For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക്‌സ് 2024 Live: സെമിയില്‍ തോറ്റ് ലക്ഷ്യ, ഹോക്കി ടീം സെമിയില്‍; ഷൂട്ടിങ്ങില്‍ നിരാശ

പാരീസ്: ഒളിംപിക്‌സിന്റെ ഒമ്പതാം ദിനമായ ഇന്നു ഇന്ത്യ വലിയ പ്രതീക്ഷകളോടെയാണ് ഇറങ്ങുന്നത്. ബാഡ്മിന്റണില്‍ ഇന്ത്യക്കു ഒരു മെഡല്‍ ഇന്നു ഉറപ്പിക്കാന്‍ കഴിഞ്ഞേക്കും. പുരുഷന്‍മാരുടെ സിംഗിള്‍സ് വിഭാഗം സെമി ഫൈനലില്‍ ലക്ഷ്യ സെന്നിന്റെ മല്‍സരം വൈകീട്ട് 3.30 മുതലാണ്. ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സനാണ് ഇന്ത്യന്‍ താരത്തിന്റെ എതിരാളി. ഈ മല്‍സരം ജയിച്ച് ഫൈനലില്‍ കടക്കാനായാല്‍ ഒരു മെഡല്‍ ഉറപ്പിക്കാന്‍ ലക്ഷ്യക്കു സാധിക്കും.

LAKSHYA SEN

ഹോക്കിയിലാണ് ഇന്ത്യയുടെ മറ്റൊരു പ്രധാനപ്പെട്ട മല്‍സരമുള്ളത്. പുരുഷ വിഭാഗം ഹോക്കിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യയുടെ എതിരാളികള്‍ കരുത്തരായ ബ്രിട്ടനാണ്. ഉച്ചയ്ക്കു 1.30 മുതലാണ് മല്‍സരം ആരംഭിക്കുന്നത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാക്കളായ ഇന്ത്യ ഇത്തവണയും മെഡല്‍ തന്നെയാണ് സ്വപ്‌നം കാണുന്നത്.

ബോക്‌സിങില്‍ വനിതകളുടെ 75 കിഗ്രാ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലവ്‌ലിന ബൊര്‍ഗോഹെയ്‌ന്റെ മല്‍സരവും ഇന്ത്യക്കു ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ചൈനയുടെ ലി ക്വിവാനാണ് വൈകീട്ട് 3.02നു തുടങ്ങുന്ന മല്‍സരത്തില്‍ ലവ്‌ലിനയുടെ എതിരാളി. കഴിഞ്ഞ ഒളിംപ്കിസിലെ വെങ്കല മെഡല്‍ ജേതാവായിരുന്നു ഇന്ത്യന്‍ താരം.

Aug 04, 2024, 10:18 pm IST
Mykhel
ഗുസ്തി താരങ്ങള്‍ നാളെ കളത്തില്‍

ഇന്ത്യയുടെ ഗുസ്തി താരങ്ങളുടെ മത്സരങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. ആറ് അംഗ ടീമാണ് ഇന്ത്യക്കായി ഗുസ്തിയില്‍ മത്സരിക്കാനിറങ്ങുന്നത്. വിനേഷ് ഫോഗട്ട് ഉള്‍പ്പെടെ പ്രതീക്ഷ നല്‍കുന്ന താരങ്ങള്‍ ടീമിലുണ്ട്

Aug 04, 2024, 9:55 pm IST
അമിത് രോഹിദാസ് സെമി കളിക്കില്ല

ക്വാര്‍ട്ടറില്‍ ചുവപ്പുകാര്‍ഡ് ലഭിച്ച ഇന്ത്യന്‍ ഹോക്കി താരം അമിത് രോഹിദാസ് സെമി കളിക്കാനുണ്ടാകില്ല

Aug 04, 2024, 9:27 pm IST
ഗോള്‍ഫിലും ഇന്ത്യക്ക് നിരാശ

ഗോള്‍ഫില്‍ ഇന്ത്യയുടെ ശുഭാങ്കര്‍ ശര്‍മയ്ക്കും ഗഗന്‍ജീത് ബുള്ളറിനും മികച്ച പ്രകടനം നടത്താനായില്ല

Aug 04, 2024, 9:05 pm IST
20 വര്‍ഷത്തിന് ശേഷം ചിലിക്ക് സ്വര്‍ണ്ണം

20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചില ഒളിംപിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. വനിതകളുടെ സ്‌കീറ്റ് ഷൂട്ടിങ്ങില്‍ ഫ്രാന്‍സിസ്‌ക ക്രോവറ്റോയാണ് സ്വര്‍ണ്ണ മെഡല്‍ നേടിയത്

Aug 04, 2024, 8:40 pm IST
Mykhel
ജോക്കോവിച്ചിന് സ്വര്‍ണ്ണം

പുരുഷന്മാരുടെ ടെന്നിസ് സിംഗിള്‍സില്‍ സെര്‍ബിയന്‍ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിന് സ്വര്‍ണ്ണം. ഫൈനലില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കാരസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. 2 മണിക്കൂറും 52 മിനുട്ടും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ചിന്റെ ജയം. ടെന്നിസില്‍ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡ് 37കാരനായ ജോക്കോവിച്ച് സ്വന്തം പേരിലാക്കി

Aug 04, 2024, 8:32 pm IST
Mykhel

ഞാന്‍ റോള്‍മോഡലാണെന്ന് കരുതുന്നില്ലെന്ന് ഇന്ത്യക്കായി രണ്ട് വെങ്കല മെഡല്‍ നേടിയ ഷൂട്ടര്‍ മനു ഭാക്കര്‍

Aug 04, 2024, 7:47 pm IST
Mykhel

ഒളിംപിക്‌സ് മെഡല്‍ നേടാതെ വിരമിക്കില്ലെന്ന് ഇന്ത്യയുടെ അമ്പെയ്ത്ത് താരം ദീപികാ കുമാരി

Aug 04, 2024, 7:29 pm IST
Mykhel
ജോക്കോവിച്ച് മുന്നില്‍

പുരുഷ ടെന്നിസ് ഫൈനലില്‍ അല്‍ക്കാരസിനെതിരേ ജോക്കോവിച്ച് ആദ്യ സെറ്റ് സ്വന്തമാക്കി മുന്നിട്ട് നില്‍ക്കുന്നു

Aug 04, 2024, 7:03 pm IST
ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വീണ്ടും നിരാശ

പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ വിജയ് വീറിനും അനീഷ് ബന്‍വാലക്കും ഫൈനല്‍ റൗണ്ട് യോഗ്യത നേടാനായില്ല. വിജയവീര്‍ 9ാം സ്ഥാനത്തും അനിഷ് 13ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്‌

Aug 04, 2024, 6:56 pm IST
ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷ

പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ വിജയ് വീര്‍ ആദ്യ രണ്ട് സെറ്റില്‍ 100, 98 സ്‌കോറുകള്‍ നേടിയപ്പോള്‍ അനീഷ് ബന്‍വാല 99, 97 പോയിന്റുകളാണ് നേടിയത്

Aug 04, 2024, 6:32 pm IST
ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ശ്രീജേഷ്

ഇന്ന് ഇന്ത്യയുടെ ദിവസമായിരുന്നു. സെമിയില്‍ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് പി ആര്‍ ശ്രീജേഷ്‌

Aug 04, 2024, 6:04 pm IST
Mykhel

പുരുഷ ഹോക്കി ക്വാര്‍ട്ടറിലെ ഇന്ത്യയുടെ വിജയ ശില്‍പ്പിയായ ഗോള്‍കീപ്പര്‍ ശ്രീജേഷിനൊപ്പം ആഹ്ലാദം പങ്കിടുന്ന സഹതാരങ്ങള്‍

Aug 04, 2024, 5:50 pm IST
ഹോക്കിയില്‍ ബെല്‍ജിയം പുറത്ത്

പുരുഷ ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനോട് തോറ്റ് ബെല്‍ജിയം പുറത്ത്. 3-2നാണ് സ്പാനിഷ് ടീമിന്റെ ജയം

Aug 04, 2024, 5:45 pm IST
ടെന്നിസ് ഫൈനലില്‍ ജോക്കോവിച്ച് ഇറങ്ങുന്നു

പുരുഷന്മാരുടെ ടെന്നിസ് ഫൈനലില്‍ സെര്‍ബിയയുടെ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചും സ്‌പെയിന്റെ കാര്‍ലോസ് അല്‍ക്കാരസും ഏറ്റുമുട്ടുന്നു

Aug 04, 2024, 5:19 pm IST
ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് നിരാശ

ഇന്ത്യയുടെ മഹേശ്വരി ചൗഹാനും റെയ്‌സ ദിലോനും വനിതകളുടെ ഷൂട്ടിങ് സ്‌കീറ്റില്‍ ഫൈനല്‍ യോഗ്യത നേടാനാവാതെ പുറത്ത്. മഹേശ്വരി 14ാം സ്ഥാനത്തും റെയ്‌സ 23ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്

Aug 04, 2024, 5:16 pm IST
Mykhel

പുരുഷ ബാഡ്മിന്റണ്‍ സെമിയില്‍ തോറ്റ ലക്ഷ്യ സെന്നിന്റെ നിരാശ. വെങ്കല മെഡല്‍ നേടാന്‍ ലക്ഷ്യക്ക് അവസരമുണ്ട്‌

Aug 04, 2024, 5:09 pm IST
പ്രതീക്ഷ കാക്കാന്‍ പുരുഷ ഷൂട്ടര്‍മാര്‍

പുരുഷന്മാരുടെ 25 മീറ്റര്‍ ഷൂട്ടിങ് റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ വിജയവീര്‍ സിദ്ധുവും അനീഷ് ബന്‍വാലയും രണ്ടാം സ്റ്റേജ് മത്സരത്തിനിറങ്ങുന്നു

Aug 04, 2024, 5:05 pm IST
ലക്ഷ്യക്കു ഇനി വെങ്കലത്തിനായി മല്‍സരിക്കാം

സെമിയില്‍ തോറ്റെങ്കിലും വെങ്കല മെഡലിനായി ലക്ഷ്യ സെന്നിനു ഇനി മല്‍സരിക്കാം. ലീ ലി ജിയയാണ് വെങ്കല മെഡല്‍ പ്ലേഓഫില്‍ ലക്ഷ്യയുടെ എതിരാളി

Aug 04, 2024, 4:26 pm IST
ലക്ഷ്യ പുറത്ത്

സെമി ഫൈനലില്‍ തോറ്റ് ലക്ഷ്യ സെന്‍ പുറത്ത്. 22-20, 21-14 എന്ന സ്‌കോറിനാണ് ഡെന്‍മാര്‍ക്കിന്റെ അക്‌സെല്‍സണ്‍ ഫൈനലിലേക്കു കുതിച്ചത്.

Aug 04, 2024, 4:24 pm IST
ലക്ഷ്യ തോല്‍വിയിലേക്ക്

ലക്ഷ്യ തോല്‍വിയിലേക്ക്. രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ യുവതാരം 19-14നു പിന്നിലായിരിക്കുകയാണ്‌

Aug 04, 2024, 4:19 pm IST
ലക്ഷ്യ പിന്നില്‍

രണ്ടാം ഗെയിമില്‍ ലക്ഷ്യ പിന്നില്‍. ഡാനിഷ് താരം 14-12നു മുന്നില്‍ കടന്നിരിക്കുകയാണ്.

Aug 04, 2024, 4:11 pm IST
തിരിച്ചടിച്ച് ഡാനിഷ് താരം

കളിയിലേക്കു ശക്തമായി തിരിച്ചുവന്ന് ഡാനിഷ് താരം. സ്‌കോര്‍ 8-7

Aug 04, 2024, 4:07 pm IST
ലക്ഷ്യയുടെ കുതിപ്പ്

രണ്ടാം ഗെയിമില്‍ ലക്ഷ്യയുടെ കുതിപ്പാണ് കാണുന്നത്. 7-0നു താരം മുന്നിട്ടുനില്‍ക്കുകയാണ്‌

Aug 04, 2024, 4:01 pm IST
ആദ്യ ഗെയിം ലക്ഷ്യ കൈവിട്ടു

ആദ്യത്തെ ഗെയിമില്‍ ലക്ഷ്യക്കു തോല്‍വി. ഒരു ഘട്ടത്തില്‍ ജയത്തിലേക്കു കുതിച്ച അദ്ദേഹം 22-20നാണ് ഗെയിം കൈവിട്ടത്

Aug 04, 2024, 3:49 pm IST
ലക്ഷ്യ മുന്നില്‍

ബാഡ്മിന്റണില്‍ അക്‌സെണിനെതിരായ സെമിയിലെ ആദ്യ ഗെയിമില്‍ ലക്ഷ്യ 15-9ന് മുന്നില്‍

Aug 04, 2024, 3:34 pm IST
ലക്ഷ്യയുടെ സെമി പോരാട്ടം

ബാഡ്മിന്റണ്‍ സെമിയില്‍ ലക്ഷ്യ സെന്നിന്റെ മല്‍സരം തുടങ്ങി

Aug 04, 2024, 3:33 pm IST
ലവ്‌ലിനയ്ക്കു മെഡലില്ല

ബോക്‌സിങ് വനിതകളുടെ 75 കിഗ്രാം ക്വാര്‍ട്ടറില്‍ ഇന്തന്‍ താരം ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍ ക്വാര്‍ട്ടറില്‍ തോറ്റു. ചൈനയുടെ ലി ചിയാനാണ് ഇന്ത്യന്‍ താരത്തെ ഇടിച്ചിട്ടത്.

Aug 04, 2024, 3:19 pm IST
ഇന്ത്യ സെമിയില്‍!!

അവസാന കിക്ക് രാജ് കുമാര്‍ ഗോളാക്കിയതോടെ ഇന്ത്യ സെമിയില്‍. 4-2ന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്

Aug 04, 2024, 3:18 pm IST
ശ്രീജേഷ് തടുത്തു

ബ്രിട്ടന്റെ നാലാമത്തെ ശ്രമം ശ്രീജേഷ് തടുത്തു. ഇന്ത്യ ഇപ്പോഴും 3-2ന് മുന്നില്‍

Aug 04, 2024, 3:15 pm IST
ഇന്ത്യ 3-2

ഷൂട്ടോഫില്‍ ഇന്ത്യ 3-2ന് മുന്നില്‍. ലളിത് സ്‌കോര്‍ ചെയ്തു

Aug 04, 2024, 3:14 pm IST
പുറത്തേക്കടിച്ച് ബ്രിട്ടന്‍

ബ്രിട്ടന്റെ മൂന്നാമത്തെ ഗോള്‍ ശ്രമം പുറത്തേക്ക്.

Aug 04, 2024, 3:13 pm IST
ഇന്ത്യ 2-2

ഇന്ത്യക്കായി സുക്ജീത് സ്‌കോര്‍ ചെയ്തു

Aug 04, 2024, 3:12 pm IST
ബ്രിട്ടന്‍ 2-1

രണ്ടാമത്തെ ഷോട്ട് ബ്രിട്ടന്‍ ലക്ഷ്യത്തിലെത്തിച്ചു

Aug 04, 2024, 3:10 pm IST
ഇന്ത്യ 1-1

ഇന്ത്യക്കായി ഹര്‍മന്‍പ്രീത് ഷൂട്ടോഫില്‍ ലക്ഷ്യം കണ്ടു

Aug 04, 2024, 3:09 pm IST
ബ്രിട്ടന്‍ 1-0

ആദ്യത്തെ ഷൂട്ടൗട്ടില്‍ ബ്രിട്ടന്‍ ലക്ഷ്യം കണ്ടു

Aug 04, 2024, 3:03 pm IST
മല്‍സരം ഷൂട്ടോഫിലേക്ക്

നാലാം ക്വാര്‍ട്ടറിലും ഇരുടീമുകളും 1-1നു സമനില പാലിച്ചതോടെ മല്‍സരം ഷൂട്ടൗട്ടിലേക്കു നീണ്ടു.

Aug 04, 2024, 2:50 pm IST
നാലാം ക്വാര്‍ട്ടര്‍ തുടങ്ങി

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഹോക്കിയില്‍ നാലാം ക്വാര്‍ട്ടറിനു തുടക്കം

Aug 04, 2024, 2:49 pm IST
പരുളിന് ഫൈനല്‍ യോഗ്യതയില്ല

അത്‌ലറ്റിക്‌സില്‍ വനിതകളുടെ 3000 മീറ്റര്‍്‌സറ്റീപ്പ്ള്‍ചേസില്‍ പരുള്‍ ചൗധരിക്കു ഫൈനലിലേക്കു യോഗ്യത നേടാനായില്ല. എട്ടാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്

Aug 04, 2024, 2:47 pm IST
മൂന്നാം ക്വാര്‍ട്ടര്‍ കഴിഞ്ഞു

മൂന്നാം ക്വാര്‍ട്ടര്‍ കഴിഞ്ഞു. സ്‌കോര്‍ ഇപ്പോഴും 1-1ല്‍ നില്‍ക്കുകയാണ്. അവസാന 15 മിനിറ്റ് തീപാറും

Aug 04, 2024, 2:42 pm IST
Mykhel
ബ്രിട്ടന്റെ ആധിപത്യം

മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ ആധിപത്യമാണ് കാണുന്നത്. ലീഡിനായി അവര്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഇന്ത്യ വിട്ടുകൊടുത്തിട്ടില്ല

Aug 04, 2024, 2:30 pm IST
മൂന്നാം ക്വാര്‍ട്ടര്‍ പുരോഗമിക്കുന്നു.

ഇരുടീമുകളും ഇപ്പോഴും 1-1നു ഒപ്പം

Aug 04, 2024, 2:16 pm IST
ആദ്യ പകുതി അവസാനിച്ചു

ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇരുടീമുകളും 1-1നു ഒപ്പം നില്‍ക്കുകയാണ്.

Aug 04, 2024, 2:13 pm IST
തിരിച്ചടിച്ച് ബ്രിട്ടന്‍

രണ്ടാം ക്വാര്‍ട്ടര്‍ തീരും മുമ്പ് ബ്രിട്ടന്‍ ഗോള്‍ മടക്കി. ഇതോടെ സ്‌കോര്‍ 1-1നു തുല്യമായിരിക്കുകയാണ്. ലീ മോര്‍ട്ടനാണ് 27ാ മിനിറ്റില്‍ ബ്രിട്ടനായി ഗോള്‍ നേടിയത്.

Aug 04, 2024, 2:05 pm IST
Mykhel
ഇന്ത്യക്കു ലീഡ്

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിലൂടെ ഇന്ത്യ മുന്നില്‍. പെനല്‍റ്റി കോര്‍ണറിലൂടെയാണ് താരം സ്‌കോര്‍ ചെയ്തത്. പാരീസില്‍ അദ്ദേഹത്തിന്റെ ഏഴാമത്തെ ഗോള്‍ കൂടിയാണിത്.

Aug 04, 2024, 2:00 pm IST
ചുവപ്പ് കാര്‍ഡ്

രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം അമിത് രോഹിദാസിവു ചുവപ്പ് കാര്‍ഡ്. അദ്ദേഹത്തിന്റെ ഹോക്കി സ്റ്റിക്ക് ബ്രിട്ടീഷ് താരത്തിന്റെ മുഖത്ത് തട്ടിയതിനെ തുടര്‍ന്നാണിത്. ഇന്ത്യയുടെ അംഗസംഖ്യ ഇതോടെ 10 ആയി ചുരുങ്ങുകയും ചെയ്തു

Aug 04, 2024, 1:51 pm IST
ഗോള്‍രഹിതം

ആദ്യ ക്വാര്‍ട്ടര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യക്കും ബ്രിട്ടനും ഗോളൊന്നു നേടാനായില്ല. ഇരുടീമുകളും ലീഡ് നേടാന്‍ പെനല്‍റ്റി കോര്‍ണറുള്‍പ്പെടെ പല അവസരങ്ങളും ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

Aug 04, 2024, 1:34 pm IST
പോരാട്ടം ഇഞ്ചോടിഞ്ച്

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഹോക്കി പോരാട്ടത്തിനു തുടക്കം. ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യ മിനിറ്റുകളില്‍ കാഴ്ചവയ്ക്കുന്നത്‌

Aug 04, 2024, 1:28 pm IST
ഹോക്കിയില്‍ ഇന്ത്യ കളത്തില്‍

പുരുഷന്മാരുടെ ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ബ്രിട്ടനെ നേരിടാന്‍ പോകുന്നു. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ബ്രിട്ടണെതിരേ ഇറങ്ങുന്നത്

Aug 04, 2024, 1:22 pm IST
മെഡല്‍ ഉറപ്പിക്കുമോ ലക്ഷ്യ

പുരുഷ ബാഡ്മിന്റണ്‍ സെമിയില്‍ ലക്ഷ്യ സെന്‍ ഇന്നിറങ്ങും. ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം. ജയിച്ചാല്‍ ലക്ഷ്യക്ക് മെഡല്‍ ഉറപ്പിക്കാം

Aug 04, 2024, 1:06 pm IST
വിജയ്‌വീര്‍ സിദ്ധു മൂന്നാം സ്ഥാനത്ത്

പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഉയര്‍ പിസ്റ്റള്‍ ക്വാളിഫിക്കേഷന്‍ റൗണ്ടിന്റെ ആദ്യ സ്റ്റേജില്‍ വിജയ് വീര്‍ മൂന്നാം സ്ഥാനത്ത്. 293 പോയിന്റാണ് ലഭിച്ചത്.

Aug 04, 2024, 12:50 pm IST
ഷൂട്ടിങിനു തുടക്കം

ഷൂട്ടിങില്‍ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വിജയ്‌വീര്‍ സിദ്ധുവും അനീഷും മല്‍സരിക്കുന്നു

Aug 04, 2024, 12:34 pm IST
Mykhel
ഗോള്‍ഫ് തുടങ്ങി

ഗോള്‍ഫില്‍ വ്യക്തിഗത വിഭാഗം സ്‌ട്രോക്ക് പ്ലേ നാലാം റൗണ്ടില്‍ ഇന്ത്യയുടെ മല്‍സരം തുടങ്ങി. ശുഭാങ്കര്‍ ശര്‍മയും ഗഗന്‍ജീത് സിങുമാണ് ഇന്ത്യക്കായി മല്‍സരിക്കുന്നത്.

Aug 04, 2024, 12:27 pm IST
ഷൂട്ടിങില്‍ 4 പേര്‍

ഷൂട്ടിങില്‍ നാലു പേരാണ് യോഗ്യതാ മല്‍സരം കളിക്കുക. പുരുഷന്‍മാരുടെ ഇതേനിയത്തില്‍ അനീഷ് ബന്‍വാള്‍, വിജയ്‌വീര്‍ സിദ്ധു എന്നിവരും മല്‍സരിക്കും. ഈ മല്‍സരം 12.30 മുതലാണ്. വനിതകളുടെ സ്‌കീറ്റ് യോഗ്യതാ റൗണ്ടില്‍ മഹേശ്വരി ചൗഹാന്‍, റൈസ ദില്ലണ്‍ എന്നിവരാണ് ഇറങ്ങുന്നത്. ഒരു മണിക്കാണ് മല്‍സരം തുങ്ങുന്നത്.

Aug 04, 2024, 12:23 pm IST
ആദ്യ മല്‍സരം അല്‍പ്പ സമയത്തിനകം

ഇന്ത്യയുടെ ആദ്യ മല്‍സരം അല്‍പ്പ സമയത്തിനകം തുടങ്ങും. ഷൂട്ടിങ്, ഗോള്‍ഫ് എന്നിവയിലാണ് ഇന്ത്യ ആദ്യമിറങ്ങുന്നത്‌

Aug 04, 2024, 9:58 am IST
മെഡല്‍പട്ടികയില്‍ ഇന്തയുടെ സ്ഥാനം

മെഡല്‍വേട്ടയില്‍ ഇന്ത്യ ഇപ്പോള്‍ 54ാം സ്ഥാനത്താണുള്ളത്. മൂന്നു വെങ്കല മെഡലുകളാണ് ഇതിനകം ഇന്ത്യ നേടിയിട്ടുള്ളത്. ചൈനയാണ് തലപ്പത്ത് (16 സ്വര്‍ണം, 12 വെള്ളി, 9 വെങ്കലം), അമേരിക്ക, ഫ്രാന്‍സ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു

Aug 04, 2024, 7:08 am IST
Mykhel
ഷൂട്ടിങ് യോഗ്യതാ മല്‍സരം

ഷൂട്ടിങില്‍ പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗം യോഗ്യതാ റൗണ്ടില്‍ വിജയ്‌വീര്‍ സിദ്ധ, അനീഷ് ബന്‍വാള്‍ എന്നിവരുടെ മല്‍സരം ഉച്ചയ്ക്കു 12.30നാണ്

Aug 03, 2024, 11:03 pm IST
Mykhel
നിശാന്ത് ദേവ് ക്വാര്‍ട്ടറില്‍ ഇറങ്ങുന്നു

പുരുഷന്മാരുടെ 71 കിലോഗ്രാം ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ നിശാന്ത് ദേവ് മെക്‌സിക്കോയുടെ മാര്‍ക്കോ അലോന്‍സോ വെര്‍ഡി അല്‍വാരസിനെ നേരിടും. രാത്രി 12.18നാണ് മത്സരം.

