പാരീസ്: ഒളിംപിക്‌സിന്റെ 15ാം ദിനമായ ഇന്ന് ഇന്ത്യ വലിയ പ്രതീക്ഷകളോടെയാണ് ഇറങ്ങുന്നത്. പാരീസില്‍ ഇന്ത്യയുടെ ഭൂരിഭാഗം മല്‍സരങ്ങളും അവസാനിച്ചു കഴിഞ്ഞു. എങ്കിലും മെഡല്‍ സാധ്യതകള്‍ ഇപ്പോളും നിലനില്‍ക്കുകയാണ്. ഇന്നു രണ്ടിനങ്ങളിലാണ് ഇന്ത്യക്കു മല്‍സരങ്ങളുള്ളത്. ഗോള്‍ഫിലും ഗുസ്തിയിലുമാണ് ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുന്നത്.
ഗോള്‍ഫ് മല്‍സരത്തോടെയാണ് ഇന്നു ഇന്ത്യയുടെ പോരാട്ടമാരംഭിക്കുക. വനിതകളുടെ വ്യക്തിഗത വിഭാഗം സ്‌ട്രോക്ക് പ്ലേയില്‍ നാലാം റൗണ്ട് മല്‍സരങ്ങള്‍ ഉച്ചയ്ക്കു 12.30 മുതലാണ്. അദിതി അശോകും ദിക്ഷ ഡഗറുമാണ് ഗോള്‍ഫില്‍ രാജ്യത്തിനായി പോര്‍ക്കളത്തിലെത്തുക. അതിനു ശേഷം ഇന്ത്യയിറങ്ങുക ഗുസ്തിയിലാണ്. ഗുസ്തിയില്‍ ഇത്തവണ രാജ്യത്തിന്റെ അവസാനത്തെ താരമായ റീതിക ഹൂഡ വനിതകളുടെ വിഭാഗത്തില്‍ ഗോദയിലെത്തും.

76 കിഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗം പ്രീക്വാര്‍ട്ടറില്‍ റീതികയുടെ മല്‍സരം തുടങ്ങുന്നത് വൈകീട്ട് മൂന്നു മണി മുതലാണ്. ഹംഗറിയുടെ ബെര്‍ണാഡെറ്റ് നാഗിയാണ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരത്തിന്റെ എതിരാളി. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ റീതികയ്ക്കു ക്വാര്‍ട്ടര്‍ ഫൈനലിലേക്കു ടിക്കറ്റെടുക്കാം. വൈകീട്ട് 4.20നാണ് ക്വാര്‍ട്ടര്‍ ആരംഭിക്കുക.
ക്വാര്‍ട്ടറും കടന്നാല്‍ റീതികയ്ക്കു രാത്രിയില്‍ സെമി ഫൈനലുമുണ്ട്. സെമിയില്‍ ജയിച്ചാല്‍ നാളെയാണ് സ്വര്‍ണ മെഡല്‍ പോരാട്ടം. എങ്കിലും സെമി കടന്നാല്‍ താരത്തിനു മെഡലുറപ്പിക്കാം. സെമിയില്‍ പരാജയപ്പെടുകയാണെങ്കില്‍ വെങ്കല മെഡല്‍ മല്‍സരമാണ് റിതികയെ കാത്തിരിക്കുന്നത്.

വനിതകളുടെ 76 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ റീതിക ഹൂഡക്ക് വെങ്കല മെഡലിനായി മത്സരിക്കാനാവില്ല. അമേരിക്കയുടെ കെന്നഡി അലെക്‌സിസ് ബ്ലേഡ്‌സിനോട് എയ്‌പെറി മെഡിറ്റ് കൈസി 8-6ന് തോറ്റതോടെയാണ് റീതികയുടെ പ്രതീക്ഷ അവസാനിച്ചത്

വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി ഇന്നുണ്ടാകില്ല. കായിക തര്‍ക്ക പരിഹാര കോടതി 13ാം തീയ്യതിയിലേക്കാണ് വിധി പറയല്‍ മാറ്റിയത്
വനിതകളുടെ ഗോള്‍ഫില്‍ അദിതി അശോകിന് മെഡലില്ല. 29ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ദിക്ഷ ദഗാര്‍ 49ാം സ്ഥാനത്ത്
വിനേഷ് ഫോഗട്ട് തികഞ്ഞ പോരാളിയും ജേതാവുമാണെന്ന് ഐഒസി അംഗമായ നിത അംബാനി

ജാവലിന്‍ത്രോയില്‍ സ്വര്‍ണ്ണം നേടിയ പാകിസ്താന്റെ അര്‍ഷാദ് നദീമിന് ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ അംഗീകാരം നല്‍കി പാകിസ്താന്‍

രാജ്യത്തിനായി വിനേഷ് നല്‍കിയ സംഭാവന ആരും മറക്കരുതെന്ന് നീരജ് ചോപ്ര
അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വേദന മനസിലാക്കുന്നുവെന്ന് ചൈനയുടെ ഒളിംപിക്‌സ് ഗുസ്തി പുരുഷ ചാമ്പ്യനായ ഹിഗൂച്ചി എംപതീസെസ്

വിനേഷ് ഫോഗട്ടിന്റെ അയോഗ്യതക്ക് മേലില്‍ നല്‍കിയ അപ്പീലില്‍ കായിക തര്‍ക്ക പരിഹാര കോടതിയുടെ വിധി രാത്രി 9.30ന്

വനിതകളുടെ ഗോള്‍ഫില്‍ ഇന്ത്യ പൊരുതുന്നു. അദിതി അശോക് ടി33ാം പൊസിഷനിലും ദിക്ഷ ടി51 പൊസിഷനിലുമാണ്
പുരുഷ വോളിബോളില്‍ ഫ്രാന്‍സിന് സ്വര്‍ണ്ണ മെഡല്‍. പോളണ്ടിനെ 3-0നാണ് ഫൈനലില്‍ തോല്‍പ്പിച്ചത്

ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടിയ സരഭ്‌ജോത് സിങ്ങിന് ഹരിയാന സര്‍ക്കാര്‍ നല്‍കി ജോലി വാഗ്ദാനം താരം നിരസിച്ചു

വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ലഭിച്ച സ്വീകരണം

പാരീസ് ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിക്ക് സമ്മാനിച്ച് നീരജ് ചോപ്ര. സുനില്‍ ഛേത്രി കഴിഞ്ഞിടെയാണ് വിരമിച്ചത്

എയ്‌പെറി മെഡറ്റ് ഫൈനലില്‍ കയറിയാല്‍ വെങ്കല മെഡലിനായി റീതികയ്ക്ക് മത്സരിക്കാം. എന്നാല്‍ അതിനായി കാത്തിരിക്കണം
വനിതകളുടെ 76 കിലോഗ്രാം ഗുസ്തിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ റീതിക ഹൂഡക്ക് തോല്‍വി ഒന്നാം സീഡ് താരം എയ്‌പെറി മെഡെറ്റ് കൈസിനോടാണ് തോറ്റത്
ക്വാര്‍ട്ടര്‍ ഫൈനലില്‍ റീതികയുടെ എതിരാളി കിര്‍ഗിസ്താന്‍ താരം എയ്‌പെറി മെഡെറ്റ് കൈസാണ്. ജയത്തോടെ സെമി ഫൈനലിലേക്കു മുന്നേറാനായിരിക്കും റീതികയുടെ ലക്ഷ്യം. ഇന്നു രാത്രിയാണ് സെമി നടക്കാനിരിക്കുന്നത്

