പാരീസ്: പാരീസ് ഒളിംപിക്‌സ് 13ാം ദിനത്തിലേക്ക് കടക്കവെ ഇന്ത്യക്ക് നിരാശയാണ് ഫലം. മൂന്ന് മെഡലുകളാണ് ഇതുവരെ ഇന്ത്യക്ക് നേടാനായത്. പ്രതീക്ഷ നല്‍കിയ പല താരങ്ങളും നിരാശപ്പെടുത്തി പുറത്താവുകയും ചെയ്തിരിക്കുകയാണ്. വനിതകളുടെ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ഫൈനലില്‍ കടന്നതോടെ എല്ലാവരും വെള്ളി മെഡല്‍ ഉറപ്പിച്ചതാണ്. എന്നാല്‍ ഭാരക്കൂടുതലിനെത്തുടര്‍ന്ന് താരത്തെ അയോഗ്യ ആക്കിയതോടെ മെഡലില്ലാതെ മടങ്ങേണ്ടി വന്നിരിക്കുകയാണ്.
ഇന്ന് ഇന്ത്യക്ക് രണ്ട് മെഡല്‍ സാധ്യതകളാണ് സജീവമായിട്ടുള്ളത്. നീരജ് ചോപ്ര പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഫൈനലിനിറങ്ങും. ഇന്ത്യക്ക് വലിയ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷ നല്‍കുന്ന താരമാണ് നീരജ് ചോപ്ര. ആദ്യ ത്രോയില്‍ത്തന്നെ അദ്ദേഹം ഫൈനല്‍ യോഗ്യത നേടിയെടുത്തിരുന്നു. പുരുഷന്മാരുടെ ഹോക്കിയില്‍ സെമിയില്‍ തോറ്റ ഇന്ത്യക്ക് ഇന്ന് വെങ്കലം ഉറപ്പിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. സെമിയില്‍ ജര്‍മനിയോടാണ് ഇന്ത്യ തോറ്റത്.

ഗുസ്തിയില്‍ ഇന്ന് രണ്ട് താരങ്ങള്‍ ഇന്ത്യക്കായി കളത്തിലിറങ്ങുന്നുണ്ട്. ഉച്ചക്ക് 2.30ന് നടക്കുന്ന പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമാന്‍ സെഹ്‌റാവത്ത് പ്രീ ക്വാര്‍ട്ടറിലിറങ്ങും. പുരുഷ ഗുസ്തിയിലെ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് അമാന്‍. ഉച്ചക്ക് 2.30ന് തന്നെ വനിതകളുടെ 57 കിലോഗ്രാം പ്രീ ക്വാര്‍ട്ടറില്‍ അന്‍ഷു മാലിക്കും ഇറങ്ങും

ജാവ്‌ലിന്‍ ത്രോയില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് പാകിസ്താന്റെ അര്‍ഷാദ് നദീം സ്വര്‍ണം നേടി. നീരജ് ചോപ്രയ്ക്കു വെള്ളി മാത്രം
നീരജിന്റെ അവസാനത്തെ ത്രോയും ഫൗള്‍ തന്നെ. ഇതോടെ പാക് താരം സ്വര്‍ണമുറപ്പിക്കുകയും ചെയ്തു.
നീരജിന്റെ അഞ്ചാമത്തെ ത്രോയും ഫൗളില്‍ കലാശിച്ചിരിക്കുകയാണ്. ഇനി ഒരു ത്രോ മാത്രമാണ് അദ്ദേഹത്തിനു ബാക്കിയുള്ളത്.
നീരജിന്റെ നാലാമത്തെ ത്രോയും ഫൗള്‍ കലാശിച്ചിരിക്കുകയാണ്. ഇനി രണ്ടു ത്രോകള്‍ മാത്രമാണ് അ്‌ദേഹത്തിനു ശേഷിക്കുന്നത്
ഫൈനലിന്റെ അവസാന റൗണ്ടില്‍ എട്ടു പേര്‍ മാത്രം. ശേഷിച്ച നാലു പേര്‍ പുറത്ത്
നീരജിന്റെ മൂന്നാമത്തെ ത്രോ ഫൗളില്‍ കലാശിച്ചു. ഇന്ത്യന്‍ താരത്തിന്റെ സ്വര്‍ണ പ്രതീക്ഷ മങ്ങുകയാണ്. എങ്കിലും നിലവില്‍ അദ്ദേഹം രണ്ടാമതുണ്ട്
മൂന്നാമത്തെ ശ്രമത്തില്‍ അര്‍ഷാദ് നദീമെറിഞ്ഞത് 88.72 മീറ്ററാണ്. തൊട്ടു മുമ്പത്തെ ത്രോ മെച്ചപ്പെടുത്താനുള്ള താരത്തിന്റെ ശ്രമം വിജയിച്ചില്ല
രണ്ടാമത്തെ ത്രോയി നീരജ് ചോപ്ര നിരാശപ്പെടുത്തിയില്ല. 89.45 മീറ്ററാണ് താരമെറിഞ്ഞത്. നദീമാണ് ഇപ്പോള്‍ സ്വര്‍ണ മെഡല്‍ പൊസിഷനിലുള്ളത്. രണ്ടാമതാണ് നീരജ്.

ആദ്യ ശ്രമത്തില്‍ ഫൗളായ പാകിസ്താന്‍ അത്‌ലറ്റ് അര്‍ഷാദ് നദീമിന്റെ ഗംഭീര തിരിച്ചുവരവ്. രണ്ടാം ശ്രമത്തില്‍ താരമെറിഞ്ഞത് 92.97 മീറ്റര്‍. പുതിയ ഒളിംപിക് റെക്കോര്‍ഡാണിത്
നിലവില്‍ ട്രിന്‍ബാഗോ താരം കെഷോണ്‍ വാല്‍കോട്ടാണ് മുന്നില്‍. 86.16 മീറ്ററാണ് താരമെറിഞ്ഞത്
നീരജ് ചോപ്രയുടെ ആദ്യത്തെ ത്രോ ഫൗളില്‍ കലാശിച്ചു
ജാവ്‌ലിന്‍ ത്രോ ഫൈനലിനു തുടക്കമായി
89.94 മീ (ഡയമണ്ട് ലീഗ്, സ്‌റ്റോക്ക്‌ഹോം) 89.34 മീ (പാരീസ് ഒളിംപിക്‌സ്, യോഗ്യതാ റൗണ്ട്) 89.30 മീ (പാവോ നുര്‍മി ഗെയിംസ്)
യോഗ്യതാ മല്‍സരത്തില്‍ ഇത്തവണ 89.34 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഒന്നാംസ്ഥാനക്കാരനായി ഫൈനലില്‍ കടന്നത്

ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായ നീരജിന്റെ മല്‍സം അല്‍പ്പസമയത്തിനകം. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സില്‍ 87.58 മീറ്റര്‍ എറിഞ്ഞാണ് താരം പൊന്നണിഞ്ഞത്
ജാവ്‌ലിന്‍ ത്രോയില്‍ നീരജ് ചോപ്രയുടെ ഫൈനലാണ് ഇനി നടക്കാനിരിക്കുന്നത്. 11.55നാണ് ഫൈനല്‍ ആരംഭിക്കുക.
രണ്ടാം സെമി ഫൈനലില്‍ തോല്‍ക്കുന്ന താരവുമായി നാളെയാണ് അമന്റെ വെങ്കല മെഡല്‍ മല്‍സരം
അമന്റെ മെഡല്‍ പ്രതീക്ഷ പൂര്‍ണമായി അവസാനിച്ചിട്ടില്ല. വെങ്കല മെഡലിനു വേണ്ടി താരത്തിനു ഇനി മല്‍സരിക്കാം

ഗുസ്തി സെമിയില്‍ അമനു തോല്‍വി. ചൈനീസ് താരം റെയ് ഹിഗൂച്ചി 10-0നാണ് ഇന്ത്യന്‍ താരത്തെ മലര്‍ത്തിയടിച്ചത്
പുരുഷന്മാരുടെ 57 കിഗ്രാം ഗുസ്തി സെമിയില്‍ അമന്‍ സഹറാവത്തിന്റെ മല്‍സരം അല്‍പ്പസമയത്തിനകം. ജപ്പാന്റെ റെയ് ഹിഗുച്ചിയാണ് എതിരാളി. ജയിക്കാനാനായാല്‍ അമന് മെഡലുറപ്പിക്കാം
ഹോക്കിയില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ വിജയം മാതാപിതാക്കളോടൊപ്പം ആസ്വദിക്കുന്ന ഷൂട്ടിങ് താരം മനു ഭാക്കര്‍
From one medallist to another!! 😍
— Khel Now (@KhelNow) August 8, 2024
Manu Bhaker watches the Indian men's hockey team clinch the Bronze 🥉 medal in Paris 2024. 🇮🇳🏑#Paris2024 #IndiaAtParis24 pic.twitter.com/pENkf0JPOA
പുരുഷന്മാരുടെ 57 കിഗ്രാം ഫ്രീസ്റ്റൈല്‍ ദഗുസ്തി സെമി ഫൈനലില്‍ അമന്‍ സഹ്‌റാവത്തിന്റെ മല്‍സരമാണ് ഇനി നടക്കാനുള്ളത്. രാത്രി 9.45 മുതലാണ് ഈ മല്‍സരം

സ്‌പെയിനിനെ 2-1നു തോല്‍പ്പിച്ച് വെങ്കല മെഡല്‍ ഇന്ത്യ സ്വന്തമാക്കി
ഗോള്‍ മടക്കാന്‍ സ്‌പെനിനിന്റെ തുടര്‍ച്ചയായ ആക്രമണം. പക്ഷെ എല്ലാം ഇന്ത്യന്‍ പ്രതിരോധത്തില്‍ തട്ടിത്തകരുന്നു
സമനില ഗോളിനായി സ്‌പെയിന്‍ നിരന്തരം ആക്രമണമഴിച്ചു വിടുന്നു. ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തില്‍
അവസാന ക്വാര്‍ട്ടര്‍ തുടങ്ങി. ഇന്ത്യക്കും വെങ്കല മെഡലിനുമിടയില്‍ ഇനി 15 മിനിറ്റിന്റെ അകലം മാത്രം
മൂന്നാം ക്വാര്‍ട്ടര്‍ അവസാനിച്ചു. ഇന്ത്യ 2-1നു മുന്നിലാണ്
പെനല്‍റ്റി കോര്‍ണറിലൂടെ ലീഡുയര്‍ത്താന്‍ ഇന്ത്യക്കു അവസരങ്ങള്‍ ലഭിച്ചെങ്കിലും അതിനു സാധിക്കുന്നില്ല

ഇന്ത്യ കളിയില്‍ 2-1നു മുന്നില്‍. പെനല്‍റ്റി കോര്‍ണറിലൂടെ ഹര്‍മന്‍പ്രീതാണ് വീണ്ടും സ്‌കോര്‍ ചെയ്തത്.
ഇന്ത്യ- സ്‌പെയിന്‍ മല്‍സരത്തിന്റെ മൂന്നാം ക്വാര്‍ട്ടര്‍ തുടങ്ങി
മല്‍സരത്തിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇന്ത്യയും സ്‌പെയിനും 1-1നു ഒപ്പം. അടുത്ത 30 മിനിറ്റാണ് വെങ്കല മെഡല്‍ വിജയികളെ തീരുമാനിക്കുക
രണ്ടാം ക്വാര്‍ട്ടര്‍ തീരും മുമ്പ് ഇന്ത്യ സമനില ഗോള്‍ കണ്ടെത്തി. പെനല്‍റ്റി കോര്‍ണറില്‍ നിന്നും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതാണ് സ്‌കോര്‍ ചെയ്തത്
രണ്ടാം ഗോള്‍ വഴങ്ങുന്നതില്‍ നിന്നും ഇന്ത്യ കഷ്ടിച്ചു രക്ഷപ്പെടുന്നു. മികച്ച പാസിങ് ഗെയിമിനൊടുവില്‍ സ്പാനിഷ് താരത്തിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ശ്രീജേഷിനെ മറികടന്നെങ്കിലും ഗോള്‍പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു
ഗോള്‍ മടക്കാന്‍ ഇന്ത്യ കിണഞ്ഞു പരിശ്രമിക്കുന്നു. പക്ഷെ സ്‌പെയിനിന്റെ ശക്തമായ പ്രതിരോധം ഭേദിക്കാന്‍ സാധിക്കുന്നില്ല
ഇന്ത്യയെ ഞെട്ടിച്ച് സ്‌പെയിന്‍ കളിയില്‍ മുന്നില്‍. പെനല്‍റ്റി സ്‌ട്രോക്കിലൂടെയാണ് അവര്‍ സ്‌കോര്‍ ചെയ്തത്. 14ാം മിനിറ്റില്‍ മാര്‍ക്ക് മിറാലസാണ് സ്‌പെയിനിനായി ഗോള്‍ നേടിയത്.
ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള രണ്ടാം ക്വാര്‍ട്ടര്‍ ആരംഭിച്ചു
ആദ്യത്തെ ക്വാര്‍ട്ടര്‍ ഗോള്‍രഹിതമായി കലാശിച്ചു. ഇന്ത്യക്കായിരുന്നു നേരിയ മുന്‍തൂക്കം. ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കിയത് ഇന്ത്യയാണ്. മറുഭാഗത്ത് സ്‌പെയിനും ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഇവ കാര്യമായി ഭീഷണിയുയര്‍ത്തിയില്ല
ഗുജ്രന്തിനു തലയ്ക്ക പരിക്കേറ്റു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇടതു വിങില്‍ നിന്നും തൊടുത്ത ഒരു കരുത്തുറ്റ ഷോട്ട് ഗോള്‍ പോസ്റ്റിനു മുന്നിലുള്ള ഗുജ്രന്തിന്റെ തലയില്‍ പതിക്കുകയായിരുന്നു.
ആദ്യത്തെ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മുന്നേറ്റമാണ് കാണുന്നത്. ചില മികച്ച നീക്കങ്ങള്‍ ടീം നടത്തിയെങ്കിലും ഗോള്‍ വന്നില്ല
ഇന്ത്യ- സ്‌പെയിന്‍ വെങ്കല മെഡല്‍ പോരാട്ടം തുടങ്ങി.
ഇന്ത്യന്‍ ഗോള്‍കീപ്പറും മലയാളി താരവുമായ പിആര്‍ ശ്രീജേഷിന്റെ വിടവാങ്ങല്‍ മല്‍സരം കൂടിയാണിത്. ഒളിംപിക്‌സിനു ശേഷം വിരമിക്കുമെന്നു അദ്ദേഹം പ്രഖ്യാപിച്ചിരുന്നു
ഹോക്കിയില്‍ ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള വെങ്കല മെഡല്‍ പോരാട്ടം തുടങ്ങുന്നു

