Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Paralympics: അദ്ഭുതമായി അവാനി, ഷൂട്ടിങില്‍ രണ്ടാം മെഡല്‍- ഇത്തവണ വെങ്കലം

1

ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്ത്യക്കു ഇന്നു രണ്ടാമത്തെ മെഡല്‍. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ SH1 വിഭാഗത്തില്‍ അവാനി ലെഖാരയാണ് രാജ്യത്തിനു വെങ്കല മെഡല്‍ നേടിത്തന്നത്. ഗെയിംസില്‍ താരത്തിന്റെ രണ്ടാം മെഡല്‍ കൂടിയാണിത്. നേരത്തേ അവാനി സ്വര്‍ണവും കരസ്ഥമാക്കിയിരുന്നു. ഇതോടെ ഒരു ഗെയിംസില്‍ രണ്ടു മെഡലുകള്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡിനും അവാനി അര്‍ഹയായി.

നീലിങ്, പ്രോണ്‍, സ്റ്റാന്‍ഡിങ് റൗണ്ടുകളിലായി യഥാക്രമം 388, 393, 395 പോയിന്റ് നേടിയാണ് അവാനി ഇന്നു ഗെയിംസിലെ രണ്ടാം മെഡലും സ്വന്തമാക്കിയത്. തിങ്കളാഴ്ട നടന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലായിരുന്നു അവാനി സ്വര്‍ണമണിഞ്ഞത്. ഇതോടെ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണ മെഡല്‍ നേടിയ ആദ്യ വനിതാ താരം കൂടിയായി 19 കാരി മാറിയിരുന്നു. ലോക റെക്കോര്‍ഡിനൊപ്പമെത്തുന്ന പ്രകടനത്തോടെയായിരുന്നു അവാനിയുടെ സുവര്‍ണ നേട്ടം. ഫൈനലില്‍ താരം നേടിയ 249.6 പോയിന്റെന്നത് പാരാലിംപിക് റെക്കോര്‍ഡ് കൂടിയായിരുന്നു.

അവാനിയുടെ കന്നി ഗെയിംസ് കൂടിയാണിത്. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ യോഗ്യതാ റൗണ്ടില്‍ 1176 എന്ന സ്‌കോര്‍ നേടിയാണ് താരം ഫൈനലിലേക്കു യോഗ്യത നേടിയത്. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി കൂടിയായ അവാനിക്കു 2012ലായിരുന്നു ഒരു കാറപകടത്തില്‍പ്പെട്ടു നട്ടെല്ലിനു ക്ഷതമേറ്റത്. ഇതോടെ അവരുടെ കാലുകളുടെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തു.

പാരാലിംപിക്‌സിന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ നേരത്തേ ഇന്ത്യയുടെ ഒരു അത്‌ലറ്റിനു മാത്രമേ ഒരു ഗെയിംസില്‍ ഒന്നിലേറെ മെഡലുകള്‍ നേടാനായിരുന്നുള്ളൂ. പുരുഷ താരം ജോഗീന്ദര്‍ സിങ് സോധിയായിരുന്നു ഇത്. 1984ലെ ഗെയിംസിലായിരുന്നു അദ്ദേഹത്തിന്റെ ചരിത്ര നേട്ടം. അന്നു ഒരു വെള്ളിയും രണ്ടു വെങ്കലവും സോധി ഇന്ത്യക്കു സമ്മാനിച്ചിരുന്നു. ഇപ്പോള്‍ ടോക്കിയോയില്‍ രണ്ടു മെഡലുകളുമായി അവാനിയും എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ്.

2015ലായിരുന്നു അച്ഛന്റെ നിര്‍ബന്ധപ്രകാരം അവാനി ഷൂട്ടിങ് പരിശീലിക്കാന്‍ ആരംഭിച്ചത്. സ്വന്തം ശാരീരികാവസഥയില്‍ അവള്‍ക്കു എപ്പോഴും ദേഷ്യമായിരുന്നു. അതുകാരണം ആരോടും സംസാരിക്കാനും താല്‍പ്പര്യമില്ലായിരുന്നു. ഇതില്‍ നിന്നും ഒരു മാറ്റം കൊണ്ടു വരുന്നതിനു വേണ്ടിയാണ് ഞാന്‍ അവളെ ജയ്പൂരിലെ ജഗത്പുരയിലുള്ള ജെഡിഎ ഷൂട്ടിങ് റേഞ്ചില്‍ കൊണ്ടു പോവാന്‍ തീരുമാനിച്ചത്. അവിടെ വച്ചാണ് അവള്‍ക്കു ഷൂട്ടിങില്‍ താല്‍പ്പര്യമുണ്ടയതെന്നു അവാനിയുടെ അച്ഛന്‍ പ്രവീണ്‍ ലെഖാര പിടിഐയോടു പറഞ്ഞു. ഒളിംപിക്‌സില്‍ ഇന്ത്യക്കു വേണ്ടി ഷൂട്ടിങില്‍ സ്വര്‍ണം നേടിയ അഭിനവ് ബിന്ദ്രയുടെ ആത്മകഥ വായിച്ചതും അവാനിക്കു പ്രചോദനം നല്‍കിയതായും അദ്ദേഹം പറയുന്നു. യുഎഇയിലെ അല്‍ എയ്‌നില്‍ നടന്ന ലോകകപ്പില്‍ മല്‍സരിച്ചുകൊണ്ടായിരുന്നു അവാനിയുടെ കരിയറിന്റെ തുടക്കം. നിലവില്‍ നിയമ വിദ്യാര്‍ഥിനി കൂടിയാണ് താരം.

Story first published: Friday, September 3, 2021, 12:39 [IST]
Other articles published on Sep 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+