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കാത്ത് റീതിക ഹൂഡ ക്വാര്‍ട്ടര്‍ ഫൈനലില്‍. ബെര്‍നാഡെറ്റ് നഗിയെ 12-2നാണ് ഇന്ത്യന്‍ താരം വീഴ്ത്തിയത്. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം നാലു മണിക്ക് ആരംഭിക്കും
വനിതകളുടെ 76 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയുടെ പ്രീക്വാര്‍ട്ടറില്‍ റീതിക ഹൂഡയുടെ മല്‍സരം ഉടന്‍. എട്ടാം സീഡായ ഹംഗറിയുടെ ബെര്‍നാഡെറ്റ് നാഗിയാണ് എതിരാളി

പുഷുഷ മാരത്തണില്‍ എത്യോപ്യയുടെ ടമിറാത് ടോലയ്ക്കു സ്വര്‍ണം. ഹാട്രിക് സ്വര്‍ണം തേടിയിറങ്ങിയ കെനിയയുടെ ഉതിഹാസ താരം എല്യുഡ് കിപ്‌ഷൊഗെയെ ഞെട്ടിച്ചാണ് ടോല ചാംപ്യനായത്. രണ്ടു മണിക്കൂറും ആറു മിനിറ്റും 20 സെക്കന്റും കൊണ്ടാണ് അദ്ദേഹം ഫിനിഷ് ചെയ്തത്.
ഗോള്‍ഫില്‍ ഇന്ത്യയുടെ അദിതി അശോകിനും ദിക്ഷ ഡഗറിനും മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്.
പാരീസ് ഒളിംപിക്‌സിന്റെ സമാപനച്ചടങ്ങ് നാളെയാണ് നടക്കാനിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ചടങ്ങുകള്‍ ആരംഭിക്കുക. അത്‌ലറ്റുകളുടെ പരേഡും 2028ലെ അടുത്ത ഗെയിംസിനായുള്ള പതാക കൈമാറലുമെല്ലാം സമാപനച്ചടങ്ങിന്റെ ഹൈലൈറ്റുകളാണ്
ഗോള്‍ഫില്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ ആരംഭിച്ചു. അദിതി അശോകും ദിക്ഷ ഡഗറുമാണ് വ്യക്തിഗത സ്‌ട്രോക്ക് പ്ലേയില്‍ ഇന്ത്യക്കായി ഇറങ്ങുന്നത്

ഗുസ്തിയില്‍ ലഭിച്ച മെഡല്‍ രാജ്യത്തിനു സമര്‍പ്പിക്കുന്നതായി ഇന്ത്യന്‍ യുവതാരം അമന്‍ സെഹ്‌റാവത്ത്. അരങ്ങേറ്റ ഒളിംപിക്‌സില്‍ മെഡല്‍ നേടുകയെന്നത് സ്‌പെഷ്യലാണെന്നും താരം
ഒളിംപിക്‌സിലെ വെങ്കല മെഡല്‍ നേട്ടത്തിനു ശേഷം ഇന്ത്യന്‍ ഹോക്കി ടീം നാട്ടില്‍ തിരിച്ചെത്തി. ഡല്‍ഹിയില്‍ ഗംഭീര സ്വീകരണമാണ് ടീമിനു ലഭിച്ചത
#WATCH | Indian Men's Hockey Team players celebrate as they arrive at Delhi airport after winning a bronze medal at the #ParisOlympics2024 pic.twitter.com/UN5edgVqIJ
— ANI (@ANI) August 10, 2024

ഗുസ്തിയില്‍ ഇന്ത്യയുടെ അവസാനത്തെ പ്രതീക്ഷയായ റീതിക ഹൂഡയുടെ മല്‍സരം വൈകീട്ട് മൂന്ന് മണിക്ക്. 76 കിഗ്രാം ഫ്രീസ്റ്റൈല്‍ പ്രീക്വാര്‍ട്ടറിലാണ് താരം മല്‍സരിക്കുക
ഗോള്‍ഫിലാണ് ഇന്നു ഇന്ത്യയുടെ ആദ്യ മല്‍സരം നടക്കാനിരിക്കുന്നത്. ഉച്ചയ്ക്കു 12.30നു വനിതകളുടെ വ്യക്തിഗത സ്‌ട്രോക്ക് പ്ലേയില്‍ അദിതി അശോകും ദിക്ഷ ഡഗറും മല്‍സരിക്കും
മെഡല്‍പട്ടികയില്‍ ഇന്ത്യ 69ാം സ്ഥാനത്താണുള്ളത്. ഒരു വെള്ളിയും അഞ്ചു വെങ്കലവുമടക്കം ആറു മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം

പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ അമാന്‍ സെഹ്‌റാവത്ത്. പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയില്‍ വെങ്കല മെഡലാണ് താരം നേടിയെടുത്തത്. ഡാരിയന്‍ ടോയ് ക്രൂസിനെ 13-5 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് 21കാരനായ അമാന്റെ വെങ്കല നേട്ടം. പാരീസ് ഒളിംപിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യത്തെ താരമായി അമാന്‍ മാറിയിരിക്കുകയാണ്. ഇതോടെ പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി.
പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ അമാന്‍ സെഹ്‌റാവത്തിന് വെങ്കലം. ഡാരിയന്‍ ടോയ് ക്രൂസിനെ 13-5 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് 21കാരനായ അമാന്റെ വെങ്കല നേട്ടം.
പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയില്‍ വെങ്കല മെഡലിനായി ഇന്ത്യയുടെ അമാന്‍ സെഹ്‌റാവത്ത് ഇറങ്ങുന്നു. ഡാരിയന്‍ ടോയ് ക്രൂസാണ് എതിരാളി
വനിതകളുടെ ഗോള്‍ഫില്‍ റൗണ്ട് 3 അവസാനിക്കുമ്പോള്‍ അദിതി അശോക് ടി40ാം പൊസിഷനിലും ദിക്ഷ ടി42ാം പൊസിഷഷനിലും
വനിതകളുടെ ഫുട്‌ബോളില്‍ സ്‌പെയിനെ 1-0ന് തോല്‍പ്പിച്ച് ജര്‍മനിക്ക് വെങ്കലം
ഇന്ത്യയുടെ ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മോശം ഒളിംപിക്‌സുകളിലൊന്നായാണ് പാരീസ് ഒളിംപിക്‌സ് കടന്ന് പോകുന്നത്. മീരാഭായി ചാനു, പിവി സിന്ധു, എച്ച് എസ് പ്രണോയി, വിനേഷ് ഫോഗട്ട് (അയോഗ്യ ആക്കപ്പെട്ടു) തുടങ്ങി വലിയ പ്രതീക്ഷവെച്ചവര്‍ക്കൊന്നും മെഡലിലേക്കെത്താനാവാതെ പോയി

നീരജിന്റേയും അര്‍ഷാദിന്റേയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ പ്രശംസിച്ച് ഹര്‍ഭജന്‍. അതിരുകളില്ലാത്തതാണെന്നാണ് ഹര്‍ഭജന്‍ പ്രശംസിച്ചത്
വനിതകളുടെ ഗോള്‍ഫില്‍ അദിതി അശോകും ദിക്ഷ അദിതിയും ടോപ് 30ല്‍ പുറത്തായി
പാരീസ് ഒളിംപിക്‌സ് സമാപന ചടങ്ങില്‍ ഹോക്കി താരം പിആര്‍ ശ്രീജേഷ് മനു ഭാക്കറിനൊപ്പം ഇന്ത്യയുടെ പതാക ഏന്തും. ഈ ഒളിംപിക്‌സോടെ ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു
വിനേഷ് വെള്ളി മെഡല്‍ അര്‍ഹിക്കുന്നുവെന്നും നീതി വേണമെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ലൈംഗിക ആരോപണ കേസില്‍ ഈജിപ്ഷ്യന്‍ ഗുസ്തി താരത്തെ പാരീസ് പോലീസ് അറസ്റ്റ് ചെയ്തു
ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് വെള്ളി മെഡല്‍ അര്‍ഹിക്കുന്നുവെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. യുക്തി പൂര്‍ണ്ണമായി പരിഗണിക്കണമെന്നും സച്ചിന്‍
പുരുഷന്മാരുടെ 1000 മീറ്റര്‍ ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ട്ടിന്‍ ഫുക്‌സക്ക് സ്വര്‍ണ്ണം.
പുരുഷന്മാരുടെ കയാക്ക് ഡബിള്‍ 500 മീറ്ററില്‍ ജര്‍മനിക്ക് സ്വര്‍ണ്ണം, ഹംഗറിക്ക് വെള്ളം, ഓസ്‌ട്രേലിയക്ക് വെങ്കലം

വനിതകളുടെ ഗോള്‍ഫിലെ വ്യക്തിഗത സ്‌ട്രോക്ക് പ്ലേ റൗണ്ട് ത്രീയില്‍ അദിതി അശോകും ദിക്ഷ ദഗാറും പിന്നോട്ട് നില്‍ക്കുന്നു
ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയ ഹോക്കി ടീമിലെ അംഗമായ വിവേക് സാഗര്‍ പ്രസാദിന് 1 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് മധ്യ പ്രദേശ് സര്‍ക്കാര്‍
പുരുഷ ഗുസ്തി 57 കിലോഗ്രാമില്‍ വെങ്കല മെഡല്‍ പോരാട്ടത്തിന് അമാന്‍ സെഹ്‌റാവത്ത് ഡാറിയന്‍ ക്രൂസിനെ നേരിടും. രാത്രി 11 മണിക്കാണ് മത്സരം
ഇത്തവണത്തെ പാരീസ് ഒളിംപിക്‌സില്‍ പങ്കെടുത്ത പാകിസ്താന്‍ ടീമിലുള്ളത് വെറും 7 പേര്‍ മാത്രമാണ്. ഇതില്‍ അര്‍ഷാദ് നദീം ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയെടുത്ത് അഭിമാനമാവുകയും ചെയ്തു
ജാവ്ലിന്‍ ത്രോയിലെ സ്വര്‍ണമെഡല്‍ നേട്ടത്തിനു ശേഷം ദൈവത്തോടും തന്നെ പിന്തുണച്ചവരോടുമെല്ലാം നന്ദി അറിയിച്ച് പാകിസ്താന്‍ താരം അര്‍ഷാദ് നദീം
First of all, I thank Allah Almighty for this huge success, with the prayers of my parents, prayers of the entire nation and especially the tireless effort of my coach Mr. Salman Iqbal Butt and the support of Dr. Ali Sher Bajwa, I have achieved this massive milestone.
— Arshad Nadeem (@ArshadOlympian1) August 9, 2024
Thank you… pic.twitter.com/zpMvRMLGHA
വനിതാ ടീമിനു പിന്നാലെ 4-400 മീറ്റര്‍ റിലേയുടെ ഫൈനലിലേക്കു യോഗ്യത ലഭിക്കാതെ പുരുഷ ടീമും പുറത്ത്. 3.00.58 സെക്കന്റില്‍ ഹീറ്റ്‌സില്‍ അഞ്ചാംസ്ഥാനത്താണ് ഇന്ത്യന്‍ ടീം ഫിനിഷ് ചെയ്തത്.
Men’s 4 x 400 M Relay Round 1 - Heat 2👇🏻
— SAI Media (@Media_SAI) August 9, 2024
Despite giving it their all, the Men's relay team consisting of Muhammad Ajmal, Rajesh Ramesh, Amoj Jacob, and Muhammad Anas finished 5th in their Heat and thus were unable to advance to the final. With this performance they concluded… pic.twitter.com/uqZKFXcLt1
4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ മല്‍സരം ഉടന്‍ തുടങ്ങും. അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനസ്, രാജേഷ് രമേഷ് എന്നിവരുള്‍പ്പെട്ടതാണ് ഇന്ത്യന്‍ ടീം. രണ്ടാമത്തെ ഹീറ്റ്‌സിലാണ് ഇവര്‍ ഇറങ്ങുക
വനിതകളുടെ 4-400 റിലേയില്‍ ഇന്ത്യക്ക ഫൈനല്‍ യോഗ്യതയില്ല. രണ്ടാമത്തെ ഹീറ്റ്‌സിലാണ് ഇന്ത്യ മല്‍സരിച്ചത്. പക്ഷെ എട്ടു ടീമുകള്‍ മാറ്റുരച്ച ഹീറ്റ്‌സില്‍ ഇന്ത്യ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു
Women’s 4 x 400 M Relay Round 1 - Heat 2👇🏻
— SAI Media (@Media_SAI) August 9, 2024
The team of Jyothika Sri Dandi, Poovamma Raju Machettira, Vithya Ramraj, and Subha Venkatesan give it their all but are unable to qualify for the final. They finished 8th in Heat 2, clocking 3:32.51.
Well tried, girls! 👏🏻
Keep… pic.twitter.com/HFxLrQTM9d
വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ യോഗ്യത മല്‍സരം തുടങ്ങി
വനികതളുടെ 4-400 മീറ്റര്‍ റിലേ യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി ജ്യോതിക ശ്രീ ദന്‍ഡി, എംആര്‍ പൂവമ്മ, ശുഭ വെങ്കടേഷ്, വിത്യ രാംരാജ് എന്നിവര്‍ രണ്ടാമത്തെ ഹീറ്റ്‌സില്‍ മല്‍സരിക്കും. 2.22നാണ് മല്‍സരം
പുരുഷന്മാരുടെ 10 കിമി മാരത്തണില്‍ ഹംഗറിയുടെ ക്രിസ്റ്റോഫ് റസോവ്‌സ്‌കിക്കു സ്വര്‍ണം. ജര്‍മനിക്കാണ് ഈയിനത്തില്‍ വെള്ളി മെഡല്‍

പൂര്‍ണ ഫിറ്റല്ലെന്നും സന്തം ടീമുമായി ചര്‍ച്ച ചെയ്ത ശേഷം എന്തു ചെയ്യണമെന്നു തീരുമാനിക്കുമന്നും നീരജ് ചോപ്ര. 90 മീറ്റര്‍ കടക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നു. എങ്കിലും രാജ്യത്തിനായി മെഡല്‍ നേടിയത് വലിയ നേട്ടമെന്നും അദ്ദേഹം
ഗോള്‍ഫില്‍ വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യയുടെ മല്‍സരം തുടങ്ങി
ഭാര പരിശോധനയില്‍ പരാജയപ്പെട്ടതു കാരണം ഗുസ്തി ഫൈനലില്‍ നിന്നു അയോഗ്യ ആക്കിയതിനെതിരേ വിനേഷ് ഫോഗട്ട് നല്‍കിയ ഹര്‍ജിയില്‍ ഇന്നു വിധി വന്നേക്കും. കായിക തര്‍ക്ക പരിഹാര കോടതിയിലാണ് താരം അപ്പീല്‍ നല്‍കിയിരിക്കുന്നത്

ഗോള്‍ഫില്‍ വനിതകളുടെ മല്‍സരത്തിലാണ് ഇന്ത്യ ഇന്നു ആദ്യമിറങ്ങുക. വ്യക്തിഗത ഇനത്തില്‍ അദിതി അശോക്, ദിക്ഷ ഡാഗര്‍ എന്നിവരുടെ മല്‍സരം ഉച്ചയ്ക്കു 12.30 മുതലാണ്
മെഡല്‍വേട്ടയില്‍ ഇന്ത്യ ഇപ്പോള്‍ 64ാംസ്ഥാനത്താണ്. ഒരു സ്വര്‍ണലും നാലു വെള്ളിയുമടക്കം അഞ്ചു മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം