Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Paralympics 2024: 2 മെഡലുകള്‍ കൂടി ഉറപ്പിച്ച് ഇന്ത്യ; ഷൂട്ടിങില്‍ അവനിക്ക് രണ്ടാം മെഡലില്ല

പാരീസ്: പാരാലിംപിക്‌സിന്റെ നാലാം ദിനത്തില്‍ രണ്ടു മെഡലുകള്‍ കൂടി ഉറപ്പാക്കിയിരിക്കുകയാണ് ഇന്ത്യ. എന്നാല്‍ ഷൂട്ടിങില്‍ വനിതാ താരം അവനി ലഖേറയില്‍ നിന്നും രണ്ടാമത്തെ മെഡല്‍ പ്രതീക്ഷിച്ച ഇന്ത്യക്കു നിരാശപ്പെടേണ്ടതായി വന്നു. അത്‌ലറ്റിക്‌സിലും ഇന്ത്യക്കു മെഡലൊന്നും കിട്ടിയില്ല.

മെഡലുറപ്പാക്കിയത് ബാഡ്മിന്റണില്‍

ബാഡ്മിന്റണിലാണ് ഇന്ത്യ രണ്ടു മെഡലുകള്‍ ഇപ്പോള്‍ ഉറപ്പാക്കിയിരിക്കുന്നത്. വനിതാ സിംഗിള്‍സ് SU5 വിഭാഗത്തിലും പുരുഷ സിംഗിള്‍സ് SL4 വിഭാഗത്തിലുമാണ് ഓരോ മെഡലുകള്‍ ഇന്ത്യ ഉറപ്പാക്കിയത്. രണ്ടിനങ്ങളിലും ഇന്ത്യന്‍ താരങ്ങളാണ് സെമി ഫൈനലില്‍ മുഖാമുഖം വരുന്നത്. ആരു തോറ്റാലും ജയിക്കുന്നയാള്‍ ഫൈനലിലേക്കു മുന്നേറുകയും ഓരോ വെള്ളിയെങ്കിലും ഇന്ത്യക്കു ഉറപ്പാവുകയും ചെയ്യും.

Manisha Ramadass

വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ മമീക്കോ ടൊയോഡയെ 21-13, 21-16 എന്നീ സ്‌കോറിനു തകര്‍ത്ത് മനീഷ രാമദാസാണ് ഇന്നു സെമിയിലേക്കു കുതിച്ചത്. അവസാന നാലില്‍ മനീഷയെ കാത്തിരിക്കുന്നതു നാട്ടുകാരിയായ തുളസിമതി മുരുഗേശനാണ്. നേരത്തേ ഗ്രൂപ്പ് എയില്‍ പോര്‍ച്ചുഗലിന്റെ ബിയാട്രിസ് മൊണ്ടെയ്‌റോയെ 21-12, 21-8നു കെട്ടുകെട്ടിച്ചാണ് തുളസിമതി സെമിയില്‍ കടന്നത്.

പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ സുഹാസ് യതിരാജും സുകാന്ദ് കദമുമാണ് സെമി ഫൈനലില്‍ മുഖാമുഖം വരുന്നത്. ഇതില്‍ ജയിക്കുന്നയാള്‍ ഫൈനലില്‍ കടക്കുന്നതോടെ ഇന്ത്യക്കു ഒരു മെഡല്‍ ഉറപ്പാക്കുകയും ചെയ്യാം.

2021ലെ കഴിഞ്ഞ ടോക്കിയോ പാരാലിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ യതിരാജ് സൗത്ത് കൊറിയയുടെ ഷിന്‍ ക്യുങ് ഹ്വാനെ 26-24, 21-14നു പരാജയപ്പെടുത്തിയാണ് സെമിയില്‍ കടന്നത്. മറ്റൊരു മല്‍സരത്തില്‍ തായ്‌ലാന്‍ഡിന്റെ സിരിപോങ് ടിയാമറോമിനെ 21-12, 21-12നു കദം പരാജയപ്പെടുത്തുകയായിരുന്നു.

ഷൂട്ടിങില്‍ ഫൈനല്‍ യോഗ്യതയില്ല

ഷൂട്ടിങില്‍ ഇന്ത്യക്കു ഇത്തവണ സ്വര്‍ണ മെഡല്‍ സമ്മാനിച്ച വനിതാ താരം അവനി ലെഖാറയ്ക്കു മിക്‌സഡ് ടീമിനത്തില്‍ നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. 10 മീറ്റര്‍ എയര്‍ റൈഫിള്‍ പ്രോണ്‍ (SH1) വിഭാഗത്തില്‍ സിദ്ധാര്‍ഥ ബാബുവിനൊപ്പമാണ് അവനി മല്‍സരിച്ചത്. പക്ഷെ ഇന്ത്യന്‍ ജോടി ഫൈനല്‍ പോലും കാണാതെ പുറത്താവുകയായിരുന്നു.

11ാം സ്ഥാനത്താണ് അവനി ഫിനിഷ് ചെയ്തത്. സിദ്ധാര്‍ഥയാവട്ടെ 28ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. യോഗ്യതാ റൗണ്ടില്‍ 632.8 എന്ന സ്‌കോറാണ് അവനിക്കു ലഭിച്ചത്. നേരത്തേ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത വിഭാഗത്തിലാണ് അവനി സ്വര്‍ണം കൊയ്തത്. കഴിഞ്ഞ ടോക്കിയോ ഗെയിംസിലും താരം സ്വര്‍ണം ചൂടിയിരുന്നു.

Story first published: Sunday, September 1, 2024, 20:22 [IST]
Other articles published on Sep 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+