For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2024: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് നിരാശ, അര്‍ജുനും രമിതക്കും മെഡല്‍ നേടാനായില്ല

പാരീസ്: പാരിസ് ഒളിംപിക്‌സിന്റെ മൂന്നാം ദിനം പ്രതീക്ഷയോടെ ഇന്ത്യ ഇറങ്ങുന്നു. ഇന്ന് രണ്ട് ഫൈനലുകളാണ് പ്രധാനമായും ഇന്ത്യക്കുള്ളത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഫൈനലില്‍ രമിത ജിന്‍ഡാല്‍ ഇന്ന് മെഡല്‍ പ്രതീക്ഷയോടെ ഇറങ്ങുന്നു. ഉച്ചക്ക് 1 മണിക്കാണ് ഈ മത്സരം. ഇതേ സമയത്ത് പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഫൈനലില്‍ അര്‍ജുന്‍ ബബൂട്ടയും ഫൈനലില്‍ ഇറങ്ങും.

ഈ മത്സരവും ഉച്ചക്ക് 1 മണിക്കാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ ഇന്ത്യ യോഗ്യതാ മത്സരത്തിനിറങ്ങും. ഹോക്കിയില്‍ ഇന്ത്യ അര്‍ജന്റീയെ നേരിടും. വൈകീട്ട് 3.30നാണ് ഈ മത്സരം. ടേബിള്‍ ടെന്നിസില്‍ ശ്രീജ അകുലയ്ക്കും ഇന്ന് മത്സരമുണ്ട്. ബാഡ്മിന്റണില്‍ പുരുഷ ഡബിള്‍സ് ടീമും വനിതാ ഡബിള്‍സ് ടീമും കളത്തിലിറങ്ങും.

nikhat zareen

പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നിന്റെ മത്സരം 5.30നാണ്. അമ്പെയ്ത്തില്‍ പുരുഷ ടീമിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം വൈകീട്ട് 6.30നാണ്. രണ്ടാം ദിനം ഗംഭീര പ്രകടനം നടത്തിയ ഇന്ത്യ ഈ മികവ് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലം നേടിയ മനു ഭാക്കറിലൂടെ അക്കൗണ്ട് തുറന്ന ഇന്ത്യ ഇന്ന് രണ്ട് മെഡലുകളാണ് പ്രതീക്ഷിക്കുന്നത്

Jul 29, 2024, 9:10 pm IST
Mykhel
മാനിക ബത്രയ്ക്കു മല്‍സരം

ടേബിള്‍ ടെന്നീസില്‍ വനിതാ സിംഗിള്‍സില്‍ മാനിക ബത്ര ഇന്നു മല്‍സരിക്കും. രാത്രി 12.30ന് നടക്കുന്ന മല്‍സരത്തില്‍ ലോക 18ാം നമ്പര്‍ പ്രിതിക പവാഡെയാണ് എതിരാളി

Jul 29, 2024, 7:21 pm IST
Mykhel
നദാലിനെ തകര്‍ത്ത് ജോക്കോ

ടെന്നീസിലെ ബ്ലോക്ബസ്റ്റര്‍ പോരാട്ടത്തില്‍ റാഫേല്‍ നദാലിനെ തകര്‍ത്ത് നൊവാക് ജോകോവിച്ച്. രണ്ടാം റൗണ്ടില്‍ 6-1, 6-4നാണ് ജോകോവിച്ചിന്റെ ജയം

Jul 29, 2024, 7:01 pm IST
ഇന്ത്യക്കു തോല്‍വി

അമ്പെയ്ത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ തുര്‍ക്കിയോടു 2-6നു ഇന്ത്യ പരാജയപ്പെട്ടു. നാലാം സെറ്റില്‍ 54-57നാണ് തുര്‍ക്കിയുടെ ജയം

Jul 29, 2024, 6:43 pm IST
ഇന്ത്യ പിന്നില്‍

ആദ്യ സെറ്റില്‍ ഇന്ത്യക്കു തോല്‍വി. ക്വാര്‍ട്ടറില്‍ തുര്‍ക്കി 2-0ന് മുന്നില്‍

Jul 29, 2024, 6:29 pm IST
അമ്പെയ്ത്തില്‍ ക്വാര്‍ട്ടര്‍

അമ്പെയ്ത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ റീകര്‍വ് ഇനനത്തില്‍ ഇന്ത്യന്‍ പുരുഷ ടീം തുര്‍ക്കിയെ നേരിടും

Jul 29, 2024, 6:17 pm IST
Mykhel
ലക്ഷ്യയ്ക്കു ജയം

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നിനു രണ്ടാം ജയം. ബെല്‍ജിത്തിന്റെ ജൂലിയന്‍ കറാഗിയെ 21-19, 21-14നു തോല്‍പ്പിച്ചു

Jul 29, 2024, 5:50 pm IST
ഹോക്കിയില്‍ സമനില

അര്‍ജന്റീനയെ 1-1നു സമനിലയില്‍ കുരുക്കി ഇന്ത്യ. ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനെ 3-2ന് ഇന്ത്യ കീഴടക്കിയിരുന്നു

Jul 29, 2024, 5:46 pm IST
Mykhel
ഇന്ത്യക്കു സമനില

നാലാം ക്വാര്‍ട്ടറില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിലൂടെ ഗോള്‍ മടക്കി ഇന്ത്യ (1-1)

Jul 29, 2024, 5:20 pm IST
അര്‍ജന്റീന മുന്നില്‍

ഹോക്കിയില്‍ ഇന്ത്യക്കെതിരേ അര്‍ജന്റീന 1-0നു മുന്നില്‍. മെയ്‌ക്കോ ഷൂത്താണ് പെനല്‍റ്റി സ്‌ട്രോക്കിലൂടെ ലക്ഷ്യം കണ്ടത്.

Jul 29, 2024, 4:26 pm IST
ഹോക്കി

പുരുഷ ഹോക്കിയില്‍ ഇന്ത്യ-അര്‍ജന്റീന മത്സരം പുരോഗമിക്കുന്നു

Jul 29, 2024, 4:23 pm IST
ഷൂട്ടിങ്

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയ ശേഷമാണ് അര്‍ജുന്‍ നാലാം സ്ഥാനത്തേക്ക് പോയത് ഈ ഇനത്തില്‍ ചൈനയുടെ ഷിങ് ലിന്‍ഹോ സ്വര്‍ണ്ണ മെഡല്‍ നേടിയപ്പോള്‍ സ്വീഡന്റെ ലിന്‍ഡ്രന്‍ വിക്ടര്‍ സെറ്റില്‍സ് വെള്ളിയും ക്രൊയേഷ്യയുടെ മിരന്‍ മരിസിച്ച് വെങ്കല മെഡലും നേടി

Jul 29, 2024, 3:57 pm IST
ഷൂട്ടിങ്

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അര്‍ജുന്‍ ബാബൂട്ടക്ക് മെഡലില്ല ഫൈനലില്‍ ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്ത്‌

Jul 29, 2024, 2:19 pm IST
Mykhel

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രമിത ജിന്‍ഡാലിന്റെ നിരാശ

Jul 29, 2024, 1:50 pm IST
ബാഡ്മിന്റണ്‍

ബാഡ്മിന്റന്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-തനിഷ ക്രാസ്‌റ്റോ സഖ്യത്തിന് തോല്‍വി. ജപ്പാന്റെ നമി മാറ്റ്‌സുയാമ-ചിഹാരു ഷിദ സഖ്യത്തോട് 11-21, 12-21 എന്ന സ്‌കോറിനാണ് തോറ്റത്

Jul 29, 2024, 1:42 pm IST
ഷൂട്ടിങ്

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ കൊറിയയുടെ ഹൈജിന്‍ ബാന്‍ സ്വര്‍ണ്ണവും ചൈനയുടെ യൂടിങ് ഹുവാങ് വെള്ളിയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഔഡ്രി ഗോഗ്നിയാറ്റിന് വെങ്കലവും ലഭിച്ചു.

Jul 29, 2024, 1:31 pm IST
ഷൂട്ടിങ്

മനു ഭാക്കര്‍-സരഭ്‌ജോത് സിങ് സഖ്യം 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ മത്സരത്തിലേക്ക് മുന്നേറി

Jul 29, 2024, 1:29 pm IST
ഷൂട്ടിങ്

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രമിത ജിന്‍ഡലിന് മെഡലില്ല. ഏഴാം സ്ഥാനത്ത്‌

Jul 29, 2024, 1:26 pm IST
ടെന്നിസ്

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-എന്‍ ശ്രീറാം ബാലാജി സഖ്യത്തിന് തോല്‍വി ഫ്രാന്‍സിന്റെ ഗെയ്ല്‍ മോന്‍ഫില്‍ഡ്- എഡ്വാര്‍ഡ് റോജര്‍ വാസ്ലിന്‍ സഖ്യമാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യന്‍ സഖ്യത്തെ തോല്‍പ്പിച്ചത്

Jul 29, 2024, 12:32 pm IST
ഷൂട്ടിങ്

സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയോടെ രമിത ജിന്‍ഡല്‍ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഫൈനലിന് ഇറങ്ങുന്നു 2022ലെ ലോകകപ്പില്‍ സ്വര്‍ണ്ണവും വെള്ളിയും രജിത നേടിയിട്ടുണ്ട്

Jul 29, 2024, 12:30 pm IST
ബാഡ്മിന്റണ്‍

ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന്റെ ഡബിള്‍സ് രണ്ടാം റൗണ്ട് ഒഴിവാക്കി. എതിരാളികള്‍ പിന്‍വാങ്ങുകയായിരുന്നു.

Jul 29, 2024, 10:31 am IST
ഷൂട്ടിങ്

10 മീറ്റര്‍ എയര്‍ റൈഫിളില്‍ രമിത ജിന്‍ഡാലിന്റെ ഫൈനല്‍ മത്സരമാണ് ഇന്ത്യയുടെ ഇന്നത്തെ ആദ്യത്തെ മെഡല്‍ പ്രതീക്ഷ ഉച്ചക്ക് 1 മണിക്കാണ് മത്സരം ആരംഭിക്കുക പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ അര്‍ജുന്‍ ബബുതയും മെഡല്‍ പ്രതീക്ഷ നല്‍കുന്നു 3.30നാണ് ഈ മത്സരം ആരംഭിക്കുക

Jul 29, 2024, 10:28 am IST
Mykhel

ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ആദ്യ മത്സരം ജയിച്ച സ്‌പെയിന്‍ സൂപ്പര്‍ താരം റാഫേല്‍ നദാലിന്റെ ആഹ്ലാദം

Jul 29, 2024, 8:10 am IST
ഷൂട്ടിങ്

വിജയത്തിന് പ്രചോദനം ഭഗവത്ഗീതയെന്ന് മനു ഭാക്കര്‍. ഫലം നോക്കാതെ കര്‍മ്മം ചെയ്യുകയെന്ന ഗീതയിലെ വാക്യമാണ് മനസിലുണ്ടായിരുന്നതെന്നും മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കല മെഡലാണ് മനു ഭാക്കര്‍ നേടിയത്‌

Jul 29, 2024, 8:05 am IST
ടേബിള്‍ ടെന്നിസ്

ടേബിള്‍ ടെന്നിസിലെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ഹര്‍മീത് ദേശായി ലോക അഞ്ചാം നമ്പര്‍ താരം ഫെലിക്‌സ് ലിബ്രൂനോട് തോറ്റു. 4-0നാണ് ഹര്‍മീതിന്റെ തോല്‍വി

Jul 29, 2024, 8:03 am IST
Mykhel

ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ ഹര്‍മീത് ദേശായി മത്സരത്തിനിടെ

Jul 29, 2024, 6:19 am IST
അമ്പെയ്ത്ത്

പുരുഷ ടീമിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം വൈകീട്ട് 6.30ന്‌

Jul 29, 2024, 6:17 am IST
ഹോക്കി

ഇന്ത്യയുടെ പുരുഷ ടീം അര്‍ജന്റീനക്കെതിരേ ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു

Jul 29, 2024, 6:16 am IST
മൂന്നാം ദിനത്തില്‍ ഇന്ത്യക്ക് പ്രതീക്ഷ

മൂന്നാം ദിനത്തില്‍ ഇന്ത്യക്ക് രണ്ട് ഫൈനലുകള്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ രമിത ജിന്‍ഡാല്‍ ഫൈനലില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഫൈനലില്‍ അര്‍ജുന്‍ ബബൂട്ടയും ഫൈനലില്‍ ഇറങ്ങും

Jul 28, 2024, 10:32 pm IST
ജൂഡോ

വനിതകളുടെ 52 കിലോഗ്രാം ജൂഡോയില്‍ ഉസ്‌ബെക്കിസ്ഥാന്റെ ഡിയോറ കെല്‍ഡിയോറോവക്ക് സ്വര്‍ണ്ണ മെഡല്‍.

Jul 28, 2024, 9:44 pm IST
ടെന്നിസ്

സൂപ്പര്‍ താരം റാഫേല്‍ നദാലിന് വിജയത്തുടക്കം. മാര്‍ട്ടന്‍ ഫുക്‌സോവിച്ചിനെ 6-1, 4-6, 6-4 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ നൊവാക് ജോക്കോവിച്ചുമായി നദാല്‍ ഏറ്റുമുട്ടും

Jul 28, 2024, 8:59 pm IST
ബാഡ്മിന്റണ്‍

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ജര്‍മനിയുടെ ഫാബിയന്‍ റോത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് എച്ച് എസ് പ്രണോയി മുന്നോട്ട്. സ്‌കോര്‍ 21-18, 21-12

Jul 28, 2024, 7:57 pm IST
ബാഡ്മിന്റണ്‍

പുരുഷ സിംഗിള്‍സില്‍ എച്ച് എസ് പ്രണോയിയുടെ മത്സരം ഉടന്‍ ആരംഭിക്കും

Jul 28, 2024, 7:11 pm IST
ടേബിള്‍ ടെന്നിസ്

ശരത് കമാല്‍ പുറത്ത്, മനിക ബത്രയും ശ്രീജ അകുലയും പ്രീ ക്വാര്‍ട്ടറില്‍

Jul 28, 2024, 7:02 pm IST
Mykhel

വനിതകളുടെ അമ്പെയ്ത്ത് ടീം ഇനത്തില്‍ ദീപികാ കുമാരി മത്സരിക്കുന്നു. ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി

Jul 28, 2024, 6:32 pm IST
ടെന്നിസ്

ഇന്ത്യയുടെ സുമിത് നാഗല്‍ ആദ്യ റൗണ്ടില്‍ പുറത്ത് കോറിന്റീന്‍ മൗട്ട്‌ലെറ്റിനോട് 2-6, 6-2, 5-7 എന്ന സ്‌കോറിന് തോറ്റ് പുറത്ത്

Jul 28, 2024, 6:27 pm IST
ബോക്‌സിങ്

ഇന്ത്യയുടെ നിഖാത്ത് സെറീന്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍

Jul 28, 2024, 6:03 pm IST
അമ്പെയ്ത്ത്

അമ്പെയ്ത്ത് വനിതകളുടെ ടീം ഇനത്തില്‍ ഇന്ത്യക്ക് നിരാശ. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനോട് തോറ്റു

Jul 28, 2024, 5:38 pm IST
ആര്‍ച്ചറി

ഇന്ത്യയുടെ വനിതാ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ ഇറങ്ങുന്നു

Jul 28, 2024, 4:50 pm IST
Mykhel

10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ഇന്ത്യക്കായി വെങ്കലം നേടിയ മനു ഭാക്കറിന്റെ ആഹ്ലാദ പ്രകടനം

Jul 28, 2024, 4:50 pm IST
ടേബിള്‍ ടെന്നിസ്

ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ അചന്ത ശരത് കമാലിന് തോല്‍വി സ്ലോവേനിയയുടെ ഡെന്‍സി കൊസൂളിനോട് 4-2നാണ് തോറ്റത്

Jul 28, 2024, 4:46 pm IST
Mykhel

വനിതകളുടെ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിഖാത്ത് സെറീന്‍ വിജയത്തിന് ശേഷം

Jul 28, 2024, 4:39 pm IST
ബോക്‌സിങ്

വനിതകളുടെ 50 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിഖാത്ത് സെറീന്‍ പ്രീ ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ മാക്‌സി ക്ലോട്ട്‌സറിനെ 5-0ന് തോല്‍പ്പിച്ചു

Jul 28, 2024, 4:34 pm IST
നീന്തല്‍

വനിതകളുടെ 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ നീന്തല്‍ ഹീറ്റ്‌സില്‍ ഇന്ത്യയുടെ ദിനിധി ഡിസിന്‍ഗു ഒന്നാമതായി ഫിനിഷ് ചെയ്തു 14 വയസ് മാത്രമാണ് ദിനിധിയുടെ പ്രായം

Jul 28, 2024, 4:31 pm IST
ഷൂട്ടിങ്

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അര്‍ജുന്‍ ബബൂട്ട ഫൈനലില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അര്‍ജുന്‍ ബബൂട്ട ഫൈനലില്‍. 630.1 പോയിന്റോടെ ഏഴാം സ്ഥാനക്കാരനായാണ് ഫൈനലിലെത്തിയത്.

Jul 28, 2024, 4:02 pm IST
ഷൂട്ടിങ്

ഇന്ത്യക്ക് ആദ്യ മെഡല്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കറിന് വെങ്കലം

Jul 28, 2024, 3:56 pm IST
ഷൂട്ടിങ്

മെഡല്‍ ഉറപ്പിച്ച് മനു ഭാക്കര്‍. 20 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്ത്‌

Jul 28, 2024, 3:55 pm IST
ഫൈനല്‍ പുരോഗമിക്കുന്നു

18 ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ മനു ഭേക്കര്‍ മൂന്നാമത്. 181.2 ആണ് ഇന്ത്യന്‍ താരത്തിന്റെ സ്‌കോര്‍

Jul 28, 2024, 3:51 pm IST
ഷൂട്ടിങ്

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മനു ഭാക്കര്‍ 16 ഷോട്ട് കഴിയുമ്പോള്‍ മൂന്നാം സ്ഥാനത്ത്. മെഡല്‍ പ്രതീക്ഷ

Jul 28, 2024, 3:48 pm IST
മനു ഭേക്കര്‍ രണ്ടാമത്

24 ഷോട്ടുകളുടെ ഷൂട്ടിങ് ഫൈനലില്‍ 12 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മനു ഭേക്കര്‍ രണ്ടാമത്. 121.2 സ്‌കോറാണ് താരത്തിനുള്ളത്.

Jul 28, 2024, 3:36 pm IST
ശരത് കമലിന്റെ മല്‍സരം

ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ അചന്ത ശരത് കമല്‍ ആദ്യ പോരാട്ടത്തിന്. സ്ലൊവേനിയയുടെ ഡെനി കൊസൂലാണ് റൗണ്ട് 64ല്‍ അചന്തയുടെ എതിരാളി.

Jul 28, 2024, 3:33 pm IST
Mykhel
മെഡല്‍ പോരാട്ടം

ഷൂട്ടിങില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ മനു ഭാക്കര്‍ ഇറങ്ങുന്നു

Jul 28, 2024, 3:07 pm IST
ടേബിള്‍ ടെന്നീസ്

ശ്രീജ അക്യൂലയ്ക്കു ആദ്യ റൗണ്ടില്‍ ജയം. റൗണ്ട് 64ല്‍ ജര്‍മനിയുടെ ക്രിസ്റ്റിന കെല്‍ബര്‍ഗിനെ 11-4, 11-9, 11-7, 11-8നാണ് തോല്‍പ്പിച്ചത്

Jul 28, 2024, 2:46 pm IST
ഇന്ത്യയുടെ അടുത്ത മല്‍സരം

ടേബിള്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ ശ്രീജ അക്യൂല 64ാം റൗണ്ടില്‍ മല്‍സരിക്കും. 10 മീറ്റര്‍ എയര്‍ റൈഫിള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജുന്‍ ബബൂത്തയും സന്ദീപ് സിങും ഇറങ്ങും

Jul 28, 2024, 2:09 pm IST
എളവെനില്‍ നിരാശപ്പെടുത്തി

യോഗ്യതാ റൗണ്ടില്‍ 631.5 എന്ന സ്‌കോറാണ് റമിതയ്ക്കു ലഭിച്ചത്. മറ്റൊരു ഇന്ത്യന്‍ താരം എളവെനില്‍ 10ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. സ്‌കോര്‍- 630.7

Jul 28, 2024, 2:04 pm IST
Mykhel
റമിത ഫൈനലില്‍

ഷൂട്ടിങില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ വിഭാഗത്തില്‍ റമിത ഫൈനലില്‍. യോഗ്യതാ റൗണ്ടില്‍ അഞ്ചാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് താരം ഫൈനലുറപ്പാക്കിയത്

Jul 28, 2024, 1:36 pm IST
Mykhel
ബല്‍രാജ് ക്വാര്‍ട്ടറില്‍

റോവിങില്‍ ബല്‍രാജ് പന്‍വാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. റെപ്പഷേജ് റൗണ്ടില്‍ 7:12:41 മിനിറ്റിലാണ് താരം ഫിനിഷ് ചെയ്തത്

Jul 28, 2024, 1:25 pm IST
സിന്ധുവിനു ജയം

രണ്ടാം ഗെയിമില്‍ എതിരാളിയെ 21-6നു തകര്‍ത്ത് സിന്ധു മല്‍സരം സ്വന്തമാക്കി

Jul 28, 2024, 1:16 pm IST
എളവെനില്‍ രണ്ടാമത്

10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ വിഭാഗം യോഗ്യതാ റൗണ്ടില്‍ എളവെനില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. യോഗ്യതാ മല്‍സരം പുരോഗമിക്കുന്നു

Jul 28, 2024, 1:08 pm IST
ആദ്യ ഗെയിം സിന്ധുവിന്

ഫാത്തിമത്ത് നബാഹിനെതിരായ മല്‍സരത്തില്‍ ആദ്യ ഗെയിം സിന്ധുിന്. 21-9നാണ് എതിരാളിയെ സിന്ധു തുരത്തിയത്

Jul 28, 2024, 1:05 pm IST
ഷൂട്ടിങ്

വനിതകളുടെ എയര്‍ റൈഫിള്‍ യോഗ്യതാ റൗണ്ടില്‍ എളവെനിലും റമിതയും മല്‍സരിക്കാനിറങ്ങുന്നു

Jul 28, 2024, 12:44 pm IST
Mykhel
സിന്ധുവിന്റെ മല്‍സരം

വനിതാ സിംഗിള്‍സില്‍ പിവി സിന്ധു മാലിദ്വീപിന്റെ എഫ്എന്‍ അബ്ദുല്‍ റസാഖിനെ നേരിടാനൊരുങ്ങുന്നു. മത്സരം ഉടന്‍ ആരംഭിക്കും

Jul 28, 2024, 9:02 am IST
Mykhel
നീന്തലില്‍ രണ്ടു പേര്‍

നീന്തലില്‍ ഇന്ത്യക്കു വേണ്ടി രണ്ടു പേര്‍ ഇന്നു മല്‍സരിക്കാനിറങ്ങും. 100 മീ ബാക്‌സ്‌ട്രോക്കില്‍ ശ്രീഹരി നടരാജും 200 മീ ഫ്രീസ്റ്റൈലില്‍ ദിനിധി ദേസിങ്കുവുമാണ് ഹീറ്റ്‌സില്‍ പങ്കെടുക്കുക

Jul 28, 2024, 8:00 am IST
Mykhel
ബോക്‌സിങില്‍ നിഖാത് ഇറങ്ങുന്നു

വനിതകളുടെ ബോക്‌സിങില്‍ രണ്ടു തവണ ലോക ചാംപ്യനായ നിഖാത് സറീന്‍ ഇന്നു ആദ്യ പോരിനിറങ്ങും. വൈകീട്ട് 3.50നു നടക്കുന്ന മല്‍സരത്തില്‍ ജര്‍മനിയുടെ മാക്‌സി കറീന ക്ലോട്‌സറാണ് എതിരാളി

Jul 28, 2024, 7:00 am IST
രണ്ടാംദിനത്തിലെ ഇന്ത്യന്‍ ഷെഡ്യൂള്‍

രണ്ടാംദിനം ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ബോക്‌സിങ്, ഷൂട്ടിങ്, അമ്പെയ്ത്ത്, നീന്തല്‍ എന്നിവയിലാണ് ഇന്ത്യക്കു മല്‍സരങ്ങളുള്ളത്‌

Jul 28, 2024, 6:58 am IST
സിന്ധുവിനു മല്‍സരം

ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ പിവി സിന്ധുവിനു ഇന്നു ആദ്യ പോരാട്ടം. മാലദ്വീപിന്റെ ഫാത്തിമ നബഹ അബ്ദുള്‍ റസാഖാണ് ആദ്യ എതിരാളി. ഉചയ്ക്കു 12.50നാണ് മല്‍സരം

Jul 28, 2024, 6:54 am IST
രണ്ടാം ദിനം മെഡല്‍ പ്രതീക്ഷ

രണ്ടാംദിനമായ ഇന്നു ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയുണ്ട്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കര്‍ ഫൈനലില്‍ ഇറങ്ങും. വൈകീട്ട് 3.30 മുതലാണ് മല്‍സരം

Jul 27, 2024, 10:56 pm IST
Mykhel
ഇന്ത്യക്കു ജയം

ഹോക്കിയില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു ജയം. ഗ്രൂപ്പ് ബിയിലെ ആദ്യ പോരില്‍ 3-2നാണ് ഇന്ത്യ ജയിച്ചുകയറിയത്‌

Jul 27, 2024, 10:14 pm IST
ഇന്ത്യക്കു ലീഡ്

ഇന്ത്യ 2-1നു ലീഡ് ചെയ്യുന്നു. മല്‍സരം 37ാം മിനിറ്റിലേക്കു കടന്നു

Jul 27, 2024, 9:31 pm IST
ഹോക്കിയില്‍ ആദ്യ മല്‍സരം

പുരുഷ ഹോക്കിയില്‍ ഇന്ത്യ ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ നേരിടുന്നു. 16 മിനിറ്റ് കഴിയുമ്പോള്‍ ന്യൂസിലാന്‍ഡ് 1-0ന് മുന്നില്‍

Jul 27, 2024, 9:07 pm IST
സാത്വിക്- ചിരാഗ് സഖ്യത്തിന് ജയം

സാത്വിക്- ചിരാഗ് സഖ്യം ജയത്തോടെ തുടങ്ങി. ഫ്രാന്‍സിന്റെ ലൂക്കാസ്- റോനണ്‍ ജോടിയെ 21-17, 21-14നു തുരത്തി

Jul 27, 2024, 8:17 pm IST
സാത്വിക്- ചിരാഗ് മല്‍സരം

ബാഡ്മിന്റണ്‍ ഡബിള്‍സില്‍ സാത്വിക് സായിരാജ്- ചിരാഗ് ഷെട്ടി സഖ്യത്തിന്റെ മല്‍സരം തുടങ്ങി. ലൂക്കാസ്- റോനണ്‍ ജോടിയാണ് എതിരാളി

Jul 27, 2024, 8:08 pm IST
ലക്ഷ്യയ്ക്കു ജയം

കെവിന്‍ ഗോര്‍ഡോനെ 21-8, 22-20നു തോല്‍പ്പിച്ച് ലക്ഷ്യ സെന്‍ അടുത്ത റൗണ്ടില്‍

Jul 27, 2024, 7:58 pm IST
ഹര്‍മീത് അടുത്ത റൗണ്ടില്‍

ഹര്‍മീത് സിങ് റൗണ്ട് 64ലേക്കു യോഗ്യത നേടി. സയ്ദ് അബു യമനെ തോല്‍പ്പിച്ചത് 4-0ന്‌

Jul 27, 2024, 7:46 pm IST
ഹര്‍മീത് ജയത്തിലേക്ക്

ഹര്‍മീത് ജയത്തിനു തൊട്ടരികെ. സയ്ദിനെതിരേ 3-0ന് മുന്നില്‍. 11-7, 11-9, 11-5 എന്നിങ്ങനെയാണ് സ്‌കോറുകള്‍

Jul 27, 2024, 7:36 pm IST
ആദ്യ ഗെയിം ലക്ഷ്യക്ക്

ആദ്യ ഗെയിം ലക്ഷ്യ സെന്‍ 21-8നു സ്വന്തമാക്കി

Jul 27, 2024, 7:34 pm IST
Mykhel
ടേബിള്‍ ടെന്നീസ്

ഇന്ത്യയുടെ ഹര്‍മീത് ദേശായ് ആദ്യ റൗണ്ടില്‍ ജോര്‍ഡന്റെ സയ്ദ് അബൂ യമനെ നേരിടുന്നു. ആദ്യ ഗെയിമില്‍ ഹര്‍മീത് 11-7ന് മുന്നില്‍

Jul 27, 2024, 7:26 pm IST
Mykhel
ലക്ഷ്യ സെന്നിന്റെ മല്‍സരം

ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ലക്ഷ്യ സെന്നിന്റെ മല്‍സരം പുരോഗമിക്കുന്നു. ഗ്വാട്ടിമാലയുടെ കെവിന്‍ കോര്‍ഡോണിനെതിരേ ലക്ഷ്യം 11-2ന് മുന്നില്‍

Jul 27, 2024, 6:02 pm IST
20 വര്‍ഷത്തിനിടെ ആദ്യം

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒളിംപിക്‌സില്‍ വനിതകളുടെ വ്യക്തിഗത വിഭാഗം ഷൂട്ടിങില്‍ ഫൈനലിലെത്തിയ ആദ്യ താരമാണ് മനു ഭാക്കര്‍

Jul 27, 2024, 5:42 pm IST
ഫൈനല്‍ നാളെ

ഞായറാഴ്ച വൈകീട്ട് 3.30നാണ് ഫൈനല്‍ നടക്കാനിരിക്കുന്നത്

Jul 27, 2024, 5:27 pm IST
Mykhel
മനു ഭാക്കര്‍ ഫൈനലില്‍

വനിതകളുടെ 10 മാറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗം ഷൂട്ടിങില്‍ മനു ഭാകറിന് ഫൈനല്‍ യോഗ്യത. പക്ഷെ റിതം സാങ്വാന്‍ പുറത്ത്‌

Jul 27, 2024, 4:36 pm IST
ഷൂട്ടിങ്‌

10 മീറ്റര്‍ എയര്‍പിസ്റ്റലിന്റെ യോഗ്യത റൗണ്ടില്‍ മനു ഭാക്കറും റിഥം സാങ്‌വാനും യോഗ്യതാ റൗണ്ടില്‍ മത്സരിക്കുന്നു

Jul 27, 2024, 3:20 pm IST
ഷൂട്ടിങ്

സരഭ്‌ജോത് സിങ്ങിനും അര്‍ജുന്‍ ചീമയ്ക്കും 10 മീറ്റര്‍ എയര്‍പിസ്റ്റലില്‍ ഫൈനല്‍സിലെത്താനായില്ല

Jul 27, 2024, 3:06 pm IST
ഷൂട്ടിങ്

10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ ചൈനക്ക് സ്വര്‍ണ്ണം. ഫൈനലില്‍ റിപ്പബ്ലിക്ക് ഓഫ് കൊറിയയെ 16-12ന് തോല്‍പ്പിച്ചു

Jul 27, 2024, 2:38 pm IST
ഷൂട്ടിങ്

10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ കസാക്കിസ്ഥാന് വെങ്കലം. ജര്‍മനിയെ 17-5 എന്ന സ്‌കോറിന് തോല്‍പ്പിച്ചു

Jul 27, 2024, 1:58 pm IST
ഷൂട്ടിങ്

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ അര്‍ജുന്‍ സിങ് ചീമയും സരാജ്‌ബോത് സിങ്ങും 2 മണിക്ക് മത്സരിക്കാനിറങ്ങും

Jul 27, 2024, 1:17 pm IST
ഷൂട്ടിങ്

രമിത-അര്‍ജുന്‍ ടീം ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു ഇളവേനില്‍ വാളറിവന്‍-സന്ദീപ് സിങ് സഖ്യം 12ാം സ്ഥാനത്തുമെത്തി ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് മെഡല്‍ റൗണ്ട് യോഗ്യത

Jul 27, 2024, 1:12 pm IST
ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് നിരാശ

10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യക്ക് മെഡല്‍ റൗണ്ടിലെത്താനായില്ല

Jul 27, 2024, 12:59 pm IST
ഷൂട്ടിങ്

10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ക്വാളിഫിക്കേഷന്‍ റൗണ്ടിലെ ഇന്ത്യയുടെ തുടക്കം മോശം. രമിത-അര്‍ജുന്‍ ടീം ആറാം സ്ഥാനത്തത്തും എളവേനില്‍-സന്ദീപ് ടീം 16ാം സ്ഥാനത്തും. ആദ്യത്തെ നാല് സ്ഥാനക്കാരാണ് മെഡല്‍ റൗണ്ടിലേക്ക് യോഗ്യത നേടുക

Jul 27, 2024, 12:51 pm IST
Mykhel

റോവിങ് മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ ബല്‍രാജ് പന്‍വാര്‍ മത്സരത്തിന് മുമ്പ്‌

Jul 27, 2024, 12:45 pm IST
റോവിങ്

പുരുഷന്മാരുടെ റോവിങ്ങില്‍ (തുഴച്ചില്‍) ഇന്ത്യയുടെ ബല്‍രാജ് പന്‍വാര്‍ ആദ്യ ഹീറ്റ്‌സില്‍ നിരാശപ്പെടുത്തി. നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇനി തോറ്റവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഹീറ്റ്‌സിലൂടെ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടാന്‍ അവസരം.

Jul 27, 2024, 12:17 pm IST
ബാഡ്മിന്റണ്‍

പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും പുരുഷന്മാരുടെ ഡബിള്‍സില്‍ സാത്വിക്‌സായിരാജ് രങ്കി റെഡ്ഡി, ചിരാഗ് റെഡ്ഡ സഖ്യവും വനിതാ ഡബിള്‍സില്‍ തനിഷ ക്രാസ്റ്റോ, അശ്വിനി പൊന്നപ്പ സഖ്യവും മത്സരത്തിനിറങ്ങുന്നു

Jul 27, 2024, 12:13 pm IST
ഷൂട്ടിങ്

ആദ്യ മെഡല്‍ ഉറപ്പിക്കാന്‍ ഇന്ത്യ 10 മീറ്റര്‍ ഷൂട്ടിങ് മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ ഇറങ്ങുന്നു രമിത, അര്‍ജുന്‍ ബാബൂട്ട, ഇളവേനില്‍ വാളറിവന്‍, സന്ദീപ് സിങ് എന്നിവരാണ് ടീമില്‍

Jul 27, 2024, 6:15 am IST
ആദ്യ ദിനം കരുത്തുകാട്ടാന്‍ ഇന്ത്യ

ഷൂട്ടിങ്, ടെന്നിസ്, ടേബിള്‍ ടെന്നിസ്, ബോക്‌സിങ് എന്നീ ഇനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും ഹോക്കിയില്‍ ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരം 9 മണിക്ക്

Jul 27, 2024, 2:42 am IST
ദീപശിഖ നഗരം വലം വയ്ക്കുന്നു

സെയ്ന്‍ നദിയിലൂടെ ബോട്ടില്‍ ദീപശിഖ നഗരം വലംവയ്ക്കുന്നു. നദാലിനൊപ്പം സെറീന വില്ല്യംസ്, കാള്‍ ലൂയിസ്, നാദിയ കൊമനേച്ചി എന്നിവരും ബോട്ടിലുണ്ട്‌

Jul 27, 2024, 2:29 am IST
ദീപശിഖയുമായി സിദാന്‍

ദീപശിഖയുമായി ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍. അദ്ദേഹം അതു റാഫേല്‍ നദാലിനു കൈമാറി

Jul 27, 2024, 2:19 am IST
ഉദ്ഘാടനച്ചടങ്ങ് പുരോഗമിക്കുന്നു

ഐഒസി മേധാവി തോമസ് ബാക്ക് ഉദ്ഘാടന വേദിയില്‍ സംസാരിക്കുന്നു

Jul 27, 2024, 1:42 am IST
ചടങ്ങുകള്‍ പുരോഗമിക്കുന്നു

ടീമുകളുടെ പരേഡ് പൂര്‍ത്തിയായ ശേഷം സെയ്ന്‍ നദിയിലെ ഒഴുകുന്ന വേദിയിലും പാലത്തിനു മുകളിലുമായി പരിപാടികള്‍ പുരോഗമിക്കുന്നു

Jul 27, 2024, 1:23 am IST
അവസാനമായി ഫ്രാന്‍സും

ഏറ്റവും അവസാനമായാണ് ആതിഥേരയാ ഫ്രാന്‍സ് ടീം പരേഡില്‍ അണിനിരന്നത്.

Jul 27, 2024, 1:04 am IST
ടീമുകളുടെ പരേഡ് അവസാന ഘട്ടത്തിലേക്ക്

പാരീസില്‍ നേരം ഇരുണ്ടു കൊണ്ടിരിക്കെ ടീമുകളുടെ പരേഡ് അവസാന ഘട്ടത്തിലേക്ക്‌

Jul 27, 2024, 12:55 am IST
ഫാഷന്‍ പരേഡ്

ടീമുകളുടെ പരേഡിനു വീണ്ടുമൊരു ബ്രേക്ക്. സെയ്ന്‍ നയിക്കു കുറുകെയുള്ള പോണ്ട് ഡെസ് ആര്‍ട്ട്‌സെന്ന പാലത്തിനു മുകളില്‍ ഫാഷന്‍ ഷോ പുരോഗമിക്കുന്നു

Jul 27, 2024, 12:27 am IST
ആശംസകളുമായി പ്രധാനമന്ത്രി

ഇന്ത്യന്‍ സംഘത്തിനു വിജയാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Jul 27, 2024, 12:18 am IST
Mykhel
ഇന്ത്യന്‍ ടീമെത്തി

ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘമെത്തി. പിവി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്കായി പതാകയേന്തിയത്.

Jul 27, 2024, 12:05 am IST
രസം കെടുത്തി ചാറ്റല്‍ മഴ

ഉദ്ഘാടനച്ചടങ്ങുകള്‍ക്കു രസം കൊല്ലിയായി ചാറ്റല്‍ മഴ. നദിക്കരയില്‍ കുടയുമേന്തി കാണികള്‍ ചടങ്ങ് ആസ്വദിക്കുന്നു

Jul 27, 2024, 12:00 am IST
മാര്‍ച്ച് പാസ്റ്റ് പുനരാരംഭിച്ചു

ടീമുകളുടെ മാര്‍ച്ച് പാസ്റ്റ് പുനരാരംഭിച്ചു. സൈപ്രസ്, കൊളംബിയ, കോംഗോ ടീമുകള്‍ കാണികളെ അഭിവാദ്യം ചെയ്ത് മുന്നോട്ട്

Jul 26, 2024, 11:38 pm IST
പരേഡിന് ചെറിയ ബ്രേക്ക്

ടീമുകളുടെ പരേഡിന് ചെറിയ ബ്രേക്ക്, വീണ്ടും കണ്ണഞ്ചിപ്പിക്കുന്ന ചടങ്ങുകള്‍ സെയ്ന്‍ നദിക്കരയില്‍

Jul 26, 2024, 11:29 pm IST
ആവേശം വിതറി ലേഡി ഗാ

പ്രശസ്ത പോപ് ഗായിക ലേഡി ഗാഗയുടെ സംഗീത പരിപാടി ഉദ്ഘാടനച്ചടങ്ങിനു ഹരമായി.

Jul 26, 2024, 11:13 pm IST
അഫ്ഗാനിസ്താന്‍, സൗത്താഫ്രിക്ക ടീം

അഫ്ഗാനിസ്താന്‍, സൗത്താഫ്രിക്ക, അല്‍ബേനിയ ടീമുകളാണ് തുടര്‍ന്ന് മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്

Jul 26, 2024, 11:12 pm IST
റെഫ്യൂജി ഒളിംപിക് ടീം

റെഫ്യുജി ഒളിംപിക് ടീമാണ് രണ്ടാമതായി ബോട്ടിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തത്‌

Jul 26, 2024, 11:11 pm IST
ആദ്യമെത്തിയത് ഗ്രീക്ക് ടീം

സെയ്ന്‍ നദിയിലൂടെയുള്ള മാര്‍ച്ച് പാസ്റ്റില്‍ ആദ്യം ബോട്ടിലെത്തിയത് ഗ്രീക്ക് ടീം

Jul 26, 2024, 11:08 pm IST
ഉദ്ഘാടനടച്ചടങ്ങുകള്‍ക്കു തുടക്കം

പാരീസ് ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചു

Jul 26, 2024, 10:53 pm IST
വന്‍ സുരക്ഷ

വലിയ സുരക്ഷയാണ് ഒളിംപിക്‌സിനായി ഇത്തവണ ഒരുക്കി നിര്‍ത്തിയിരിക്കുന്നത്. 45,000 ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

Jul 26, 2024, 10:20 pm IST
Mykhel
ഹോക്കി ടീമും തയ്യാര്‍

ഉദ്ഘാടനച്ചടങ്ങിനൊരുങ്ങി ഇന്ത്യന്‍ ഹോക്കിം ടീം. മലയാളി താരവും ഗോള്‍കീപ്പറുമായ പിആര്‍ ശ്രീജേഷിന്റെ അവസാനത്തെ ഗെയിംസാണിത്‌

Jul 26, 2024, 10:09 pm IST
മാര്‍ച്ച് പാസ്റ്റിനൊരുങ്ങി ഇന്ത്യ

സെയ്ന്‍ നദിയിലൂടെയുള്ള മാര്‍ച്ച് പാസ്റ്റിനു തയ്യാറെടുത്ത് ഇന്ത്യന്‍ അത്‌ലറ്റുകള്‍.

Jul 26, 2024, 9:34 pm IST
ആശംസകളുമായി സച്ചിന്‍

ഇന്ത്യന്‍ സംഘത്തിനു വിജയാശംസകള്‍ നേര്‍ന്ന് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Jul 26, 2024, 9:02 pm IST
Mykhel
ഇന്ത്യയുടെ പതാക വാഹകര്‍

ബാഡ്മിന്റണ്‍ താരം പിവി സിന്ധുവും ടേബിള്‍ ടെന്നീസ് താരം അചന്ത ശരത് കമലുമാണ് ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തുക

Jul 26, 2024, 8:07 pm IST
ഒളിംപിക് ദീപമെത്തി

ഒളിംപിക് ദീപവുമായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി മേധാവി തോമസ് ബാക്ക് പാരീസില്‍.

Jul 26, 2024, 7:59 pm IST
ലോകനേതാക്കള്‍ എത്തിത്തുടങ്ങി

ഉദ്ഘാടനച്ചടങ്ങുകള്‍ക്കു മുന്നോടിയായി വിവിധ ലോക നേതാക്കള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിയുടെ എലൈസ് പാലസിലെ ഓഫീസില്‍ എത്തിത്തുടങ്ങി

Jul 26, 2024, 6:55 pm IST
ആദ്യമിറങ്ങുക ബല്‍രാജ് പന്‍വാര്‍

ശനിയാഴ്ച ഇന്ത്യക്കു വേണ്ടി ആദ്യം മല്‍സരിക്കാനിറങ്ങുക ബല്‍രാജ് പന്‍വാറാണ്. പുരുഷന്‍മാരുടെ റോവിങില്‍ സിംഗിള്‍സ് സ്‌കള്‍സ് ഇനത്തില്‍ താരം ഹീറ്റ്‌സില്‍ പങ്കെടുക്കും. ഉച്ചയ്ക്കി 12.30നാണ് മല്‍സരം

Jul 26, 2024, 3:40 pm IST
Mykhel

10 മീറ്റര്‍ എയര്‍ റൈഫില്‍ മിക്‌സഡ് ടീം ഇനത്തില്‍ പങ്കെടുക്കുന്ന ഇളവേനില്‍ വാളറിവന്‍ പരിശീലനത്തിനിടെ

Jul 26, 2024, 3:36 pm IST
ഉദ്ഘാടന ചടങ്ങ്

പാരിസ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങ് കൊഴുപ്പിക്കാന്‍ പ്രമുഖര്‍ ലേഡി ഗഗ, സെലിന്‍ ഡിയോന്‍, ആയ നക്കാമുറ, സോഫിയാനി പമാര്‍ട്ട്, ജൂലിയറ്റ് അര്‍മാനെറ്റ് എന്നിവരെല്ലാം ചടങ്ങിനെ സംഗീത സാന്ദ്രമാക്കും

Jul 26, 2024, 10:35 am IST
ഉദ്ഘാടന ചടങ്ങ്

13500 അത്‌ലറ്റുകള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 3000ത്തോളം കലാകാരന്മാരാണ് ഉദ്ഘാടന ചടങ്ങിന് മിഴിവേകാനെത്തുന്നത്. ഇന്ത്യന്‍ ടീമിലുള്ളത് 69 ഇനങ്ങളിലായി മത്സരിക്കുന്ന 112 താരങ്ങളാണ്‌.

Jul 26, 2024, 10:33 am IST
ഉദ്ഘാടന ചടങ്ങ്

പാരിസ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങ് രാത്രി 11 മണി മുതല്‍ സ്‌പോര്‍ട്‌സ് 18, ജിയോ സിനിമ എന്നിവയില്‍ തത്സമയം കാണാം

Jul 25, 2024, 8:08 pm IST
അമ്പെയ്ത്ത്

മിക്‌സഡ് ടീം ഇനത്തില്‍ 1347 പോയിന്റോടെ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി

Jul 25, 2024, 8:04 pm IST
അമ്പെയ്ത്ത്

അമ്പെയ്ത്തില്‍ ഇന്ത്യയുടെ പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ റാങ്കിങ് റൗണ്ടില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് ധീരജ് ബൊമ്മദേവര, പ്രവീണ്‍ ജാദവ്, തരുണ്‍ദീപ് റായി കൂട്ടുകെട്ടാണ് ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടിയത്

Jul 25, 2024, 7:30 pm IST
അമ്പെയ്ത്ത്

ഇന്ത്യന്‍ പുരുഷ ടീം അമ്പെയ്ത്ത് മത്സരത്തിനിടെ

Jul 25, 2024, 7:19 pm IST
അമ്പെയ്ത്ത്

ക്വാര്‍ട്ടറില്‍ അങ്കിത ഭഗത്തിന്റെ എതിരാളി പോളണ്ടിന്റെ വിയോലിറ്റ മയ്‌സോര്‍ ഭജന്‍ കൗറിന്റെ എതിരാളി ഇന്തോനേസ്യയുടെ സെയ്ഫ കമാല്‍ ദീപികാ കുമാരിയുടെ എതിരാളി എസ്‌തോനിയയുടെ റീന പര്‍നാത്‌

Jul 25, 2024, 6:45 pm IST
ഹോക്കി

പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ന്യൂസീലന്‍ഡ് മത്സരം 27ന് രാത്രി 9 മണിക്ക്

Jul 25, 2024, 6:44 pm IST
ബാഡ്മിന്റണ്‍

ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷ പിവി സിന്ധുവിന്റെ ആദ്യ മത്സരം 27ന് ഉച്ചക്ക് 12 മണിക്ക് സാത്വിക് സായിരാജ് രാങ്കി റെഡ്ഡി- ചിരാഗ് ഷെട്ടി പുരുഷ ഡബിള്‍സ് മത്സരവും 27ന് 12 മണിക്ക് ആരംഭിക്കും

Jul 25, 2024, 6:42 pm IST
അമ്പെയ്ത്ത്

വനിതകളുടെ ടീം വിഭാഗം അമ്പെയ്ത്തില്‍ നാലാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത് അങ്കിത ഭഗത്, ഭജന്‍ കൗര്‍, ദീപികാ കുമാരി ടീം നേടിയത് 1983 പോയിന്റ്

Jul 25, 2024, 6:40 pm IST
ഫുട്‌ബോള്‍

പുരുഷ ഫുട്‌ബോളില്‍ ഗ്രൂപ്പ് സി പോരാട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാനെ 2-1ന് സ്‌പെയിനും കീഴടക്കി

Jul 25, 2024, 6:39 pm IST
ഫുട്‌ബോള്‍

പുരുഷ ഫുട്‌ബോളില്‍ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ മൊറോക്കോ 2-1ന് അര്‍ജന്റീനയെ തോല്‍പ്പിച്ചു

Jul 25, 2024, 6:38 pm IST
Mykhel

വനിതകളുടെ അമ്പെയ്ത്ത് മത്സരത്തിനിടെ ഇന്ത്യന്‍ താരം ഭജന്‍ കൗര്‍

Jul 25, 2024, 6:29 pm IST
അമ്പെയ്ത്ത്

വനിതകളുടെ ടീം വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍

Story first published: Thursday, July 25, 2024, 18:24 [IST]
Other articles published on Jul 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+