Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിമ്പിക്‌സ് 2024 Live: Olympics 2024:പ്രണോയി മുന്നോട്ട്, മനിക ബത്ര പുറത്ത്; നിരാശപ്പെടുത്തി തരുണ്‍

പാരീസ്: പാരീസ് ഒളിംപിക്‌സിന്റെ അഞ്ചാം ദിനം ഇന്ത്യയുടെ സൂപ്പര്‍ താരം എച്ച് പ്രണോയി പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. അതേ സമയം വനിതാ ടേബിള്‍ ടെന്നിസില്‍ സൂപ്പര്‍ താരം മനിക ബത്ര പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ആര്‍ച്ചറിയില്‍ ഇന്ത്യ പ്രതീക്ഷവെച്ച തരുണ്‍ദീപും തോല്‍വി ഏറ്റുവാങ്ങി പുറത്തായി. പുരുഷന്മാരുടെ ഷൂട്ടിങ്ങില്‍ സ്വപ്‌നില്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി.

ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പിവി സിന്ധു പ്രീ ക്വാര്‍ട്ടറിലെത്തി. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടി. വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ്ങില്‍ ലോവ്‌ലിന ബോര്‍ഗോഹെയ്‌നും മുന്നോട്ട്. അമ്പെയ്ത്തില്‍ ദീപികാ കുമാരിയും ജയത്തോടെ മുന്നോട്ട്.

വിയറ്റ്‌നാമിന്റെ ഡി ലുക്ക് ഫാട്ടിനെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രണോയി പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ 16-21, 21-11, 21-12. എച്ച് എസ് പ്രണോയി ആദ്യ സെറ്റില്‍ തോല്‍വിയോടെയാണ് തുടങ്ങിയത്. വിയറ്റ്‌നാമിന്റെ ലി ഡുക്ക് 21-16നാണ് ആദ്യ സെറ്റ് ജയിച്ചത്. പിന്നീട് രണ്ട് സെറ്റും ജയിച്ച് പ്രണോയി പ്രീ ക്വാര്‍ട്ടറിലെത്തുകയായിരുന്നു.

manika batra  olympics 2024

വനിതകളുടെ ടേബിള്‍ ടെന്നിസില്‍ പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്റെ മിയു ഹിരാനോയോട് തോറ്റാണ് മനിക പുറത്തായത്. ആദ്യ ഗെയിമില്‍ 11-6ന് മനിക തോറ്റാണ് തുടങ്ങിയത്. രണ്ടാം ഗെയിമില്‍ ശക്തമായ പോരാട്ടം നടത്താന്‍ മനികയ്ക്ക് സാധിച്ചെങ്കിലും 11-9ന് തോല്‍ക്കേണ്ടി വന്നു. എന്നാല്‍ മൂന്നാം ഗെയിമില്‍ മനിക ജയത്തോടെ തിരിച്ചുവന്നു.

14-12നാണ് മനിക പൊരുതി ജയിച്ചത്. എന്നാല്‍ നാലാം ഗെയിമില്‍ മനികയെ മിയു ഹിരാനോ 11-8ന് തോല്‍പ്പിച്ചു. ഇതോടെ പിന്നീടുള്ള മൂന്ന് ഗെയിമിലും മനികയ്ക്ക് ജയം അത്യാവശ്യമായി വന്നു. എന്നാല്‍ അഞ്ചാം ഗെയിമില്‍ 6-11നാണ് മനിക തോറ്റത്. ഇതോടെ 4-1ന് മിയു ഹിരാനോയോട് തോറ്റ് മനികയ്ക്ക് പുറത്തു പോകേണ്ടി വന്നു.

പുരുഷന്മാരുടെ ആര്‍ച്ചറിയില്‍ തരുണ്‍ദീപിന് തോല്‍വി. എലിമിനേറ്ററില്‍ ബ്രിട്ടണിന്റെ ടോം ഹാളിനോടാണ് തോറ്റത്. ബ്രിട്ടണിന്റെ ടോം ഹാളിനോട് തരുണ്‍ദീപ് ആദ്യ സെറ്റില്‍ സമനില നേടിയപ്പോള്‍ രണ്ട് സെറ്റില്‍ തോറ്റു.

.

Aug 01, 2024, 12:07 am IST
എച്ച് എസ് പ്രണോയി പ്രീ ക്വാര്‍ട്ടറില്‍

ബാഡ്മിന്റണില്‍ എച്ച് എസ് പ്രണോയി പ്രീ ക്വാര്‍ട്ടറില്‍. വിയറ്റ്‌നാമിന്റെ ഡി ലുക്ക് ഫാട്ടിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 16-21, 21-11, 21-12

Jul 31, 2024, 11:44 pm IST
രണ്ടാം സെറ്റില്‍ പ്രണോയി തിരിച്ചുവന്നു

രണ്ടാം സെറ്റില്‍ ഡി ലുക്കിനെതിരേ 21-11ന് പ്രണോയിക്ക് ജയം. 1-1 എന്ന നിലയില്‍

Jul 31, 2024, 11:29 pm IST
ആദ്യ സെറ്റില്‍ പ്രണോയിക്ക് തോല്‍വി

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയിക്ക് ആദ്യ സെറ്റില്‍ തോല്‍വി. വിയറ്റ്‌നാമിന്റെ ലി ഡുക്ക് 21-16നാണ് ആദ്യ സെറ്റ് ജയിച്ചത്

Jul 31, 2024, 11:24 pm IST
എച്ച് എസ് പ്രണോയി പതറുന്നു

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയിക്കെതിരേ വിയറ്റ്‌നാമിന്റെ ലി ഡുക്ക് ഫാട്ടിന് ലീഡ്. ആദ്യ സെറ്റില്‍ 15-18ന് മുന്നിട്ട് നില്‍ക്കുന്നു

Jul 31, 2024, 11:09 pm IST
ബാഡ്മിന്റണില്‍ എച്ച് എസ് പ്രണോയി പൊരുതുന്നു

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയി വിയറ്റ്‌നാമിന്റെ ലി ഡുക്ക് ഫാട്ടിനെ തിരേ പൊരുതുന്നു

Jul 31, 2024, 10:04 pm IST
Mykhel
ബാഡ്മിന്റണില്‍ എച്ച് എസ് പ്രണോയി ഇറങ്ങുന്നു

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയിയുടെ മത്സരം 11 മണിക്ക്. വിയറ്റ്‌നാമിന്റെ ലി ഡുക്ക് ഫാട്ടിനെ നേരിടും

Jul 31, 2024, 9:49 pm IST
പൊരുതി വീണ് തരുണ്‍

പുരുഷന്മാരുടെ ആര്‍ച്ചറിയില്‍ തരുണ്‍ദീപിന് തോല്‍വി. എലിമിനേറ്ററില്‍ ബ്രിട്ടണിന്റെ ടോം ഹാളിനോടാണ് തോറ്റത്. ബ്രിട്ടണിന്റെ ടോം ഹാളിനോട് തരുണ്‍ദീപ് ആദ്യ സെറ്റില്‍ സമനില നേടിയപ്പോള്‍ രണ്ട് സെറ്റില്‍ തോറ്റു. ആദ്യ സെറ്റ് 27-27 സമനില നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ 28-27ന് തോറ്റു. മൂന്നാം സെറ്റില്‍ 28-25ന് തരുണ്‍ ജയിച്ച് തിരിച്ചുവരവ് നടത്തി. എന്നാല്‍ നാലാം സെറ്റില്‍ തരുണ്‍ദീപ് തോറ്റു. ശക്തമായ പോരാട്ടത്തിനൊടുവില്‍ 29-28നാണ് നാലാം സെറ്റ് തരുണ്‍ കൈവിട്ടത്. അഞ്ചാം സെറ്റില്‍ 29-29 സമനിലയായതോടെ തരുണിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഇതോടെ 6-4ന് ബ്രിട്ടണിന്റെ ടോം ഹാളിനോട് തരുണിന് തലകുനിക്കേണ്ടി വന്നു.

Jul 31, 2024, 9:47 pm IST
തരുണ്‍ദീപിന് തോല്‍വി

പുരുഷന്മാരുടെ അമ്പെയ്ത്തില്‍ തരുണ്‍ദീപിന് തോല്‍വി. ബ്രിട്ടണിന്റെ ടോം ഹാളിനോടാണ് തോല്‍വി നേരിട്ടത്. 6-4നാണ് ബ്രിട്ടണ്‍ താരത്തിന്റെ ജയം

Jul 31, 2024, 9:42 pm IST
നാലാം സെറ്റില്‍ തരുണ്‍ദീപ് തോറ്റു

ശക്തമായ പോരാട്ടത്തിനൊടുവില്‍ 29-28നാണ് നാലാം സെറ്റ് തരുണ്‍ കൈവിട്ടത്.

Jul 31, 2024, 9:39 pm IST
Mykhel
തരുണ്‍ദീപ് പതറുന്നു

ബ്രിട്ടണിന്റെ ടോം ഹാളിനോട് തരുണ്‍ദീപ് ആദ്യ സെറ്റില്‍ സമനില നേടിയപ്പോള്‍ രണ്ട് സെറ്റില്‍ തോറ്റു

Jul 31, 2024, 9:35 pm IST
അമ്പെയ്ത്തില്‍ തരുണ്‍ദീപ് മത്സരത്തിനിറങ്ങുന്നു

ബ്രിട്ടണിന്റെ ടോം ഹാളാണ് എലിമിനേറ്ററില്‍ തരുണ്‍ദീപിന്റെ എതിരാളി

Jul 31, 2024, 9:33 pm IST
Mykhel
മനിക ബത്ര പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

വനിതകളുടെ ടേബിള്‍ ടെന്നിസിലെ ഇന്ത്യയുടെ മനിക ബത്രയുടെ കുതിപ്പിന് തട. പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്റെ മിയു ഹിരാനോയോട് തോറ്റാണ് മനിക പുറത്തായത്. ആദ്യ ഗെയിമില്‍ 11-6ന് മനിക തോറ്റാണ് തുടങ്ങിയത്. രണ്ടാം ഗെയിമില്‍ ശക്തമായ പോരാട്ടം നടത്താന്‍ മനികയ്ക്ക് സാധിച്ചെങ്കിലും 11-9ന് തോല്‍ക്കേണ്ടി വന്നു. എന്നാല്‍ മൂന്നാം ഗെയിമില്‍ മനിക ജയത്തോടെ തിരിച്ചുവന്നു. 14-12നാണ് മനിക പൊരുതി ജയിച്ചത്. എന്നാല്‍ നാലാം ഗെയിമില്‍ മനികയെ മിയു ഹിരാനോ 11-8ന് തോല്‍പ്പിച്ചു. ഇതോടെ പിന്നീടുള്ള മൂന്ന് ഗെയിമിലും മനികയ്ക്ക് ജയം അത്യാവശ്യമായി വന്നു. എന്നാല്‍ അഞ്ചാം ഗെയിമില്‍ 6-11നാണ് മനിക തോറ്റത്. ഇതോടെ 4-1ന് മിയു ഹിരാനോയോട് തോറ്റ് മനികയ്ക്ക് പുറത്തു പോകേണ്ടി വന്നു.

Jul 31, 2024, 9:27 pm IST
മനിക ബത്ര പുറത്ത്

വനിതകളുടെ ടേബിള്‍ ടെന്നിസില്‍ മനിക ബത്ര പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്റെ മിയു ഹിരാനയോട് 4-1ന് തോറ്റു

Jul 31, 2024, 9:19 pm IST
മനിക ബത്ര പതറുന്നു

നാലാം ഗെയിമിലും മിയു ഹിരാനോക്ക് ജയം. സ്‌കോര്‍ 11-8, മനിക ബത്രക്കെതിരേ 3-1ന് മുന്നില്‍

Jul 31, 2024, 9:11 pm IST
Mykhel
തളരാതെ മനിക

മിയു ഹിരാനോക്കെതിരേ മനിക ബത്ര മത്സരിക്കുന്നു

Jul 31, 2024, 9:09 pm IST
മൂന്നാം ഗെയിമില്‍ മനികയ്ക്ക് ജയം

മൂന്നാം ഗെയിമില്‍ തിരിച്ചുവന്ന് മനിക ബത്ര. ജയം 14-12ന്. മിയു ഹിരാനോ 2-1ന് മുന്നില്‍

Jul 31, 2024, 8:57 pm IST
രണ്ടാം ഗെയിംസിലും മനികയ്ക്ക് തോല്‍വി

മിയു ഹിരാനോയ്ക്ക് രണ്ടാം ഗെയിമിലും ജയം. 11-9

Jul 31, 2024, 8:47 pm IST
ആദ്യ ഗെയിമില്‍ മനികയ്ക്ക് തോല്‍വി

വനിതകളുടെ ടേബിള്‍ ടെന്നിസിലെ ആദ്യ ഗെയിമില്‍ മനിക ബത്രക്ക് തോല്‍വി. 11-6നാണ് ആദ്യ ഗെയിം മിയു ഹിരാനോ ജയിച്ചത്‌

Jul 31, 2024, 8:32 pm IST
Mykhel
ടേബിള്‍ ടെന്നിസില്‍ മനിക ബത്ര ഇറങ്ങുന്നു

വനിതകളുടെ ടേബിള്‍ ടെന്നിസ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മനിക ബത്ര ജപ്പാന്റെ മിയു ഹിരാനോയെ നേരിടാന്‍ പോകുന്നു

Jul 31, 2024, 7:27 pm IST
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍

ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. ബാഡ്മിന്റണില്‍ പിവി സിന്ധു മുന്നേറ്റം തുടരുന്നു. നീരജ് ചോപ്രയുടെ ജാവലിന്‍ ത്രോയും വിനീഷ് ഫോഗട്ടിന്റെ ഗുസ്തി മത്സരവും വരാനിരിക്കുന്നു. ഇതെല്ലാം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ സജീവമാക്കുന്ന ഇനങ്ങളാണ്. നിലവില്‍ രണ്ട് മെഡലുകളാണ് ഇന്ത്യക്ക് നേടാനായത്.

Jul 31, 2024, 6:22 pm IST
Mykhel
ഷെറീക്ക ജാക്‌സണ്‍ പങ്കെടുക്കില്ല

വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്ക സൂപ്പര്‍ താരം ഷെറീക്ക ജാക്‌സണ്‍ പങ്കെടുക്കില്ല. ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് ഷെറീത്ത

Jul 31, 2024, 6:16 pm IST
Mykhel
ഇടിച്ചിടിച്ച് മുന്നോട്ട്

ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ മത്സരത്തിനിടെ

Jul 31, 2024, 5:30 pm IST
ജോക്കോവിച്ച് ക്വാര്‍ട്ടറില്‍

പുരുഷന്മാരുടെ ടെന്നിസില്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടറിലെത്തി. ജര്‍മനിയുടെ ഡൊമിനിക് കോപ്‌ഫെറിനെ 7-5, 6-3 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്

Jul 31, 2024, 5:26 pm IST
Mykhel
അശ്വാഭ്യാസത്തില്‍ അനുഷ് പുറത്ത്

പുരുഷന്മാരുടെ വ്യക്തിഗത അശ്വാഭ്യാസത്തില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന അനുഷ് അഗര്‍വാല പുറത്ത്. 9ാം സ്ഥാനക്കാരനായാണ് ഫിനിഷ് ചെയ്തത്. 66.444 പോയിന്റാണ് ആകെ നേടിയത്‌

Jul 31, 2024, 4:56 pm IST
ദീപിക പ്രീക്വാര്‍ട്ടറില്‍

ക്വിന്റിയെ 6-2നു തോല്‍പ്പിച്ച് ദീപിക കുമാരി പ്രീക്വാര്‍ട്ടറില്‍

Jul 31, 2024, 4:48 pm IST
പ്രീക്വാര്‍ട്ടര്‍ തേടി ദീപിക

അമ്പെയ്ത്തില്‍ ദീപികയുടെ 32ാം റൗണ്ട് മല്‍സരം തുടങ്ങി. നെതര്‍ലാന്‍ഡ്‌സിന്റെ ക്വിന്റി റോഫെനാണ് എതിരാളി

Jul 31, 2024, 4:46 pm IST
ഷൂട്ടിങില്‍ ഫൈനല്‍ യോഗ്യതയില്ല

വനിതാ ഷൂട്ടിങില്‍ ട്രാപ്പ് ഇനത്തില്‍ ശ്രേയസി സിങിനും രാജേശ്വരി കുമാരിക്കും ഫൈനലിലേക്കു യോഗ്യത ലഭിച്ചില്ല

Jul 31, 2024, 4:35 pm IST
ദീപിക മുന്നേറി

അമ്പെയ്ത്ത് വ്യക്തിഗത ഇനത്തില്‍ ദീപിക കുമാരി 32ാം റൗണ്ടില്‍ കടന്നു. എസ്റ്റോണിയയുടെ റീന പര്‍ണറ്റിനെ 6-5നാണ് താരം കീഴടക്കിയത്

Jul 31, 2024, 4:17 pm IST
ലവ്‌ലിന ക്വാര്‍ട്ടറില്‍

നോര്‍വെയുടെ സണ്ണിവ ഹോഫ്സ്റ്റഡിനെ 5-0നു തകര്‍ത്ത് ലവ്‌ലിന ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടി. അടുത്ത മല്‍സരം ജയിച്ചാല്‍ ലവ്‌ലിനയ്ക്കു മെഡല്‍ ഉറപ്പിക്കാം

Jul 31, 2024, 4:07 pm IST
ആദ്യ റൗണ്ടില്‍ ലവ്‌ലിന

ആദ്യ റൗണ്ടില്‍ അഞ്ചു ജഡ്ജസുകളുടെയും പോയിന്റ് ലവ്‌ലിനയ്ക്ക്

Jul 31, 2024, 4:02 pm IST
ബോക്‌സിങ്

വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ നോര്‍വേയും സുനീവ ഹോഫ്സ്റ്റഡിനെ നേരിടാന്‍ പോകുന്നു

Jul 31, 2024, 4:00 pm IST
Mykhel
ബോക്‌സിങില്‍ ലവ്‌ലിനയുടെ മല്‍സരം

ബോക്‌സിങ് പ്രീക്വാര്‍ട്ടറില്‍ ലവ്‌ലീന ബൊര്‍ഗോഹെയ്‌ന്റെ മല്‍സരം തുടങ്ങി. സണ്ണിവ ഹോഫ്സ്റ്റാഡാണ് എതിരാളി

Jul 31, 2024, 4:00 pm IST
Mykhel

ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ ശ്രീജ അക്യുല മത്സരത്തിനിടെ. താരം പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്

Jul 31, 2024, 3:58 pm IST
ബോക്‌സിങ്, ആര്‍ച്ചറി

വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഇറങ്ങുന്നു ആര്‍ച്ചറിയില്‍ ദീപിക കുമാരിയും തരുണ്‍ദീപ് റായിയും നോക്കൗട്ട് റൗണ്ടില്‍ മത്സരിക്കാനിറങ്ങുന്നു

Jul 31, 2024, 3:43 pm IST
ശ്രീജയുടെ വമ്പന്‍ നേട്ടം

മാനിക ബത്രയ്ക്കു ശേഷം ഒളിംപിക്‌സ് ചരിത്രത്തില്‍ പ്രീക്വാര്‍ട്ടറിലെത്തിയ രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പ്രീജ

Jul 31, 2024, 3:32 pm IST
ശ്രീജ പ്രീക്വാര്‍ട്ടറില്‍

ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ശ്രീജ അക്യുല പ്രീക്വാര്‍ട്ടറില്‍ കടന്നു. ജിയാന്‍ സെങിനെ 9-11, 12-10, 11-4, 11-5, 10-12, 12-10നാണ് ശ്രീജ ജയിച്ചത്.

Jul 31, 2024, 3:13 pm IST
Mykhel
ടേബിള്‍ ടെന്നീസ്- ശ്രീജയ്ക്കു ലീഡ്

ടേബിള്‍ ടെന്നീ്‌സ് വനിതാ സിംഗിള്‍സ് 32ാം റൗണ്ടില്‍ ഇന്ത്യന്‍ താരം ശ്രീജ അക്യുലയ്ക്കു ലീഡ്. സിംഗപ്പൂരിന്റെ ജിയാന്‍ സെങിനെതിരേ ശ്രീജ 3-1ന് മുന്നില്‍

Jul 31, 2024, 2:49 pm IST
ലക്ഷ്യ പ്രീക്വാര്‍ട്ടറില്‍

മൂന്നാം സീഡ് കൂടിയായ ജൊനാതന്‍ ക്രിസ്റ്റിയെ 21-18, 21-12നു തോല്‍പ്പിച്ച് ലക്ഷ്യ പ്രീക്വാര്‍ട്ടറില്‍

Jul 31, 2024, 2:32 pm IST
ആദ്യ ഗെയിം ലക്ഷ്യക്ക്

ആദ്യ ഗെയിം ലക്ഷ്യ 21-18നു സ്വന്തമാക്കി. ഈ മല്‍സരം ജയിച്ചാല്‍ അദ്ദേഹത്തിനു പ്രീക്വാര്‍ട്ടറില്‍ കടക്കാം

Jul 31, 2024, 2:17 pm IST
ലക്ഷ്യ സെന്നിന്റെ മല്‍സരം

ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ലക്ഷ്യ സെന്നിന്റെ മല്‍സരം തുടങ്ങി. ജൊനാതന്‍ ക്രിസ്റ്റിക്കെതിരായ ആദ്യഗെയിമില്‍ ലക്ഷ്യ 14-12ന് മുന്നില്‍

Jul 31, 2024, 2:06 pm IST
Mykhel
സ്വപ്‌നില്‍ ഫൈനലില്‍

ഷൂട്ടിങില്‍ പുരുഷ വിഭാഗം 50 മീ റൈഫിള്‍ ത്രീ പൊസിഷനില്‍ സ്വപ്‌നില്‍ കുസാലെ ഫൈനലില്‍. മറ്റൊരു ഇന്ത്യന്‍ താരം ഐശ്വര്യെ പ്രതാപ് തോമറിനു ഫൈനല്‍ യോഗ്യതയില്ല

Jul 31, 2024, 1:55 pm IST
സിന്ധു പ്രീക്വാര്‍ട്ടറില്‍

മിന്നുന്ന ജയവുമായി പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍. ക്രിസ്റ്റിന്‍ ക്യുബയെ 21-5, 21-10നു തോല്‍പ്പിച്ചു. ഗ്രൂപ്പ് എമ്മില്‍ സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്

Jul 31, 2024, 1:51 pm IST
സിന്ധു കുതിക്കുന്നു

സിന്ധു അനായാസ ജയത്തിലേക്ക്. രണ്ടാം ഗെയിമില്‍ 15-6ന് മുന്നില്‍

Jul 31, 2024, 1:41 pm IST
റോവിങില്‍ ബല്‍രാജ് പിന്നില്‍

റോവിങില്‍ ഇന്ത്യയുടെ ബല്‍രാജ് പന്‍വാര്‍ സെമി ഫൈനലില്‍ (മെഡല്‍ റൗണ്ടല്ല) അവസാന സ്ഥാനത്ത്. സിംഗിള്‍ സ്‌കള്‍സില്‍ 7.04.97 സെക്കന്റിലാണ് താരം ഫിനിഷ് ചെയ്തത്

Jul 31, 2024, 1:34 pm IST
Mykhel
സിന്ധു തുടങ്ങി

ബാഡ്മിന്റില്‍ സിന്ധുവിന്റെ മല്‍സരം തുടങ്ങി. ആദ്യഗെയിം വെറും 14 മിനിറ്റ് കൊണ്ട് താരം ജയിച്ചു. സ്‌കോര്‍: 21-5

Jul 31, 2024, 1:07 pm IST
പിവി സിന്ധുവിന്റെ മല്‍സരം

ബാഡ്മിന്റണില്‍ പിവി സിന്ധുവിന്റെ ഗ്രൂപ്പ് മല്‍സരം ഉടന്‍. എസ്‌റ്റോണിയയുടെ ക്രിസ്റ്റിന്‍ ക്യുബയാണ് എതിരാളി

Jul 31, 2024, 1:05 pm IST
ഷൂട്ടിങ് പുരോഗമിക്കുന്നു

50 മീ റൈഫിള്‍ ത്രീ യോഗ്യതാ റൗണ്ടില്‍ സ്വപ്‌നില്‍ ആറാംസ്ഥാനത്തും ഐശ്വര്യെ ഒമ്പതാംസ്ഥാനത്തുമാണ് ഇപ്പോഴുള്ളത്. ആദ്യത്തെ എട്ടു സ്ഥാനങ്ങളിലെത്തുന്നവരണ് ഫൈനലിലെത്തുക. ഇനി പ്രോണ്‍ പൊസിഷനില്‍ 20ഉം നിന്നു കൊണ്ടുള്ള പൊസിഷനില്‍ 20ഉം ഷോട്ടകള്‍ ബാക്കിയുണ്ട്‌

Jul 31, 2024, 12:09 pm IST
ഇന്ത്യയുടെ ആദ്യ മല്‍സരം അല്‍പ്പസമയത്തിനകം

ഷൂട്ടിങില്‍ യോഗ്യതാ റൗണ്ട് പോരാട്ടങ്ങളാണ് 12.30നു ആരംഭിക്കുക

Jul 31, 2024, 9:13 am IST
മെഡല്‍നില

ജപ്പാന്‍ തന്നെയാണ് മെഡല്‍നിലയില്‍ തലപ്പത്ത്. ഏഴു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമടക്കം 13 മെഡലുകളാണ് അവര്‍ക്കുള്ളത്. ചൈന (6, 6, 2 ആകെ 14), ഓസ്‌ട്രേലിയ (6, 4, 1 ആകെ 11) എന്നിവരാണ് രണ്ടും മൂന്നു സ്ഥാനങ്ങളില്‍. രണ്ടു വെങ്കലം നേടിയ ഇന്ത്യ 33ാംസ്ഥാനത്താണ്.

Jul 31, 2024, 6:52 am IST
Mykhel
ഷൂട്ടിങോടെ തുടക്കം

അഞ്ചാം ദിനം ഷൂട്ടിങോടെയാണ് ഇന്ത്യയുടെ മല്‍സരങ്ങള്‍ ആരംഭിക്കുക. ഉച്ചയ്ക്കു 12.30ന് രണ്ടു മല്‍സരങ്ങളാണ് ഇന്ത്യക്കുള്ളത്. പുരുഷന്‍മാരുടെ 50 മീ റൈഫിള്‍ ത്രീ പൊസിഷന്‍ യോഗ്യതാ റൗണ്ടില്‍ ഐശ്വരി പ്രതാപ് സിങ് തോമറും സ്വപ്‌നില്‍ കുശാലെയും മല്‍സരിക്കും. വനിതകളുടെ ട്രാപ്പ് യോഗ്യതാ റൗണ്ടില്‍ ശ്രേയസി സിങും രാജേശ്വരി കുമാരിയും ഇറങ്ങും

Jul 31, 2024, 12:29 am IST
ഹോക്കി

ഇന്ത്യയുടെ പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍. അര്‍ജന്റീന ന്യൂസീലന്‍ഡിനെ 2-0ന് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിച്ചത്. ഇന്ത്യ ന്യൂസീലന്‍ഡിനേയും അയര്‍ലന്‍ഡിനേയും തോല്‍പ്പിച്ചപ്പോള്‍ അര്‍ജന്റീനയോട് സമനിലയും പങ്കിട്ടു

Jul 31, 2024, 12:11 am IST
ആര്‍ച്ചറി

പുരുഷന്മാരുടെ ആര്‍ച്ചറിയില്‍ ധീരജ് ബൊമ്മദേവര എലിമിനേറ്ററില്‍ പുറത്ത്. കാനഡയുടെ എറിക് പീറ്റേഴ്‌സനോട് തോറ്റു. 6-5നാണ് ധീരജിന്റെ തോല്‍വി

Jul 30, 2024, 11:24 pm IST
ആര്‍ച്ചറി

ഇന്ത്യയുടെ ധീരജ് ബൊമ്മദേവര പ്രീ ക്വാര്‍ട്ടറില്‍. ആദം ലിയെ 7-1ന് തോല്‍പ്പിച്ചു

Jul 30, 2024, 10:37 pm IST
ആര്‍ച്ചറി

പുരുഷന്മാരുടെ ആര്‍ച്ചറിയില്‍ ഇന്ത്യയുടെ ധീരജ് ബൊമ്മദേവരെ എലിമിനേഷന്‍ റൗണ്ടില്‍ ആദം ലിയെ നേരിടാന്‍ പോകുന്നു

Jul 30, 2024, 9:52 pm IST
ബോക്‌സിങ്

വനിതകളുടെ 57 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ പുറത്ത്. ഫിലിപ്പൈന്‍സിന്റെ നെസ്തി പെട്ടീസയയോട് 5-0ന് തോറ്റാണ് ജാസ്മിന്‍ പുറത്തായത്

Jul 30, 2024, 9:30 pm IST
ബാഡ്മിന്റണ്‍

ഡബിള്‍സിലെ തോല്‍വിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ബാഡ്മിന്റണ്‍ വനിതാ താരം അശ്വിനി പൊന്നപ്പ

Jul 30, 2024, 9:16 pm IST
ബോക്‌സിങ്

ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ ഫിലിപ്പൈന്‍സിന്റെ നെസ്‌തൈ പെട്ടീസിയോയെ നേരിടാന്‍ പോകുന്നു

Jul 30, 2024, 8:33 pm IST
ഷൂട്ടിങ്

ഭജന്‍ കൗര്‍ വനിതകളുടെ അമ്പെയ്ത്തില്‍ പ്രീ ക്വാര്‍ട്ടറില്‍

Jul 30, 2024, 7:52 pm IST
ബോക്‌സിങ്

ബോക്‌സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗല്‍ പുറത്തായി. പാട്രിക് ചിനിയേബയോട് 4-1നാണ് പരാജയപ്പെട്ടത്. തുടക്കം മുതല്‍ അമിത്തിന് പിഴച്ചപ്പോള്‍ പാട്രിക് അനായാസം ജയിച്ച് കയറി.

Jul 30, 2024, 7:52 pm IST
Mykhel

ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ, തനിഷ ക്രാസ്‌റ്റോ സഖ്യം മത്സരത്തിനിടെ. ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടു

Jul 30, 2024, 7:08 pm IST
ബോക്‌സിങ്

പുരുഷന്മാരുടെ 51 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗല്‍ പാട്രിക് ചിനിയേബയെ നേരിടാന്‍ പോകുന്നു

Jul 30, 2024, 6:59 pm IST
Mykhel

പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ

Jul 30, 2024, 6:56 pm IST
ബാഡ്മിന്റണ്‍

അശ്വിനി പൊന്നപ്പ, തനിഷ കാസ്റ്റോ സഖ്യം വനിതകളുടെ ഡബിള്‍സില്‍ വീണ്ടും തോറ്റു. രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ സെത്യാന-ഏയ്ഞ്ചല സഖ്യത്തോടാണ് തോറ്റത്. ആദ്യ തോല്‍വിയോടെ തന്നെ ക്വാര്‍ട്ടര്‍ കാണാതെ ഇവര്‍ പുറത്തായിരുന്നു.

Jul 30, 2024, 6:42 pm IST
ഷൂട്ടിങ്

ഇന്ത്യന്‍ ഷൂട്ടര്‍ പൃഥ്വിവിരാജ് പുറത്ത്. പുരുഷന്മാരുടെ ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ 21ാം സ്ഥാനത്താണ് താരത്തിന് ഫിനിഷ് ചെയ്യാനായത്

Jul 30, 2024, 6:29 pm IST
ഹോക്കി

പുരുഷ ഹോക്കിയില്‍ അയര്‍ലന്‍ഡിനെ 2-0ന് തോല്‍പ്പിച്ച് ഇന്ത്യ

Jul 30, 2024, 6:28 pm IST
ആര്‍ച്ചറി

വനിതകളുടെ ആര്‍ച്ചറിയില്‍ ഇന്ത്യയുടെ ഭജന്‍ കൗര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. എലിമിനേറ്റര്‍ റൗണ്ടില്‍ പോളണ്ടിന്റെ വിയോലേറ്റ മൈസോറിനെ തോല്‍പ്പിച്ചു

Jul 30, 2024, 6:15 pm IST
ബാഡ്മിന്റണ്‍

ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ്-ചിരാഗ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇന്തോനേസ്യയുടെ ഫജാര്‍-അര്‍ഡിന്റോ സഖ്യത്തെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍ 21-13, 21-13.

Jul 30, 2024, 6:07 pm IST
ഹോക്കി

മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ അയര്‍ലന്‍ഡിനെ ഇന്ത്യ 2-0ന് മുന്നില്‍

Jul 30, 2024, 6:05 pm IST
ആര്‍ച്ചറി

വനിതകളുടെ ആര്‍ച്ചറി (അമ്പെയ്ത്ത്) മത്സരത്തില്‍ ഇന്ത്യയുടെ ഭജന്‍ കൗര്‍ മുന്നോട്ട്. ഇന്തോനേസ്യയുടെ സെയ്ഫ നുറാഫിഫാഹ് കമാലിനെ തോല്‍പ്പിച്ചു.

Jul 30, 2024, 5:47 pm IST
ആര്‍ച്ചറി

ഇന്ത്യയുടെ അങ്കിത ഭഗത്തിന്റെ മുന്നേറ്റത്തിന് അവസാനം. എലിമിനേറ്റര്‍ പോരാട്ടത്തില്‍ പോളണ്ടിന്റെ വിയോലേറ്റ മൈസോറിനോടാണ് അങ്കിത തോറ്റത്

Jul 30, 2024, 5:37 pm IST
ആര്‍ച്ചറി

രണ്ടാം സെറ്റില്‍ പോളണ്ടിന്റെ വിയോലിറ്റ മെസോറിനെ തോല്‍പ്പിച്ച് അങ്കിത ഭഗത്‌

Jul 30, 2024, 5:34 pm IST
ആര്‍ച്ചറി

ആദ്യ സെറ്റില്‍ പോളണ്ടിന്റെ വിയോലിറ്റ മെസോറിനോട് അങ്കിത ഭഗതിന് തോല്‍വി

Jul 30, 2024, 5:15 pm IST
ഹോക്കി

അയര്‍ലന്‍ഡിനെതിരേ ലീഡുയര്‍ത്തി ഇന്ത്യ. 19ാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ലക്ഷ്യം കണ്ടത്

Jul 30, 2024, 5:08 pm IST
ഹോക്കി

അയര്‍ലന്‍ഡിനെതിരേ 15 മിനുട്ട് പിന്നിടുമ്പോള്‍ ഇന്ത്യ 1-0ന് മുന്നില്‍

Jul 30, 2024, 5:06 pm IST
അമ്പെയ്ത്ത്

വനിതകളുടെ വ്യക്തിഗത അമ്പെയ്ത്ത് എലിമിനേഷന്‍ റൗണ്ടില്‍ ഇന്ത്യയുടെ അങ്കിത ഭഗത് പോളണ്ടിന്റെ വോളിറ്റ് മൈസോറിനെ നേരിടാന്‍ പോകുന്നു

Jul 30, 2024, 5:01 pm IST
ഇന്ത്യക്കു ലീഡ്

അയര്‍ലാന്‍ഡിനെതിരേ ഇന്ത്യ 1-0നു മുന്നില്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങാണ് 11ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തത്‌

Jul 30, 2024, 4:49 pm IST
Mykhel
ഹോക്കിയില്‍ ഇന്ത്യയുടെ മല്‍സരം

പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ മല്‍സരം ആരംഭിക്കുന്നു. അയര്‍ലാന്‍ഡാണ് എതിരാളികള്‍. ഇന്ത്യയുടെ മൂന്നാം റൗണ്ട് മല്‍സരമാണിത്. ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനെ ഇന്ത്യ 3-2നു തോല്‍പ്പിച്ചിരുന്നു. രണ്ടാമത്തെ കളിയില്‍ അര്‍ജന്റീനയുമായി 1-1ന്റെ സമനിലയും വഴങ്ങി

Jul 30, 2024, 3:27 pm IST
Mykhel
റോവിങില്‍ സെമി യോഗ്യത

റോവിങില്‍ പുരുഷന്‍മാരുടെ സ്‌കള്‍സ് സിംഗിള്‍സ് ഭാഗത്തില്‍ ഇന്ത്യയുടെ ബല്‍രാജ് പന്‍വാര്‍ സെമി ഫൈനലിലേക്കു യോഗ്യത നേടി

Jul 30, 2024, 2:17 pm IST
പ്രധാനമന്ത്രിയുടെ അഭിനന്ദനം

ഒളിംപിക്‌സില്‍ രാജ്യത്തിനു രണ്ടാമത്തെ മെഡല്‍ സമ്മാനിച്ച മനു ഭാക്കര്‍- സരബ്‌ജോത് സിങ് സഖ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Jul 30, 2024, 1:59 pm IST
പ്രശംസിച്ച് ബിന്ദ്ര

ഇന്ത്യക്കു ഷൂട്ടിങില്‍ മെഡല്‍ സമ്മാനിച്ച മനു-സരബ്‌ജോത് സഖ്യത്തെ അഭിനന്ദിച്ച് മുന്‍ ഇതിഹാസം അഭിനവ് ബിന്ദ്ര

Jul 30, 2024, 1:26 pm IST
Mykhel
ചരിത്രം കുറിച്ച് മനു ഭാക്കര്‍

ഒരു ഒളിംപിക്‌സില്‍ രണ്ടു മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരിയായി മനു ഭാക്കര്‍

Jul 30, 2024, 1:23 pm IST
ഇന്ത്യക്കു വെങ്കലം

ഷൂട്ടിങില്‍ ഇന്ത്യക്കു വീണ്ടും മെഡല്‍. കൊറിയന്‍ സഖ്യത്തെ തോല്‍പ്പിച്ച് മനു- സരബ്‌ജോത് സഖ്യത്തിനു വെങ്കലം. 16-10നാണ് കൊറിയയെ ഇന്ത്യ വീഴ്ത്തിയത്.

Jul 30, 2024, 1:20 pm IST
ത്രില്ലിങ് മല്‍സരം

ഇന്ത്യ തന്നെയാണ് ഇപ്പോളും മുന്നില്‍. 14-10നു ഇന്ത് ലീഡ് ചെയ്യുകയാണ്‌

Jul 30, 2024, 1:13 pm IST
ഇന്ത്യക്കു ലീഡ്

എട്ടു റൗണ്ടുകള്‍ക്കു ശേഷം ഇന്ത്യ 10-6നു ലീഡ് ചെയ്യുകയാണ്. എട്ടാം റൗണ്ടില്‍ കൊറിയന്‍ സഖ്യം ജയിച്ചു. 10.4 ആണ് സ്‌കോര്‍. ഇന്ത്യയുടേത് 10.3

Jul 30, 2024, 1:08 pm IST
ഇന്ത്യക്കു മുന്‍തൂക്കം

വെങ്കല മെഡല്‍ പോരില്‍ ഇന്ത്യക്കു നേരിയ മൂന്‍തൂക്കം. ഇന്ത്യയുടെ സ്‌കോര്‍ 20.8. കൊറിയന്‍ സഖ്യത്തിന് ലഭിച്ചത് 19.8

Jul 30, 2024, 12:58 pm IST
വെങ്കല മെഡല്‍ മല്‍സരം

വെങ്കല മെഡല്‍ പോരാട്ടത്തില്‍ മനു ഭാക്കര്‍- സരബ്‌ജ്യോത് സിങ് സഖ്യത്തിന്റെ മല്‍സരം ആരംഭിച്ചു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഡബിള്‍സിലാണ് ഈ സഖ്യം ഇറങ്ങിയത്

Jul 30, 2024, 12:37 pm IST
ഡബിള്‍സിലും മല്‍സരം

ട്രാപ്പ് യോഗ്യതാ റൗണ്ടില്‍ വനിതാ ഡബിള്‍സില്‍ ശ്രേയസി സിങ്- രാജേശ്വരി കുമാരിയും ഇന്ത്യക്കായി മല്‍സരിക്കുന്നു

Jul 30, 2024, 12:35 pm IST
പൃഥ്വിരാജിന്റെ മല്‍സരം

ഷൂട്ടിങില്‍ പുരുഷന്‍മാരുടെ ട്രാപ്പ് യോഗ്യതാ റൗണ്ടില്‍ പൃഥ്വിരാജ് ടൊന്‍ഡെയ്മാന്റെ മല്‍സരം ആരംഭിച്ചു

Jul 30, 2024, 10:37 am IST
Mykhel
ഹോക്കിയില്‍ ഇന്ത്യക്കു മൂന്നാമങ്കം

ഹോക്കിയില്‍ ഇന്ത്യയുടെ മൂന്നാമങ്കം വൈകീട്ട് 4.45നു അയര്‍ലാന്‍ഡുമായിട്ടാണ്. ക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്കു ഈ മല്‍സരം ജയിക്കേണ്ടതുണ്ട്.

Jul 30, 2024, 8:43 am IST
മെഡല്‍പട്ടിക

മൂന്നു ദിവസങ്ങളിലെ മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മെഡല്‍പട്ടികയില്‍ തലപ്പത്തുള്ളത് ജപ്പാനാണ്. 6 സ്വര്‍ണവും 2 വെളളിയും 4 വെങ്കലവുമടക്കം അവര്‍ക്ക് 12 മെഡലുകളുണ്ട്. 5 സ്വര്‍ണം, 8 വെള്ളി, 3 വെങ്കലം നേടിയ ഫ്രാന്‍സാണ് രണ്ടാംസ്ഥാനത്ത്. ഒരു വെങ്കലമുള്ള ഇന്ത്യ 26ാം സ്ഥാനത്താണ്‌

Jul 30, 2024, 6:23 am IST
മെഡല്‍ പോരാട്ടം

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീമിനത്തില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യയിറങ്ങും. മനു ഭാക്കര്‍- സരബ്‌ജ്യോത് സിങ് ജോടിയാണ് മല്‍സരിക്കുക. ഉച്ചയ്ക്കു ഒരു മണിക്കാണ് മല്‍സരം

Jul 30, 2024, 6:15 am IST
Mykhel
ഷൂട്ടിങോടെ തുടക്കം

നാലാംദിനത്തിലെ ഇന്ത്യയുടെ മല്‍സരങ്ങള്‍ ആരംഭിക്കുക ഷൂട്ടിങോടെയാണ്. ഉച്ചയ്ക്കു 12.30ന് പുരുഷന്‍മാരുടെ ട്രാപ്പ് യോഗ്യതാ റൗണ്ടില്‍ പൃഥ്വിരാജ് ടൊന്‍ഡെയ്മാന്‍ മല്‍സരിക്കും

Story first published: Tuesday, July 30, 2024, 6:10 [IST]
Other articles published on Jul 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+