Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെനസ്വേല വീണു, സി ഗ്രൂപ്പില്‍ ഇനി മരണപ്പോരാട്ടങ്ങള്‍

2015 കോപ്പ അമേരിക്കയില്‍ മരണഗ്രൂപ്പ് പദവി സി ഗ്രൂപ്പിന്. ബ്രസീല്‍, കൊളംബിയ, പെറു, വെനസ്വേല... രണ്ട് വീതം കളികള്‍ എല്ലാവരും പൂര്‍ത്തിയാക്കിയപ്പോള്‍ കട്ടയ്ക്ക് കട്ട നില്‍ക്കുകയാണ് നാല് ടീമുകളും. എല്ലാവരും ഓരോ കളി ജയിച്ചു. ഓരോ കളി തോറ്റു. സമനില എന്നൊന്ന് ഗ്രൂപ്പ് കണ്ടിട്ടേയില്ല. എല്ലാ ടീമുകള്‍ക്കും മൂന്ന് വീതം പോയിന്റുകള്‍.

ആദ്യകളിയില്‍ ബ്രസീലിനോട് തോറ്റ പെറു വെനസ്വേലയെ തോല്‍പിച്ചതോടെയാണ് സി ഗ്രൂപ്പിന് ജീവന്‍ വെച്ചത്. രണ്ടാമത്തെ കളിയില്‍ ബ്രസീല്‍ കൊളംബിയയോട് തോറ്റിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ ബ്രസീലിനെ മറികടന്ന് പെറു ഒന്നാമതെത്തി. ബ്രസീല്‍ രണ്ടാമതാണ്. വെനസ്വേലയോട് ആദ്യകളിയില്‍ തോറ്റുപോയ കൊളംബിയയാണ് ഗ്രൂപ്പില്‍ അവസാനക്കാര്‍.

peru

എന്നാല്‍ അവസാനക്കാരും ഒന്നാമന്മാരും തമ്മിലുള്ള വ്യത്യാസം വെറും ഗോള്‍ ശരാശരിയില്‍ തീരും. നാല് ടീമുകള്‍ക്കും ഓരോ കളി ബാക്കിയുണ്ട്. അതില്‍ ജയിക്കുന്നവര്‍ നോക്കൗട്ടിലേക്ക്. തോല്‍ക്കുന്നവര്‍ കണക്കിന്റെ കളികള്‍ക്ക് കാത്തുനില്‍ക്കണം. വെനസ്വേലയ്ക്ക് അവസാന കളിയില്‍ ബ്രസീലാണ് എതിരാളികള്‍. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ നെയ്മര്‍ ഇല്ലാതെ ഇറങ്ങുന്ന ബ്രസീലിന് വെല്ലുവിളി സൃഷ്ടിക്കാന്‍ തങ്ങള്‍ മതിയെന്ന് ആദ്യകളിയില്‍ കൊളംബിയയെ തോല്‍പിച്ച് തെളിയിച്ചതാണ്.

എഴുപത്തിരണ്ടാം മിനിറ്റില്‍ ക്ലോഡിയോ പിസാറോയുടെ ഏകഗോളിലാണ് വെനസ്വേലയ്‌ക്കെതിരെ പെറു ജയിച്ചുകയറിയത്. പൗളോ ഗ്വരേരോയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് വെനസ്വേലയുടെ ഫെര്‍ണാന്‍ഡോ അമോറിബീറ്റയ്ക്ക് ചുവപ്പുകാര്‍ഡ് കിട്ടി. പത്ത് പേരുമായി കളിക്കേണ്ടി വന്നതാണ് വെനസ്വേലയ്ക്ക് വിനയായത്. 22ന് കൊളംബിയയ്‌ക്കെതിരെയാണ് പെറുവിന്റെ അവസാന ഗ്രൂപ്പ് മത്സരം.

Story first published: Friday, June 19, 2015, 11:51 [IST]
Other articles published on Jun 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+