For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Paralympics 2024: കാലില്‍ ലക്ഷ്യം തൊടുത്ത് ശീതല്‍, പിറന്നത് ലോക റെക്കോര്‍ഡ്! ആരാണ് ഈ 17കാരി?

പാരീസ്: അംഗപരിമിതരുടെ വിശ്വ കായികമേളയായ പാരാലിംപിക്‌സിന്റെ ആദ്യദിനം ഇന്ത്യക്കായി ചരിത്രം കുറിച്ചിരിക്കുകയാണ് കൗമാര താരം ശീതള്‍ ദേവി. വനിതകളുടെ അമ്പെയ്ത്തില്‍ ലോക റെക്കോര്‍ഡുമായി ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ 17 കാരി. ലോകത്തില്‍ ഇരു കൈകളുമില്ലാത്ത ഏക അമ്പെയ്ത്ത് താരം കൂടിയായ ശീതളിന്റെ കന്നി ഗെയിംസ് കൂടിയാണിത്. ആകെ ലഭിക്കേണ്ട 720 പോയിന്റില്‍ 703 പോയിന്റ് സ്വന്തമാക്കിയാണ് അവര്‍ ലോക റെക്കോര്‍ഡിട്ടത്.

രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷകളിലൊന്നായ താരം റാങ്കിങ് റൗണ്ടില്‍ രണ്ടാമതുമെത്തി. വനിതകളുടെ കോമ്പൗണ്ട് വിഭാഗം റാങ്കിങ് റൗണ്ടിലാണ് ശീതള്‍ വില്ല് കുലച്ചത്. ഇരുകൈകളും നഷ്ടമായ താരം കാലിലാണ് ലക്ഷ്യത്തിലേക്കു അമ്പെയ്തത്. റാങ്കിങ് റൗണ്ടില്‍ വെറുമൊരു പോയിന്റിന്റെ വ്യത്യാസത്തില്‍ അവര്‍ക്കു ഒന്നാംസ്ഥാനം നഷ്ടമാവുകയായിരുന്നു. തുര്‍ക്കിയുടെ ഒസ്‌നുര്‍ ക്യുറെ ഗിര്‍ഡിയാണ് (704 പോയിന്റ്) തലപ്പത്ത് എത്തിയത്. ശീതളിനൊപ്പം ഗിര്‍ഡിയും പുതിയ ലോക റെക്കോര്‍ഡാണ് കുറിച്ചത്.

SHEETAL DEVI

പാരാലിംപിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യക്കു വേണ്ടി മല്‍സരിക്കാനിറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ശീതള്‍. ഇത്തവണ രാജ്യത്തിനു മെഡല്‍ സമ്മാനിക്കുന്ന ആദ്യത്തെ താരം താനായിരിക്കുമെന്നു കന്നി ഗെയിംസില്‍ തന്നെ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് ഈ കൗമാരക്കാരി. കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണ് താരം ഇന്നു കാഴ്ചവച്ചത്. ലോക വേദിയില്‍ ആദ്യമായി മല്‍സരിക്കാനിറങ്ങിയതിന്റെ സമ്മര്‍ദ്ദമൊന്നുമില്ലാതെ ശീതള്‍ കത്തിക്കയറുകയായിരുന്നു.

കോമ്പൗണ്ട് വിഭാഗത്തില്‍ നേരത്തേയുള്ള റെക്കോര്‍ഡ് 698 ആയിരുന്നു. ബ്രിട്ടന്റെ പാരാ അത്‌ലറ്റായ ഫോബെ പാറ്റേഴ്‌സന്‍ പൈനാണ് ഈ റെക്കോര്‍ഡിന്റെ അവകാശി. ഇതാണ് ശീതളും തുര്‍ക്കി താരവും തകര്‍ത്തിരിക്കുന്നത്. എന്നാല്‍ പാരാലിംപിക്‌സില്‍ നേരത്തേയുള്ള ഓള്‍ടൈം റെക്കോര്‍ഡ് 694 ആയിരുന്നു. കഴിഞ്ഞ ടോക്കിയോ ഗെയിംസില്‍ ജെസ്സീക്ക സ്‌ട്രെറ്റണാണ് ഈ റെക്കോര്‍ഡ് കുറിച്ചത്.

ശീതള്‍ ഇനി എലിമിനേഷന്‍ റൗണ്ടിലാണ് രണ്ടാം സീഡായി മല്‍സരിക്കുക. ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തതിനാല്‍ അവര്‍ക്കു നേരിട്ട് പ്രീക്വാര്‍ട്ടറിലേക്കു യോഗ്യത ലഭിക്കും. ശനിയാഴ്ചയാണ് അവരുടെ അടുത്ത മല്‍സരം. ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നിവയും ഇതേ ദിവസം തന്നെയായിരിക്കും. ശീതളിനെക്കൂടാതെ ഇന്ത്യയുട മറ്റൊരു താരം കൂടി അമ്പെയ്ത്തില്‍ ഇന്നു മല്‍സരിക്കാനിറങ്ങിയിരുന്നു. പക്ഷെ സരിത അദാനയ്ക്കു ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.

ആരാണ് ശീതള്‍ ദേവി?

2007ല്‍ ജമ്മുവിലാണ് ശീതള്‍ ജനിച്ചത്. ഫോക്കോമേലിയ എന്ന അപൂര്‍വ്വ രോഗാവസ്ഥയാണ് അവര്‍ക്കു ജന്‍മനാ തന്നെ ഇരുകൈകളും നഷ്ടമാവാന്‍ കാരണം. പക്ഷെ തന്റെ പരിമിതകളെ പോരാട്ടവീര്യം കൊണ്ട് ഈ കൊച്ചുമിടുക്കി മറികടക്കുകയായിരുന്നു. 2022ലാണ് കാല്‍ കൊണ്ട് ലക്ഷ്യത്തിലേക്കു ഉന്നം വയ്ക്കാവുന്ന ഉപകരണത്തെക്കുറിച്ച് ശീതളിന്റെ കോച്ചുമാരായ കുല്‍ദീപ് വേദ്വാനും അഭിലാഷ ചൗധരിയുമറിഞ്ഞത്. നേരത്തേ അമേരിക്കന്‍ അമ്പെയ്ത്ത് താരമായ മാറ്റ് സ്റ്റൂട്ട്‌സ്മാന്‍ ഇതുപയോഗിച്ച് അമ്പെയ്ത്തിട്ടുണ്ട്.

SHEETAL DEVI

ഇന്ത്യന്‍ ആര്‍മി സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് തന്റെ കഴിവ് ശീതള്‍ ആദ്യമായി പ്രകടിപ്പിച്ചത്. പിന്നീട് 2022 മാര്‍ച്ച്- ഏപ്രിലില്‍ ഹരിയാനയില്‍ നടന്ന പാരാ ആര്‍ച്ചറി ദേശീയ ചാംപ്യന്‍ഷിപ്പില്‍ താരം മല്‍സരിച്ചിരുന്നു. കൂടാതെ ജൂനിയര്‍ ദേശീയ ചാംപ്യന്‍ഷിപ്പിലും ശീതള്‍ തന്റെ സാന്നിധ്യമറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ നേട്ടത്തോടെയാണ് ശീതള്‍ ശ്രദ്ധിക്കപ്പെടുന്നത്.

പിന്നാലെയാണ് ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇരട്ട സ്വര്‍ണവും ഒരു വെള്ളിയും താരം സ്വന്തമാക്കിയത്. ഗെയിംസിന്റെ ഒരു എഡിഷനില്‍ ഒന്നിലേറെ സ്വര്‍ണ മെഡല്‍ ലഭിച്ച ആദ്യത്തെ പാരാ അത്‌ലറ്റായും അവര്‍ അന്നു മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം അര്‍ജുന അവാര്‍ഡും ശീതളിനെ തേടിയെത്തി.

Story first published: Thursday, August 29, 2024, 22:43 [IST]
Other articles published on Aug 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+