Paralympics 2024: ഇന്ത്യക്കു ചരിത്രനേട്ടം, ആരാണ് ജൂഡോയില്‍ കന്നി മെഡലണിഞ്ഞ കപില്‍ പാര്‍മര്‍?
പാരീസ്: പാരാലിംപിക്‌സില്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ മെഡല്‍ വേട്ടയുമായി ഇന്ത്യ കുതിക്കുകയാണ്. ഇന്ത്യക്കു ഇതുവരെ മെഡല്‍ നേടാനായിട്ടില്ലാത്ത ഇനങ്ങളിലൊന്നായിരുന്നു ജൂഡോ. എന്നാല്‍ ഇത്തവണ ഈ കുറവും ഇന്ത്യ നികത്തിയിരിക്കുകയാണ്. കപില്‍ പാര്‍മറാണ് വെങ്കല മെഡലുമായി പാരീസില്‍ ചരിത്രം കുറിച്ചത്. അന്ധനായ അദ്ദേഹം നേരത്തേ ഏഷ്യന്‍ പാരാ ഗെയിംസില്‍ വെള്ളിയും ലോക ചാംപ്യഷിപ്പില്‍ വെങ്കലും രാജ്യത്തിനു നേടിത്തന്നിട്ടുണ്ട്.
പുരുഷന്‍മാരടെ 60 കിഗ്രാം KJ11 കാറ്റഗറിയിലാണ് പാരാലിംപിക്‌സില്‍ കപിലിന്റെ വെങ്കല മെഡല്‍ നേട്ടം. ബ്രസീലിന്റെ ഏലിയല്‍റ്റണ്‍ ഡി ഒലിവെയ്‌റയെ മലര്‍ത്തിയടിത്താണ് അദ്ദേഹം മെഡലിനു അവകാശിയായത്. പാരാലിംപിക്‌സില്‍ ജൂഡോയില്‍ ഇന്ത്യ മെഡല്‍ അക്കൗണ്ട് തുറന്നപ്പോള്‍ ഒളിംപിക്‌സില്‍ ഈയിനത്തില്‍ കന്നി മെഡലിനായുള്ള കാത്തിരിപ്പ് നീളുകയാണ്.

ആരാണ് കപില്‍ പാര്‍മര്‍?
2009 ജൂണില്‍ ഒമ്പതാം വയസ്സിലാണ് കപില്‍ പാര്‍മറുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമുണ്ടായത്. വീട്ടില്‍ നിന്നും മോട്ടോറില്‍ വെള്ളമടിക്കാനുള്ള ശ്രമത്തിനിടെ അദ്ദേഹത്തിനു ഷോക്കേല്‍ക്കുകയായിരുന്നു. ഇതോടെ കപിലിന്റെ കാഴ്ചയ്ക്കു മങ്ങലേല്‍ക്കാന്‍ ആരംഭിക്കുകയും കാലക്രമേണ കുറഞ്ഞു കൊണ്ടേയിരിക്കുകയും ചെയ്തു. ഉയര്‍ന്ന പവറുള്ള കണ്ണടകള്‍ അദ്ദേഹം ഈ സമയത്തു ഉപയോഗിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. നിലവില്‍ വളരെ നേരിയ കാഴ്ച മാത്രമേ കപിലിനുള്ളൂവെന്നതാണ് യാഥാര്‍ഥ്യം.
അന്ധരായ അത്‌ലറ്റുകള്‍ക്കും ജൂഡോയില്‍ പ്രത്യേകം മല്‍സര ഇനമുണ്ടെന്നു മനസ്സിലാക്കിയ അദ്ദേഹം 2017ലാണ് ഈ കായിക ഇനത്തിലേക്കു ചുവടുവയ്ക്കുന്നത്. 2018ല്‍ ദേശീയ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതാണ് കപിലിന്റെ കരിയറിലെ ടേണിങ് പോയിന്റ്. ഇതോടെ ജൂഡോയെ കൂടുതല്‍ ഗൗരവമായെടുത്ത താരം നിരവധി മെഡലുകളും അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിനു സമ്മാനിക്കുകയും ചെയ്തു. 2019ല്‍ ബെര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ കപിലിനായിരുന്നു.

നിലവില്‍ ലോക റാങ്കിങില്‍ തലപ്പത്തുള്ള ജൂഡോ താരം കൂടിയാണ് കപില്‍. അലെക്‌സാന്‍ഡ്രിയയില്‍ നടന്ന ഐബിഎസ്എ ജൂഡോ ഗ്രാന്റ്പ്രീയില്‍ സ്വര്‍ണവും ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും സ്വന്തമാക്കിയതോടെയാണ് കഴിഞ്ഞ വര്‍ഷം ലോക ജൂഡോ റാങ്കിങില്‍ അദ്ദേഹം നമ്പര്‍ വണ്ണായി മാറിയത്. കഴിഞ്ഞ വര്‍ഷത്തെ ഹ്വാങ്ഷു പാരാ ഗെയിംസില്‍ ഇന്ത്യക്കു വെള്ളി മെഡല്‍ നേടിത്തരാനും കപിലിനു സാധിച്ചിരുന്നു.
ഇത്തവണ പാരാലിംപിക്‌സിലേക്കു യോഗ്യത നേടിയതോടെ പുതിയൊരു റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ഗെയിംസില്‍ മല്‍സരിക്കാന്‍ യോഗ്യത ലഭിച്ച ആദ്യ ഇന്ത്യന്‍ ജൂഡോ താരമായാണ് കപില്‍ മാറിയത്. ഇപ്പോഴിതാ അരങ്ങേറ്റ ഗെയിംസില്‍ തന്നെ മെഡലുമായി ചരിത്രം കുറിക്കുകും ചെയ്തിരിക്കുകയാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications