രണ്ട് ഒളിംപിക്‌സ് വേദികള്‍ ഒരുമിച്ച്, ചരിത്രം കുറിച്ച് ഐഒസി... പാരീസ് പിന്നെ ലോസ് ആഞ്ചലസ്
ലിമ (പെറു): വിശ്വ കായിക മാമാങ്കമായ ഒളിംപിക്‌സിന്റെ വേദികള്‍ ഒരുമിച്ച് പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) ചരിത്രം കുറിച്ചു. 2024, 28 വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിന്റെ വേദികളാണ് തിരഞ്ഞെടുത്തത്. ഫ്രാന്‍സിന്റെ തലസ്ഥാന നഗരിയായ പാരീസിലായിരിക്കും 2024 ലെ ഒളിംപിക്‌സ് അരങ്ങേറുക. നാലു വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള അടുത്ത ഒളിംപിക്‌സ് അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ നടക്കും.

മൂന്നു തവണ ശ്രമങ്ങള്‍ പരാജയപ്പെടുകയും 2005ല്‍ ലണ്ടനോട് ഒളിംപിക് വേദിക്കായുള്ള പോരാട്ടത്തില്‍ പരാജയപ്പെടുകയും ചെയ്ത പാരീസിന് ആഹ്ലാദമേകുന്നതാണ് ഐഒസിയുടെ തീരുമാനം. 2008ലും പാരീസ് ഒളിംപിക് വേദിക്കായി രംഗത്തുണ്ടായിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. നേരത്തേ 1900, 1924ലെ ഒളിംപിക്‌സിനും പാരീസ് വേദിയായിട്ടുണ്ട്. അതേസമയം, അമേരിക്കയിലെ ലോസ് ആഞ്ചലസും വലിയ കാത്തിരിപ്പിനു ശേഷമാണ് ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നത്. നേരത്തേ 1932, 1984 വര്‍ഷങ്ങളിലാണ് ഇവിടെ ഒളിംപിക്‌സ് നടന്നിട്ടുള്ളത്. 2024ലെ ഒളിംപിക്‌സ് വേദിക്കായി പാരീസിനെ കൂടാതെ ലോസ് ആഞ്ചലസ് മാത്രമാണ് രംഗത്തുണ്ടായിരുന്നത്. ഹാംബര്‍ഗ്, റോം, ബുഡാപെസ്റ്റ് എന്നീ നഗരങ്ങള്‍ വേദിക്കായുള്ള ശ്രമത്തില്‍ നിന്നു പിന്‍മാറിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications