Paralympics: ചരിത്ര നേട്ടത്തില്‍ സുമിത്, ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നിലനിര്‍ത്തി- റെക്കോഡ്
പാരിസ്: പാരാലിംപിക്‌സിന്റെ അഞ്ചാം ദിനം ഇന്ത്യക്ക് അഭിമാന സ്വര്‍ണ്ണം സമ്മാനിച്ച് സുമിത് അന്റില്‍. എഫ്64 വിഭാഗം ജാവലിന്‍ ത്രോയില്‍ റെക്കോഡ് കുറിച്ചാണ് സുമിത് സ്വര്‍ണ്ണ നേട്ടത്തിലേക്കെത്തിയത്. 70.59 മീറ്ററാണ് അദ്ദേഹം ജാവലിന്‍ പായിച്ചത്. 26കാരനായ താരം തന്റെ തന്നെ പേരിലുണ്ടായിരുന്ന 68.55 മീറ്ററിന്റെ റെക്കോഡ് തകര്‍ത്താണ് സ്വര്‍ണ്ണം നിലനിര്‍ത്തിയത്. എന്നാല്‍ താരത്തിന്റെ ലോക റെക്കോഡ് പ്രകടനത്തിലേക്കെത്താനായില്ല. 73.29 ആണ് സുമിത്തിന്റെ ലോക റെക്കോഡ്.
ഷൂട്ടിങ്ങില്‍ ആവണി ലെഖാറക്ക് ശേഷം സ്വര്‍ണ്ണ മെഡല്‍ നിലനിര്‍ത്തുന്ന ഇന്ത്യന്‍ താരമാണ് സുമിത്. അഞ്ചാം ദിനം മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ യോഗേഷ് കതുനിയ സില്‍വര്‍ നേടി. താരവും ടോക്കിയോയിലെ വെള്ളി മെഡല്‍ നേട്ടം നിലനിര്‍ത്തുകയാണ് ചെയ്തത്.
ബാഡ്മിന്റണിന്റെ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യക്ക് മെഡല്‍ നേടാനായില്ല. സിവരഞ്ജന്‍ സോളൈമലൈ-നിത്യ സുമതി സിവന്‍ സഖ്യം വെങ്കല മെഡല്‍ പോരാട്ടത്തില്‍ തോറ്റു. അതേ സമയം പുരുഷന്മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ നിതീഷ് കുമാര്‍ സ്വര്‍ണ്ണം നേടി. വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ തുളസിമതി മുരുഗേശന്‍ വെള്ളി നേടി.
ഫൈനലില്‍ ചൈനയുടെ ക്യു സിയ യങ്ങിനോട് തോറ്റു. മനീഷ രാമദാസും വെങ്കലം നേടി. എസ് യു5 വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മനീഷ ഡെന്മാര്‍ക്കിന്റെ കാതറിന്‍ റൊസന്‍ഗ്രീനെ തോല്‍പ്പിച്ചാണ് വെങ്കലം നേടിയത്. ആര്‍ച്ചറിയില്‍ രാകേഷ് കുമാര്‍-ശീതള്‍ ദേവി സഖ്യം വെങ്കലം നേടി. ഇറ്റാലിയന്‍ സഖ്യത്തെയാണ് ഇവര്‍ തോല്‍പ്പിച്ചത്. പുരുഷന്മാരുടെ എസ്എല്‍4 ഫൈനലില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് മസൂറിനോട് തോറ്റ് സുഹാസ് യതിരാജ് വെള്ളി നേടി.

അതേ സമയം വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ കാഞ്ചന ലക്ഷ്മി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 10.06 മീറ്ററാണ് താരം ജാവലിന്‍ പായിച്ചത്. വനിതകളുടെ എസ്എച്ച്6 ബാഡ്മിന്റണില്‍ നിത്യ സിവന്‍ വെങ്കലം നേടി. ഇന്തോനേസ്യയുടെ റിന മര്‍ലിനെയാണ് നിത്യ തോല്‍പ്പിച്ചത്.
നിലവില്‍ 15 മെഡലുകള്‍ ഇന്ത്യ നേടിയിട്ടുണ്ട്. മൂന്ന് സ്വര്‍ണ്ണവും 5 വെള്ളിയും 7 വെങ്കലവുമാണ് ഇന്ത്യക്കുള്ളത്. 19 മെഡലാണ് ഇന്ത്യയുടെ പാരാലിംപിക്‌സിലെ മികച്ച പ്രകടനം. ടോക്കിയോ ഒളിംപിക്‌സിലാണ് ഇന്ത്യ ഇത്തരമൊരു നേട്ടത്തിലേക്കെത്തിയത്. ഇത്തവണ ഈ റെക്കോഡ് ഇന്ത്യ തകര്‍ത്തേക്കും. നിലവില്‍ 15ാം സ്ഥാനത്താണ് ഇന്ത്യയുടെ മെഡല്‍ നില. ആദ്യ 10നുള്ളിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications