Paralympics 2024: ചരിത്രം കുറിച്ച് ഹര്‍വീന്ദര്‍, അമ്പെയ്ത്തില്‍ സ്വര്‍ണം! ആദ്യ ഇന്ത്യന്‍ താരം
പാരീസ്: പാരാലിംപിക്‌സില്‍ പുരുഷന്‍മാരുടെ അമ്പെയ്ത്തില്‍ ഇന്ത്യക്കു ചരിത്രനേട്ടം. അമ്പെയ്ത്തില്‍ ഇന്ത്യക്കു വേണ്ടി ഹര്‍വീന്ദര്‍ സിങ് സ്വര്‍ണം കൊയ്തു. ഒളിംപിക്‌സിലോ, പാരാലിംപിക്‌സിലോ ഇതാദ്യമായാണ് അമ്പെയ്ത്തില്‍ ഇന്ത്യ പൊന്നണിഞ്ഞത്. വ്യക്തിഗ റീകര്‍വ് ഓപ്പണ്‍ വിഭാഗം ഫൈനലില്‍ പോളണ്ടിന്റെ ലൂക്കാസ് സിസെക്കിനെ തോല്‍പ്പിച്ചാണ് ഹര്‍വീന്ദറിന്റെ അവിസ്മരണീയ നേട്ടം. ഏകപക്ഷീയ ഫൈനലില്‍ 6-0നാണ് അദ്ദേഹത്തിന്റെ വിജയം.
പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ എഫ് 46 വിഭാഗത്തില്‍ ഇന്ത്യക്കായി സച്ചിന്‍ ഖിലാരി വെള്ളിയും നേടി. ഇന്നു നടന്ന ഫൈനലില്‍ 16.32 മീറ്റര്‍ എറിഞ്ഞാണ് അദ്ദേഹം വെള്ളിക്കു അവകാശിയായത്. വെറും 0.6 മീറ്റര്‍ വ്യത്യാസത്തിലാണ് ഖിലാരിക്കു സ്വര്‍ണ മെഡല്‍ വഴുതിപ്പോയത്. 16.38 മീറ്റര്‍ എറിഞ്ഞ കാനഡയുടെ ഗ്രെഗ് സ്റ്റുവര്‍ട്ടിനാണ് സ്വര്‍ണ മെഡല്‍. ക്രൊയേഷ്യയുടെ ലൂക്ക ബാക്കോവിച്ച് വെങ്കലവും നേടി.

ടോക്കിയോ പാരാലിംപികസിലെ മെഡല്‍വേട്ടയെ പാരീസില്‍ ഓവര്‍ടേക്ക് ചെയ്ത് മുന്നേറുകയാണ് ഇന്ത്യ. കഴിഞ്ഞ ഗെയിംസില്‍ 19 മെഡലുകളായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. എന്നാല്‍ ഇത്തവണ നാലു ദിവസം കൂടി ശേഷിക്കെ മെഡവേട്ട 22ല്‍ എത്തിച്ചിരിക്കുകയാണ് ഇന്ത്യ. ഇതു ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത. കാരണം ഇന്ത്യക്കു ഇനിയും ചില മെഡല്‍ ഇവന്റുകള്‍ വരാനിരിക്കുകയാണ്.
ഈ വര്‍ഷം മേയില്‍ കോബില്‍ നടന്ന ലോക പാരാ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം കൊയ്ത താരം കൂടിയാണ് ഖിലാരി. അന്നു അദ്ദേഹത്തിനു പിന്നില്‍ രണ്ടാമതെത്തി വെള്ളി കൈക്കലാക്കിയ താരമാണ് സ്റ്റുവര്‍ട്ട്. പക്ഷെ ഇത്തവണ പാരാലിംപിക്‌സില്‍ ഇന്ത്യന്‍ താരത്തോടു പകരം വീട്ടിയാണ് അദ്ദേഹം സ്വര്‍ണം കഴുത്തിലണിഞ്ഞത്.

പാരീസില്‍ സ്വര്‍ണം നേടാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും പക്ഷെ അതിനു കഴിഞ്ഞില്ലെന്നും മല്‍സരശേഷം സച്ചിന്‍ ഖിലാരി പ്രതികരിച്ചു. സ്വര്‍ണ മെഡലായിരുന്നു ഇവിടെ എന്റെ ആഗ്രഹം. പക്ഷെ അതു സംഭവിച്ചില്ല. ഇതു എന്റെ മികച്ച ദൂരമായിരുന്നു. എങ്കിലും ഞാന്‍ സന്തേഷവാനല്ല. എനിക്കു കൂടുതല്‍ നന്നായി ചെയ്യാന്‍ സാധിക്കുമായിരുന്നെന്നാണ് തോന്നുന്നത്. ഇതു തന്റെ ദിവസമായിരുന്നില്ലെന്നും മെഡല്‍ ഏറ്റുവാങ്ങിയ ശേഷം ഖിലാരി വ്യക്തമാക്കി.
വളരെ കടുപ്പമേറിയ ചാംപ്യന്‍ഷിപ്പാണിത്. ഗ്രെഗ് സ്റ്റുവര്‍ട്ട് മഹാനായ താരവുമാണ്. എന്റെ ടെക്‌നിക്കുകളില്‍ ചെറിയ ചില പിഴവുകള്‍ വരുത്തി. ഞാന്‍ ഇനി കൂടുതല്‍ കഠിനാധ്വാനം നടത്തും. അടുത്ത തവണ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഖിലാരി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications