പാരിസ്: പാരാലിംപിക്‌സിന് ഔദ്യോഗികമായി തിരി തെളിഞ്ഞിരിക്കുകയാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ടീം പാരീസിലിറങ്ങുന്നത്. 1968ലാണ് ഇന്ത്യ ആദ്യമായി ഒളിംപിക്‌സിനിറങ്ങുന്നത്. അന്ന് 10 അത്‌ലറ്റുകളാണ് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്. ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം 1972ലെ പാരാലിംപിക്‌സിലാണ്. നീന്തലില്‍ മുരളികാന്ത് പീത്ക്കറാണ് ഇന്ത്യയുടെ ആദ്യ മെഡല്‍ ജേതാവ്. 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണ്ണ മെഡലാണ് മുരളികാന്ത് ഇന്ത്യക്കായി നേടിയത്.
അന്ന് ലോക റെക്കോഡിട്ടായിരുന്നു താരത്തിന്റെ മെഡല്‍ നേട്ടം. 12 തവണ പാരാലിംപിക്‌സില്‍ ഇന്ത്യ പങ്കെടുത്തുന്നു. 31 മെഡലുകളാണ് ഇതുവരെ നേടിയത്. ഇതില്‍ 9 ഗോള്‍ഡും 12 വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടും. ഓരോ തവണയും മെഡല്‍ നേട്ടം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. 1984, 2016 പാരാലിംപിക്‌സുകളില്‍ ഇന്ത്യ 4 മെഡലുകളാണ് നേടിയത്. 1972ലും 2012ലും ഇന്ത്യ ഓരോ മെഡലുകള്‍ വീതം നേടി.

ഇന്ത്യയുടെ റെക്കോഡ് മെഡല്‍ നേട്ടം അവസാന പാരാലിംകിസിലായിരുന്നു. അഞ്ച് സ്വര്‍ണ്ണവും എട്ട് വെള്ളിയും ആറ് വെങ്കലവും ഉള്‍പ്പെടെ 19 മെഡലുകളാണ് ടോക്കിയോയില്‍ ഇന്ത്യ നേടിയത്. ഇതേ മെഡല്‍ നേട്ടം ഇത്തവണയും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണ വലിയ താരനിരയെയാണ് ഇന്ത്യ പാരാലിംപിക്‌സിന് അയക്കുന്നത്. ടോക്കിയോയില്‍ 54 താരങ്ങളുമായി ഇറങ്ങിയാണ് ഇന്ത്യ 54 മെഡല്‍ നേടിയത്. എന്നാല്‍ ഇത്തവണ അത് 84 താരങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്.
ഇത്തവണ 32 വനിതാ താരങ്ങളാണ് ഇന്ത്യന്‍ ടീമിനൊപ്പമുള്ളത്. 12 ഇനങ്ങളില്‍ പങ്കെടുക്കുന്ന വനിതാ താരങ്ങളില്‍ മിക്കവരും വലിയ മെഡല്‍ പ്രതീക്ഷ നല്‍കുന്നവരുമാണ്. ജാവലിന്‍ ത്രോയില്‍ സുമിത് അന്റില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. 2022ലെ ഏഷ്യന്‍ ഗെയിംസില്‍ റെക്കോഡോടെ താരം സ്വര്‍ണ്ണം നേടിയിരുന്നു. ലോക ചാമ്പ്യനായ സുമിത് പാരീസില്‍ ഇന്ത്യക്ക് അഭിമാന നേട്ടം സമ്മാനിക്കാന്‍ കഴിവുള്ള താരമാണ്.
പുരുഷന്മാരുടെ ബാഡ്മിന്റണില്‍ കൃഷ്ണ നഗര്‍ പ്രതീക്ഷ നല്‍കുന്നു. ടേബിള്‍ ടെന്നിസില്‍ ഇന്ത്യക്കായി ആദ്യ പാരാലിംപിക്‌സ് മെഡല്‍ നേടിത്തന്ന ഭവിന്‍ബെന്‍ പട്ടേല്‍ ഇത്തവണയും പോരിനിറങ്ങുന്നുണ്ട്. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ താരം ഇത്തവണയും ഉറച്ച മെഡല്‍ പ്രതീക്ഷ നല്‍കുന്നു. അമ്പെയ്ത്തില്‍ ശീതള്‍ ദേവിയും ഡിസ്‌കസ് ത്രോയില്‍ യോഗേഷ് കതുനിയയുമെല്ലാം ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷ നല്‍കുന്നു.