Aug 03, 2024, 9:59 pm IST
ടെന്നിസില്‍ സെങ്ങിന് സ്വര്‍ണ്ണം

വനിതകളുടെ ടെന്നിസില്‍ ചൈനയുടെ സെങ് ക്വിന്‍വെന്നിന് സ്വര്‍ണ്ണം. ക്രൊയേഷ്യയുടെ ഡോണ വെക്കിച്ചിനെയാണ് തോല്‍പ്പിച്ചത്

Aug 03, 2024, 9:45 pm IST
ഷൂട്ടിങ് ടീമിന് പ്രത്യേക പ്രോഗ്രാം വേണം

ഇന്ത്യയുടെ ജൂനിയര്‍ ഷൂട്ടിങ് ടീമിന് ഖേലോ ഇന്ത്യ പ്രോഗ്രാം വേണമെന്ന് മുന്‍ പരിശീലകരായ രനീന്ദര്‍ സിങ്, ജസ്പാല്‍ റാണ എന്നിവര്‍. ദി നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഇടപെടല്‍ സജീവമാക്കണമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു

Aug 03, 2024, 9:43 pm IST
Mykhel
നേത്ര കുമാനന്‍ 24ാം സ്ഥാനത്ത്

വനിതകളുടെ പായ്ക്കപ്പലോട്ടത്തില്‍ ഇന്ത്യയുടെ നേത്ര കുമാനന്‍ 24ാം സ്ഥാനത്ത്. പുരുഷന്മാരില്‍ വിഷ്ണു ശരവണന്‍ 23ാം സ്ഥാനത്ത്

Aug 03, 2024, 9:00 pm IST
Mykhel

പുരുഷന്മാരുടെ സ്‌ട്രോക്ക് പ്ലേ ഗോള്‍ഫില്‍ ഇന്ത്യയുടെ ഗഗന്‍ജീത് ബുള്ളര്‍ മത്സരത്തിനിടെ

Aug 03, 2024, 8:59 pm IST
ജിംനാസ്റ്റിക്‌സില്‍ സിമോണിക്ക് സ്വര്‍ണ്ണം

വനിതകളുടെ ജിംനാസ്റ്റിക്‌സ് വാള്‍ട്ട് ഇനത്തില്‍ അമേരിക്കയുടെ സിമോണി ബൈല്‍സിന് സ്വര്‍ണ്ണം. ബ്രസീലിന്റെ റെബേക്ക ആന്‍ഡ്രേയ്ഡ് വെള്ളിയും അമേരിക്കയുടെ തന്നെ ജെഡ ക്യാരി വെങ്കലവും ഈ ഇനത്തില്‍ നേടി

Aug 03, 2024, 8:20 pm IST
Mykhel
നീരജ് ചോപ്ര പൊന്നണിയുമോ

ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്രയുടെ ആദ്യ മത്സരം ആഗസ്റ്റ് 6ന്. ഗ്രൂപ്പ് എ ക്വാളിഫിക്കേഷന്‍ റൗണ്ട് ഉച്ചക്ക് 1.30നും ഗ്രൂപ്പ് ബി മത്സരം ഉച്ച കഴിഞ്ഞ് 3.30നും ആരംഭിക്കും. എട്ടാം തീയ്യതിയാണ് ഫൈനല്‍ റൗണ്ട്.

Aug 03, 2024, 7:59 pm IST
Mykhel
സെമിയില്‍ ലക്ഷ്യ സെന്ന് 30% സാധ്യത മാത്രം

പുരുഷ ബാഡ്മിന്റണ്‍ സെമിയില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്ന് 30% വിജയ ശതമാനം മാത്രമെന്ന് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ പി കശ്യപ്. സെമിയില്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ ആക്‌സെല്‍സാണ് ലക്ഷ്യ സെന്നിന്റെ എതിരാളി

Aug 03, 2024, 7:36 pm IST
Mykhel
മരോളിന കാരിന്‍ സെമിയില്‍

വനിതകളുടെ ബാഡ്മിന്റണില്‍ സ്‌പെയിന്‍ സൂപ്പര്‍ താരം കരോളിന മാരിന്‍ സെമിയിലെത്തി. ജപ്പാന്റെ ആയ ഒഹോരിയെ തോല്‍പ്പിച്ചാണ് മുന്നേറ്റം

Aug 03, 2024, 7:19 pm IST
Mykhel
മഹേശ്വരി ചൗഹാന്‍ എട്ടാം സ്ഥാനത്ത്

വനിതകളുടെ ഷൂട്ടിങ് സ്‌കീറ്റ് ക്വാളിഫിക്കേഷനില്‍ ഇന്ത്യയുടെ മഹേശ്വരി ചൗഹാന്‍ എട്ടാം സ്ഥാനത്ത്. 71 പോയിന്റാണ് താരത്തിന് നേടാനായത്. രണ്ട് റൗണ്ട് യോഗ്യതാ മത്സരങ്ങളുമുണ്ട്. ഇത് ഞായറാഴ്ചയാണ് നടക്കുന്നത്

Aug 03, 2024, 6:59 pm IST
Mykhel
എല്ലാവരോടും നന്ദി- മനു ഭാക്കര്‍

എനിക്ക് ലഭിച്ച എല്ലാ പിന്തുണക്കും ആശംസകള്‍ക്കും നന്ദി. രണ്ട് വെങ്കല മെഡലുകളെന്നത് സ്വപ്‌ന സാക്ഷാത്കാരമാണ്. ഈ നേട്ടത്തിന് പിന്നില്‍ എന്നെ വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നുവെന്ന് മനു ഭാക്കര്‍

Aug 03, 2024, 6:53 pm IST
മഹേശ്വരി ചൗഹാന്‍ ആറാം സ്ഥാനത്ത്

വനിതകളുടെ സ്‌കീറ്റ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മഹേശ്വരി ചൗഹാന്‍ യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനത്ത്

Aug 03, 2024, 6:43 pm IST
ആനന്ദ് ജീത് സിങ് പുറത്ത്

പുരുഷന്മാരുടെ സ്‌കീറ്റ് ക്വാളിഫിക്കേഷനില്‍ ഇന്ത്യയുടെ ആനന്ദ് ജീത് സിങ് നറുക പുറത്ത്. ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ 24ാം സ്ഥാനത്താണ് ആനന്ദ് ഫിനിഷ് ചെയ്തത്

Aug 03, 2024, 6:30 pm IST
Mykhel
പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ബ്രിട്ടണ്‍ ഭീഷണി

പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യയുടെ ക്വാര്‍ട്ടറിലെ എതിരാളി ബ്രിട്ടണ്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയത്തോട് തോറ്റെങ്കിലും ഓസ്‌ട്രേലിയയെയടക്കം തോല്‍പ്പിച്ച് വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ ഇറങ്ങുന്നത്

Aug 03, 2024, 6:17 pm IST
Mykhel
അമ്പെയ്ത്തിലെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു

പാരീസ് ഒളിംപിക്‌സില്‍ ഒരു മെഡല്‍ പോലും നേടാനാവാതെ ഇന്ത്യയുടെ അമ്പെയ്ത്ത് ടീം പോരാട്ടം അവസാനിപ്പിച്ചു. ദീപിക കുമാരി പ്രതീക്ഷ നല്‍കിയെങ്കിലും മെഡലിലേക്കെത്താനായില്ല

Aug 03, 2024, 6:11 pm IST

ഒരു ഒളിംപിക്‌സ്, മൂന്ന് ഫൈനല്‍, അഭിമാനമായി മനു

Aug 03, 2024, 6:02 pm IST
Mykhel
മെഡല്‍ നേട്ടത്തില്‍ ഇന്ത്യക്ക് കിതപ്പ്

എട്ടാം ദിനം പുരോഗമിക്കവെ ഇന്ത്യക്ക് നിരാശ. മൂന്ന് വെങ്കല മെഡലുകള്‍ മാത്രമാണ് ഇന്ത്യക്ക് ഇതുവരെ നേടാനായത്. ഇതില്‍ രണ്ടെണ്ണവും ഷൂട്ടിങ്ങില്‍ മനു ഭാക്കര്‍ നേടിയതാണ്. പിവി സിന്ധു, എച്ച്എസ് പ്രണോയി എന്നിവരെല്ലാം ഇതിനോടകം പുറത്തായി. ബാഡ്മിന്റണില്‍ ലക്ഷ്യ സെന്‍, ജാവലിന്‍ത്രോയില്‍ നീരജ് ചോപ്ര എന്നിവരിലാണ് ഇനി ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ

Aug 03, 2024, 5:47 pm IST
എട്ടാം ദിനം ഇന്ത്യക്ക് നിരാശ

ഇന്ത്യ മെഡല്‍ പ്രതീക്ഷിച്ചിരുന്ന മനു ഭാക്കറും ദീപികാ കുമാരിയും മെഡലിലേക്കെത്താനാവാതെ പുറത്ത്

Aug 03, 2024, 5:34 pm IST
Mykhel
പൊരുതി വീണ് ദീപിക

ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ സെറ്റില്‍ ദീപികാ കുമാരി വിജയത്തോടെയാണ് തുടങ്ങിയത്. മികച്ച പോരാട്ടത്തിനൊടുവില്‍ 28-26നാണ് കൊറിയയുടെ നാം സുഹ്യോനെതിരേ ദീപികാ കുമാരിയുടെ ജയം. എന്നാല്‍ രണ്ടാം സെറ്റില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച ശേഷം ദീപികാ കുമാരി തോറ്റു. 25-28ന് നാം സുഹ്യോന്‍ ദീപികാ കുമാരിയെ വീഴ്ത്തുകയായിരുന്നു. മൂന്നാം സെറ്റില്‍ ദീപികാ കുമാരി തിരിച്ചുവന്നു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 29-28 എന്ന സ്‌കോറിനാണ് ദീപികയുടെ ജയം. എന്നാല്‍ പോരാട്ടം കടുപ്പിച്ച് നാലാം സെറ്റില്‍ നാം സുഹ്യോന്റെ ശക്തമായ തിരിച്ചുവരവ്. ദീപികാ കുമാരിയെ 29-27ന് തോല്‍പ്പിച്ചു. ഇതോടെ 4-4 എന്ന നിലയിലേക്ക് പോരാട്ടം വാശിയേറിയതായി. നിര്‍ണ്ണായകമായ അഞ്ചാം സെറ്റില്‍ ദീപിക മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും 27-29 എന്ന സ്‌കോറിന് പൊരുതി വീണു. ഇതോടെ ദീപികയുടെ കുതിപ്പ് പ്രീ ക്വാര്‍ട്ടറില്‍ അവസാനിച്ചു. നാം സുഹ്യോന്‍ ക്വാര്‍ട്ടര്‍ ടിക്കറ്റെടുക്കുകയും ചെയ്യും.

Aug 03, 2024, 5:32 pm IST
ദീപികാ കുമാരിക്ക് തോല്‍വി

വനിതകളുടെ അമ്പെയ്ത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ ദീപികാ കുമാരിക്ക് തോല്‍വി കൊറിയയുടെ നാം സുഹ്യോനോട് 6-4നാണ് തോറ്റത്

Aug 03, 2024, 5:28 pm IST
ദീപികയ്ക്ക് കടുത്ത വെല്ലുവിളി

നാലാം സെറ്റില്‍ നാം സുഹ്യോന്റെ ശക്തമായ തിരിച്ചുവരവ്. ദീപികാ കുമാരിയെ 29-27ന് തോല്‍പ്പിച്ചു

Aug 03, 2024, 5:26 pm IST
മൂന്നാം സെറ്റ് ദീപികയ്ക്ക്

ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ സെറ്റില്‍ ദീപികാ കുമാരി വിജയത്തോടെയാണ് തുടങ്ങിയത്. മികച്ച പോരാട്ടത്തിനൊടുവില്‍ 28-26നാണ് കൊറിയയുടെ നാം സുഹ്യോനെതിരേ ദീപികാ കുമാരിയുടെ ജയം. എന്നാല്‍ രണ്ടാം സെറ്റില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച ശേഷം ദീപികാ കുമാരി തോറ്റു. 25-28ന് നാം സുഹ്യോന്‍ ദീപികാ കുമാരിയെ വീഴ്ത്തുകയായിരുന്നു. മൂന്നാം സെറ്റില്‍ ദീപികാ കുമാരി തിരിച്ചുവന്നു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 29-28 എന്ന സ്‌കോറിനാണ് ദീപികയുടെ ജയം.

Aug 03, 2024, 5:23 pm IST
രണ്ടാം സെറ്റില്‍ ദീപികയ്ക്ക് തോല്‍വി

രണ്ടാം സെറ്റില്‍ 25-28ന് ഡയിച്ച് നാം സുഹ്യോന്‍

Aug 03, 2024, 5:22 pm IST
ആദ്യ സെറ്റ് ദീപികയ്ക്ക്

വനിതകളുടെ അമ്പെയ്ത്ത് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ സെറ്റില്‍ ദീപികാ കുമാരിക്ക് ജയം. നാം സുഹ്യോനെതിരേ ജയിച്ചത് 28-26ന്

Aug 03, 2024, 5:04 pm IST
Mykhel
അമ്പെയ്ത്തില്‍ ദീപികാ കുമാരി ഇറങ്ങുന്നു

വനിതകളുടെ അമ്പെയ്ത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ ദീപികാ കുമാരി കൊറിയയുടെ നാം സുഹ്യോനെ നേരിടാന്‍ പോകുന്നു. അഞ്ച് സെറ്റ് നീണ്ടുനില്‍ക്കുന്നതാണ് മത്സരം. മൂന്ന് ഷോട്ടുകളാണ് ഒരു സെറ്റിലുള്ളത്‌

Aug 03, 2024, 4:56 pm IST
Mykhel
മനുവിനെ പുകഴ്ത്തി കോച്ച്

മനു ഭാക്കറുടെ പ്രകടനത്തില്‍ അഭിമാനമെന്നും മുന്‍ ഷൂട്ടറു കോച്ചുമായ ജസ്പാല്‍ റാണ. രണ്ടു വെങ്കല മെഡലുകള്‍ നേടിയ മനു മറ്റൊരു ഫൈനലില്‍ നാലാമതെത്തിയത് അവിശ്വസനീയ പ്രകടനമാണ്. പ്രകടനത്തില്‍ ഏറെ സന്തോഷമെന്നും റാണ.

