For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക്‌സ് 2024 Live: ലക്ഷ്യക്കു സെമി ടിക്കറ്റ്, മനു ഭാക്കറിന് വീണ്ടും ഫൈനല്‍ യോഗ്യത

പാരീസ്: പാരീസ് ഒളിംപിക്‌സ് ഏഴാം ദിനത്തിലേക്ക് കടക്കവെ ഇന്ത്യക്ക് നിരാശ. ഇന്ത്യ വലിയ പ്രതീക്ഷവെച്ച വനിതാ ബാഡ്മിന്റണില്‍ പി വി സിന്ധുവിന്റെ കുതിപ്പ് അവസാനിച്ചു. രണ്ട് തവണ ഒളിംപിക്‌സ് മെഡല്‍ നേടിയിട്ടുള്ള സിന്ധുവില്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും നിരാശപ്പെടുത്തി. പുരുഷ ബാഡ്മിന്റണില്‍ എച്ച് പ്രണോയിയെ മറികടന്ന് ലക്ഷ്യ സെന്‍ ക്വാര്‍ട്ടറിലെത്തിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ഇന്ന് ക്വാര്‍ട്ടറില്‍ ലക്ഷ്യ സെന്‍ മത്സരിക്കാനിറങ്ങും.

manu bhaker  olympics 2024

10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വ്യക്തിഗത ഇനത്തിലും മിക്‌സഡ് ടീം ഇനത്തിലും വെങ്കല മെഡല്‍ നേടിയ മനു ഭാക്കര്‍ 25 മീറ്റര്‍ പിസ്റ്റളില്‍ യോഗ്യത നേടി ഇറങ്ങുന്നുണ്ട്. മനു ഭാക്കറില്‍ നിന്ന് കൂടുതല്‍ മെഡല്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു. ഹോക്കിയില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. തുഴച്ചിലില്‍ ബല്‍രാജ് പന്‍വാര്‍ ഫൈനല്‍ ഡിയില്‍ മത്സരത്തിനിറങ്ങുന്നുണ്ട്. ഇന്ത്യക്ക് ഇതുവരെ മൂന്ന് മെഡലുകളാണ് നേടാനായിട്ടുള്ളത്.

മൂന്ന് വെങ്കല മെഡലുകളും ഷൂട്ടിങ്ങിലാണ്. ഇന്ത്യയുടെ അത്‌ലറ്റിക്‌സിലെ കൂടുതല്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കുന്നുണ്ട്. ഏഴാം ദിനം ലക്ഷ്യ സെന്നിന് ക്വാര്‍ട്ടര്‍ കടന്ന് മെഡലിനോട് അടുക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Aug 03, 2024, 12:31 am IST

പുരുഷന്‍മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍ പാലിന് യോഗ്യതയില്ല. യോഗ്യതാ റൗണ്ടില്‍ ഫിനിഷ് ചെയ്തത് 15ാം സ്ഥാനത്ത്. മത്സരിക്കാനുണ്ടായിരുന്നത് 16 പേര്‍. മൂന്നാമത്തെ ത്രോയും ഫൗളായിട്ടാണ് താരം ഫിനിഷ് ചെയ്തത്.

Aug 03, 2024, 12:12 am IST

പുരുഷന്‍മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിംഗിന്റെ മത്സരം ആരംഭിച്ചു. യോഗ്യാ മത്സരത്തില്‍ ആദ്യ ത്രോ താണ്ടിയത് 18.05 മീറ്റര്‍.

Aug 02, 2024, 11:59 pm IST
ആദ്യ ഷോട്ട് അല്‍പ്പ സമയത്തിനകം

യോഗ്യതാ റൗണ്ടില്‍ തേജീന്ദറിന്റെ ഷോട്ട് അല്‍പ്പ സമയത്തിനകം.

Aug 02, 2024, 11:28 pm IST
തേജീന്ദറിന്റെ മല്‍സരം

അത്‌ലറ്റിക്‌സില്‍ പുരുഷന്‍മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍ പാല്‍ സിങിന്റെ യോഗ്യതാ മല്‍സരം ഉടന്‍ തുടങ്ങും

Aug 02, 2024, 11:08 pm IST
അമേരിക്കയ്ക്കു ലോക റെക്കോര്‍ഡ്

4-400 മീ മിക്‌സഡ് റിലേ ഹീറ്റ്‌സില്‍ അമേരിക്കയ്ക്കു പുതിയ ലോക റെക്കോര്‍ഡ്. മൂന്നു മിനിറ്റും 7.41 സെക്കന്റും കൊണ്ടാണ് അമേരിക്കന്‍ ടീം ഫിനിഷ് ചെയ്തത്.

Aug 02, 2024, 10:45 pm IST
പരുള്‍ ചൗധരിക്കു യോഗ്യതയില്ല

അത്‌ലറ്റിക്‌സില്‍ വനിതകളുടെ 5000 മീറ്ററില്‍ പരുള്‍ ചൗധരിക്കു ഫൈനല്‍ യോഗ്യതയില്ല. ഹീറ്റ്‌സില്‍ 14ാമതാണ് താരം ഫിനിഷ് ചെയ്തത്‌

Aug 02, 2024, 10:28 pm IST
ലക്ഷ്യ സെമിയില്‍

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ സെമിയില്‍. ആദ്യ ഗെയിം നഷ്ടമായതിനു ശേഷമാണ് താരത്തിന്റെ വമ്പന്‍ തിരിച്ചുവരവ്. 19-21, 21-15, 21-12 എന്ന സ്‌കോറിനാണ് ലക്ഷ്യയുടെ ജയം

Aug 02, 2024, 10:18 pm IST
ലക്ഷ്യ പൊരുതുന്നു

രണ്ടാം ഗെയിം ജയിച്ച് ഒപ്പമെത്തിയ ലക്ഷ്യ മൂന്നാം ഗെയിമില്‍ 11-7നു മുന്നില്‍

Aug 02, 2024, 10:08 pm IST
അങ്കിതയ്ക്കു ഫൈനല്‍ യോഗ്യതയില്ല

വനിതകളുടെ 5000 മീറ്ററില്‍ അങ്കിത ധ്യാനിക്കു ഫൈനല്‍ യോഗ്യതയില്ല. ഹീറ്റ്‌സില്‍ 20ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. 16.19.38 സെക്കന്റിലാണ് അങ്കിത മല്‍സരം ഫിനിഷ് ചെയ്തത്

Aug 02, 2024, 10:04 pm IST
ലക്ഷ്യക്കു ലീഡ്

രണ്ടാം ഗെയിമില്‍ ലക്ഷ്യക്കു ലീഡ്. 17-13നു താരം മുന്നിലെത്തിയിരിക്കുകയാണ്‌

Aug 02, 2024, 9:52 pm IST
ഒപ്പത്തിനൊപ്പം

രണ്ടാം ഗെയിമില്‍ ലക്ഷ്യയും ടിയെനും 5-5നു ഒപ്പം നില്‍ക്കുകയാണ്.

Aug 02, 2024, 9:38 pm IST
ആദ്യ ഗെയിമില്‍ ലക്ഷ്യ തോറ്റു

ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും ആദ്യ ഗെയിമില്‍ ലക്ഷ്യക്കു തോല്‍വി. 21-19നാണ് എതിരാളി ഗെയിം കൈക്കലാക്കിയത്

Aug 02, 2024, 9:27 pm IST
ലക്ഷ്യ പിന്നില്‍

ക്വാര്‍ട്ടര്‍ പോരാട്ടം ബ്രേക്കിനു പിരിയുമ്പോള്‍ ലക്ഷ്യ 9-11നു പിന്നില്‍. കളിയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിവു സാധിക്കുമോയെന്നാണ് അറിയാനുള്ളത്‌

Aug 02, 2024, 9:21 pm IST
ലക്ഷ്യക്കു ലീഡ്

ആദ്യ ഗെയിമില്‍ ലക്ഷ്യക്കു നേരിയ ലീഡ്. 6-5നാണ് താരം മുന്നിട്ടുനില്‍ക്കുന്നത്‌

Aug 02, 2024, 9:12 pm IST
ലക്ഷ്യയുടെ മല്‍സരം തുടങ്ങി

ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ലക്ഷ്യയുടെ മല്‍സരം തുടങ്ങി. ചൈനീസ് തായ്‌പേയിയുടെ ചൗ ടിയെനാണ് എതിരാളി

Aug 02, 2024, 9:01 pm IST
ലക്ഷ്യയുടെ എതിരാളി

ചൈനീസ് തായിപേയിയുടെ ചൗ ടിയെന്‍ ചെന്നാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലക്ഷ്യയുടെ എതിരാളി

Aug 02, 2024, 8:47 pm IST
ലക്ഷ്യക്കു ക്വാര്‍ട്ടര്‍

ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ലക്ഷ്യ സെന്നിന്റെ ക്വാര്‍ട്ടര്‍ ഫൈനലാണ് ഇനി നടക്കാനിരിക്കുന്നത്‌

Aug 02, 2024, 8:13 pm IST
ഇന്ത്യക്കു മെഡലില്ല

വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ധീരജ്- അങ്കിത ജോടിക്കു തോല്‍വി. നാലാം സെറ്റില്‍ ജയിച്ച അമേരിക്ക 6-2നു ജയിച്ച് വെങ്കലം കൈക്കലാക്കി

Aug 02, 2024, 8:09 pm IST
തിരിച്ചടിച്ച് ഇന്ത്യ

മൂന്നാം സെറ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. 38-33നാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇതോടെ ഇന്ത്യ സ്‌കോര്‍ 2-4 ആക്കിയിരിക്കുകയാണ്. നാലാമത്തെയും അവസാനത്തെയും സെറ്റ് നിര്‍ണായകം

Aug 02, 2024, 8:06 pm IST
ഇന്ത്യ തോല്‍വിയിലേക്ക്

അമേരിക്കയ്‌ക്കെതിരേ രണ്ടാം സെറ്റിലും ഇന്ത്യക്കു തോല്‍വി തന്നെ. 37-35നാണ് ഇന്ത്യ രണ്ടാം സെ്റ്റ് കൈവിട്ടത്. അടുത്ത രണ്ടു സെറ്റിലും ജയിക്കാനായാല്‍ ഇന്ത്യക്കു മല്‍സരം ഷൂട്ട്ഓഫിലക്കു നീട്ടാം

Aug 02, 2024, 7:59 pm IST
ആദ്യ സെറ്റ് തോറ്റു

നാലു സെറ്റുകളുടെ മല്‍സരത്തിലെ ആദ്യ സെറ്റില്‍ ഇന്ത്യക്കു തോല്‍വി. അമേരിക്ക 2-0ന് മല്‍സരത്തില്‍ മുന്നിലെത്തി

Aug 02, 2024, 7:52 pm IST
ഇന്ത്യയുടെ എതിരാളി അമേരിക്ക

വെങ്കല മെഡലിനായുള്ള മല്‍സരത്തില്‍ അമേരിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

Aug 02, 2024, 7:45 pm IST
മെഡല്‍ പോര് ഉടന്‍

വെങ്കല മെഡലിനായുള്ള ഇന്ത്യയുടെ മല്‍സരം അല്‍പ്പസമയത്തിനകം

Aug 02, 2024, 7:26 pm IST
വെങ്കല മെഡല്‍ മല്‍സരം

വെങ്കല മെഡലിനായുള്ള മല്‍സലം ഇന്നു തന്നെയാണ്. 7.54നാണ് ഈ മല്‍സരമാരംഭിക്കുക

Aug 02, 2024, 7:23 pm IST
ഇന്ത്യ തോറ്റു

അമ്പെയ്ത്ത് ക്വാര്‍ട്ടറില്‍ ഇന്ത്യക്കു തോല്‍വി. 6-2നാണ് കൊറിയന്‍ ജോടി ധീരജ് ബൊമ്മര- അങ്കിത ഭകത് സഖ്യത്തെ തോല്‍പ്പിച്ചത്. ഇന്ത്യക്കു ഇനി വെങ്കല മെഡലിനു വേണ്ടി മല്‍സരിക്കാം

Aug 02, 2024, 7:18 pm IST
Mykhel
മൂന്നാം സെറ്റില്‍ കൊറിയ

മൂന്നം സെറ്റില്‍ കൊറിയക്കു ജയം. ഇതോടെ അവര്‍ മല്‍സരത്തില്‍ 4-2നു മുന്നിലെത്തി. അവസാന സെറ്റ് ഇന്ത്യക്കു ജീവന്‍മരണ പോരാട്ടമായി മാറി

Aug 02, 2024, 7:12 pm IST
പോരാട്ടം ഇഞ്ചാടിഞ്ച്

അമ്പെയ്ത്ത് സെമിയില്‍ ഇന്ത്യയും കൊറിയയും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ച്. രണ്ടു പോയിന്റുകള്‍ വീതം നേടി ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്‌

Aug 02, 2024, 7:00 pm IST
അമ്പെയ്ത്തില്‍ സെമി

അമ്പെയ്ത്തില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ മല്‍സരം തുടങ്ങുന്നു. കൊറിയന്‍ ജോടിയാണ് ധീരജ് ബൊമ്മര- അങ്കിത ഭകത് സഖ്യത്തിന്റെ എതിരാളികള്‍. ജയിച്ചാല്‍ ഇന്ത്യക്കു മെഡലുറപ്പിക്കാം. തോറ്റാല്‍ വെങ്കല മെഡലിനു വേണ്ടിയും മല്‍സരിക്കാം

Aug 02, 2024, 6:42 pm IST
സമയമാറ്റം

ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ലക്ഷ്യ സെന്നിന്റെ മല്‍സരസമയത്തില്‍ മാറ്റം. രാത്രി 9 മണിക്കു ശേഷം മാത്രമേ കളിയാരംഭിക്കുകയുള്ളൂ

Aug 02, 2024, 6:23 pm IST
Mykhel
52 വര്‍ഷത്തിനു ശേഷം

ഒളിംപിക്‌സില്‍ 52 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസ്‌ട്രേലിയയെ ഇന്ത്യ വീഴ്ത്തിയിരക്കുന്നത്. 1972ലെ ഒളിംപിക്‌സിലായിരുന്നു ഇന്ത്യയുടെ അവസാനത്തെ ജയം

Aug 02, 2024, 6:20 pm IST
ഇന്ത്യക്കു ത്രില്ലിങ് ജയം

പുരുഷ ഹോക്കിയില്‍ ഇന്ത്യക്കു 3-2ന്റെ ത്രസിപ്പിക്കുന്ന വിജയം

Aug 02, 2024, 6:16 pm IST
ഓസ്‌ട്രേലിയ ഗോള്‍ തിരിച്ചടിച്ചു

നാലാം ക്വാര്‍ട്ടറിലെ അവസാന മിനിറ്റുകളിലെത്തിയ ഹോക്കിയില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയ രണ്ടാം ഗോള്‍ തിരിച്ചടിച്ചു. ഇന്ത്യ 3-2നാണ് ഇപ്പോള്‍ മുന്നിലുള്ളത്.

Aug 02, 2024, 6:06 pm IST
വെങ്കലത്തിനായി മല്‍സരിക്കാം

ധീരജ് ബൊമ്മദേവര- അങ്കിത ഭകത് സഖ്യമാണ് അമ്പെയ്ത്തില്‍ സെമിയില്‍ കടന്നിരിക്കുന്നത്. സെമിയില്‍ തോറ്റാലും വെങ്കല മെഡലിനായി ഇവര്‍ക്കു ഇനി മല്‍സരിക്കാം

Aug 02, 2024, 6:04 pm IST
ഇന്ത്യന്‍ സഖ്യം സെമിയില്‍

അമ്പെയ്ത്ത് മിക്‌സഡ് ഡബിള്‍സില്‍ സ്‌പെയിനിനെ തകര്‍ത്ത് ഇന്ത്യന്‍ സഖ്യം സെമി ഫൈനലില്‍

Aug 02, 2024, 5:56 pm IST
ഇന്ത്യ മുന്നില്‍

അമ്പെയ്ത്ത് ക്വാര്‍ട്ടറില്‍ സ്‌പെയിനിനെതിരേ ഇന്ത്യ 3-1ന് മുന്നില്‍.

Aug 02, 2024, 5:51 pm IST
അമ്പെയ്ത്തില്‍ ക്വാര്‍ട്ടര്‍ തുടങ്ങി

അമ്പെയ്ത്ത് ക്വാര്‍ട്ടറില്‍ ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള മല്‍സരം തുടങ്ങി. മിക്‌സഡ് ഡബിള്‍സിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്

Aug 02, 2024, 5:40 pm IST
ലീഡുയര്‍ത്തി ഇന്ത്യ

മൂന്നാം ക്വാര്‍ട്ടറില്‍ ലീഡുയര്‍ത്തി ഇന്ത്യ. പെനല്‍റ്റി സ്‌ട്രോക്കിലൂടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രിത് സിങാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്.

Aug 02, 2024, 5:28 pm IST
ഹാഫ് ടൈമില്‍ 2-1

ഹോക്കി മല്‍സരം ഹാഫ് ടൈം കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1നു മുന്നിട്ടുനില്‍ക്കുന്നു. ലീഡ് ഇന്ത്യക്കു നിലനിര്‍ത്താന്‍ സാധിക്കുമോയെന്നതാണ് ചോദ്യം

Aug 02, 2024, 5:20 pm IST
ഗോള്‍ മടക്കി ഓസീസ്

ഇന്ത്യക്കെതിരേ ആദ്യ ഗോള്‍ മടക്കി ഓസ്‌ട്രേലിയ. പെനല്‍റ്റി കോര്‍ണറിലൂടെയാണ് ഓസീസ് ഗോള്‍ തിരിച്ചടിച്ചത്. ഇന്ത്യ 1-2ന് മുന്നില്‍

Aug 02, 2024, 5:11 pm IST
ലീഡുയര്‍ത്തി ഇന്ത്യ

ഹോക്കിയില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ 2-0ന് മുന്നില്‍. രണ്ടാം ഗോള്‍ നേടിയത് ഹര്‍മന്‍പ്രീത് സിങ്‌

Aug 02, 2024, 5:07 pm IST
മനു ഭാക്കര്‍ ഫൈനലില്‍

വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ മനു ഭാക്കര്‍ ഫൈനലില്‍. ഫൈനല്‍ റൗണ്ട് മത്സരം നാളെ

Aug 02, 2024, 5:00 pm IST
ഹോക്കിയില്‍ ഇന്ത്യ മുന്നില്‍

പുരുഷ ഹോക്കിയില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ മുന്നില്‍. ഗോള്‍ നേടിയത് അഭിഷേക്

Aug 02, 2024, 4:41 pm IST
ഹോക്കിയില്‍ ഇന്ത്യ ഇറങ്ങുന്നു

പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ പോകുന്നു

Aug 02, 2024, 3:50 pm IST
ഇഷ 10ാം സ്ഥാനത്ത്

വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ റാപ്പിഡ് റൗണ്ടില്‍ ഇഷക്ക് 10ാം സ്ഥാനം. 290 പോയിന്റാണ് മൂന്ന് സീരിസുകളിലായി ഇഷക്ക് ലഭിച്ചത്.

Aug 02, 2024, 3:20 pm IST
റാപ്പിഡ് റൗണ്ടില്‍ ഇഷ സിങ് ഇറങ്ങും

25 മീറ്റര്‍ പിസ്റ്റര്‍ റാപ്പിഡ് റൗണ്ടില്‍ ഇഷ് സിങ് 3.30ന് മത്സരത്തിനിറങ്ങും

Aug 02, 2024, 2:54 pm IST
Mykhel
മനു ഭാക്കര്‍ മൂന്നാം സ്ഥാനത്ത്

മനു ഭാക്കര്‍ ആദ്യ സീരിസില്‍ 97 പോയിന്റാണ് നേടിയത്. ഏഴ് 10കളും മൂന്ന് 9കളുമാണ് ആദ്യ സീരിസില്‍ മനു ഭാക്കര്‍ നേടിയത്. രണ്ടാം സീരിസില്‍ 98 റണ്‍സാണ് മനു ഭാക്കര്‍ നേടിയത്. എട്ട് 10കളും രണ്ട് ഒമ്പതുമാണ് മനു നേടിയത്. ഏഴാം സ്ഥാനത്താണ് മനു നിലവിലുള്ളത്. മൂന്നാം സീരിസില്‍ ഒമ്പത് 10കളും ഒരു 9 സ്‌കോര്‍ ചെയ്ത മനു ഭാക്കര്‍ 99 പോയിന്റാണ് നേടിയത്. ഇതോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. പ്രിസിഷന്‍ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ മനു ഭാക്കര്‍ 294 പോയിന്റോടെ മൂന്നാം സ്ഥാനത്തും ഇഷ സിങ് 291 പോയിന്റോടെ 10ാം സ്ഥാനത്തുമാണ്.

Aug 02, 2024, 2:15 pm IST
ജൂഡോയില്‍ തൂലികയ്ക്ക് തോല്‍വി

വനിതകളുടെ 78 കിലോഗ്രാം ജൂഡോയില്‍ ഇന്ത്യയുടെ തൂലിക മാന് തോല്‍വി. ക്യൂബയുടെ ഇഡലെയ്‌സ് ഓര്‍ട്ടിസിനോടാണ് പരാജയപ്പെട്ടത്.

Aug 02, 2024, 2:12 pm IST
ബല്‍രാജ് അഞ്ചാം സ്ഥാനത്ത്

പുരുഷന്മാരുടെ തുഴച്ചിലിന്റെ സ്‌കള്‍സ് റൗണ്ടില്‍ ഇന്ത്യയുടെ ബല്‍രാജ് പന്‍വാര്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 7.02.37 സമയം കുറിച്ചാണ് അദ്ദേഹം അഞ്ചാം സ്ഥാനത്തെത്തിയത്.

Aug 02, 2024, 2:01 pm IST
Mykhel
തുഴച്ചിലില്‍ ബല്‍രാജ് ഇറങ്ങുന്നു

പുരുഷന്മാരുടെ തുഴച്ചിലിന്റെ ഫൈനല്‍സിലെ ഫൈനല്‍ ഡി റൗണ്ടില്‍ ബല്‍രാജ് പന്‍വാര്‍ ഇറങ്ങുന്നു

Aug 02, 2024, 1:54 pm IST
ജൂഡോയില്‍ തൂലിക മാന്‍ ഇറങ്ങുന്നു

വനിതകളുടെ 78 കിലോഗ്രാം ജൂഡോയുടെ എലിമിനേഷന്‍ റൗണ്ടില്‍ തൂലിക മാന്‍ മത്സരത്തിനിറങ്ങുന്നു

Aug 02, 2024, 1:42 pm IST
അങ്കിത ഭഗത് സഖ്യം ക്വാര്‍ട്ടറില്‍

അമ്പെയ്ത്തില്‍ ധീരജ് ബൊമ്മദേവര-അങ്കിത ഭഗത് മികസ് ഡബിള്‍സ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇന്തോനേസ്യന്‍ സഖ്യത്തെയാണ് തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ ചൈനീസ് സഖ്യത്തെയാണ് നേരിടാന്‍ പോകുന്നത്

Aug 02, 2024, 1:27 pm IST
Mykhel
അമ്പെയ്ത്തില്‍ അങ്കിത സഖ്യം ഇറങ്ങുന്നു

വനിതകളുടെ മിക്‌സഡ് ഡബിള്‍സ് അമ്പെയ്ത്തില്‍ അങ്കിത ഭഗത്ത്, ധീരജ് ബൊമ്മദേവരെ സഖ്യം ഇന്തോനേസ്യന്‍ സഖ്യത്തെ നേരിടാന്‍ പോകുന്നു

Aug 02, 2024, 1:17 pm IST
ഇഷ സിങ് മൂന്നാം സ്ഥാനത്ത്

25 മീറ്റര്‍ പിസ്റ്റള്‍ ക്വാളിഫിക്കേഷന്റെ പ്രിസിഷന്‍ റൗണ്ടില്‍ ഇഷ സിങ് മൂന്നാം സ്ഥാനത്ത്.

Aug 02, 2024, 12:35 pm IST
Mykhel
മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് മനു

വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ മനു ഭാക്കറും ഇഷ സിങ്ങും യോഗ്യതാ റൗണ്ടിലിറങ്ങുന്നു

Aug 02, 2024, 12:34 pm IST
ഗോള്‍ഫില്‍ ഇന്ത്യ ഇറങ്ങുന്നു

ഗോള്‍ഫില്‍ ശുബാങ്കര്‍ ശര്‍മയും ഗഗന്‍ജീത് ബുള്ളറും പുരുഷന്മാരുടയെ ഗോള്‍ഫില്‍ സ്‌ട്രോക്ക് പ്ലേ റൗണ്ട് 2ല്‍ ഇറങ്ങുന്നു

Aug 02, 2024, 11:32 am IST
Mykhel
ഇടിക്കൂട്ടില്‍ വിവാദം

വനിതകളുടെ 66 കിലോഗ്രാം ബോക്‌സിങ്ങില്‍ ലിംഗവിവാദം. രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ ലിംഗനിര്‍ണ്ണയ പരിശോധനയില്‍ പരാജയപ്പെട്ട അല്‍ജീരിയയുടെ ഇമാന്‍ ഖലീഫിനോട് 46 സെക്കന്റ് മാത്രം മത്സരിച്ച് ഇറ്റാലിയന്‍ താരം ആന്‍ജല കരീനി പിന്മാറി

Aug 02, 2024, 11:28 am IST
റെക്കോഡ് നേട്ടത്തില്‍ കാനഡ താരം

വനിതകളുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ നീന്തലില്‍ ഗെയിംസ് റെക്കോഡ് തകര്‍ത്ത് കാനഡയുടെ മാക്കിന്റോഷ്. 2.02.03 സമയം കുറിച്ചാണ് റെക്കോഡ് നേട്ടം. ചൈനീസ് താരം സാങ് യുഫി 2021ലെ ടോക്കിയോ ഒളിംപിക്‌സില്‍ കുറച്ചി റെക്കോഡാണ് മാക്കിന്റോഷ് തിരുത്തിയത്.

Aug 02, 2024, 8:54 am IST
Mykhel
നീരജ് ചോപ്ര സ്വര്‍ണ്ണം നിലനിര്‍ത്തുമോ?

പുരുഷന്മാരുടെ ജാവലിന്‍ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയില്‍ വലിയ പ്രതീക്ഷ. നിലവിലെ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ നീരജിന് ഇത് നിലനിര്‍ത്താനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. പാരീസിലെത്തിയ നീരജ് പൂര്‍ണ്ണ ഫിറ്റ്‌നസിലാണെന്നത് പ്രതീക്ഷ ഉയര്‍ത്തുന്നു

Aug 02, 2024, 6:57 am IST
Mykhel
ഹോക്കിയില്‍ ഇന്ത്യ ഇറങ്ങുന്നു

പുരുഷ ഹോക്കിയില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ. ന്യൂസീലന്‍ഡിനേയും അയര്‍ലന്‍ഡിനേയും തോല്‍പിച്ച ഇന്ത്യ അര്‍ജന്റീനയോട് സമനില പിടിച്ചപ്പോള്‍ ബെല്‍ജിയത്തോട് തോറ്റിരുന്നു. ഇതിനോടകം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്താന്‍ ഇന്ത്യക്കായിട്ടുണ്ട്.

