Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Paralympics 2024: ക്ലബ് ത്രോ ഇവന്റില്‍ ഇന്ത്യക്കു ഇരട്ടിമധുരം, സ്വര്‍ണവും വെള്ളിയും റാഞ്ചി

പാരീസ്: പാരാലിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്ത് തുടരുകയാണ്. ക്ലബ്ബ് ത്രോ എഫ് 51 വിഭാഗത്തില്‍ ആദ്യ രണ്ടു മെഡലുകളും സ്വന്തമാക്കി ഇന്ത്യ കരുത്ത് കാട്ടി. ധരംഭീര്‍ നെയ്‌നാണ് സ്വര്‍ണം ചൂടിയതെങ്കില്‍ വെള്ളി ലഭിച്ചത് പ്രണവ് സൂര്‍മയ്ക്കാണ്. പുതിയ റെക്കോര്‍ഡോടെയാണ് ധരംഭീര്‍ പൊന്നണിഞ്ഞത്.

34.92 മീറ്റര്‍ എറിഞ്ഞാണ് ധരംഭീര്‍ ഇന്ത്യക്കു വീണ്ടുമൊരു സ്വര്‍ണം സമ്മാനിച്ചത്. പ്രണവിന്റെ മികച്ച ത്രോയാവട്ടെ 34.59 മീറ്ററുമായിരുന്നു. ഇന്ത്യക്കു വേണ്ടി അമിത് കുമാറും ഈയിനത്തില്‍ മല്‍സരിച്ചെങ്കിലും ഇംപാക്ടുണ്ടാക്കാനായില്ല. 23.96 മീറ്ററായിരുന്നു താരത്തിന്റെ മികച്ച ത്രോ.

DHARAMBIR- PRANAV

ധരംഭീറിന്റെ തുടക്കം പാളി

ഏഷ്യന്‍ പാരാ ഗെയിംസിലെ വെള്ളി മെഡല്‍ വിജയി കൂടിയായ ധരംഭീറിന്റെ തുടക്കം മോശമായിരുന്നു. താരത്തിന്റെ ആദ്യത്തെ നാലു ത്രോകളും ഫൗളില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ അഞ്ചാമത്തെ ത്രോയില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ ധരംഭീര്‍ 34.92 മീറ്റര്‍ എറിഞ്ഞ് ഒന്നാംസ്ഥാനവും സ്വര്‍ണവും ഉറപ്പിക്കുകയായിരുന്നു. അവസാനത്തെ ത്രോയില്‍ 31.52 മീറ്ററാണ് അദ്ദേഹം പിന്നിട്ടത്.

നന്നായി തുടങ്ങി പ്രണവ്

ധരംഭീര്‍ മോശമായാണ് തുടങ്ങിയതെങ്കില്‍ നേരെ തിരിച്ചായിരുന്നു പ്രണവിന്റെ പ്രകടനം. ആദ്യത്തെ ത്രോയില്‍ ഏറ്റവും മികച്ച ത്രോ താരം പുറത്തെടുക്കുകയായിരുന്നു. വെള്ളി മെഡല്‍ സമ്മാനിച്ചതും ആദ്യത്തെ ത്രോ തന്നെ. 34.59 മീറ്ററാണ് പ്രണവ് പിന്നിട്ടത്.

തുടര്‍ന്നുള്ള ത്രോകളില്‍ അദ്ദേഹം ഇതു മെച്ചപ്പെടുത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
പിന്നീടുള്ള ത്രോകളില്‍ 34.19 മീറ്റര്‍, ഫൗള്‍, 34.50 മീറ്റര്‍, 33.90 മീറ്റര്‍, 33.71 മീറ്റ എന്നിങ്ങനെയായിരുന്നു പ്രണവിന്റെ പ്രകടനം.

DHARAMBIR

ധരംഭീറിന്റെ കന്നി മെഡല്‍

ഹരിയാനയില്‍ നിന്നുള്ള ധരംഭീറിന്റെ മൂന്നാമത്തെ പാരാലിംപിക്‌സ് കൂടിയാണിത്. കഴിഞ്ഞ രണ്ടു തവണയും മെഡല്‍ ലഭിക്കാതെ പോയ അദ്ദേഹം ഇത്തവണ സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയായിരുന്നു. 2016ല്‍ റിയോ ഡി ജനയ്‌റോയില്‍ നടന്ന ഗെയിംസില്‍ ഒമ്പതാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ ധരംഭീറിനായുള്ളൂ.

ടോക്കിയോയില്‍ നടന്ന അവസാനത്തെ പാരാംലിംപിക്‌സില്‍ എട്ടാംസ്ഥാനത്തുമാണ് അദ്ദേഹത്തിനു ഫിനിഷ് ചെയ്യാനായത്. പാരാലിംപിക്‌സില്‍ കന്നി മെഡലാണെങ്കിലും പാരാ ഏഷ്യന്‍ ഗെയിംസില്‍ ധരംഭീര്‍ കസറിയിട്ടുണ്ട്. 2018, 2022ലെ ഗെയിംസുകളില്‍ അദ്ദേഹത്തിനു വെള്ളി ലഭിച്ചിരുന്നു.

പ്രണവിനും മെഡല്‍ ഇതാദ്യം

ധരംഭീറിനെപ്പോലെ ഹരിയാനയില്‍ നിന്നുള്ള താരമാണ് പ്രണവ്. പാരാലിംപിക്‌സില്‍ ഇതാദ്യമായാണ് അദ്ദേഹം മെഡല്‍ കഴുത്തിലണിഞ്ഞത്. അടുത്തിടെ ഏഷ്യന്‍ പാരാ ഗെയിംസില്‍ പ്രണവ് സ്വര്‍ണം ചൂടിയിരുന്നു.

അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷകളോടെയാണ് താരം പാരീസിലെത്തിയത്. പക്ഷെ സ്വര്‍ണ മെഡല്‍ നേട്ടം ഇവിടെ ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോയതില്‍ പ്രണവിന് അല്‍പ്പം നിരാശയുണ്ടാവും.

Story first published: Thursday, September 5, 2024, 6:39 [IST]
Other articles published on Sep 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+