Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Paralympics: ചരിത്ര നേട്ടത്തില്‍ സിമ്രാന്‍, 200 മീറ്ററില്‍ വെങ്കലം, നവ്ദീപിന് സ്വര്‍ണ്ണം

പാരീസ്: പാരീസ് പാരാലിംപിക്‌സിലെ വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യയുടെ സിമ്രാന് വെങ്കലം. 24.75 സമയം കുറിച്ചാണ് താരം മൂന്നാമതായി ഫിനിഷ് ചെയ്തത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു ഇത്. ജാവലിന്‍ ത്രോയില്‍ നവ്ദീപ് സ്വര്‍ണ്ണ മെഡലും നേടി. ആദ്യം വെള്ളി നേടിയ നവ്ദീപ് പിന്നീട് സ്വര്‍ണ്ണ നേട്ടക്കാരന്‍ അയോഗ്യനാക്കപ്പെട്ടതോടെ അഭിമാനകരമായ സുവര്‍ണ്ണ നേട്ടം കൈവരിക്കുകയായിരുന്നു

നവദീപിന്റെ ആദ്യ ശ്രമം ഫൗളായിരുന്നു. എന്നാല്‍ രണ്ടാം ശ്രമത്തില്‍ സീസണ്‍ ബെസ്റ്റും പേഴ്‌സണല്‍ ബെസ്റ്റുമായ 46.39 മീറ്റര്‍ ജാവലിന്‍ പായിക്കാന്‍ നവദീപിനായി. മൂന്നാം ശ്രമത്തില്‍ റെക്കോഡ് തിരുത്തി 47.32 ദൂരം ജാവലിന്‍ എറിയാന്‍ നവദീപിനായി. ഈ ത്രോയോടെ പാരാലിംപിക്‌സ് റെക്കോഡ് തകര്‍ത്ത് ഒന്നാം സ്ഥാനത്തേക്കെത്താന്‍ നവദീപിന് സാധിച്ചു. നാലാം ത്രോ നവ്ദീപ് ഫൗളാക്കിയെങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ നവ്ദീപിനായി. എന്നാല്‍ അഞ്ചാം ത്രോയില്‍ 46.05 ദൂരം കണ്ടെത്തിയ താരം രണ്ടാം സ്ഥാനത്തേക്കിറങ്ങി.

എന്നാല്‍ പിന്നീട് ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് നീരജിന്റെ വെള്ളി സ്വര്‍ണ്ണ മെഡലായി മാറി. ഒന്നാമതെത്തിയ ഇറാനിയന്‍ അത്‌ലറ്റായ ബെയ്ത് സയാഹ് സദേഹിനെ അയോഗ്യനാക്കിയതോടെയാണ് നീരജ് അഭിമാന സ്വര്‍ണ്ണ നേട്ടത്തിലേക്കെത്തിയത്.

navdeep paralympics

പുരുഷന്മാരുടെ റോഡ് റേസില്‍ അര്‍ഷാദ് ഷെയ്ക്കും വനിതകളുടെ റോഡ് റേസില്‍ ജ്യോതി ഗഡേറിയയും നിരാശപ്പെടുത്തി. പുരുഷന്മാരുടെ 200 മീറ്റര്‍ കയാക്ക് സിംഗിള്‍സിന്റെ സെമി ഫൈനലില്‍ യഷ് കുമാറിന് അഞ്ചാം സ്ഥാനത്തെത്താനെ സാധിച്ചുള്ളു. ഇതോടെ ഫൈനല്‍ യോഗ്യത നേടാന്‍ താരത്തിനായില്ല. ഇതേ ഇനത്തില്‍ വനിതകളുടെ 200 മീറ്റര്‍ സെമിയില്‍ നിന്ന് മൂന്നാം സ്ഥാനത്തോടെ പ്രാച്ചി യാദവ് ഫൈനല്‍ യോഗ്യത നേടി. 1.5.66 സമയം കുറിച്ചാണ് പ്രാച്ചി ഫൈനലിലെത്തിയത്.

എന്നാല്‍ ഫൈനലില്‍ താരത്തിന് എട്ടാം സ്ഥാനത്തെത്താനെ സാധിച്ചുള്ളൂ. 1.8.55 സമയമെടുത്താണ് പ്രാച്ചി ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ സുയാഷ് നാരായണ്‍ ജാദവിന് പത്താം സ്ഥാനത്തെത്താനെ സാധിച്ചുള്ളു. ഇതോടെ ഫൈനല്‍ സീറ്റ് നേടാനായില്ല.

Story first published: Saturday, September 7, 2024, 23:24 [IST]
Other articles published on Sep 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+