Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Paralympics: 'ഉന്നതങ്ങളില്‍', ഹൈജംപില്‍ പ്രവീണ്‍ കുമാറിന് സ്വര്‍ണ്ണം

പാരീസ്: പാരീസ് പാരാലിംപിക്‌സില്‍ പുരുഷന്മാരുടെ ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാറിന് സ്വര്‍ണ്ണം. ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ പ്രവീണ്‍ ഇത്തവണ പാരീസിലത് സ്വര്‍ണ്ണ മെഡലാക്കി മാറ്റുകയായിരുന്നു. 2.08 മീറ്റര്‍ ഉയരം താണ്ടിയാണ് പ്രവീണിന്റെ സുവര്‍ണ്ണ നേട്ടം. സീസണിലെ താരത്തിന്റെ മികച്ച പ്രകടനം കൂടിയാണിത്. അമേരിക്കയുടെ ഡെറിക് ലോസിഡന്റ് വെള്ളി നേടി. 2.6 ഉയരം ചാടിയാണ് താരത്തിന്റെ വെള്ളി നേട്ടം.

ഉസ്‌ബെക്കിസ്ഥാന്‍ ടെമൂര്‍ബെക്ക് ഗിയാസോവ് 2.3 മീറ്റര്‍ ചാടിയാണ് വെങ്കല മെഡല്‍ നേടിയത്. 21കാരനായ പ്രവീണ്‍ കുമാര്‍ ഇതിനോടകം രണ്ട് പാരാലിംപിക്‌സ് മെഡലുകള്‍ നേടിക്കഴിഞ്ഞു. ഭാവിയില്‍ ഇനിയും മെഡലുകള്‍ വാരിക്കൂട്ടാന്‍ പ്രതിഭയുള്ള താരമാണ് പ്രവീണ്‍. 2022ലെ ഏഷ്യന്‍ പാരാ ഗെയിംസിസില്‍ ഇന്ത്യക്കായി സ്വര്‍ണ്ണം നേടാവും പ്രവീണിന് സാധിച്ചിരുന്നു.

praveen kumar

ഒരു കാലിന് നീളക്കുറവുള്ള അത്‌ലറ്റാണ് പ്രവീണ്‍. ബാല്യകാലത്ത് തന്റെ പരിമിതികളെയോര്‍ത്ത് പ്രവീണ്‍ നിരാശപ്പെട്ടിരുന്നു. ഇത് മറക്കാനായാണ് അദ്ദേഹം കായിക രംഗത്തേക്ക് തിരിഞ്ഞത്. ആദ്യം വോളിബോളിലാണ് കരിയര്‍ ആരംഭിച്ചത്. എന്നാല്‍ ഇതില്‍ ചില പരിമിതികള്‍ ബാധിച്ചതോടെ ഹൈജംപിലേക്ക് തിരിയുകയായിരുന്നു. ഇപ്പോള്‍ രണ്ട് പാരാലിംപിക്‌സ് മെഡലോടെ രാജ്യത്തിന്റെ അഭിമാനമാവാന്‍ പ്രവീണിന് സാധിച്ചിരിക്കുകയാണ്. ഡോക്ടര്‍ സത്യപാല്‍ സിങ് എന്ന വ്യക്തിയാണ് പ്രവീണിന്റെ കരിയര്‍ മാറ്റിയത്.

ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ കസ്തൂരി രാജമണിക്ക് നിരാശ. വനിതകളുടെ 67 കിലോഗ്രാം ഫൈനലില്‍ 106 കിലോഗ്രാം ഉയര്‍ത്തി താരം കരിയര്‍ ബെസ്റ്റ് കുറിച്ചെങ്കിലും എട്ടാം സ്ഥാനത്തെത്താനെ സാധിച്ചുള്ളു. പാരാലിംപിക്‌സിന്റെ സമാപന ചടങ്ങില്‍ ഹര്‍വീന്ദര്‍ സിങ്ങും പ്രീതി പാലും ചേര്‍ന്നാണ് ഇന്ത്യയുടെ പതാക ഏന്തുക. ഇത്തവണ റെക്കോഡ് പ്രകടനം നടത്താന്‍ ഇന്ത്യക്ക് സാധിച്ചു. ടോക്കിയോയിലെ 19 മെഡലുകളുടെ റെക്കോഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്.

Story first published: Friday, September 6, 2024, 17:20 [IST]
Other articles published on Sep 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+