Paralympics: അവനിക്ക് മൂന്നാം മെഡലില്ല, 50 മീറ്ററില്‍ അഞ്ചാം സ്ഥാനം മാത്രം
പാരിസ്: പാരിസ് പാരാലിംപിക്‌സിലെ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ എസ്എച്ച് 1 ഫൈനലില്‍ അവനി ലേഖരക്ക് മെഡലില്ല. ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന താരം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
അഞ്ച് ഷൂട്ടുകള്‍ അടങ്ങുന്ന ആദ്യ സീരിസില്‍ 51.1 പോയിന്റാണ് അവനിക്ക് നേടാനായത്. രണ്ടാം സീരിസില്‍ താരം അല്‍പ്പം നിരാശപ്പെടുത്തി. 48.9 പോയിന്റാണ് അവനി നേടിയത്. രണ്ട് സീരിസിലെ 10 ഷൂട്ടുകള്‍ പൂര്‍ത്തിയാവുമ്പോള്‍ 100 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് അവനി ഉണ്ടായിരുന്നത്. മൂന്നാം സീരിസില്‍ 50.9 പോയിന്റോടെ രണ്ടാം സ്ഥാനത്തേക്ക് അവനി ഉയര്‍ന്നു.
15 ഷൂട്ടുകള്‍ക്ക് ശേഷം 150.9 പോയിന്റാണ് അവനിക്കുണ്ടായിരുന്നത്. പ്രോണ്‍ പൊസിഷനിന്റെ ആദ്യ സീരിസില്‍ 50.6 പോയിന്റാണ് അവനി നേടിയത്. ഇതോടെ മൂന്നാം സ്ഥാനത്തേക്ക് അവനി പിന്നോട്ടിറങ്ങി. രണ്ടാം സീരിസില്‍ 49.9 പോയിന്റോടെ അവനി നിരാശപ്പെടുത്തി. ഇതോടെ ആറാം സ്ഥാനത്തേക്ക് അവനി പിന്തള്ളപ്പെട്ടു. മൂന്നാം സീരിസില്‍ 50.1 പോയിന്റാണ് അവനി നേടിയത്.
ആറാം സ്ഥാനത്ത് തന്നെ അവനി തുടരുന്നു. സ്റ്റാന്റിങ് പൊസിഷനിന്റെ ആദ്യ സീരിസില്‍ 48.8 പോയിന്റാണ് അവനിക്ക് നേടാനായത്. ആറാം സ്ഥാനത്ത് അവനി തുടരുന്നു. രണ്ടാം സീരിസില്‍ 50.4 പോയിന്റാണ് അവനിക്ക് നേടാനായത്. ഇതോടെ അഞ്ചാം സ്ഥാനത്തേക്ക് അവനി ഉയര്‍ന്നു. സിംഗിള്‍ ഷൂട്ട് സ്റ്റാന്റിങ് എലിമിനേഷനില്‍ 10.6 പോയിന്റോടെ അവനി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. രണ്ടാം ഷൂട്ടില്‍ 9.3 പോയിന്റ് നേടിയതോടെ അഞ്ചാം സ്ഥാനത്തോട് അവനി പുറത്തായി. ഇതോടെ മെഡല്‍ പ്രതീക്ഷ അവസാനിച്ചു.
2012ല്‍ നടന്ന കാര്‍ അപകടമാണ് അവനി ലേഖറയുടെ ജീവിതം മാറ്റിമറിച്ചത്. ഒമ്പത് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അവനിയെ തേടി ദുരന്തമെത്തിയത്. മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടെങ്കിലും നട്ടെല്ലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശരീരം അരക്ക് താഴേക്ക് തളര്‍ന്നിരുന്നു. മാനസികമായി തളര്‍ന്നെങ്കിലും മാതാ പിതാക്കളുടെ കരുത്തില്‍ അവനി വീണ്ടും പഠനം ആരംഭിച്ചു.

കേന്ദ്രീയ വിദ്യാലയത്തില്‍വെച്ച് വായനാ ശീലം അവനിക്ക് കൂട്ടായെത്തി. അഭിനവ് ബിന്ദ്രയെക്കുറിച്ചുള്ള പുസ്തകം വായിച്ചത് ജീവിതം മാറ്റിമറിച്ചു. ഷൂട്ടിങ്ങിനോട് പതിയെ കൂട്ടുകൂടിയ അവനി 2015ല്‍ ഷൂട്ടിങ് പരിശീലനവും ആരംഭിച്ചു. ചെറുപ്പത്തിലേ കായിക ഇനങ്ങളോട് ഒട്ടും ഇല്ലാതിരുന്ന അവനിക്ക് ഒടുവില്‍ ഷൂട്ടിങ് എല്ലാമായി മാറി. 2015ല്‍ നടന്ന സംസ്ഥാന ഷൂട്ടിങ് മത്സരത്തില്‍ അവനി സ്വര്‍ണ്ണം നേടി. ഇപ്പോഴിതാ 19ാം വയസില്‍ പാരാലിംപിക്‌സില്‍ സ്വര്‍ണ്ണവും വെങ്കലവും കഴുത്തിലണിഞ്ഞിരിക്കുന്നു.
പാരാലിംപിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണ്ണം നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡ് അവനിക്കായി കാലം കരുതിവെച്ചതാണ്. പാരാലിംപിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന നാലാമത്തെ താരമാണ് അവനി. ടോക്കിയോയിലും പാരീസിലും അവനി ലേഖര 10 മീറ്ററില്‍ സ്വര്‍ണ്ണം നേടിയിരിക്കുകയാണ്. 50 മീറ്ററില്‍ വെങ്കലം നേടാനും അവനിക്ക് സാധിച്ചിരുന്നു. 2022ലെ പാരാ ലോകപ്പില്‍ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും അവനി നേടിയിരുന്നു. 2022ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ സ്വര്‍ണ്ണം നേടാനും അവനിക്കായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications