Paralympics: ആവണിക്ക് 'പൊന്നൂഞ്ഞാല്‍', മോനക്ക് മോഹ വെങ്കലം; ഷൂട്ടിങ്ങില്‍ കസറി ഇന്ത്യ
പാരീസ്: പാരാലിംപിക്‌സിന്റെ രണ്ടാം ദിനം മെഡല്‍ വേട്ട തുടങ്ങി ഇന്ത്യ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്റിങ് എസ്എച്ച് 1 വിഭാഗത്തില്‍ ഇന്ത്യക്കായി ആവണി ലേഖര സ്വര്‍ണ്ണം നേടിയപ്പോള്‍ മോന അഗര്‍വാള്‍ വെങ്കലവും നേടി. രാജസ്ഥാന്‍ കാരിയായ ആവണി ടോക്കിയോ ഒളിംപിക്‌സിലും ഇതേ ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം പാരീസിലും സ്വര്‍ണ്ണം നിലനിര്‍ത്താന്‍ ആവണിക്ക് സാധിച്ചു.
22കാരിയായ ആവണി ഇത്രയും ചെറിയ പ്രായത്തിനുള്ളില്‍ നേടുന്ന മൂന്നാമത്തെ ഒളിംപിക്‌സ് മെഡലാണിത്. നേരത്തെ 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ ആവണി വെങ്കലവും നേടിയിട്ടുണ്ട്. ലോകകപ്പിലും മിന്നല്‍ പ്രകടനം നടത്തിയിട്ടുള്ള താരമാണ് ആവണി. 2022ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ 10 മീറ്റര്‍, 50 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടാനും ആവണിക്ക് സാധിച്ചു.
ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളിയും നേടിയ ആവണി 2022ലെ ഏഷ്യന്‍ പാരാലിംപിക്‌സിലും സ്വര്‍ണ്ണം നേടിയിട്ടുണ്ട്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് ആവണി സ്വര്‍ണ്ണ നേട്ടത്തിലേക്കെത്തിയത്. കൊറിയയുടെ യുന്റി ലീയില്‍ നിന്ന് ശക്തമായ പോരാട്ടം ആവണി നേരിട്ടു. ഫൈനലില്‍ ഒരു ഷോട്ട് മാത്രം ബാക്കിയുള്ളപ്പോള്‍ 0.8 പോയിന്റുകള്‍ക്ക് ആവണി പിന്നിലായിരുന്നു. എന്നാല്‍ ഫൈനലില്‍ കൊറിയന്‍ താരം 6.8 മാത്രമാണ് ലക്ഷ്യം കണ്ടത്.

എന്നാല്‍ ഫൈനല്‍ ഷൂട്ടില്‍ 10.5 പോയിന്റ് നേടി സ്വര്‍ണ്ണ മെഡല്‍ ആവണി നിലനിര്‍ത്തുകയായിരുന്നു. മോന അഗര്‍വാള്‍ ആദ്യ സമയങ്ങളില്‍ പിന്നിലായിരുന്നെങ്കിലും പിന്നീട് നിലമെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്കെത്തി. ഫൈനല്‍ ഷൂട്ടിലൂടെ മൂന്നാം സ്ഥാനത്തെത്തിയ മോന വെങ്കലും ഉറപ്പിക്കുകയായിരുന്നു. 228.7 പോയിന്റാണ് മോനക്ക് നേടാനായത്. ഇന്ത്യയുടെ മെഡല്‍ കുതിപ്പിന് വലിയ ഊര്‍ജ്ജം നല്‍കുന്ന നേട്ടമാണ് ഷൂട്ടിങ്ങില്‍ താരം നേടിയെടുത്തതെന്ന് പറയാം.
അവസാന പാരാലിംപിക്‌സില്‍ 19 മെഡലുകളാണ് ഇന്ത്യ ആകെ നേടിയത്. ഇത്തവണ 84 അംഗ ടീമുമായി ഇറങ്ങിയ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ കൊയ്ത്താണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. അതിന് സാധിക്കുന്ന തരത്തിലുള്ള തുടക്കമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ആവണിക്കും മോനക്കും ഷൂട്ടിങ്ങില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട്. 50 മീറ്റര്‍ എയര്‍ റൈഫിളിലും ഇവര്‍ മത്സരിക്കുന്നുണ്ട്. ഇതിലും മെഡല്‍ നേട്ടം സ്വന്തമാക്കാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications