Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Paralympics:ചരിത്ര നേട്ടത്തില്‍ പ്രീതി, വെള്ളിത്തിളക്കത്തില്‍ നിഷാദ്; മെഡല്‍ നേട്ടം 7 ആക്കി ഇന്ത്യ

പാരിസ്: പാരാലിംപിക്‌സിലെ ഇന്ത്യയുടെ മിന്നും പ്രകടനങ്ങള്‍ തുടരുന്നു. വനിതാ വിഭാഗത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ പ്രീതിപാല്‍ രണ്ടാം മെഡല്‍ നേടി. വനിതകളുടെ ടി35 വിഭാഗം 200 മീറ്റര്‍ ഓട്ടത്തിലാണ് പ്രീതി വെങ്കലം നേടിയത്.

100 മീറ്ററിലും വെങ്കലം നേടിയെടുക്കാന്‍ പ്രീതിക്ക് സാധിച്ചിരുന്നു. ഇതോടെ പാരാലിംപിക്‌സ് അത്‌ലറ്റിക്‌സില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയായി ഉത്തര്‍പ്രദേശുകാരിയായ പ്രീതി മാറി.

അഭിമാന നേട്ടത്തില്‍ പ്രീതി

ചൈനീസ് താരങ്ങളായ സിയ സോ 28.51 സമയം കുറിച്ച് സ്വര്‍ണ്ണം നേടിയപ്പോള്‍ ഗുവ ക്വിയാന്‍ക്വിന്‍ 29.09 സമയത്തോടെ വെള്ളിയും നേടി. 30.01 സമയത്തോടെയാണ് പ്രീതി വെങ്കലത്തിലേക്കെത്തിയത്. പാരാലിംപിക്‌സില്‍ ചരിത്ര നേട്ടം സ്വന്തമാക്കി റെക്കോഡിടാന്‍ പ്രീതിക്കായി. പുരുഷ ഹൈംജംപില്‍ നിഷാദ് കുമാറും ഇന്ത്യക്കായി മെഡല്‍ നേടി. ടി47 വിഭാഗം ഹൈജംപില്‍ വെള്ളി മെഡലാണ് നിഷാദ് നേടിയെടുത്തത്. 2.04 മീറ്റര്‍ ഉയരം ചാടിയാണ് നിഷാദിന്റെ റെക്കോഡ് നേട്ടം.

നിഷാദിന് വെള്ളി നേട്ടം

താരത്തിന്റെ സീസണ്‍ ബെസ്റ്റ് പ്രകടനമാണിത്. അമേരിക്കയുടെ റോഡ്രിക് ടൗണ്‍സെന്‍ഡ് 2.12 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടിയപ്പോള്‍ ജിയോര്‍ജി മാര്‍ഗീവ് 2 മീറ്റര്‍ ചാടി വെങ്കലവും നേടിയെടുത്തു. നിഷാദ് ടോക്കിയോ ഒളിംപിക്‌സിലും ഇന്ത്യക്കായി മെഡല്‍ നേടിയിരുന്നു. അന്ന് 2.6 മീറ്റര്‍ ഉയരം ചാടിയാണ് നിഷാദ് വെള്ളി നേടിയെടുത്തത്.

nishad

ബാഡ്മിന്റണില്‍ ഇന്ത്യ ഒരു മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ തുളസിമതി മുരുഗേസന്‍ ഫൈനലിലേക്കെത്തി. സെമിയില്‍ മനീഷ രാമദാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് തുളസിമതിയുടെ മുന്നേറ്റം. 23-21, 21-17 എന്ന സ്‌കോറിനായിരുന്നു തുളസിമതിയുടെ ജയം. ക്വാര്‍ട്ടറില്‍ 21-12, 21-8 എന്ന സ്‌കോറിന് പോര്‍ച്ചുഗലിന്റെ ബിയോട്രിസ് മൊണ്ടെയ്‌റോയെ തോല്‍പ്പിച്ചായിരുന്നു തുളസിമതി സെമിയിലേക്കെത്തിയത്.

മനീഷക്ക് വെങ്കല പോരാട്ടം

സെമിയില്‍ പരാജയപ്പെട്ട മനീഷ വെങ്കല മെഡലിനായി മത്സരിക്കാനിറങ്ങും. ക്വാര്‍ട്ടറില്‍ ജപ്പാന്റെ മമീക്കോ ടൊയോഡയെ 21-13, 21-16 എന്ന സ്‌കോറിന് തകര്‍ത്താണ് മനീഷ ഫൈനലിലേക്കെത്തിയത്. നിലവില്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ ഏഴ് മെഡലുകളാണുള്ളത്.

Story first published: Monday, September 2, 2024, 6:34 [IST]
Other articles published on Sep 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+