Aug 02, 2024, 6:55 am IST
Mykhel
തുഴഞ്ഞ് മുന്നേറട്ടെ ബല്‍രാജ്

പുരുഷന്മാരുടെ തുഴച്ചിലില്‍ ബല്‍രാജ് പന്‍വാര്‍ ഫൈനല്‍ ഡി റൗണ്ടില്‍ മത്സരിക്കും. ഇന്ത്യന്‍ സൈനികന്‍ കൂടിയായ ബല്‍രാജ് അഞ്ചാം സ്ഥാനക്കാരനായാണ് ഫൈനലിനെത്തിയത്

Aug 02, 2024, 6:52 am IST
Mykhel
ലക്ഷ്യ സെന്നില്‍ പ്രതീക്ഷ

എച്ച് എസ് പ്രണോയിയെ പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച ലക്ഷ്യ സെന്‍ ഇന്ത്യക്ക് പുരുഷ ബാഡ്മിന്റമില്‍ മെഡല്‍ നേടിത്തരുമെന്ന പ്രതീക്ഷ. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണവും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയ താരമാണ് ലക്ഷ്യ സെന്‍

Aug 01, 2024, 11:49 pm IST
ഇന്ത്യയുടെ മല്‍സരങ്ങള്‍ അവസാനിച്ചു

ആറാംദിനത്തിലെ ഇന്ത്യയുടെ മല്‍സരങ്ങള്‍ ഇതോടെ അവസാനിച്ചിരിക്കുകയാണ്‌

Aug 01, 2024, 11:28 pm IST
തുടരെ മൂന്നാം മെഡലില്ല

കഴിഞ്ഞ തവണ ടോക്കിയോയില്‍ വെങ്കലം നേടിയ സിന്ധു, അതിനു മുമ്പത്തെ ഗെയിംസില്‍ വെള്ളിയും ചൂടിയിരുന്നു

Aug 01, 2024, 11:03 pm IST
സിന്ധു പുറത്ത്

ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സിന്ധു ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ബിങ് ജിയാവോ 21-19, 21-14നു ജയിച്ച് മുന്നേറി

Aug 01, 2024, 10:58 pm IST
സിന്ധു പുറത്തേക്ക്

വെങ്കല മെഡല്‍ ജേതാവായ സിന്ധു പുറത്തേക്ക്. രണ്ടാം ഗെയിമില്‍ താരം 11-19നു പിന്നില്‍

Aug 01, 2024, 10:49 pm IST
സിന്ധു തോല്‍വിയിലേക്ക്

രണ്ടാം ഗെയിമിലും സിന്ധു തോല്‍വിയിലേക്ക്. 5-12നു താരം പിന്നിട്ടുനില്‍ക്കുകയാണ്

Aug 01, 2024, 10:40 pm IST
രണ്ടാം ഗെയിമിലും സിന്ധു പതറുന്നു

രണ്ടാം ഗെയിമിലും സിന്ധു പതറുന്നു. 2-5നു ഇന്ത്യന്‍ താരം പിന്നിട്ടുനില്‍ക്കുകയാണ്.

Aug 01, 2024, 10:35 pm IST
ആദ്യ ഗെയിം സിന്ധുവിനു തോല്‍വി

ആദ്യ ഗെയിമില്‍ സിന്ധുവിനു തോല്‍വി. 21-19നാണ് ജിയാവോ ആദ്യ ഗെയിം കൈക്കലാക്കിയത്.

Aug 01, 2024, 10:24 pm IST
ഒപ്പമെത്തി സിന്ധു

സിന്ധു മല്‍സരത്തില്‍ 12-12ന് ഒപ്പമെത്തി

Aug 01, 2024, 10:20 pm IST
മല്‍സരം ഇഞ്ചോടിഞ്ച്

സിന്ധു- ജിയാവോ പോരാട്ടം ഇഞ്ചോടിഞ്ച്. സിന്ധു കളിയില്‍ 9-11ന് പിന്നില്‍

Aug 01, 2024, 10:13 pm IST
സിന്ധു തിരിച്ചുവരുന്നു

സിന്ധു കളിയിലേക്കു ശക്തമായി തിരിച്ചു വരുന്നു. സ്‌കോര്‍ 5-8

Aug 01, 2024, 10:10 pm IST
Mykhel
സിന്ധു പിന്നില്‍

ആദ്യ ഗെയിമില്‍ ചൈനീസ് താരത്തിന്റെ കുതിപ്പ്. 7-2ന് സിന്ധു പിന്നില്‍

Aug 01, 2024, 10:05 pm IST
സിന്ധുവിന്റെ മല്‍സരം തുടങ്ങി

സിന്ധുന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടം തുടങ്ങി. ചൈനയുടെ ഹി ബിങ് ജിയാവോയാണ് എതിരാളി

Aug 01, 2024, 9:56 pm IST
സെയ്‌ലിങില്‍ നേത്ര ആറാമത്

സെയ്‌ലിങില്‍ വനിതകളുടെ ഡിന്‍ഗി ഇനത്തില്‍ നേത്ര കുമനന്‍ ആറാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇന്നു രാത്രി മറ്റൊരു റേസില്‍ കൂടി താരം താരം മല്‍സരിക്കും.

Aug 01, 2024, 9:49 pm IST
Mykhel
പ്രിയങ്കയ്ക്കു മെഡലില്ല

20 കിമി റേസില്‍ ഇന്ത്യന്‍ താരം പ്രിയങ്ക ഗോസ്വാമിക്കു മെഡലില്ല. 41ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്.

Aug 01, 2024, 9:27 pm IST
മെഡലുറപ്പിച്ച് ഇസ്രായേല്‍

ജൂഡോയില്‍ മെഡലുറപ്പിച്ച് ഇസ്രായേല്‍ താരം ഇന്‍ബാര്‍ ലാനിര്‍. 78 കിഗ്രാം വിഭാഗത്തിലാണ് താരം ഫൈനലിലെത്തിയത്

Aug 01, 2024, 9:13 pm IST
സിന്ധുവിന്റെ മല്‍സരം

പിവി സിന്ധുവിന്റെ പ്രീക്വാര്‍ട്ടര്‍ മല്‍സരം രാത്രി 10 മണിക്കു ആരംഭിക്കും

Aug 01, 2024, 8:56 pm IST
ലോക റെക്കോര്‍ഡ് ജേതാവ് പിന്‍മാറി

ഡെക്കാത്ത്‌ലണില്‍ ലോക റെക്കോര്‍ഡ് ജേതാവായ ഫ്രഞ്ച് താരം കെവിന്‍ മയെര്‍ ഒളിംപിക്‌സില്‍ നിന്നും പിന്‍മാറി. പരിക്കിനെ തുടര്‍ന്നാണിത്

Aug 01, 2024, 8:42 pm IST
Mykhel
സെയ്‌ലിങില്‍ യോഗ്യതയില്ല

പുരുഷന്‍മാരുടെ സെയ്‌ലിങില്‍ ഇന്ത്യയുടെ വിഷ്ണു ശരവണന് മെഡല്‍ പോരിനു യോഗ്യത നേടാനായില്ല. ഡിന്‍ഗി ഇനം യോഗ്യതാ റൗണ്ടില്‍ രണ്ടു റേസുകള്‍ക്കു ശേഷം 25ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്‌

Aug 01, 2024, 8:35 pm IST
നിലവിലെ ചാംപ്യന്‍ പുറത്ത്

ടെന്നീസ് സിംഗിള്‍സില്‍ നിലവിലെ ചാംപ്യനായ ജര്‍മനിയുടെ അലെക്‌സാണ്ടര്‍ സ്വരേവ് പുറത്ത്. ഇറ്റലിയുടെ ലോറെന്‍സോ മ്യുസേറ്റിയാണ് 7-5, 7-5ന് സ്വരേവിനെ വീഴ്ത്തിയത്

Aug 01, 2024, 8:25 pm IST

അമേരിക്കയുടെ ടോമി പോളിനെ 6-3, 7-6നാണ് താരം മറികടന്നത്

Aug 01, 2024, 8:23 pm IST
അല്‍കാറസ് സെമിയില്‍

ടെന്നീസ് പുരുഷ സിംഗസില്‍ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാറസ് സെമിയില്‍

Aug 01, 2024, 7:57 pm IST
Mykhel
മനു ഭാക്കറും സ്വപ്‌നില്‍ കുസാലെയും

ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ ജേതാക്കളായ മനു ഭാക്കറും സ്വപ്‌നില്‍ കുസാലെയും പാരീസില്‍. മൈഖേല്‍ എക്‌സ്‌ക്ലൂസീവ്.

Aug 01, 2024, 6:24 pm IST
Mykhel
ലക്ഷ്യ ക്വാര്‍ട്ടറില്‍

മിന്നും ജയത്തോടെ ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍. മലയാളി കൂടിയായ പ്രണോയിയെ 21-12, 21-6നാണ് ലക്ഷ്യ തകര്‍ത്തുവിട്ടത്

Aug 01, 2024, 6:16 pm IST
ലക്ഷ്യയുടെ മുന്നേറ്റം

രണ്ടാം ഗെയിമിലും ലക്ഷ്യയുടെ മുന്നേറ്റം. 11-3നു താരം കുതിക്കുകയാണ്

Aug 01, 2024, 6:08 pm IST
ആദ്യ ഗെയിം ലക്ഷ്യക്ക്

പ്രണോയിക്കെതിരായ ആദ്യ ഗെയിം 21-12നു ലക്ഷ്യ സ്വന്തമാക്കി

Aug 01, 2024, 5:59 pm IST
ലക്ഷ്യയുടെ കുതിപ്പ്

ആദ്യ ഗെയിമില്‍ ലക്ഷ്യയുടെ കുതിപ്പ്. പ്രണോയിക്കെതിരേ അദ്ദേഹം 11-6നു ലീഡ് ചെയ്യുന്നു

Aug 01, 2024, 5:46 pm IST
ലക്ഷ്യ-പ്രണോയ് പോരാട്ടം

പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ലക്ഷ്യ സെന്നും എച്ച്എസ് പ്രണോയിയും തമ്മിലുള്ള മല്‍സരം തുടങ്ങി

Aug 01, 2024, 5:42 pm IST
Mykhel
സാത്വിക്-ചിരാഗ് ജോടി പുറത്ത്

ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സാത്വിക്- ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്. 21-13, 14-21, 16-21 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം കീഴടങ്ങിയത്‌

Aug 01, 2024, 5:16 pm IST
രണ്ടാം ഗെയിം തോറ്റു

രണ്ടാം ഗെയിമില്‍ സാത്വിക്- ചിരാഗ് സഖ്യം തോറ്റു. മലേഷ്യയുടെ ആരോണ്‍ ചിയ- വൂയി യിക് സോ സഖ്യം 14-21നാണ് ജയിച്ചത്.

Aug 01, 2024, 5:05 pm IST
ഷൂട്ടിങില്‍ ഫൈനല്‍ യോഗ്യതയില്ല

വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ സിഫ്റ്റ് കൗര്‍, അഞ്ജും മൗദ്ഗില്‍ എന്നിവര്‍ക്കു ഫൈനല്‍ യോഗ്യതയില്ല. അഞ്ജും 18ാമതും സിഫ്റ്റ് 31ാമതുമാണ് ഫിനിഷ് ചെയ്തത്.

Aug 01, 2024, 5:04 pm IST
ആദ്യ ഗെയിം ജയിച്ചു

ആദ്യ ഗെയിമില്‍ സാത്വിക്- ചിരാഗ് സഖ്യം 21-13നു ജയിച്ചു

Aug 01, 2024, 4:50 pm IST
ബാഡ്മിന്റണില്‍ ക്വാര്‍ട്ടര്‍

ബാഡ്മിന്റണ്‍ ഡബിള്‍സില്‍ സാത്വിക് സായിരാജ്- ചിരാഗ് ഷെട്ടി സഖ്യത്തിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം ഉടന്‍ തുടങ്ങും

Aug 01, 2024, 3:40 pm IST
Mykhel
ഷൂട്ടിങ്ങില്‍ സിഫ്റ്റ് കൗര്‍ ഇറങ്ങുന്നു

വനിതകളുടെ 50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷനില്‍ സിഫ്റ്റ് കൗറും അഞ്ജും മൗഡ്ഗില്ലും ക്വാളിഫിക്കേഷന്‍ റൗണ്ടിലിറങ്ങുന്നു

Aug 01, 2024, 3:22 pm IST
പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി

പാരീസ് ഒളിംപിക്‌സിലെ പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ആദ്യ മൂന്ന് മത്സരത്തിലും തോല്‍വി അറിയാതെ എത്തിയ ഇന്ത്യയെ 2-1നാണ് ബെല്‍ജിയം തോല്‍പ്പിച്ചത്. ആദ്യം ലീഡെടുത്ത ശേഷം ഇന്ത്യ കളി കൈവിടുകയായിരുന്നു. ബെല്‍ജിയത്തോട് തോറ്റെങ്കിലും നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ സീറ്റുറപ്പിച്ചിരുന്നു.

Aug 01, 2024, 2:52 pm IST
അമ്പെയ്ത്തില്‍ പ്രവീണ് തോല്‍വി

പുരുഷന്മാരുടെ അമ്പെയ്ത്തില്‍ ചൈനയുടെ കാവോ വെനാച്ചോയോട് തോറ്റ് ഇന്ത്യയുടെ പ്രവീണ്‍ ജാദവ് പുറത്ത്

Aug 01, 2024, 2:46 pm IST
നിഖാത്ത് സെറീന്‍ പുറത്ത്

വനിതകളുടെ 50 കിലോഗ്രാം ബോക്‌സിങ്ങില്‍ ചൈനയുടെ യു വുവിനോട് തോറ്റ് നിഖാത്ത് സെറീന്‍ പുറത്ത്‌

Aug 01, 2024, 2:44 pm IST
തോല്‍വി തുടര്‍ന്ന് നിഖാത്ത്

വനിതകളുടെ 50 കിലോഗ്രാം ബോക്‌സിങ്ങില്‍ ആദ്യ രണ്ട് സെറ്റിലും ചൈനയുടെ യു വുവിന് ജയം. നിഖാത്ത് സെറീന് പ്രതീക്ഷിച്ച പ്രകടനം നടത്താനാവുന്നില്ല.

Aug 01, 2024, 2:43 pm IST
ആദ്യ സെറ്റില്‍ നിഖാത്തിന് തോല്‍വി

വനിതകളുടെ 50 കിലോഗ്രാം ബോക്‌സിങ്ങില്‍ ആദ്യ സെറ്റില്‍ ചൈനയുടെ യു വുവിന് ജയം. നിഖാത്ത് സെറീന് നിരാശത്തുടക്കം

Aug 01, 2024, 2:41 pm IST
ഇന്ത്യക്കെതിരേ ബെല്‍ജിയം മുന്നില്‍

പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യക്കെതിരേ 2-1ന് ബെല്‍ജിയം മുന്നില്‍

Aug 01, 2024, 2:33 pm IST
Mykhel
ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് നിഖാത്ത്

വനിതകളുടെ 50 കിലോഗ്രാം മത്സരത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ നിഖാത്ത് സെറീന്‍ ചൈനയുടെ യു വുവിനെ നേരിടാന്‍ പോകുന്നു

Aug 01, 2024, 2:29 pm IST
ബെല്‍ജിയം ഗോള്‍ മടക്കി

തിബ്യു സ്‌റ്റോക്ക്‌ബ്രോക്‌സാണ് ബെല്‍ജിയത്തിനായി ലക്ഷ്യം കണ്ടത്. ഇതോടെ മത്സരം 1-1 എന്ന നിലയിലേക്ക്.

Aug 01, 2024, 2:13 pm IST
ഹോക്കിയില്‍ ഇന്ത്യക്ക് ലീഡ്

പുരുഷന്മാരുടെ ഹോക്കിയിലെ പൂള്‍ ബിയിലെ പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ ബെല്‍ജിയത്തിനെതിരേ ഇന്ത്യ 1-0ന് മുന്നില്‍. അഭിഷേകാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്

Aug 01, 2024, 2:11 pm IST
ഇന്ത്യക്ക് മൂന്ന് വെങ്കലം

പാരീസ് ഒളിംപിക്‌സിന്റെ ആറാം ദിനം പുരോഗമിക്കവെ ഇന്ത്യക്ക് 3 വെങ്കലം. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കര്‍ വെങ്കലം നേടി അക്കൗണ്ട് തുറന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ മനു ഭാക്കര്‍-സരബ്‌ജോത് സിങ് സഖ്യം വെങ്കലം നേടി. ഇപ്പോള്‍ പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ സ്വപ്‌നില്‍ കുസാലെക്ക് വെങ്കലം

Aug 01, 2024, 2:08 pm IST
സ്വപ്‌നിലിന്റെ ആദ്യ ഒളിംപിക്‌സ് മെഡല്‍

പാരീസ് ഒളിംപിക്‌സിലെ പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ റൈഫില്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെക്ക് വെങ്കലം. ശക്തമായ പോരാട്ടത്തിനൊടുവില്‍ 451.4 പോയിന്റോടെയാണ് സ്വപ്‌നില്‍ അഭിമാന മെഡലിലേക്കെത്തിയത്. പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി ഉയര്‍ന്നു. മൂന്ന് വെങ്കല മെഡലുകളും ഷൂട്ടര്‍മാരാണ് നേടിയത്. 28കാരനായ സ്വപ്‌നില്‍ നേരത്തെ ലോകകപ്പിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുള്ള താരമാണ്.

Aug 01, 2024, 1:51 pm IST
സ്വപ്‌നില്‍ കുസാലെക്ക് വെങ്കലം

പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ സ്വപ്‌നില്‍ കുസാലെക്ക് വെങ്കലം

Aug 01, 2024, 1:43 pm IST
സ്വപ്‌നില്‍ മൂന്നാം സ്ഥാനത്ത്

മൂന്നാം റൗണ്ടിന്റെ രണ്ടാം സീരിസില്‍ 50.4 പോയിന്റോടെ സ്വപ്‌നില്‍ മൂന്നാം സ്ഥാനത്ത്

Aug 01, 2024, 1:40 pm IST
Mykhel
നാലാം സ്ഥാനത്തേക്കുയര്‍ന്ന് സ്വപ്‌നില്‍

മൂന്നാം റൗണ്ടിന്റെ ആദ്യ സീരിസില്‍ 51.1 പോയിന്റോടെ നാലാം സ്ഥാനത്തേക്ക് സ്വപ്‌നില്‍

Aug 01, 2024, 1:34 pm IST
ഹോക്കിയില്‍ കുതിപ്പ് തുടരാന്‍ ഇന്ത്യ

പുരുഷ ഹോക്കിയില്‍ ഇന്ത്യയും ബെല്‍ജിയവും തമ്മിലുള്ള മത്സരം ആരംഭിക്കാന്‍ പോകുന്നു

Aug 01, 2024, 1:27 pm IST
അഞ്ചാം സ്ഥാനത്ത് തുടര്‍ന്ന് സ്വപ്‌നില്‍

പ്രോണ്‍ റൗണ്ടിലെ മൂന്നാം സീരിസില്‍ സ്വപ്‌നിലിന് 51.9 പോയിന്റ്. അഞ്ചാം സ്ഥാനത്ത് തുടരുന്നു

Aug 01, 2024, 1:24 pm IST
സ്വപ്‌നില്‍ അഞ്ചാം സ്ഥാനത്ത്

രണ്ടാം സീരിസില്‍ 52.2 പോയിന്റ് നേടിയ സ്വപ്‌നില്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു. 10.8, 10.2, 10.5, 10.4, 10.3 എന്നിങ്ങനെയാണ് സ്‌കോര്‍.

