വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Paralympics: ഇന്ത്യക്കു സുവര്‍ണദിനം- രണ്ടു സ്വര്‍ണമടക്കം ഇന്നു അഞ്ചു മെഡലുകള്‍

നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോല്‍വി

Sep 04, 2021, 4:43 pm IST
മനോജിനു വെങ്കലം

ജപ്പാന്റെ ഫുജിഹാരയെ പരാജയപ്പെടുത്തി മനോജ് സര്‍ക്കാര്‍ ഇന്ത്യക്കു വെങ്കലവും സമ്മാനിച്ചു

Sep 04, 2021, 4:42 pm IST
പ്രമോദിന് സ്വര്‍ണം

21-14, 21-17 എന്ന സ്‌കോറിനു ബ്രിട്ടന്റെ ബെതലിനെ തോല്‍പ്പിച്ച് പ്രമോദ് സ്വര്‍ണം നേടി

Sep 04, 2021, 3:48 pm IST
ആദ്യ ഗെയിം പ്രമോദിന്

സ്വര്‍ണ മെഡല്‍ പോരാട്ടത്തില്‍ ആദ്യ ഗെയിം പ്രമോദ് നേടി. 21-14നായിരുന്നു വിജയം. 21 മിനിറ്റാണ് താരത്തിനു വേണ്ടി വന്നത്‌

Sep 04, 2021, 3:20 pm IST
ഇന്ത്യക്കു രണ്ടു മെഡല്‍പോരാട്ടങ്ങള്‍

ബാഡ്മിന്റണില്‍ ഇന്ത്യക്ക് രണ്ടു മെഡല്‍പ്പോരാട്ടങ്ങള്‍ അല്‍പ്പ സമയത്തിനകം തുടങ്ങും. സ്വര്‍ണതത്തിനായുള്ള പുരുഷ സിംഗിള്‍സ് SL3യില്‍ പ്രമോദ് ഭഗത് ഗ്രേറ്റ് ബ്രിട്ടന്റെ ഡാനിയേല്‍ ബെതലിനെ നേരിടും. വെങ്കല മെഡല്‍ മാച്ചില്‍ മനോജ് സര്‍ക്കാര്‍ ജപ്പാന്റെ ദെയ്‌സുക്കെ ഫുജിഹാറയുമായി ഏറ്റുമുട്ടും.

Aug 30, 2021, 5:05 pm IST
മോദിയുടെ അഭിനന്ദനം

ജാവലിന്‍ ത്രോയില്‍ ലോക റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണം ചൂടിയ സുമിത് ആന്റിലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു

Aug 30, 2021, 4:40 pm IST
മൂന്നു തവണ തിരുത്തി

ഫൈനലില്‍ മൂന്നു തവണയാണ് സുമിത് ലോക റെക്കോര്‍ഡ് തിരുത്തിയത്. 68.55 ആണ് അദ്ദേഹത്തിന്റെ ബെസ്റ്റ് ത്രോ. 66.95 മീറ്റര്‍, 68.08 മീറ്റര്‍ എന്നീ റെക്കോര്‍ഡുകള്‍ക്കു ശേഷമാണ് സുമിത് മൂന്നാമത്തെ ലോക റെക്കോര്‍ഡും തീര്‍ത്തത്.

Aug 30, 2021, 4:38 pm IST
സുമിത്തിന് സ്വര്‍ണം

ലോക റെക്കോര്‍ഡ് പ്രകടനത്തോടെ സുമിത് ആന്റില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണം കൊയ്തു

Aug 30, 2021, 3:50 pm IST
ലോക റെക്കോര്‍ഡ് തിരുത്തി

രണ്ടാം ശ്രമത്തില്‍ സുമിത് ലോക റെക്കോര്‍ഡ് തിരുത്തിയിരിക്കുകയാണ്. 68.08 മീറ്ററാണ് രണ്ടാമത്തെ ത്രോയില്‍ അദ്ദേഹം പിന്നിട്ടത്. നിലവില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുകയും ചെയ്യുന്നു

Aug 30, 2021, 3:48 pm IST
ലോക റെക്കോര്‍ഡ്!

ആദ്യ ത്രോയില്‍ തന്നെ സുമിത് ആന്റില്‍ ലോക റെക്കോര്‍ഡ് കുറിച്ചു. 66.95 മീറ്ററാണ് താരമെറിഞ്ഞത്.

Aug 30, 2021, 3:41 pm IST
ജാവലിന്‍ ത്രോ ഫൈനല്‍

പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ F64 വിഭാഗം ഫൈനല്‍ ആരംഭിച്ചു. സുമിത് ആന്റില്‍, സന്ദീപ് ചൗധരി എന്നിവര്‍ ഇന്ത്യക്കു വേണ്ടി മല്‍സരിക്കുന്നു

Aug 30, 2021, 3:39 pm IST
ഇന്ത്യക്കു വന്‍ തിരിച്ചടി

ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ താരം വിനോദ് കുമാറിനെ അയോഗ്യനാക്കി. ഇതോടെ അദ്ദേഹത്തിന്റെ മെഡലും നഷ്ടമായി. ഈയിനത്തില്‍ മല്‍സരിക്കാനുള്ള നിര്‍ദ്ദിഷ്ട യോഗ്യതയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

Aug 30, 2021, 9:41 am IST
ഇന്ത്യയുടെ സമ്പാദ്യം ഏഴു മെഡലുകള്‍

ഇന്നു നേടിയ നാലു മെഡലുകളോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം ഏഴായി ഉയര്‍ന്നു. ഞായറാഴ്ച മൂന്നു മെഡലുകള്‍ ഇന്ത്യക്കു ലഭിച്ചിരുന്നു.

Aug 30, 2021, 9:40 am IST
മോദിയുടെ അഭിനന്ദനം

മെഡല്‍ വിജയികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു

Aug 30, 2021, 9:06 am IST
ജാവലിനില്‍ വെള്ളിയും വെങ്കലവും

പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയ വെള്ളിയും സുന്ദര്‍ സിങ് ഗുര്‍ജര്‍ വെങ്കലവും നേടി

Aug 30, 2021, 9:05 am IST
ഡിസ്‌കസില്‍ യോഗേഷിന് വെള്ളി

പുരുഷന്‍മാരുടെ F56 വിഭാഗം ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ യോഗേഷ് കത്തൂനിയക്കു വെള്ളി

Aug 30, 2021, 8:58 am IST
അവാനിക്കു സ്വര്‍ണം

ഷൂട്ടിങില്‍ അവാനി ലെഖാറ ഇന്ത്യക്കു ആദ്യ സ്വര്‍ണം സമ്മാനിച്ചു. ലോക റെക്കോര്‍ഡിനൊപ്പമെത്തിയാണ് താരത്തിന്റെ മെഡല്‍

Aug 29, 2021, 8:33 am IST
പ്രശംസിച്ച് സെവാഗ്

ടോക്കിയാ പാരാലിംപിക്‌സ് ടേബിള്‍ ടെന്നീസ് ക്ലാസ് ഫോര്‍ വിഭാഗം വനിതാ സംഗിള്‍സില്‍ ആദ്യമായി വെള്ളി മെഡല്‍ നേടിയ ഭവിന പട്ടേലിന് അഭിനന്ദനങ്ങളെന്നു വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തു

Aug 29, 2021, 8:29 am IST
പിടി ഉഷയുടെ അഭിനന്ദനം

ദേശീയ കായികദിനത്തില്‍ ഇന്ന് എല്ലാവര്‍ക്കും എന്റെ ആശംസകള്‍. പാരാലിംപിക് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ഭവിന പട്ടേലിന് അഭിനന്ദനങ്ങള്‍. ടേബിള്‍ ടെന്നീസില്‍ പാരാലിംപിക്‌സില്‍ മാത്രമല്ല ഒളിംപിക്‌സിലും ഇന്ത്യയുടെ ആദ്യ മെഡലാണിതെന്നാണ് പിടി ഉഷ ട്വിറ്ററില്‍ കുറിച്ചത്.

Aug 29, 2021, 8:09 am IST
അഭിനന്ദിച്ച് ബിന്ദ്ര

ടോക്കിയോ പാരാലിംപിക്‌സില്‍ വെള്ളി മെഡല്‍ നേടുകയും ഇന്ത്യയുടെ അക്കൗണ്ട് തുറക്കുകയും ചെയ്ത ഭവിന പട്ടേലിന് അഭിനന്ദനങ്ങള്‍. വൈദഗ്ധത്തിന്റെയും മാനസിക പ്രതിരോധത്തിന്റെയും വിസ്മയിപ്പിക്കുന്ന പ്രകടനമെന്നും അഭിനവ് ബിന്ദ്ര ട്വീറ്റ് ചെയ്തു

Aug 29, 2021, 7:53 am IST
ഭവിനയ്ക്കു വെള്ളി മാത്രം

മൂന്നാം ഗെയിമും ഭവിന കൈവിട്ടു. നിര്‍ണായകമായ ഗെയിമില്‍ 11-6നാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്.

Aug 29, 2021, 7:44 am IST
രണ്ടാം ഗെയിമും ഭവിന കൈവിട്ടു

രണ്ടാം ഗെയിമും ഭവിനയ്ക്കു നഷ്ടമായി. സ്‌കോര്‍ 11-5.

Aug 29, 2021, 7:39 am IST
രണ്ടാം ഗെയിമിലും ഭവിന പിന്നില്‍

രണ്ടാം യെിമില്‍ ഭവിന 5-9ന് പിന്നിട്ടുനില്‍ക്കുകയാണ്‌

Aug 29, 2021, 7:37 am IST
ആദ്യ ഗെയിം ചൈനീസ് താരത്തിന്

ആദ്യ ഗെയിം 11-7ന് ചൈനീസ് താരം സ്വന്തമാക്കി

Aug 29, 2021, 7:34 am IST
ഫൈനലിനു തുടക്കം

ഫൈനലിനു തുടക്കമായി. ആദ്യ ഗെയിമില്‍ ചൈനീസ് താരം 8-7ന് മുന്നില്‍

Aug 29, 2021, 7:18 am IST
എതിരാളിക്ക് മികച്ച റെക്കോര്‍ഡ്

ഭവിനയുടെ എതിരാളിയായ ചൈനീസ് താരം യിങ് സുവിന് മികച്ച റെക്കോര്‍ഡാണ് ഗെയിംസിലുള്ളത്. 2008ലെ ബെയ്ജിങ് പാരാലിംപിക്‌സ്, 2012ലെ ലണ്ടന്‍ ഒളിംപിക്‌സ് എന്നിവയില്‍ സ്വര്‍ണം നേടിയിരുന്നു

Aug 29, 2021, 7:13 am IST
ഫൈനല്‍ അല്‍പ്പസമയത്തിനകം

ഭവിനയുടെ ഫൈനല്‍ അല്‍പ്പസമയത്തിനകം ആരംഭിക്കും

Aug 28, 2021, 11:47 am IST
മോദിയുടെ അഭിനന്ദനം

ഫൈനലില്‍ കടന്ന് രാജ്യത്തിന്റെ അഭിമാനമായി മാറിയ ഭവിനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഭവിനയ്ക്ക് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഗംഭീരമായി കളിച്ചു. നിങ്ങളുടെ വിജയത്തിനായി രാജ്യം മുഴുവന്‍ പ്രാര്‍ഥിക്കുകയാണ്, നാളെയും നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ആര്‍പ്പുവിളിക്കും. സമ്മര്‍ദ്ദമില്ലാതെ നിങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുക്കൂ. നിങ്ങളുടെ നേട്ടങ്ങള്‍ രാജ്യത്തിനെ മുഴുവന്‍ പ്രചോദിപ്പിക്കും എന്നാണ് മോദി ട്വീറ്റ് ചെയ്തത്.

Aug 28, 2021, 11:39 am IST
സാങിനെതിരേ ആദ്യ വിജയം

മുന്‍ ലോക ഒന്നാം നമ്പര്‍ കൂടിയായ സാങിനെതിരേ ആദ്യ വിജയമാണ് ഇന്നു സെമിയില്‍ ഭവിന നേടിയത്. ഈ മല്‍സരത്തിനു മുമ്പ് 11 തവണ ഇരുവരും ഏറ്റുമുട്ടിയിരുന്നു

Aug 28, 2021, 11:33 am IST
ഫൈനല്‍ നാളെ

ഞായറാഴ്ചയാണ് ഭവിന പട്ടേലിന്റെ സ്വര്‍ണ മെഡല്‍പോരാട്ടം. എതിരാളി ചൈനയുടെ യിങ് സു. ഇന്ത്യന്‍ സമയം രാവിലെ 7.15നാണ് ഫൈനല്‍

ടോക്കിയോ: പാരാലിംപിക്‌സില്‍ ആദ്യ ദിനങ്ങളിലെ മെഡല്‍ ക്ഷാമം വെറും രണ്ടു ദിവസം കൊണ്ട് തീര്‍ത്തിരിക്കുകയാണ് ഇന്ത്യ. ഏഴു മെഡലുകളാണ് രണ്ടു ദിവസം കൊണ്ട് ഇന്ത്യ വാരിക്കൂട്ടിയത്. ഞായറാഴ്ച മൂന്നു മെഡലുകള്‍ ഇന്ത്യക്കു ലഭിച്ചിരുന്നു. വനിതകളുടെ ടേബിള്‍ ടെന്നീസില്‍ ഭവാനിബെന്‍ പട്ടേലിന്റെ വെള്ളിയോടെയാണ് ഇന്ത്യ മെഡല്‍ അക്കൗണ്ട് തുറന്നത്. പിന്നീട് വൈകീട്ട് നടന്ന ഹൈജംപില്‍ നിഷാദ് കുമാര്‍ വെള്ളിയും ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാര്‍ വെങ്കവും രാജ്യത്തിനു സമ്മാനിക്കുകയായിരുന്നു.

1

ഇന്നു നാലു മെഡലുകള്‍ കൂടി ഇന്ത്യ നേടിയിരിക്കുകയാണ്. വനിതകളുടെ ഷൂട്ടിങില്‍ അവാനി ലെഖാറ ഇന്ത്യക്കു ഗെയിംസിലെ ആദ്യത്തെ സ്വര്‍ണ മെഡല്‍ സമ്മാനിച്ചു. ലോക റെക്കോര്‍ഡിനൊപ്പമെത്തുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. പിന്നാലെ ഡിസ്‌കസ് ത്രോയില്‍ യോഗേഷ് കത്തൂനിയ വെള്ളിയും ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയ വെള്ളിയും സുന്ദര്‍ സിങ് ഗുര്‍ജര്‍ വെങ്കലവും നേടുകയായിരുന്നു.

Story first published: Saturday, September 4, 2021, 16:44 [IST]
Other articles published on Sep 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X