For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Paralympics 2024: വെള്ളിയിലേക്കു വെടിയുതിര്‍ത്ത് നര്‍വാള്‍! ട്രാക്കില്‍ മെഡലുമയി പ്രീതി, കുറിച്ചത് ചരിത്രം

പാരീസ്: പാരാലിംപിക്‌സില്‍ ഇത്തവണ ട്രാക്കില്‍ നിന്നും ആദ്യത്തെ മെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. വനിതകളുടെ 100 മീറ്റര്‍ (T35) ഓട്ടത്തില്‍ പ്രീതി പാലാണ് രാജ്യത്തിനു വെങ്കലം സമ്മാനിച്ചിരിക്കുന്നത്. പാരാലിംപിക്‌സിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് 100 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യക്കു മെഡല്‍ ലഭിച്ചത്.

ഷൂട്ടിങില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ (SH 1) ഇന്ത്യന്‍ താരം മനീഷ് നര്‍വാള്‍ വെള്ളിയും സ്വന്തമാക്കി. 234.9 പോയിന്റ് നേടിയാണ് 22 കാരനായ താരം വെള്ളിക്കു അര്‍ഹനായത്. വെറും 2.5 പോയിന്റ് വ്യത്യാസത്തിലാണ് നര്‍വാളിനു സ്വര്‍ണം നഷ്ടമായത്.

കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത പ്രീതി ഫൈനലില്‍ 14.21 സെക്കന്റില്‍ ഓടിയെത്തി മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു. ഈയിനത്തില്‍ ചൈനയുടെ ഷു സിയ (13.58 സെക്കന്റ്) സ്വര്‍ണവും ചൈനയുടെ തന്നെ ഗുവോ ക്വിയാന്‍ക്വിയാന്‍ വെള്ളിയും സ്വന്തമാക്കി.

PREETI PAL

അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍

പാരാലിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം അത്‌ലറ്റിക്‌സ് മെഡലാണ് പ്രീതി സ്വന്തം പേരില്‍ ചേര്‍ത്തിരിക്കുന്നത്. നേരത്തേ ദീപ മാലിക്കിനു മാത്രമാണ് ട്രാക്കില്‍ നിന്നും ഇന്ത്യക്കു മെഡല്‍ സമ്മാനിക്കാന്‍ സാധിച്ചത്. 2016ല്‍ ബ്രസീലിലെ റിയോ ഡി ജനയ്‌റോയില്‍ നടന്ന ഗെയിംസിലാണ് ദീപ മെഡല്‍ ചൂടിയത്. അന്നു വനിതകളുടെ ഷോട്ട്പുട്ടില്‍ (T53) അവര്‍ വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു.

പാരാലിംപിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ വനിതാ താരങ്ങളുടെ എലൈറ്റ് ക്ലബ്ബിലും പ്രീതി ഇപ്പോള്‍ അംഗമായി മാറിയിരിക്കുകയാണ്. ദീപ മാലിക്ക്, അവനി ലെഖാറ, ഭവിന പട്ടേല്‍, മോന അഗര്‍വാള്‍ എന്നിവരാണ് മറ്റു ഇന്ത്യക്കാര്‍.

ഗ്വാങ്ഷുവില്‍ മെഡല്‍ നഷ്ടം, പാരീസില്‍ നേടി

ഡല്‍ഹിയില്‍ നിന്നുള്ള പ്രീതി പാല്‍ ഈ വര്‍ഷമാദ്യം കോബില്‍ നടന്ന ലോക പാരാ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ചൂടിയിരുന്നു. ഇതാണ് ഇത്തവത്തെ പാരാലിംപിക്‌സിലേക്കു താരത്തിനു യോഗ്യത നേടിക്കൊടുത്തത്.

2023ല്‍ ചൈനയിലെ ഗ്വാങ്ഷുവില്‍ നടന്ന പാരാ ഏഷ്യന്‍ ഗെയിംസില്‍ നേരിയ വ്യത്യാസത്തില്‍ പ്രീതിക്കു രണ്ടു മെഡലുകള്‍ നഷ്ടമായിരുന്നു. ഇതിന്റെ ക്ഷീണമാണ് ഈ വര്‍ഷം രണ്ടു മെഡലുകളുമായി താരം തീര്‍ത്തിരിക്കുന്നത്.

Story first published: Friday, August 30, 2024, 18:10 [IST]
Other articles published on Aug 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+