പുരുഷ ഹോക്കിയില്‍ വെങ്കല മെഡല്‍ മത്സരത്തില്‍ ഇന്ത്യ സ്‌പെയിനെതിരേ ഇറങ്ങുന്നു
പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയില്‍ അമാന്‍ സെഹ്‌റാവത്ത് സെമിയില്‍. 2022ലെ ലോക ചാമ്പ്യനായ സെലിംഖാന്‍ അബാക്കറോവാണ് അമാന്റെ സെമിയിലെ എതിരാളി
പുരുഷന്മാരുടെ 57 കിലോഗ്രാമില്‍ അമാന്‍ സെഹ്‌റാവത്ത് സെലിംഖാന്‍ അബാക്കറോവിനെ നേരിടുന്നു
ഇന്ത്യയുടെ വനിതാ ഗുസ്തി താരം ആന്റിം പങ്കലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്ക്. അന്താരാഷ്ട്ര ഒളിംപിക്‌സ് അസോസിയേഷന്‍. അച്ചടക്ക ലംഘനം നടത്തിയതിനാണ് നടപടി. ഇതിനോടകം താരം പാരീസില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെന്നാണ് പിടി ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. താരത്തിന്റെ സഹോദരി ആന്റിം പങ്കലിന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ച് അത്‌ലറ്റ്‌സ് വില്ലേജില്‍ കടക്കാന്‍ ശ്രമിച്ചത് പിടിക്കപ്പെടുകയും ചെയ്തു.
വനിതകളുടെ 57 കിലോഗ്രാം ഗുസ്തിയില്‍ അന്‍ഷു മാലിക്ക് അമേരിക്കുടെ ഹെലന്‍ ലൂയിസ് മറൗലിസിനോട് തോറ്റു. 7-2നാണ് അന്‍ഷുവിന്റെ തോല്‍വി. ഹെലന്‍ ഫൈനലിലെത്തിയാല്‍ അന്‍ഷുവിന് വെങ്കല മെഡലിനായി മത്സരിക്കാനാവും.
വനിതകളുടെ 57 കിലോഗ്രാം ഗുസ്തിയില്‍ അന്‍ഷു മാലിക്ക് അമേരിക്കുടെ ഹെലന്‍ ലൂയിസ് മറൗലിസിനെ നേരിടുന്നു
പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയില്‍ അമാന്‍ സെഹ്‌റാവത്ത് അനായാസ ജയത്തോടെയാണ് ക്വാര്‍ട്ടറില്‍ കടന്നത്. മാക്‌ഡോണിയയുടെ വ്‌ളാഡമിര്‍ ഇഗോറോവിനെ 10-0ന് തോല്‍പ്പിച്ചാണ് അമാന്‍ ക്വാര്‍ട്ടറിലെത്തിയത്

വനിതകളുടെ 57 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്കും പുരുഷന്മാരില്‍ അമാന്‍ സെഹ്‌റാവത്തും ഇറങ്ങുന്നു. 3 മണിക്കാണ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം

വനിതകളുടെ 100 മീറ്റര്‍ റിപ്പീച്ചേജില്‍ ഇന്ത്യയുടെ ജ്യോതി യരാജിന് സെമി യോഗ്യതയില്ല. 13.17 സമയം കുറിച്ച് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് സെമി യോഗ്യത
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെപ്പഷേജ് റൗണ്ടില്‍ ജ്യോതി യാരാജി മല്‍സരിക്കും
വനിതകളുടെ ഗോള്‍ഫ് രണ്ടാം റൗണ്ടില്‍ ദിക്ഷ ഡഗര്‍ ടി (ടൈ4) ഫോറില്‍ നില്‍ക്കുകയാണ്. ഇന്നു നല്ല തുടക്കമാണ് താരത്തിനു ലഭിച്ചിട്ടുള്ളത്
പുരുഷന്മാരുടെ 57 കിലോഗ്രാമില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായ അമാന്‍ സെഹ്‌റാവത്ത് മത്സരത്തിനിറങ്ങുന്നു. 3 മണിക്കാണ് മത്സരം
വനിതകളുടെ വ്യക്തിഗത സ്‌ട്രോക്ക് പ്ലേയുടെ രണ്ടാം റൗണ്ടില്‍ ദിക്ഷ ദഗാറും അദിതി അശോകും ഇറങ്ങുന്നു. 12.30നാണ് മത്സരം.
പുരുഷ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടാന്‍ ഇന്ത്യ സ്‌പെയിനെതിരേ. സെമിയില്‍ ജര്‍മനിയോട് 3-2ന് ഇന്ത്യ തോറ്റിരുന്നു

പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ നീരജ് ചോപ്ര ഇന്നിറങ്ങുന്നു. രാത്രി 11.55നാണ് മത്സരം
സ്റ്റീപ്പ്ള്‍ചേസിലും ഇന്ത്യക്കു മെഡല്‍ ലഭിച്ചില്ല. അവിനാഷ് 11ാംസ്ഥാനത്താണ് മല്‍സരം പൂര്‍ത്തിയാക്കിയത്. ഇതോടെ ഇന്ത്യയുടെ ഇന്നത്തെ മല്‍സരങ്ങളും അവസാനിച്ചു
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസ് ഫൈനല്‍ തുടങ്ങി. അവിനാഷ് സാബ്ലെ ഇന്ത്യക്കായി മല്‍സരിക്കുന്നു
നിലവിലെ വെള്ളി മെഡല്‍ ജേതാവായ മീരാബായിയുടെ മെഡല്‍ പ്രതീക്ഷ അസ്തമിച്ചു
മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തില്‍ 114 കിഗ്രാം ഉയര്‍ത്താനാണ് മീരാബായ് ശ്രമിച്ചത്. പക്ഷെ ഇതു വിജയം കണ്ടില്ല. ഇപ്പോള്‍ നാലാംസ്ഥാനത്താണ് മീരാബായ് ഉള്ളത്.

ആദ്യ ശ്രമം പാളിയെങ്കിലും അടുത്ത ശ്രമത്തില്‍ 111 കിഗ്രാം ഉയര്‍ത്തി മീരാബായ്. ആകെ 199 കിഗ്രാം ഉയര്‍ത്തിയ അവര്‍ ഇപ്പോള്‍ മൂന്നാമതാണ്
ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 111 കിഗ്രാം ഉയര്‍ത്താനാണ് മീരാബായ് ശ്രമിച്ചത്. പക്ഷെ ഇതു പരാജയപ്പെട്ടു
ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗത്തില്‍ 107 കിഗ്രാം ഉയര്‍ത്താനാണ് മീരാബായ് ലക്ഷ്യമിടുന്നത്

സ്‌നാച്ച് വിഭാഗത്തിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായി. ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗം തുടങ്ങിക്കഴിഞ്ഞു. ആദ്യ ശ്രമത്തില്‍ 85 കിഗ്രാമാണ് മീരാബായ് ഉയര്‍ത്തിയത്
നിലവില്‍ മൂന്നാംസ്ഥാനത്താണ് മീരാബായ് ചാനുവുള്ളത്. 88 കിഗ്രാമാണ് താരം ഉയര്‍ത്തിയത്. 93 കിഗ്രാം ഉയര്‍ത്തിയ റുമാനിയയുടെ കാതറിന്‍ എക്കാന്‍ഡിയയാണ് തലപ്പത്തുള്ളത്

മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തില്‍ 88 കിഗ്രാം വിജയകരമായി ഉയര്‍ത്തി മീരാബായ് ചാനു
മൂന്നാമത്തെ ശ്രമത്തില്‍ 88 കിഗ്രാം ഉയര്‍ത്താനുള്ള മീരാബായിയുടെ ശ്രമം പരാജയപ്പെട്ടു
സ്‌നാച്ച് ഇനത്തില്‍ രണ്ടാമത്തെ ശ്രമത്തില്‍ 88 കിഗ്രാം ഉയര്‍ത്തിയിരിക്കുകയാണ് മീരാബായ് ചാനു
ഭാരോദ്വഹനത്തില്‍ സ്‌നാച്ച് ആദ്യ ശ്രമത്തില്‍ 85 കിഗ്രാം അനായാസം ഉയര്‍ത്തി മീരാബായ് ചാനു
ട്രിപ്പിള്‍ ജംപ് യോഗ്യതാ മല്‍സരത്തില്‍ രണ്ടാം ശ്രമത്തില്‍ ദൂരം മെച്ചപ്പെടുത്തി പ്രവീണ്‍ ചിത്രവേല്‍. 16.26 മീറ്ററാണ് താരം ചാടിയത്
ആദ്യ ശ്രമത്തില്‍ സ്‌നാച്ചില്‍ 85 കിഗ്രാമും ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 107 കിഗ്രാമുമാണ് മീരാബായ് ഉയര്‍ത്തുക
ട്രിപ്പിള്‍ ജംപ് യോഗ്യ മല്‍സരത്തില്‍ ആദ്യ ശ്രമത്തില്‍ അബ്ദുള്ള അബൂബക്കറും പ്രവീണ്‍ ചിത്രവേലും 15.99 മീറ്റര്‍ ദൂരമാണ് ചാടിയത്

വനിതകളുടെ 49 കിഗ്രാം ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന്റെ മല്‍സരം ഉടന്‍ ആരംഭിക്കും
പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ അബ്ദുള്ള അബൂബക്കര്‍, പ്രവീണ്‍ ചിത്രവേല്‍ എന്നിവരുടെ യോഗ്യതാ മല്‍സരങ്ങള്‍ തുടങ്ങി. ആദ്യ 12 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവരോ, യോഗ്യതാ മാര്‍ക്കായ 17.10 മീറ്റര്‍ ചാടുകയോ ചെയ്യുന്നവര്‍ ഫൈനലിലേക്കു യോഗ്യത നേടും.

വനിതകളുടെ വ്യക്തിഗത വിഭാഗം ഗോള്‍ഫില്‍ ദിക്ഷ ഡാഗര്‍ ഏഴാമതും അദിതി അശോക് 13ാം സ്ഥാനത്തുമാണുള്ളത്. ആദ്യ റൗണ്ട് മല്‍സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്
പുരുഷന്മാരുടെ 61 കിഗ്രാം ഭാരോദ്വഹനത്തില്‍ ചൈനയുടെ ലി ഫാബിയനു സ്വര്‍ണം. തായ്‌ലാന്‍ഡ് വെള്ളിയും അമേരിക്ക വെങ്കലവും നേടി

ഗുസ്തി ഫൈനലില്‍ അയോഗ്യയാക്കപ്പെട്ടതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് വിനേഷ് ഫോഗട്ട്. ഇതെല്ലാം ഗെയിമിന്റെ ഭാഗമാണെന്നാണ് താരം നിരാശയോടെ പറഞ്ഞിരിക്കുന്നത്
രാത്രി 10.45നു ട്രിപ്പിള്‍ ജംപ് യോഗ്യതാ മല്‍സരത്തില്‍ അബ്ദുള്ള അബൂബക്കറും പ്രവീണ്‍ ചിത്രവേലും ഇറങ്ങും. 11ന് വനിതകളുടെ ഭാരോദ്വഹത്തില്‍ മീരാബായ് ചാനുവിന്റെ മല്‍സരം. രാത്രി 1.13ന് 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസില്‍ അവിനാഷ് സാബ്ലെയുടെ ഫൈനല്‍
ഗോള്‍ഫില്‍ വനിതകളുടെ ആദ്യ റൗണ്ടില്‍ ദിക്ഷ ഡഗര്‍ ടി ത്രീയിലേക്കു വീണു.
വിനേഷ് ഫോഗട്ടിന്റെ നിര്‍ഭാഗ്യകരമായ പുറത്താവലില്‍ അവര്‍ക്കൊപ്പമുള്ള സപ്പോര്‍ട്ട് സ്റ്റാഫിനെതിരേ നടപടിയെടുക്കണമെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ സഞ്ജയ് സിങ് ആവശ്യപ്പെട്ടു
സെയ്‌ലിങില്‍ വനിതകളുടെ ഡിന്‍ഗി വിഭാഗത്തില്‍ നെതര്‍ലാന്‍ഡ്‌സിന്റെ മറിറ്റ് ബൗമീസ്റ്റര്‍ സ്വര്‍ണം കൈക്കലാക്കി. ഡെന്‍മാര്‍ക്കിന്റെ ആന്‍ മേരി റിന്‍ഡോമിനാണ് വെള്ളി.

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നു ആശുപത്രിയിലുള്ള വിനേഷ് ഫോഗട്ടിനൊപ്പം പിടി ഉഷ
വിനേഷിന്റെ ഭാരം 50 കിഗ്രാമിനുള്ളില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചെന്നും പക്ഷെ അതിനു കഴിഞ്ഞില്ലെന്നും ഇന്ത്യയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ദിന്‍ഷോ പര്‍ദിവാല

വനിതകളുടെ ഗുസ്തിയില്‍ 53 കിഗ്രാമില്‍ അന്റിം പംഗലിനു വീണ്ടും അവസരമില്ല. പ്രീക്വാര്‍ട്ടറില്‍ തോറ്റ അവര്‍ക്കു റെപ്പഷേജ് റൗണ്ടില്‍ അവസരം കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ താരത്തേ പ്രീക്വാര്‍ട്ടറില്‍ വീഴ്ത്തിയ എതിരാളി ക്വാര്‍ട്ടറില്‍ വീണതോടെ അന്റിമിന്റെ പ്രതീക്ഷ അസ്തമിച്ചു
വനിതകളുടെ ഗോള്‍ഫില്‍ ഇന്ത്യയുടെ അദിതി അശോക് ടി3 വിഭാഗത്തില്‍ മൂന്നാംസ്ഥാനത്തേക്കു വീണു. നോര്‍വെയുടെ സെലിന്‍ ബോര്‍ജെയാണ് തലപ്പത്തുള്ളത്

വിനേഷ് ഫോഗട്ടിന് പിന്തുണ അറിയിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ധൈര്യവും പോരാട്ടവീര്യം രാജ്യത്തെ പ്രചോദിപ്പിക്കുന്നതാണെന്ന് സച്ചിന്‍ എക്‌സില്‍ കുറിച്ചു

ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷയും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡിന്‍ഷ പൗഡിവാലയും വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയെക്കുറിച്ച് വിശദീകരിക്കുന്നു
പുരുഷ ഹൈ ജംപില്‍ സര്‍വേഷ് അനിലിന് യോഗ്യതയില്ല. 2.15 മീറ്റര്‍ ചാടിയ താരത്തിന് ഫൈനല്‍ യോഗ്യത നേടിയെടുക്കാനായില്ല

വനിതകളുടെ ടേബിള്‍ ടെന്നിസ് ടീം ഇനത്തില്‍ ഇന്ത്യക്ക് തോല്‍വി. ജര്‍മനിയോട് 3-1നാണ് തോറ്റത്
വനിതകളുടെ 53 കിലോഗ്രാം ഗുസ്തിയില്‍ ആന്റിം പങ്കലിനെ തുര്‍ക്കിയുടെ സെയ്‌നെപ് യെറ്റ്ഗില്‍ തോല്‍പ്പിച്ചു
വനിതകളുടെ 53 കിലോഗ്രാം ഗുസ്തിയില്‍ ആന്റിം പങ്കല്‍ തുര്‍ക്കിയുടെ സെയ്‌നെപ് യെറ്റ്ഗില്ലിന് നേരിടുന്നു

ടേബിള്‍ ടെന്നിസില്‍ മനിക ബത്ര മത്സരത്തിനിടെ
വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാനിക്ക് മൂന്ന് ത്രോയിലും യോഗ്യതാ ദൂരം കണ്ടെത്താനായില്ല. നിലവില്‍ 15ാം സ്ഥാനത്ത്
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യരാജിക്ക് ഫൈനല്‍ യോഗ്യതയില്ല ഹീറ്റ് 4ല്‍ ഫിനിഷ് ചെയ്തത് ഏഴാമതായി
പുരുഷന്മാരുടെ ഹൈ ജംപില്‍ 2.15 ഉയരം ചാടി ഇന്ത്യയുടെ സര്‍വേഷ് അനില്‍ കുഷാരെ. രണ്ടാം ശ്രമത്തില്‍ 2.20 ഉയരമാണ് താരം ചാടിയത്
വനിതകളുടെ ടേബിള്‍ ടെന്നിസ് ടീം ഇനത്തില്‍ ശ്രീജ അക്കുല, മനിക ബത്ര, അര്‍ച്ചന ഗിരീഷ് കാമത്ത് എന്നിവര്‍ ജര്‍മനിക്കെതിരേ ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കുന്നു
അയോഗ്യ ആക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഫോഗട്ടിന് ശാരീരിക അസ്വസ്തത. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഒന്നും പറയാനില്ല. രാജ്യം ഒന്നാകെ അവളില്‍ നിന്ന് സ്വര്‍ണ്ണം പ്രതീക്ഷിക്കുന്നു. നിയമം അവിടെ ഉണ്ട്. എന്നാല്‍ ഒരു താരം 50-100 ഗ്രാം കൂടിയാലൊക്കെ മത്സരത്തിന് അനുവദിക്കാറുണ്ട്. രാജ്യത്തെ ആരാധകര്‍ നിരാശരാകരുത്. ഒരു ദിവനം അവള്‍ മെഡലുമായി തിരിച്ചുവരും. അടുത്ത ഒളിംപിക്‌സിനായി അവളെ ഞങ്ങള്‍ തയ്യാറാക്കും- വിനേഷിന്റെ അമ്മാവന്‍ മഹാവീര്‍ ഫോഗട്ട് പറഞ്ഞു.
വനിതകളുടെ ഗോള്‍ഫ് വ്യക്തിഗത സ്‌ട്രോക്ക് പ്ലേ റൗണ്ട് 1ല്‍ അദിതി അശോകും ദിക്ഷ ദഗാറും മത്സരിക്കുന്നു
നിയമപ്രകാരം ഗുസ്തി താരങ്ങള്‍ക്ക് രണ്ട് തവണയാണ് ഭാരം പരിശോധിക്കുക. പ്രിലിമിനറി റൗണ്ടില്‍ രാവിലെയും ഫൈനല്‍ മത്സരത്തിന് മുമ്പ് രാവിലെയും. ആദ്യ തവണ വിനേഷ് ഭാര്യം കൃത്യമായി പാലിച്ചിരുന്നു. എന്നാല്‍ ഇന്ന് ഫൈനല്‍ നടക്കുന്നതിന് മുമ്പായി നടത്തിയ പരിശോധനയില്‍ 2 കിലോയോളം അമിത ഭാരം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ഇന്ന് രാത്രി ഫൈനല്‍ നടക്കാനിരിക്കെയാണ് വിനേഷിന് ഇത്തരമൊരു തിരിച്ചടി
വനിതകളുടെ 50 കിലോഗ്രാം ഗുസ്തി ഫൈനലില്‍ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഇന്ന് ഫൈനല്‍ പോരാട്ടം നടക്കാനിരിക്കെയാണ് തീരുമാനം 50 കിലോഗ്രാമില്‍ മത്സരിക്കുന്ന വിനേഷിന് ഭാരക്കൂടുതല്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ താരത്തെ അയോഗ്യയാക്കുകയും വെങ്കല മെഡല്‍ പോലും നേടാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് പോവുകയും ചെയ്തിരിക്കുകയാണ്.

ഒളിംപിക്‌സില്‍ രണ്ട് വെങ്കല മെഡല്‍ നേടിയ മനു ഭാക്കര്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ലഭിച്ച സ്വീകരണം
വനിതകളുടെ ഫുട്‌ബോളില്‍ സ്‌പെയിനെ 4-2ന് തോല്‍പ്പിച്ച് ബ്രസീല്‍ ഫൈനലില്‍. സ്വര്‍ണ്ണ മെഡല്‍ പോരാട്ടത്തില്‍ അമേരിക്കയെ നേരിടും
മാരത്തോണ്‍ നടത്ത മത്സരത്തിന്റെ മിക്‌സഡ് ഫൈനല്‍ പുരോഗമിക്കുമ്പോള്‍ സുരാജ് പന്‍വാറും പ്രിയങ്ക ഗോസാമിയും 10ാം സ്ഥാനത്ത്
പാരീസ് ഒളിംപിക്‌സില്‍ ചരിത്ര റെക്കോഡ് നേട്ടം സ്വന്തമാക്കിയ മനു ഭാക്കറിന് നാട്ടില്‍ ഉജ്ജ്വല സ്വീകരണം. 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ഇരട്ട മെഡലുകളാണ് മനു നേടിയത് ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മനു
രാവിലെ 11 മണിക്ക് നടക്കുന്ന മാരത്തോണ്‍ നടത്ത മത്സരം മിക്സഡ് ഫൈനലില്‍ സുരാജ് പന്‍വാര്‍, പ്രിയങ്ക ഗോസാമി എന്നിവര്‍ മത്സരിക്കാന്‍ ഇറങ്ങുന്നുണ്ട്.
വനിതകളുടെ 50 കിലോഗ്രാം ഗുസ്തി ഫൈനലില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് അമേരിക്കയുടെ ആന്‍ സറാഫ് ഫില്‍ഡിബ്രാന്‍ഡറ്റിനെതിരേ. രാത്രി 12.30നാണ് മത്സരം