Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Paralympics: റെക്കോഡ് നേട്ടത്തില്‍ ഇന്ത്യ, മെഡലുകളുടെ എണ്ണത്തില്‍ ഏറ്റവും ബെസ്റ്റ്; അഭിമാനം

പാരീസ്: പാരിസ് പാരാലിംപിക്‌സിലൂടെ ചരിത്ര നേട്ടത്തില്‍ ഇന്ത്യ. ഇതിന് മുമ്പ് ടോക്കിയോയില്‍ 19 മെഡലുകള്‍ നേടിയതായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പാരാലിംപിക്‌സ്. എന്നാല്‍ ഇപ്പോഴിതാ ഈ നേട്ടത്തെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച പാരാലിംപിക്‌സായി പാരിസ് പാരാലിംപിക്‌സിനെ മാറ്റാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചിരിക്കുകയാണ്. ആറാം ദിനം പിന്നിട്ടപ്പോള്‍ 20 മെഡലുകളാണ് ഇന്ത്യ നേടിയത്. ഇതില്‍ മൂന്ന് സ്വര്‍ണ്ണവും ഏഴ് വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടും.

പാരാ അത്‌ലറ്റിക്‌സിലാണ് ഇന്ത്യ 10 മെഡലുകളും നേടിയത്. അഞ്ച് മെഡലുകള്‍ പാരാ ബാഡ്മിന്റണില്‍ നേടിയപ്പോള്‍ ഷൂട്ടിങ്ങില്‍ നാലും അമ്പെയ്ത്തില്‍ ഒരു മെഡലും നേടി. ആറാം ദിനം മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. ശരദ് കുമാറും മാരിയപ്പന്‍ തങ്കവേലുവും പുരുഷന്മാരുടെ ഹൈജംപില്‍ ടി63 വിഭാഗത്തില്‍ വെള്ളിയും വെങ്കലവും നേടി. ശരാദ് 1.88 മീറ്റര്‍ ദൂരം ചാടിയപ്പോള്‍ മാരിയപ്പന്‍ 1.85 മീറ്റര്‍ ചാടി കരിയര്‍ ബെസ്റ്റാണ് കാഴ്ചവെച്ചത്.

എഫ്46 വിഭാഗം ജാവലിന്‍ ത്രോയില്‍ അജീത് സിങ്ങും സുന്ദര്‍ സിങ് ഗുര്‍ജത്തും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വനിതകളുടെ 400 മീറ്റര്‍ ടി20 വിഭാഗത്തില്‍ ദീപ്തി ജീവനി വെങ്കല മെഡല്‍ നേടി.

paralympics 2024

വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എച്ച്6 വിഭാഗത്തില്‍ നിത്യ ശ്രീ സുമതി സിവനും വെങ്കല നേട്ടത്തിലേക്കെത്തി. അമ്പെയ്ത്തിലെ മിക്‌സഡ് ടീം വിഭാഗത്തില്‍ ശീതള്‍ ദേവി - രാകേഷ് കുമാര്‍ സഖ്യം വെങ്കല മെഡല്‍ നേടിയപ്പോള്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മനീഷ രാമദാസ് വെങ്കലം നേടി.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ റൂബിന ഫ്രാന്‍സീസ് വെങ്കലം നേടിയപ്പോള്‍ വനിതകളുടെ 200 മീറ്റര്‍ ടി35 വിഭാഗത്തിലും 100 മീറ്റര്‍ ടി35 വിഭാഗത്തിലും പ്രീതി പാല്‍ വെങ്കലം നേടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോ എഫ്46 വിഭാഗത്തില്‍ അജീത് സിങ് യാദവ് വെള്ളി നേടി. പുരുഷന്മാരുടെ ഹൈജംപ് ടി63 വിഭാഗത്തില്‍ ശരാദ് കുമാര്‍ വെള്ളി നേടി. ബാഡ്മിന്റണിലെ വനിതകളുടെ സിംഗിള്‍സ് എസ് യു5 വിഭാഗത്തില്‍ തുളസിമതി മുരുഗേസന്‍ വെള്ളി മെഡല്‍ നേടിയെടുത്തു.

എന്നാല്‍ ഇന്ത്യ വലിയ മെഡല്‍ പ്രതീക്ഷവെച്ച അവനി ലേഖരക്ക് മൂന്നാം മെഡലിലേക്കെത്താനായില്ല. 50 മീറ്റര്‍ എയര്‍ റൈഫിള്‍ 3 പൊസിഷനില്‍ അഞ്ചാം സ്ഥാനത്താണ് അവനിക്ക് ഫിനിഷ് ചെയ്യാനായത്. ആദ്യ മൂന്ന് സീരിസിന് ശേഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അവനി പിന്നീട് താഴോട്ട് പോവുകയായിരുന്നു. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എല്‍3 വിഭാഗത്തില്‍ നിതീഷ് കുമാര്‍ സ്വര്‍ണ്ണം നേടിയിരുന്നു. സുമിത് അന്റില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയിലും അവനി 10 മീറ്റര്‍ എയര്‍ റൈഫിളിലും സ്വര്‍ണ്ണം നേടി.

Story first published: Wednesday, September 4, 2024, 6:33 [IST]
Other articles published on Sep 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+