Aug 03, 2024, 4:44 pm IST
റെക്കോര്‍ഡ് മോഹിച്ച് സ്യോസ്‌ട്രോം

നീന്തല്‍ 50 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ റെക്കോര്‍ഡ് തേടിയാണ് സ്വീഡന്റെ സാറ സ്യോസ്‌ട്രോം ഇറങ്ങുക. ഹീറ്റ്‌സില്‍ ഏറ്റവും വേഗമേറിയ സമയത്തിലാണ് താരം ഫിനിഷ് ചെയ്തിരിക്കുന്നത്. 23.985 സെക്കന്റിലാണ് സ്യോസ്‌ട്രോം ഫിനിഷ് ചെയ്തത്. നിലവിലെ ലോക റെക്കോര്‍ഡ് 23.61 സെക്കന്റാണ്

Aug 03, 2024, 3:59 pm IST
വനിതകളിലും പിന്നില്‍

വനിതകളുടെ സ്‌കീറ്റ് യോഗ്യതാ റൗണ്ടിലും ഇന്ത്യയുടെ പ്രകടനം മികച്ചതല്ല. രണ്ടു പേരാണ് ഈയിനത്തില്‍ ഇന്ത്യക്കായി മല്‍സരിക്കുന്നത്. റൈസ ദില്ലണ്‍ 26ാം സ്ഥാനത്തും മഹേശ്വരി ചൗഹാന്‍ 15ാം സ്ഥാനത്തുമാണ്

Aug 03, 2024, 3:48 pm IST
ഷൂട്ടിങില്‍ നറൂക്ക പിന്നില്‍

ഷൂട്ടിങില്‍ പുരുഷന്‍മാരുടെ സ്‌കീറ്റ് വിഭാഗം യോഗ്യതാ റൗണ്ടില്‍ ആനന്ദ് ജീത് നറൂക്ക ഇപ്പോള്‍ 24ാം സ്ഥാനത്താണുള്ളത്‌

Aug 03, 2024, 3:34 pm IST
Mykhel
ഗോള്‍ഫില്‍ ശുഭാങ്കറുടെ മല്‍സരം

ഗോള്‍ഫ് മൂന്നാംം റൗണ്ടില്‍ ശുഭാങ്കര്‍ ശര്‍മുടെ മല്‍സരം പുരോഗമിക്കുകയാണ്. ടോക്കിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ അലെക്‌സാണ്ടര്‍ ഷോഫെലെയാണ് ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുന്നത്‌

Aug 03, 2024, 3:19 pm IST
ദീപികയുടെ ക്വാര്‍ട്ടര്‍

ദീപിക കുമാരിയും സൗത്ത് കൊറിയയുടെ നാം സുഹ്യോനും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ വൈകീട്ട് 5.09 മുതലാണ്‌

Aug 03, 2024, 3:11 pm IST
ഇന്ത്യയുടെ അടുത്ത മല്‍സരം

സെയ്‌ലിങില്‍ പുരുഷന്‍മാരുടെ ഡിന്‍ഗി റേസ് 5, 6 എന്നിവയില്‍ വിഷ്ണു ശരവണന്‍ മല്‍സരിക്കും. 3.45 മുതലാണ് മല്‍സരം

Aug 03, 2024, 2:40 pm IST
ഭജന്‍ കൗര്‍ പുറത്ത്

അമ്പെയ്ത്തില്‍ ഭജന്‍ കൗറിനു ക്വാര്‍ട്ടര്‍ യോഗ്യതയില്ല. അഞ്ചു സെറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഇരുതാരങ്ങളും തുല്യത പാലിച്ചതോടെ വിജിയകളെ തീരുമാനിക്കാന്‍ ഷൂട്ടോഫ്. കൗറിനു ഷൂട്ടോഫില്‍ എട്ടും ഇന്തോഷ്യന്‍ താരത്തിനു ഒമ്പതും പോയിന്റ് ലഭിച്ചു. ഇതോടെ കൗര്‍ പുറത്താവുകയായിരുന്നു. ക്വാര്‍ട്ടറില്‍ ദീപികയാണ് ദിയാനന്ദയുടെ എതിരാളി

Aug 03, 2024, 2:28 pm IST
Mykhel
ഭജന്‍ കൗറിന്റെ മല്‍സരം

ഭജന്‍ കൗറിന്റെ പ്രീക്വാര്‍ട്ടര്‍ തുടങ്ങി. ഇന്തോനേഷ്യയുടെ ദിയാനന്ദ കൊയ്‌റുനീസയാണ് എതിരാളി. ആദ്യ സെറ്റില്‍ തോറ്റെങ്കിലും രണ്ടാം സെറ്റ് ജയിച്ച് കൗര്‍ 2-2ന് ഒപ്പമെത്തി

Aug 03, 2024, 2:22 pm IST
ദീപിക ക്വാര്‍ട്ടറില്‍

ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടി. നാലു സെറ്റുകളുടെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജര്‍മനിയുടെ ക്രോപ്പനെ 6-4നു തോല്‍പ്പിച്ചു

Aug 03, 2024, 2:11 pm IST
Mykhel
ദീപികയ്ക്കു ലീഡ്

ജര്‍മനിയുടെ മിഷേലെ ക്രോപ്പനെതിരായ പ്രീക്വാര്‍ട്ടറില്‍ ദീപിക കുമാരിക്കു ലീഡ്. ആദ്യ സെറ്റില്‍ താരം 27-24നു ജയിച്ചു, ഇതോടെ കളിയില്‍ ദീപിക 2-0നും മുന്നിലെത്തി

Aug 03, 2024, 1:56 pm IST
അമ്പെയ്ത്തില്‍ പ്രീക്വാര്‍ട്ടര്‍

അമ്പെയ്ത്ത് പ്രീക്വാര്‍ട്ടറില്‍ ദീപിക കുമാരിയുടെയും ഭജന്‍ കൗറിന്റെയും മല്‍സരം തുടങ്ങുന്നു

Aug 03, 2024, 1:35 pm IST
ഷൂട്ടോഫിലെ പ്രകടനം

ഷൂട്ടോഫില്‍ മനുവിനും ഹംഗറിയുടെ വെറോണിക്ക മേജറിനും അഞ്ചു ഷോട്ടുകള്‍ വീതമാണ് ലഭിച്ചത്. ഇതില്‍ ഇന്ത്യന്‍ താരം രണ്ടു ഷോട്ടുകള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ എതിരാളി ഒരെണ്ണമാണ് പാഴാക്കിയത്

Aug 03, 2024, 1:21 pm IST
മനുവിനു മെഡലില്ല

ഷൂട്ടോഫില്‍ മനുവിന് തോല്‍വി. ഇതോടെ നാലാംസ്ഥാനത്തേക്കു വീണ താരത്തിന്റെ മെഡല്‍ പ്രതീക്ഷയും അവസാനിച്ചു

Aug 03, 2024, 1:20 pm IST
മനുവിനു ഷൂട്ടോഫ്

മനുവിനും വെറോണിക്കയ്ക്കും തുല്യ പോയിന്റ്. 28 പോയിന്റ് വീതമാണ് ഇരുവരും നേടിയത്. ഇതോടെ ഇരുവരും തമ്മില്‍ ഷൂട്ടോഫ് നടക്കുന്നു. തോല്‍ക്കുന്നയാള്‍ പുറത്താവും

Aug 03, 2024, 1:15 pm IST
മനു മൂന്നാമത്

അഞ്ചാമത്ത സീരീസിലെ അഞ്ചു ശ്രമത്തില്‍ എല്ലാം ലക്ഷ്യത്തിലെത്തിച്ച് മനു ഭാക്കര്‍. ഇതോടെ 19 പോയിന്റുമായി താരം മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു

Aug 03, 2024, 1:13 pm IST
ഒരാള്‍ പുറത്ത്, മനു ആറാമത്

അമേരിക്കയുടെ കെയ്റ്റ്‌ലിന്‍ ഫൈനലില്‍ നിന്നും പുറത്ത്. മനു ആറാംസ്ഥാനത്താണുള്ളത്. 13 പോയിന്റാണ് താരത്തിനുള്ളത്. തൊട്ടുമുന്നിലുള്ള നാലു പേര്‍ക്ക് 14 പോയിന്റ് വീതമുണ്ട്.

Aug 03, 2024, 1:07 pm IST
മനുവിന് മികച്ച തുടക്കം

ഫൈനലില്‍ മികച്ച തുടക്കമാണ് മനു ഭാക്കറിനു ലഭിച്ചിരിക്കുന്നത്. അഞ്ചു ടാര്‍ജറ്റില്‍ നാലിലും താരം ലക്ഷ്യം കണ്ടു. ആറു പോയിന്റോടെ മനു ഇപ്പോള്‍ നാലാമത്‌

Aug 03, 2024, 12:55 pm IST
ഫൈനലില്‍ 8 പേര്‍

മനു ഭാക്കറുള്‍പ്പെടെ എട്ടു പേരാണ് ഷൂട്ടിങ് ഫൈനലില്‍ അണിനിരക്കുക. ഇതിനകം രണ്ടു വെങ്കലം ഇന്ത്യക്കു സമ്മാനിച്ചു കഴിഞ്ഞ മനു ഹാട്രിക്ക് മെഡല്‍ വേട്ടയാണ് ലക്ഷ്യമിടുന്നത്

Aug 03, 2024, 12:39 pm IST
Mykhel
മനു ഭാക്കറുടെ ഫൈനല്‍

ഷൂട്ടിങില്‍ ഇന്ത്യയുടെ മിന്നും താരമായി മാറിയ മനു ഭാക്കറുടെ മെഡല്‍ പോരാട്ടം ഒരു മണി മുതലാണ്. 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് താരം ഫൈനലില്‍ മല്‍സരിക്കുക

Aug 03, 2024, 12:19 pm IST
വനിതകളുടെ യോഗ്യതാ മല്‍സരം

വനിതകളുടെ ഷൂട്ടിങില്‍ സ്‌കീറ്റ് യോഗ്യതാ റൗണ്ടില്‍ മഹേശ്വരി ചൗഹാനും റൈസ ദില്ലണും ഇറങ്ങും. ഉച്ചയ്ക്കു 12.30നാണ് മല്‍സരം ആരംഭിക്കുക

Aug 03, 2024, 12:15 pm IST
ഷൂട്ടിങ് യോഗ്യത

ഷൂട്ടിങില്‍ ഇന്ത്യയുടെ യോഗ്യതാ മല്‍സരങ്ങളും 12.3നാണ് തുടങ്ങുക. പുരുഷന്‍മാരുടെ സ്‌കീറ്റ് യോഗ്യതാ റൗണ്ടില്‍ ആനന്ദ്ജീത് നറൂക്ക മല്‍സരിക്കും

Aug 03, 2024, 12:13 pm IST
ഇന്ത്യയുടെ മല്‍സരങ്ങള്‍ ഉടന്‍ തുടങ്ങും

എട്ടാംദിനത്തിലെ ഇന്ത്യയുടെ മല്‍സരങ്ങള്‍ ഉടന്‍ തുടങ്ങും. ഗോള്‍ഫില്‍ റൗണ്ട് ത്രീ വ്യക്തിഗത സ്‌ട്രോക്ക് പ്ലേയില്‍ ശുഭാങ്കര്‍, ഗഗന്‍ജീത് എന്നിവരുടെ മല്‍സരം 12.30 മുതല്‍

Aug 03, 2024, 9:37 am IST
മെഡല്‍വേട്ടയില്‍ ഇന്ത്യ 48ാമത്

മെഡല്‍ക്കൊയ്ത്തില്‍ ഇന്ത്യ 48ാം സ്ഥാനത്താണ്. ചൈനയാണ് തലപ്പത്തുള്ളത്. 13 സ്വര്‍ണവും 9 വീതം വെള്ളിയും വെങ്കലവുമടക്കം അവര്‍ക്കു 31 മെഡലുകളുണ്ട്. ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍

Aug 03, 2024, 6:23 am IST
Mykhel
ഷൂട്ടിങോടെ തുടക്കം

ഷൂട്ടിങില്‍ യോഗ്യതാ മല്‍സരങ്ങളോടെയാണ് എട്ടാം ദിനത്തില്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ തുടങ്ങുക. പുരുഷന്‍മാരുടെ സ്‌കീറ്റ് ഇനം യോഗ്യതാ മല്‍സരത്തില്‍ ആനന്ദ്ജീത് സിങ് നറൂക്കയിറങ്ങുക ഉച്ചയ്ക്കു 12.30നാണ്. ഇതേയിനം വനിതകളുടെ യോഗ്യതാ റൗണ്ടില്‍ മഹേശ്വരി ചൗഹാന്‍, റൈസ ദില്ലണ്‍ എന്നിവരുടെ മല്‍സരവും 12.30ന് തുടങ്ങും.

Story first published: Saturday, August 3, 2024, 6:22 [IST]
Other articles published on Aug 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+