്. ഈ ഗെയിം വളര്‍ന്നു കൊണ്ടിരിക്കുന്നുവെന്നു ഉറപ്പ് വരുത്താന്‍ ഞങ്ങളെല്ലാം ശക്തമായി പ്രവര്‍ത്തിക്കുമെന്നും രമേഷ് വിശദമാക്കി.
ഇന്ത്യയില്‍ കബഡി വളരെ ജനപ്രിയമായ ഗെയിമുകളിലൊന്നാണെങ്കിലും ആഗോള തലത്തില്‍ ഗെയിം ഇനിയും വേണ്ടത്ര പ്രചാരം നേടിയിട്ടില്ല. പ്രോ കബഡി ലീഗിന്റെ വരവ് കബഡിക്കു വലിയ സ്വീകാര്യതയാണ് നല്‍കിയിരിക്കുന്നത്. കബഡിയിലേക്കു കൂടുതല്‍ പുതിയ താരങ്ങളെ ആകര്‍ഷിക്കാനും പികെഎല്‍ വഴിയൊരുക്കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications