For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക്‌സ് 2024 Live: നീരജ് ഫൈനലില്‍, മെഡല്‍ ഉറപ്പിച്ച് വിനേഷ് ഫോഗട്ടും

പാരീസ്: പാരീസ് ഒളിംപിക്‌സ് 11ാം ദിനത്തിലേക്ക് കടക്കവെ ഇന്ത്യക്ക് നിരാശയാണ് ഫലം. പ്രതീക്ഷിച്ച താരങ്ങളെല്ലാം നിരാശപ്പെടുത്തിയതോടെ ഇതുവരെ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത് വെറും മൂന്ന് മെഡലുകള്‍ മാത്രം. ഈ മൂന്ന് മെഡലുകളും പിറന്നത് ഷൂട്ടിങ്ങിലാണ്. പിവി സിന്ധു, എച്ച്എസ് പ്രണോയി, ലക്ഷ്യ സെന്‍ എന്നിവരെല്ലാം മെഡല്‍ നേടാതെ മടങ്ങി. ബോക്‌സര്‍മാര്‍ ഇടി വാങ്ങി നിരാശപ്പെടുത്തിയാണ് പുറത്തായത്. ഇനി ഗുസ്തിയിലാണ് പ്രതീക്ഷ.

വിനേഷ് ഫോഗട്ട് വനിതകളുടെ 50 കിലോഗ്രാമില്‍ മത്സരത്തിനിറങ്ങുന്നുണ്ട്. താരം മെഡല്‍ നേടുമോയെന്നത് ഇന്നറിയാം. ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്രയും ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്. ഉച്ചക്ക് 3.20നാണ് ഈ മത്സരം നടക്കുക. എല്ലാവരും ഉറ്റുനോക്കുന്നത് ഇന്ത്യയുടെ ഹോക്കി ടീമിലേക്കാണ്. പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം ഇന്ന് സെമി ഫൈനലിനിറങ്ങുകയാണ്. കരുത്തരായ ജര്‍മനിയാണ് എതിരാളികള്‍.

vinesh phogat  olympics 2024

ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താനും വെള്ളി മെഡല്‍ ഉറപ്പിക്കാനുമാവും. ഗുസ്തിയിലും ജാവലിന്‍ ത്രോയിലും ഹോക്കിയിലും ഇന്ത്യക്ക് മെഡല്‍ നേടാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. അല്ലാത്ത പക്ഷം ഇന്ത്യയുടെ സമീപകാല ഒളിംപിക്‌സിലെ ഏറ്റവും മോശം ഒളിംപിക്‌സുകളിലൊന്നായി പാരീസ് ഒളിംപിക്‌സ് മാറുമെന്ന് പറയാം.

Aug 07, 2024, 12:12 am IST
Mykhel
ഹോക്കിയില്‍ ഇന്ത്യക്ക് ഫൈനല്‍ സീറ്റില്ല

പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യക്ക് തോല്‍വി ജര്‍മനിയോട് 3-2നാണ് പരാജയപ്പെട്ടത് വെങ്കല മെഡലിനായി ഇന്ത്യ സ്‌പെയിനോട് മത്സരിക്കും

Aug 07, 2024, 12:02 am IST
ജര്‍മനിക്ക് ലീഡ്

അവസാന നിമിഷം ലീഡെടുത്ത് ജര്‍മനി. ഇന്ത്യക്കെതിരേ 3-2ന് മുന്നില്‍

Aug 06, 2024, 11:57 pm IST
Mykhel

പുരുഷ ഹോക്കിയിലെ ഇന്ത്യ-ജര്‍മനി മത്സരത്തില്‍ നിന്ന്‌

Aug 06, 2024, 11:34 pm IST
തിരിച്ചടിച്ച് ഇന്ത്യ

ജര്‍മനിക്കെതിരേ ഗോള്‍മടക്കി ഇന്ത്യ. മത്സരം 2-2 എന്ന നിലയില്‍

Aug 06, 2024, 11:13 pm IST
ഇന്ത്യ പിന്നില്‍

ഹോക്കി സെമി ഫൈനലില്‍ ക്രിസ്റ്റഫര്‍ റൂ്യഹറിന്റെ ഗോളില്‍ ഇന്ത്യക്കെതിരേ ജര്‍മനി 2-1ന് മുന്നിട്ട് നില്‍ക്കുന്നു

Aug 06, 2024, 11:00 pm IST
ജര്‍മനിയും ഇന്ത്യയും തുല്യത പുലര്‍ത്തുന്നു

പുരുഷ ഹോക്കി സെമി ഫൈനലില്‍ ജര്‍മനിക്കെതിരേ ഇന്ത്യ ആദ്യം ലീഡെടുത്തു. ഏഴാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചപ്പോള്‍ 18ാം മിനുട്ടില്‍ ഗോണ്‍സാലോ പെയ്‌ലറ്റിന്റെ ഗോളില്‍ ജര്‍മനി സമനില പിടിച്ചു

Aug 06, 2024, 10:46 pm IST
Mykhel
വിനേഷ് ഫോഗട്ട് ഫൈനലില്‍

വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ഫൈനലില്‍ ക്യൂബയുടെ യുസ്‌നെയില്‍സ് ഗുസ്മാന്‍ ലോപ്പസിനെ 5-0ന് തോല്‍പ്പിച്ചു

Aug 06, 2024, 10:32 pm IST
മെഡല്‍ ഉറപ്പിക്കാന്‍ വിനേഷ് ഫോഗട്ട്

വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയുടെ സെമി ഫൈനലില്‍ വിനേഷ് ഫോഗട്ടും യൂസനെയ്‌ലിസ് ഗുസ്മാന്‍ ലോപ്പും തമ്മിലുള്ള മത്സരം ആരംഭിക്കുന്നു

Aug 06, 2024, 10:32 pm IST
ഹോക്കിയില്‍ ഇന്ത്യ ജര്‍മനിയെ നേരിടുന്നു

പുരുഷ ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ ജര്‍മനിയെ നേരിടുന്നു. നെതര്‍ലന്‍ഡ്‌സ്-സ്‌പെയിനെ 4-0ന് തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയിട്ടുണ്ട്

Aug 06, 2024, 9:37 pm IST
വിനേഷ് ഫോഗട്ട് ഇറങ്ങുന്നു

വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ഇറങ്ങുന്നു. 10.15നാണ് മത്സരം

Aug 06, 2024, 9:35 pm IST

ഹോക്കി സെമിയില്‍ ഇന്ത്യ-ജര്‍മനിക്കെതിരേ, രാത്രി 10.30നാണ് മത്സരം

Aug 06, 2024, 7:56 pm IST
ഗുസ്‌തിയിൽ ആന്റിം പങ്കൽ നാളെ ഇറങ്ങും

ഒളിമ്പിക്‌സ് ഗുസ്‌തിയിൽ ആന്റിം പങ്കൽ നാളെ ഇറങ്ങും. 53 കിലോഗ്രാം വിഭാഗത്തിൽ തുർക്കിയുടെ സെയ്നെപ് യെത്ഗിലാണ് എതിരാളി.

Aug 06, 2024, 7:52 pm IST
നെതർലാൻഡ്‌സ് ഒളിമ്പിക്‌സ് ഹോക്കി ഫൈനലിൽ

ഒളിമ്പിക്‌സ് ഹോക്കി ഫൈനലിൽ പ്രവേശിച്ച് നെതർലാൻഡ്‌സ്, എതിരില്ലാത്ത നാല് ഗോളുകൾക്ക് ആയിരുന്നു അവരുടെ ജയം.

Aug 06, 2024, 6:54 pm IST
നാലാം ഗോൾ നേടി നെതർലാൻഡ്‌സ്

ഒളിമ്പിക്‌സ് ഹോക്കി ഫൈനലിലേക്ക് ഒരു പടികൂടി അടുത്ത് നെതർലാൻഡ്‌സ്. സ്പെയിനിന് എതിരെ നാലാം ഗോൾ നേടി.

Aug 06, 2024, 6:42 pm IST
സ്പെയിനിനെതിരെ മൂന്നടിച്ച് ഡച്ച് പട

ഒളിമ്പിക്‌സ് ഹോക്കി സെമി ഫൈനലിൽ സ്പെയിനിനെതിരെ ലീഡ് മൂന്നായി ഉയർത്തി നെതർലാൻഡ്‌സ്. മറുപടി ഗോൾ നേടാൻ കഴിയാതെ കുഴങ്ങുകയാണ് സ്‌പെയിൻ.

Aug 06, 2024, 6:09 pm IST
ലീഡുയർത്തി നെതർലാൻഡ്‌സ്

ഒളിമ്പിക്‌സ് ഹോക്കി സെമിഫൈനലിൽ സ്പെയിനിന് എതിരെ രണ്ടാം ഗോൾ നേടി നെതർലാൻഡ്‌സ്.

Aug 06, 2024, 5:52 pm IST
ഒളിമ്പിക്‌സ് ഹോക്കി സെമി ഫൈനൽ

സ്‌പെയിനിനെതിരെ നെതർലാൻഡ്‌സ് ആദ്യ ഗോൾ നേടി. ഒന്നാം ക്വാർട്ടറിൽ തന്നെയാണ് അവർ ലീഡ് സ്വന്തമാക്കിയത്.

Aug 06, 2024, 5:49 pm IST
കിരൺ പഹൽ പുറത്ത്

വനിതകളുടെ 400 മീറ്ററിൽ ഇന്ത്യയുടെ കിരൺ പഹൽ സെമി ഫൈനൽ യോഗ്യത നേടാനാവാതെ പുറത്തായി.

Aug 06, 2024, 4:54 pm IST
ഇന്ത്യൻ താരം കിഷോർ ജന ജാവലിൻ ഫൈനലിൽ കടക്കാതെ പുറത്ത്

ഇന്ത്യൻ താരം കിഷോർ ജന ജാവലിൻ ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു. മുപ്പത്തിരണ്ട് പേർ പങ്കെടുത്ത യോഗ്യതാ റൗണ്ടിൽ പതിനെട്ടാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്‌തത്‌. അകെ 12 പേർ മാത്രമാണ് ഫൈനലിൽ എത്തിയത്.

Aug 06, 2024, 4:27 pm IST
വിനേഷിന്റെ സെമി പോരാട്ടം 10.25ന്

വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിന്റെ സെമി മത്സരം രാത്രി 10.25ന്‌

Aug 06, 2024, 4:23 pm IST
Mykhel
വിനേഷ് ഫോഗട്ട് സെമിയില്‍

വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് സെമിയില്‍ ഉക്രയിന്റെ ഒക്‌സാന ലിവാച്ചിനെ 7-5ന് തോല്‍പ്പിച്ചു ഒരു ജയം അകലെ വിനേഷിന് മെഡല്‍ ഉറപ്പിക്കാം

Aug 06, 2024, 4:18 pm IST
വിനേഷ് ഫോഗട്ടിന് ലീഡ്

വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഉക്രയിന്‍ താരത്തിനെതിരേ 5-2ന് മുന്നിട്ട് നില്‍ക്കുന്നു

Aug 06, 2024, 4:01 pm IST
Mykhel
വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറിലിറങ്ങുന്നു

വനിതകളുടെ 50 കിലോഗ്രാം ക്വാര്‍ട്ടര്‍ ഫൈനലില്‍ വിനേഷ് ഫോഗട്ട് ഉക്രയിന്റെ ഒസ്‌കാന ലിവാച്ചിനേ നേരിടാന്‍ പോകുന്നു. 4.20നാണ് മത്സരം

Aug 06, 2024, 3:56 pm IST
Mykhel
നീരജിന്റെ ഫൈനല്‍ 8ാം തീയ്യതി

പാരീസ്: പുരുഷന്മാരുടെ ജാവലിന്‍ത്രോയില്‍ നിലവിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവും ഇന്ത്യയുടെ സൂപ്പര്‍ താരവുമായ നീരജ് ചോപ്ര ഫൈനലില്‍. ആദ്യ ത്രോയില്‍ 89.34 ദൂരം ജാവലിന്‍ പായിച്ചാണ് താരം ഫൈനല്‍ യോഗ്യത നേടിയത്. ആദ്യ ത്രോയില്‍ത്തന്നെ ഫൈനല്‍ യോഗ്യത ഉറപ്പിച്ചതോടെ നീരജ് സ്വര്‍ണ്ണ പ്രതീക്ഷ സജീവമാക്കുകയായിരുന്നു. അതേ സമയം ഇന്ത്യയുടെ മറ്റൊരു പുരുഷ താരമായ കിഷോര്‍ ജെനക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. 80.73 മീറ്റര്‍ ആദ്യ ത്രോയില്‍ എറിഞ്ഞ താരത്തിന്റെ പിന്നീടുള്ള രണ്ട് ത്രോയും ഫൗളായി

Aug 06, 2024, 3:29 pm IST
ജാവലിന്‍ ത്രോയില്‍ നീരജ് ഫൈനലില്‍

പുരഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര മത്സരിക്കുന്നു പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലില്‍. ആദ്യ ത്രോയില്‍ 89.34 മീറ്റര്‍ എറിഞ്ഞാണ് യോഗ്യത നേടിയത്. ആദ്യ ത്രോയില്‍ത്തന്നെ താരം ഫൈനല്‍ യോഗ്യത നേടി

Aug 06, 2024, 3:27 pm IST
നീരജ് ചോപ്ര മത്സരിക്കുന്നു

പുരഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര മത്സരിക്കുന്നു

Aug 06, 2024, 3:25 pm IST
ടേബിൾ ടെന്നീസിൽ പുരുഷ ടീം പുറത്ത്

പ്രീക്വാർട്ടറിൽ ചൈനയ്‌ക്കെതിരെ 0-3 തോൽവിയോടെ ടേബിൾ ടെന്നീസിൽ ഇന്ത്യൻ പുരുഷ ടീം പുറത്തായി. ടീം ഇവന്റിലായിരുന്നു ഇന്ത്യയുടെ തോൽവി.

Aug 06, 2024, 3:09 pm IST
Mykhel
വിനേഷ് ഫോഗട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍

വനിതകളുടെ 50 കിലോഗ്രാം ബോക്‌സിങ്ങില്‍ വിനേഷ് ഫോഗട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍. 3-2നാണ് വിനേഷ് ഫോഗട്ടിന്റെ ജയം

Aug 06, 2024, 3:04 pm IST
Mykhel

ഇന്ത്യയുടെ കിഷോര്‍ ജെന ജാവലിന്‍ ത്രോ മത്സരത്തിനിടെ

Aug 06, 2024, 3:01 pm IST
വിനേഷ് ഫോഗട്ട് കളത്തില്‍

വിനേഷ് ഫോഗട്ട് യുയി സുസാക്കിയെ നേരിടുന്നു

Aug 06, 2024, 2:58 pm IST
കിരണ്‍ പഹാല്‍ പുറത്ത്

ഇന്ത്യയുടെ കിരണ്‍ പഹല്‍ 400 മീറ്റര്‍ റിപ്പിച്ചേജില്‍ സെമി കാണാതെ പുറത്ത്. ഹീറ്റ്‌സില്‍ ഫിനിഷ് ചെയ്തത് ആറാം സ്ഥാനത്ത്‌

Aug 06, 2024, 2:42 pm IST
കിഷോര്‍ ജെന 9ാം സ്ഥാനത്ത്

പുരുഷന്മാരുടെ ജാവലിന്‍ത്രോയില്‍ 80.73 മീറ്റര്‍ ജാവലിന്‍ പായിച്ച കിഷോര്‍ ജെന 9ാം സ്ഥാനത്ത്. നേരിട്ട് ഫൈനല്‍ യോഗ്യത നേടാനായിട്ടില്ല

Aug 06, 2024, 2:35 pm IST
ചൈനക്കെതിരേ ഇന്ത്യ പിന്നില്‍

പുരുഷന്മാരുടെ ടേബിള്‍ ടെന്നിസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനക്കെതിരേ 2-0ന് ഇന്ത്യ പിന്നില്‍

Aug 06, 2024, 2:34 pm IST
വിനേഷ് ഫോഗട്ടിന്റെ മത്സരം ഉടന്‍

വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിന്റെ മത്സരം ഉടന്‍ ആരംഭിക്കും. 2.40നാണ് മത്സരം ആരംഭിക്കുന്ന്. ജപ്പാന്റെ യുയ സുസാക്കിയാണ് വിനേഷിന്റെ എതിരാളി

Aug 06, 2024, 2:29 pm IST
Mykhel
കിഷോര്‍ ജീനക്ക് നേരിട്ട് ഫൈനല്‍ യോഗ്യതയില്ല

ഇന്ത്യയുടെ പുരുഷ ജാവലിന്‍ ത്രോയില്‍ കിഷോര്‍ ജീനക്ക് നേരിട്ട് ഫൈനല്‍ യോഗ്യതയില്ല. ആദ്യ ശ്രമത്തില്‍ 80.21 മീറ്ററാണ് അദ്ദേഹം എറിഞ്ഞത്. നേരിട്ട് യോഗ്യത നേടാനാവാത്ത താരം യോഗ്യതക്കായി കാത്തിരിക്കണം.

Aug 06, 2024, 2:13 pm IST
ജയിച്ച് തുടങ്ങി ശരത്ത്

പുരുഷ ടേബിള്‍ ടെന്നിസില്‍ ലോക 41ാം നമ്പര്‍ താരം ശരത് കമാല്‍ ഫാന്‍ സെന്‍ഡോഗിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 11-9

Aug 06, 2024, 2:06 pm IST
ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

പുരുഷ ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ സഖ്യമായ ഹര്‍മീദ് ദേശായി-മാനവ് താക്കര്‍ സഖ്യത്തെ ചൈനയുടെ മാ ലോങ്-വാങ് ചുക്വിന്‍ സഖ്യം തോല്‍പ്പിച്ചു

Aug 06, 2024, 2:00 pm IST
മികവ് കാട്ടി കിഷോര്‍

ജാവലിന്‍ ത്രോയില്‍ കിഷോര്‍ ജീന ആദ്യ ത്രോയില്‍ 80.73 ദൂരം എറിഞ്ഞു. നിലവില്‍ രണ്ടാം സ്ഥാനത്ത്

Aug 06, 2024, 1:55 pm IST
രണ്ടാം സെറ്റും ചൈനക്ക്

ആദ്യ സെറ്റ് 11-2ന് ജയിച്ച ചൈന സഖ്യം രണ്ടാം സെറ്റ് 11-3നും സ്വന്തമാക്കി. ഇന്ത്യന്‍ ടീം പിന്നോട്ട് പോകുന്നു

Aug 06, 2024, 1:50 pm IST
ഇന്ത്യക്ക് നിരാശത്തുടക്കം

പുരുഷന്മാരുടെ ടേബിള്‍ ടെന്നിസില്‍ ആദ്യ ഗെയിമില്‍ ചൈനീസ് ടീമിനോട് തോറ്റ് ഇന്ത്യ. 11-2നാണ് ചൈനീസ് സഖ്യമായ മാ ലോങ്-വാങ് ടീം ജയിച്ചത്‌

Aug 06, 2024, 1:16 pm IST
Mykhel
ജാവലിന്‍ ത്രോയില്‍ എങ്ങനെ ഫൈനല്‍ യോഗ്യത നേടാം

32 താരങ്ങളാണ് മത്സരിക്കുന്നത്. 16 താരങ്ങള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് മത്സരം നടക്കുന്നത്. ഇതില്‍ നിന്ന് 12 താരങ്ങള്‍ക്ക് ഫൈനല്‍ റൗണ്ട് യോഗ്യത നേടാനാവും. 84 മീറ്ററാണ് ഫൈനല്‍ റൗണ്ട് യോഗ്യത. ഏറ്റവും കൂടുതല്‍ ദൂരം ത്രോ ചെയ്യുന്ന 12 താരങ്ങള്‍ ഫൈനല്‍ റൗണ്ട് ടിക്കറ്റെടുക്കും. നീരജ് ചോപ്രയാണ് നിലവിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവ്‌

Aug 06, 2024, 1:01 pm IST
Mykhel
ടേബിള്‍ ടെന്നിസില്‍ ഇന്ത്യ ഇറങ്ങുന്നു

പുരുഷന്മാരുടെ ടേബിള്‍ ടെന്നിസില്‍ ഹര്‍മീത് ദേശായി, ശരത് കുമാര്‍, മാനവ് താക്കര്‍ ടീം പ്രീ ക്വാര്‍ട്ടറില്‍ ചൈന സഖ്യത്തെ നേരിടാനൊരുങ്ങുന്നു. 1.30ന് മത്സരം ആരംഭിക്കും

Aug 06, 2024, 11:05 am IST
ടേബിള്‍ ടെന്നിസില്‍ പ്രതീക്ഷയോടെ ഇന്ത്യ

പുരുഷന്മാരുടെ ടേബിള്‍ ടെന്നിസില്‍ ഹര്‍മീത് ദേശായി, ശരത് കുമാര്‍, മാനവ് താക്കര്‍ ടീം പ്രീ ക്വാര്‍ട്ടറില്‍ ചൈന സഖ്യത്തെ നേരിടും

Aug 06, 2024, 6:40 am IST
Mykhel
പ്രതീക്ഷയോടെ നീരജ്

പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ഉറച്ച സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്ന് യോഗ്യതാ റൗണ്ടില്‍ ഇറങ്ങും. ഉച്ചക്ക് 3.20നാണ് മത്സരം

Aug 06, 2024, 6:38 am IST
Mykhel
ഹോക്കിയില്‍ മെഡല്‍ ഉറപ്പിക്കാന്‍ ഇന്ത്യ

പുരുഷ ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് ജര്‍മനിയെ നേരിടും. രാത്രി 10.30നാണ് മത്സരം

Aug 06, 2024, 6:37 am IST
Mykhel
അവിനാഷ് സാബ്‌ലെ ഫൈനലില്‍

അവിനാഷ് സാബ്‌ലെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് ഫൈനലില്‍. ആദ്യമായാണ് ഈ ഇനത്തില്‍ ഒരു ഇന്ത്യന്‍ താരം ഫൈനല്‍ യോഗ്യത നേടുന്നത്. 8.15.43 സെക്കന്റ് സമയം കുറിച്ച് അഞ്ചാം സ്ഥാനക്കാരനായാണ് താരത്തിന്റെ ഫൈനല്‍ പ്രവേശനം

Aug 05, 2024, 11:38 pm IST
സ്‌പെയിൻ ഒളിമ്പിക്‌സ് ഫുട്‍ബോൾ ഫൈനലിൽ

ഒളിമ്പിക്‌സ് ഫുട്‍ബോൾ ഫൈനലിൽ പ്രവേശിച്ച് സ്‌പെയിൻ. മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തായിരുന്നു സ്‌പെയിനിന്റെ സെമി പ്രവേശനം.

Aug 05, 2024, 11:35 pm IST
രണ്ടാം ഗോൾ നേടി സ്‌പെയിൻ

മത്സരത്തിൽ ഒടുവിൽ ലീഡ് നേടി സ്‌പെയിൻ. എൺപത്തിയഞ്ചാം മിനിറ്റിലായിരുന്നു സ്‌പെയിനിന്റെ രണ്ടാം ഗോൾ പിറന്നത്.

Aug 05, 2024, 11:22 pm IST
സ്‌പെയിൻ തിരിച്ചടിച്ചു

മത്സരത്തിന്റെ അറുപത്തിയെട്ടാം മിനിറ്റിൽ തിരിച്ചടിച്ച് സ്‌പെയിൻ. ഇതോടെ മത്സരം 1-1 നിലയിലായി.

Aug 05, 2024, 10:59 pm IST
രണ്ടാം പകുതി ആരംഭിച്ചു

രണ്ടാം പകുതിയിൽ മൊറോക്കോ ഗോൾ പോസ്‌റ്റ് ലക്ഷ്യമാക്കി സ്‌പെയിൻ കുതിക്കുന്നു. എങ്കിലും ലീഡ് ഇപ്പോഴും മൊറോക്കോയ്ക്ക് തന്നെ.

Aug 05, 2024, 10:27 pm IST
മത്സരം ആദ്യപകുതി അവസാനിച്ചു

ഒന്നാം പകുതി അവസാനിച്ചപ്പോൾ മൊറോക്കോ ഏക ഗോളിന് മുന്നിൽ. സ്പെയിന്റെ ഗോൾ ശ്രമങ്ങൾ എല്ലാം വിഫലമായി.

Aug 05, 2024, 10:09 pm IST
മൊറോക്കോ ആദ്യ ഗോൾ നേടി

മത്സരത്തിന്റെ മുപ്പത്തിയേഴാം മിനിറ്റിൽ ആദ്യ ഗോൾ നേടി മൊറോക്കോ. പെനാൽറ്റിയിലൂടെയാണ് മൊറോക്കോയുടെ ഗോൾ.

Aug 05, 2024, 9:55 pm IST
പതിനേഴ് മിനിറ്റുകൾ പിന്നിട്ടിട്ടും ഗോൾ പിറന്നില്ല

മത്സരം പതിനേഴ് മിനിറ്റുകൾ പിന്നിടുമ്പോഴും ഗോൾ മാത്രം അകന്നു നിൽക്കുന്നു. സ്പെയിനും മൊറോക്കോയും ലീഡിനായി കിണഞ്ഞു പരിശ്രമിക്കുന്നു.

Aug 05, 2024, 9:45 pm IST
മൊറോക്കോ-സ്‌പെയിൻ മത്സരം ആദ്യ പത്ത് മിനിറ്റ് പിന്നിട്ടു

മത്സരം ആദ്യ പത്ത് പിന്നിടുമ്പോൾ സ്പെയിനും മൊറോക്കോയും ഒപ്പത്തിനൊപ്പം. ഇതുവരെ ഗോൾ രഹിതം. ഇരു ടീമുകളും അവസരങ്ങൾ സൃഷ്‌ടിക്കുന്നു.

Aug 05, 2024, 9:35 pm IST
മൊറോക്കോ സ്പെയിനിനെ നേരിടുന്നു

ഒളിമ്പിക്‌സ് ഫുട്‍ബോൾ പോരാട്ടത്തിൽ സ്പെയിനിനെ മൊറോക്കോ നേരിടുന്നു.

Aug 05, 2024, 9:07 pm IST
പുരുഷന്മാരുടെ ബാഡ്‌മിന്റൺ കിരീടം ആക്‌സൽസണ്

പുരുഷന്മാരുടെ ഒളിമ്പിക്‌സ് ബാഡ്‌മിന്റൺ കിരീടം നിലനിർത്തി ഡെന്മാർക്കിന്റെ വിക്‌ടർ ആക്‌സൽസൺ. തായ്‌ലൻഡിലെ കുൻലാവുട്ട് വിറ്റിഡ്‌സർനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

Aug 05, 2024, 8:28 pm IST
നിഷ ദഹിയ പുറത്ത്

ഉത്തര കൊറിയന്‍ താരം പാക് സോലിനോടു തോറ്റ് നിഷ പുറത്ത്. കളിയില്‍ മുന്നിട്ടുനില്‍ക്കവെയേറ്റ പരിക്ക് താരത്തിനു വിനയായി. 10-8നാണ് നിഷ കീഴടങ്ങിയത്

Aug 05, 2024, 8:23 pm IST
നിഷയ്ക്കു പരിക്ക്

ഗുസ്തി ക്വാര്‍ട്ടറില്‍ 8-1ന് കുതിക്കവെ നിഷയ്ക്കു പരിക്കേറ്റു. താരത്തിന്റെ തോളിനാണ് പരിക്കു പറ്റിയിരിക്കുന്നത്.

Aug 05, 2024, 8:21 pm IST
ബാഡ്മിന്റണ്‍ സ്വര്‍ണം അക്‌സെല്‍ണിന്

പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സ്വര്‍ണം ഡെന്‍മാര്‍ക്ക് താരം വിക്ടര്‍ അക്‌സെല്‍സണിന്. ഫൈനലില്‍ തായ്‌ലാഡിന്റെ ക്യുന്‍ലാവുത് വിറ്റിഡ്‌സണിനെ 21-11, 21-11നു തോല്‍പ്പിച്ചു

Aug 05, 2024, 8:17 pm IST
നിഷ മുന്നില്‍

ഗുസ്തി ക്വാര്‍ട്ടറില്‍ കൊറിയയുടെ പാക് സോള്‍ ഗുമിനെതിരേ നിഷ 4-0ന് മുന്നില്‍

Aug 05, 2024, 7:47 pm IST
നിഷയുടെ ക്വാര്‍ട്ടര്‍

ഗുസ്തി ക്വാര്‍ട്ടറില്‍ 68 കിഗ്രാം ഫ്രീസ്റ്റൈല്‍ ഇനത്തില്‍ നിഷ ദഹിയയുടെ ക്വാര്‍ട്ടര്‍ പോരാട്ടം ഉടന്‍ തുടങ്ങും. നോര്‍ത്ത് കൊറിയയുടെ പാക് സോള്‍ ഗുമാണ് എതിരാളി.

Aug 05, 2024, 7:31 pm IST
ആഹ്ലാദം പ്രകടിപ്പിച്ച് മനു ഭാക്കര്‍

സമാപനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകവാഹകയായി തിരഞ്ഞെടുത്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മനു ഭാക്കര്‍

Aug 05, 2024, 7:16 pm IST
Mykhel
ഗുസ്തിയില്‍ ക്വാര്‍ട്ടറില്‍

വനിതകളുടെ 68 കിഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ നിഷ ദഹിയ ക്വാര്‍ട്ടര്‍ ഫൈനലില്‍. യുക്രെയ്‌നിന്റെ ടെറ്റിയാന സോവ റിഷ്‌കോയെ 6-4നു തോല്‍പ്പിച്ചു

Aug 05, 2024, 7:15 pm IST
ലക്ഷ്യക്കു തോല്‍വി

ലക്ഷ്യ സെന്നിന്‌റെ വെങ്കല മെഡല്‍ മോഹം പൊലിഞ്ഞു. മൂന്നാം ഗെയിമില്‍ അദ്ദേഹം 11-21നു തോറ്റു

Aug 05, 2024, 7:10 pm IST
തോല്‍വിയിലേക്ക് ലക്ഷ്യ

മൂന്നാം ഗെയിമിലും ലക്ഷ്യ തോല്‍വിയിലേക്ക്. 10-16നു താരം പിന്നിട്ടിനില്‍ക്കുകയാണ്.

Aug 05, 2024, 7:03 pm IST
ലക്ഷ്യ പിന്നില്‍

മൂന്നാമത്തെയും അവസാനത്തെയും ഗെയിമില്‍ ലക്ഷ്യ 5-10നു പിന്നിലാണ്

Aug 05, 2024, 6:58 pm IST
ഷൂട്ടിങില്‍ തോല്‍വി

ഷൂട്ടിങില്‍ വെങ്കല മെഡലിനായുളള മല്‍സരത്തില്‍ ഇന്ത്യക്കു തോല്‍വി. അനന്ത്ജീത് സിങ് നറൂക്ക- മഹേശ്വരി ചൗാന്‍ ജോടി 43-44നു ചൈനയുടെ ജിയാങ് യിറ്റിങ്- ലിയു ജിയാന്‍ ലിന്‍ സഖ്യത്തോടു തോറ്റു

Aug 05, 2024, 6:51 pm IST
ലക്ഷ്യക്കു മോശം തുടക്കം

മൂന്നാം ഗെയിമില്‍ ലക്ഷ്യ 2-3നു പിന്നിട്ടുനില്‍ക്കുകയാണ്‌

Aug 05, 2024, 6:47 pm IST
രണ്ടാം ഗെയിം കൈവിട്ട് ലക്ഷ്യ

രണ്ടാമത്തെ ഗെയിമില്‍ ലക്ഷ്യക്കു തോല്‍വി. 16-21നാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. അടുത്ത ഗെയിമാണ് വിജയികളെ തീരുമാനിക്കുക

Aug 05, 2024, 6:41 pm IST
പോരാട്ടം ഇഞ്ചോടിഞ്ച്

രണ്ടാം ഗെയിമില്‍ ഇഞ്ചോടിഞ്ചാണ് പോരാട്ടം. 9-12നു പിന്നിട്ടുനിന്ന ശേഷം ലക്ഷ്യ ഇപ്പോള്‍ 15-17 ആക്കിയിരിക്കുകയാണ്‌

Aug 05, 2024, 6:32 pm IST
തിരിച്ചടിച്ച് മലേഷ്യന്‍ താരം

രണ്ടാം ഗെയിമില്‍ തിരിച്ചടിച്ച് മലേഷ്യന്‍ താരം. പിന്നില്‍ നിന്ന ശേഷം താരം 11-8ന് മുന്നിലെത്തിയിരിക്കുകയാണ്‌

Aug 05, 2024, 6:24 pm IST
രണ്ടാം ഗെയിമിലും മികച്ച തുടക്കം

രണ്ടാം ഗെയിമിലും മികച്ച തുടക്കമാണ് ലക്ഷ്യക്കു ലഭിച്ചിരിക്കുന്നത്. 2-1നു താരം മുന്നിലാണ്‌

Aug 05, 2024, 6:22 pm IST
ആദ്യ ഗെയിം ലക്ഷ്യക്ക്

ആദ്യത്തെ ഗെയിം കാര്യമായി വിയര്‍ക്കാതെ തന്നെ ലക്ഷ്യ സ്വന്തമാക്കി. 21-13നാണ് താരത്തിന്റെ വിജയം

Aug 05, 2024, 6:19 pm IST
ജയത്തിലേക്കു ലക്ഷ്യ

ആദ്യ ഗെയിമില്‍ ലക്ഷ്യ വിജയത്തിലേക്ക്. 17-12നു താരം മുന്നിലാണ്.

Aug 05, 2024, 6:09 pm IST
ലക്ഷ്യ കുതിക്കുന്നു

ആദ്യ ഗെയിമില്‍ ലക്ഷ്യ അതിവേഗം കുതിക്കുകയാണ്. 10-5നു താരം മുന്നിട്ടുനില്‍ക്കുകയാണ്‌

Aug 05, 2024, 6:05 pm IST
ലക്ഷ്യ മുന്നില്‍

മികച്ച തുടക്കമാണ് ലക്ഷ്യ സെന്നിനു ലഭിച്ചിരിക്കുന്നത്. ആദ്യ ഗെയിമില്‍ താരം 4-2നു മുന്നില്‍

Aug 05, 2024, 6:03 pm IST
Mykhel
ലക്ഷ്യ തുടങ്ങി

വെങ്കല മെഡലിനായുള്ള ലക്ഷ്യയുടെ മല്‍സരം തുടങ്ങി. മലേഷ്യയുടെ ലീ സി ജിയയാണ് എതിരാളി

Aug 05, 2024, 6:00 pm IST
ലക്ഷ്യയുടെ മല്‍സരം

ലക്ഷ്യയുടെ വെങ്കല മെഡല്‍ മല്‍സരം ഉടന്‍ ആരംഭിക്കും

Aug 05, 2024, 5:26 pm IST
ഷൂട്ടിങില്‍ വെങ്കല മെഡല്‍ മല്‍സരം

ഷൂട്ടിങ് മിക്‌സഡ് ടീമിനം സ്‌കീറ്റില്‍ വെങ്കല മെഡലിനായി അനന്ത്ജീത് സിങ് നറൂക്കയും മഹേശ്വരി ചൗഹാനും വൈകീട്ട് 6.30നു ഇറങ്ങും

Aug 05, 2024, 5:17 pm IST
ലക്ഷ്യയുടെ വെങ്കല മെഡല്‍ മല്‍സരം

ബാഡ്മിന്റണില്‍ ലക്ഷ്യ സെന്നിന്റെ വെങ്കല മെഡല്‍ മല്‍സരമാണ് ഇനി നടക്കാനിരിക്കുന്നത്. 6 മണി മുതലാണ് ഈ മല്‍സരം.

Aug 05, 2024, 4:49 pm IST
Mykhel
വെങ്കല മെഡല്‍ യോഗ്യത

ഷൂട്ടിങ് മിക്‌സഡ് ടീമിനത്തില്‍ സ്‌കീറ്റ് വിഭാഗത്തില്‍ അനന്ത്ജീത് സിങ് നറൂക്കയും മഹേശ്വരി ചൗഹാനും വെങ്കല മെഡല്‍ പോരാട്ടത്തിനായി യോഗ്യത നേടി.

Aug 05, 2024, 4:37 pm IST
ഇന്ത്യയുടെ അടുത്ത എതിരാളി

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ആരാവുമെന്ന കാര്യം ഉറപ്പായിട്ടില്ല. അമേരിക്ക, ജര്‍മനി ഇവയിലൊരു ടീമിനെയായിരിക്കും ഇന്ത്യക്കു നേരിടേണ്ടി വരിക

Aug 05, 2024, 4:20 pm IST
ബത്രയ്ക്കു ജയം, ഇന്ത്യ ക്വാര്‍ട്ടറില്‍

റുമാനിയന്‍ താരം അദീതയെ 11-5, 11-9, 11-9നു ബത്ര തോല്‍പ്പിച്ചു. ഇതോടെ 3-2ന്റെ വിജയവുമായി വനിതകളുടെ ടീമിനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

Aug 05, 2024, 4:16 pm IST
കിരണിനു സെമി യോഗ്യതയില്ല

വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യന്‍ താരം കിരണ്‍ പഹലിനു സെമി ഫൈനല്‍ യോഗ്യയില്ല. യോഗ്യതാ റൗണ്ടിലെ അഞ്ചാമത്തെ ഹീറ്റ്‌സില്‍ ഏഴാംസ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്‌

Aug 05, 2024, 4:02 pm IST
ആദ്യത്തെ ഗെയിം ബത്രയ്ക്ക്

ആദ്യത്തെ ഗെയിമില്‍ ബത്ര 11-5നു റുമാനിയയുടെ അദീത ദിയാകൊനുവിനെ തോല്‍പ്പിച്ചു

Aug 05, 2024, 3:59 pm IST
ബത്രയുടെ മല്‍സരം

പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയും റുമാനിയയും രണ്ടു മല്‍സരങ്ങള്‍ വീതം ജയിച്ച് 2-2ന് ഒപ്പം. അഞ്ചാമത്തെ മല്‍സരത്തിലെ ആദ്യ ഗെയിം തുടങ്ങി. മാനിക ബത്രയാണ് ഇന്ത്യക്കായി മല്‍സരിക്കുന്നത്‌

Aug 05, 2024, 3:56 pm IST
അര്‍ച്ചനയ്ക്കു തോല്‍വി

ടേബിള്‍ ടെന്നീസില്‍ സിംഗിള്‍സിലെ നാലാമത്തെ ഗെയിമില്‍ അര്‍ച്ചനയ്ക്കു തോല്‍വി. 9-11നാണ് ഇന്ത്യന്‍ താരം പൊരുതി വീണത്

Aug 05, 2024, 3:50 pm IST
അത്‌ലറ്റിക്‌സില്‍ യോഗ്യതാ മല്‍സരം

അത്‌ലറ്റിക്‌സില്‍ വനിതകളുടെ 400 മീറ്ററില്‍ ആദ്യറൗണ്ടില്‍ കിരണ്‍ പഹല്‍ ഇന്ത്യക്കായി മല്‍സരിക്കാനിറങ്ങും

Aug 05, 2024, 3:46 pm IST
Mykhel
മൂന്നാം ഗെയിമില്‍ അര്‍ച്ചന

മൂന്നാത്തെ ഗെയിമില്‍ അര്‍ച്ചനയ്ക്കു ജയം. 11-7നാണ് റുമാനിയന്‍ താരം ബെര്‍നാഡറ്റെ സ്‌കോസിനെ അര്‍ച്ചന കീഴടക്കിയത്‌

Aug 05, 2024, 3:34 pm IST
ഒപ്പമെത്തി ഇന്ത്യന്‍ താരം

രണ്ടാം ഗെയിമില്‍ 11-8നു ജയിച്ച് അര്‍ച്ചന മല്‍സരത്തില്‍ 1-1നു ഒപ്പമെത്തി

Aug 05, 2024, 3:28 pm IST
അര്‍ച്ചനയുടെ മല്‍സരം

സിംഗിള്‍സില്‍ അര്‍ച്ചനയുടെ മല്‍സരം തുടങ്ങി. ആദ്യ ഗെയിമില്‍ അര്‍ച്ചന 5-11ന് തോറ്റു

Aug 05, 2024, 3:25 pm IST
ശ്രീജയ്ക്കു തോല്‍വി

അഞ്ചാം ഗെയിം തോറ്റ് ശ്രീജ മല്‍സരം കൈവിട്ടു. റുമാനിയന്‍ താരം 11-8നാണ് ജയിച്ചത്

Aug 05, 2024, 3:08 pm IST
നാലാം ഗെയില്‍ ശ്രീജ തോറ്റു

നാലാമത്തെ ഗെയിമില്‍ ശ്രീജയ്ക്കു തോല്‍വി. 6-11നാണ് താരം പരാജയപ്പെട്ടത്. ഇതോടെ മല്‍സരം നിര്‍ണായകായ അഞ്ചാമത്തെ ഗെയിമിലേക്ക്

Aug 05, 2024, 3:01 pm IST
Mykhel
ശ്രീജ പൊരുതുന്നു

രണ്ടാത്തെ ഗെയിമില്‍ 4-11നു തോറ്റെങ്കിലു മൂന്നാം ഗെയിമില്‍ ജയിച്ച് ജയിച്ച് ശ്രീജ ശക്തമായി തിരിച്ചുവന്നു. 11-7നാണ് താരത്തിന്റെ ജയം

Aug 05, 2024, 2:50 pm IST
ശ്രീജയുടെ മല്‍സരം

സിംഗിള്‍സില്‍ ശ്രീജയുടെ മല്‍സരം തുടങ്ങി. ആദ്യ ഗെയിമില്‍ ഇന്ത്യന്‍ താരം 11-8നു ജയിച്ചു

Aug 05, 2024, 2:36 pm IST
ബത്രയ്ക്കു ജയം, ഇന്ത്യ 2-0

ടേബിള്‍ ടെന്നീസ് പ്രീക്വാര്‍ട്ടറില്‍ റുമാനിയക്കെതിരേ ഇന്ത്യ 2-0നു മുന്നിലെത്തിയിരിക്കുകയാണ്. ഡബിള്‍സിനു പിന്നാലെ സിംഗിള്‍സിലും ഇന്ത്യ ജയിച്ചുകയറി. സൂപ്പര്‍ താരം മാനിക ബത്ര 11-5, 11-7, 11-7നാണ് എതിരാളിയെ കെട്ടുകെട്ടിച്ചത്

Aug 05, 2024, 2:29 pm IST
രണ്ടാം സെറ്റും ബത്രയ്ക്ക്

രണ്ടാമത്തെ സെറ്റിലും മാനിക ബത്രയ്ക്കു ജയം. എതിരാളിയായ ബെന്‍ണാഡെറ്റെ സ്‌കോസിനെ ഇന്ത്യന്‍ താരം 11-7നു തുരത്തി.

Aug 05, 2024, 2:19 pm IST
ആദ്യ സെറ്റില്‍ ബത്രയ്ക്കു ജയം

സിംഗിള്‍സിലെ ആദ്യ സെറ്റില്‍ മാനിക ബത്രയ്ക്കു ജയം. 11-5നാണ് റുമാനിയന്‍ താരത്തെ ബത്ര തകര്‍ത്തത്‌

Aug 05, 2024, 2:00 pm IST
രണ്ടാം ഗെയിമിലും ഇന്ത്യ

രണ്ടാമത്തെ ഗെയിമിലും ജയം ഇന്ത്യക്കു തന്നെ. ശ്രീജ- അര്‍ച്ചന ജോടി 12-10നാണ് റുമാനിയന്‍ സഖ്യത്തെ തുരത്തിയത്. ഇതോടെ റുമാനിയക്കെതിരായ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യ 1-0നു മുന്നില്‍.

Aug 05, 2024, 1:48 pm IST
ആദ്യ ഗെയിമില്‍ ഇന്ത്യക്കു ജയം

ആദ്യ ഗെയിമില്‍ ഇന്ത്യയുടെ ശ്രീജ- അര്‍ച്ചന സഖ്യത്തിനു ജയം. 11-9നാണ് ഇന്ത്യന്‍ ജോടി ജയിച്ചുകയറിയത്‌

Aug 05, 2024, 1:33 pm IST
Mykhel
ടേബിള്‍ ടെന്നീസില്‍ പ്രീക്വാര്‍ട്ടര്‍

ടേബിള്‍ ടെന്നീസ് പ്രീക്വാര്‍ട്ടര്‍ വനിതകളുടെ ടീമിനത്തില്‍ റുമാനിയയുമായി ഇന്ത്യ ഏറ്റുമുട്ടും. മാനിക ബത്ര, ശ്രീജ അക്കൂല, അര്‍ച്ചന കാമത്ത് എന്നിവരടങ്ങുന്നതാണ് ഇന്ത്യന്‍ ടീം

Aug 05, 2024, 1:23 pm IST
ഇന്ത്യക്കു മികച്ച തുടക്കം

മഹേശ്വരി- അനന്ദ്ജീത് ജോടിക്കു മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. മൂന്നു ഷോട്ടില്‍ എല്ലാം ലക്ഷ്യത്തിലെത്തിച്ചു. 22 ഷോട്ടുകളാണ് ഇനി ഇരുവര്‍ക്കും ബാക്കിയുള്ളത്

Aug 05, 2024, 1:12 pm IST
അമേരിക്ക മുന്നില്‍

ഷൂട്ടിങ് യോഗ്യത ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ ടീം മുന്നില്‍. ഇറ്റലിയും ചൈനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്‌

Aug 05, 2024, 12:57 pm IST
50 ഷോട്ടുകള്‍ വീതം

യോഗ്യതാ മല്‍സരത്തില്‍ ആദ്യത്തെ റൗണ്ടില്‍ ഇരുവര്‍ക്കും 50 ഷോട്ടുകള്‍ വീതമാണ് ലഭിക്കുക

Aug 05, 2024, 12:33 pm IST
ഷൂട്ടിങിനു തുടക്കം

ഷൂട്ടിങില്‍ അനന്ത്ജീത്- മഹേശ്വരി ജോടിയുടെ സ്‌കീറ്റ് മിക്‌സഡ് ടീം യോഗ്യതാ മല്‍സരം ആരംഭിച്ചു

Aug 05, 2024, 12:20 pm IST
പതാകയേന്താന്‍ മനു ഭാക്കര്‍

ഒളിംപിക്‌സിന്റെ സമാപനച്ചടങ്ങില്‍ ഷൂട്ടിങ് സെന്‍സേഷന്‍ മനു ഭാക്കറാണ് ഇന്ത്യക്കായി പതാകയേന്തുക. ഇത്തവണ ഷൂട്ടിങില്‍ രണ്ടു വെങ്കലവുമായി ചരിത്രം കുറിക്കാന്‍ മനുവിനായിരുന്നു.

Aug 05, 2024, 12:09 pm IST
Mykhel
ഷൂട്ടിങ് യോഗ്യതാ റൗണ്ട്

ഷൂട്ടിങ് യോഗ്യതാ റൗണ്ടോടെയാണ് ഇന്ത്യയുടെ ഇന്നത്തെ മല്‍സരങ്ങള്‍ ആരംഭിക്കുക. സ്‌കീറ്റ് മിക്‌സഡ് വിഭാഗത്തില്‍ അനന്ത്ജീത് സിങും മഹേശ്വരി ചൗഹാനും മല്‍സരിക്കും. 12.30 മുതലാണ് മല്‍സരം

Aug 05, 2024, 6:50 am IST
മെഡല്‍നിലയില്‍ ഇന്ത്യ

മെഡല്‍പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ 57ാം സ്ഥാനത്താണുള്ളത്. മൂന്നു വെങ്കല മെഡലുകളാണ് ഇപ്പോള്‍ ഇന്ത്യയുടെ സമ്പാദ്യം. ചൈനയെ പിന്തള്ളി അമേരിക്ക മെഡല്‍ക്കൊയ്ത്തില്‍ തലപ്പത്തേക്കുകയറി. 19 സ്വര്‍ണവും 26 വീതം വെള്ളിയും വെങ്കലുമടക്കം 71 മെഡലുകളാണ് അവര്‍ക്കുള്ളത്. ചൈന, ഫ്രാന്‍സ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍

Story first published: Monday, August 5, 2024, 6:50 [IST]
Other articles published on Aug 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+