Aug 01, 2024, 1:23 pm IST
Mykhel

പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണ്ണം നേടിയ ഇക്വഡോറിന്റെ ബ്രിയാന്‍ ഡാനിയല്‍ പിന്റാഡോ

Aug 01, 2024, 1:20 pm IST
രണ്ടാം റൗണ്ടില്‍ സ്വപ്‌നില്‍ മുന്നേറുന്നു

പ്രോണ്‍ റൗണ്ടിന്റെ ആദ്യ സീരിസില്‍ സ്വപ്‌നില്‍ കുശാലെ 52.7 പോയിന്റാണ് നേടിയത്. അഞ്ചാം സ്ഥാനത്താണ് അദ്ദേഹം

Aug 01, 2024, 1:12 pm IST
സ്വപ്‌നില്‍ മുന്നോട്ട്

50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷന്‍ ഫൈനലിന്റെ ആദ്യ റൗണ്ടില്‍ 153.3 പോയിന്റോടെ സ്വപ്‌നില്‍ ആറാം സ്ഥാനത്ത്

Aug 01, 2024, 1:10 pm IST
സ്വപ്‌നില്‍ ആറാം സ്ഥാനത്ത്

മൂന്നാം സീരിസ് പുരോഗമിക്കുമ്പോള്‍ സ്വപ്‌നില്‍ ആറാം സ്ഥാനത്താണ്. 51.6 പോയിന്റാണ് സ്വപ്‌നില്‍ നേടിയത്.

Aug 01, 2024, 1:08 pm IST
മികവ് തുടര്‍ന്ന് സ്വപ്‌നില്‍

രണ്ടാം സീരിസില്‍ 50.9 പോയിന്റോടെ സ്വപ്‌നില്‍ പ്രതീക്ഷ നിലനിര്‍ത്തുന്നു

Aug 01, 2024, 1:05 pm IST
ആദ്യ സീരിസില്‍ സ്വപ്‌നില്‍ ആറാം സ്ഥാനത്ത്

ആദ്യ സീരിസില്‍ 50.8 പോയിന്റോടെ സ്വപ്‌നില്‍ കുസാലെ ആറാം സ്ഥാനത്ത്‌

Aug 01, 2024, 1:00 pm IST
നടത്ത മത്സരത്തില്‍ ഇന്ത്യക്ക് നിരാശ

പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ ഇന്ത്യക്ക് നിരാശ. വികാഷ് സിങ് 30ാം സ്ഥാനത്ത്. പരമജീത് സിങ് 37ാം സ്ഥാനത്ത്

Aug 01, 2024, 12:56 pm IST
Mykhel
സ്വപ്‌നില്‍ കുസാലെ ഇറങ്ങുന്നു

പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷന്‍ ഫൈനലില്‍ സ്വപ്‌നില്‍ മത്സരിക്കാനിറങ്ങുന്നു

Aug 01, 2024, 12:19 pm IST
വികാസ് സിങ് മുന്നോട്ട്

നടത്ത മത്സരം 10 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഇന്ത്യയുടെ വികാസ് സിങ് 10ം സ്ഥാനത്ത്. പരംജീത് സിങ് 43ാം സ്ഥാനത്താണുള്ളത്. ആകാശ്ദീപ് സിങ് പാതി വഴിയില്‍ പിന്മാറി

Aug 01, 2024, 12:08 pm IST
Mykhel

പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ നിന്ന്

Aug 01, 2024, 12:05 pm IST
നടത്ത മത്സരം 6 കിലോ മീറ്റര്‍ പിന്നിട്ടു

ആറ് കിലോ മീറ്റര്‍ പിന്നിടുമ്പോള്‍ ഇന്ത്യയുടെ വികാസ് സിങ് 20ാം സ്ഥാനത്തും പരംജീത് സിങ് ബിഷ്ട് 46ാം സ്ഥാനത്തും ആകാശ് ദീപ് 49ാം സ്ഥാനത്തും

Aug 01, 2024, 11:45 am IST
പുരുഷന്മാരുടെ നടത്ത മത്സരം ആരംഭിച്ചു

പുരുഷന്മാരുടെ നടത്ത മത്സരം ആരംഭിച്ചു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് നിശ്ചയിച്ച സമയത്തില്‍ നിന്ന് വൈകിയാണ് മത്സരം ആരംഭിച്ചത്.

Aug 01, 2024, 11:12 am IST
നടത്ത മത്സരം വൈകുന്നു

മോശം കാലാവസ്ഥയെത്തുടര്‍ന്ന് പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്ത മത്സരം വൈകുന്നു

Aug 01, 2024, 10:48 am IST
Mykhel
നടന്ന് ജയിക്കാന്‍ ഇന്ത്യന്‍ സംഘം

20 കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ ഇന്ത്യയുടെ പരംജീത് സിങ് ബിഷ്ടും ആകാശ്ദീപ് സിങ്ങും വികാഷ് സിങ്ങും ഇറങ്ങുന്നു. മത്സരം 11 മണിക്ക്

Aug 01, 2024, 9:02 am IST
Mykhel
ഹോക്കിയില്‍ ജയം തുടരണം

പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യ ബെല്‍ജിയത്തിനെതിരേ. ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഇന്ത്യ വിജയത്തുടര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്

Aug 01, 2024, 8:59 am IST
Mykhel
മെഡല്‍ ഉറപ്പിക്കാന്‍ നിഖാത്ത് സെറീന്‍

വനിതകളുടെ ബോക്‌സിങ്ങില്‍ നിഖാത്ത് സെറീന്‍ പ്രീ ക്വാര്‍ട്ടറിലിറങ്ങും. 50 കിലോഗ്രാമിലാണ് താരം മത്സരിക്കുന്നത്. ഉച്ചക്ക് 2.30നാണ് മത്സരം

Aug 01, 2024, 6:46 am IST
ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് സിന്ധു

വനിതകളുടെ ബാഡ്മിന്റണ്‍ പ്രീ ക്വാര്‍ട്ടറില്‍ പിവി സിന്ധു ഇന്നിറങ്ങും. ക്വാര്‍ട്ടര്‍ നേടി മെഡലിനോട് ഒരുപടി കൂടി അടുക്കാന്‍ സിന്ധുവിന് സാധിക്കുമോയെന്നത് കണ്ടറിയാം

Aug 01, 2024, 6:44 am IST
ഷൂട്ടിങ്ങില്‍ മെഡല്‍ പ്രതീക്ഷിച്ച് ഇന്ത്യ

പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷനില്‍ സ്വ്പനില്‍ കുശാലെയാണ് ഇന്ന് ഫൈനല്‍ റൗണ്ടിനിറങ്ങുന്നത്‌

Story first published: Thursday, August 1, 2024, 6:32 [IST]
Other articles published on Aug 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+