Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Paralympics 2021: പരിമിതികളെ എയ്ത് വീഴ്ത്താന്‍ ഇന്ത്യയുടെ അഞ്ചംഗ സംഘം, ആര്‍ച്ചറി ടീമിനെ അറിയാം

ടോക്കിയോ: അംഗപരിമിതരുടെ കായികോത്സവമായ പാരാലിംപിക്‌സിന് ടോക്കിയോയില്‍ തുടക്കമായിരിക്കുകയാണ്. 25ന് ആരംഭിക്കുന്ന പാരാലിംപിക്‌സ് സെപ്തംബര്‍ ആറിനാണ് അവസാനിക്കുന്നത്. ഒമ്പത് ഇനങ്ങളിലായി 54 ഇന്ത്യന്‍ താരങ്ങളാണ് പാരാലിംപിക്‌സില്‍ പങ്കെടുക്കുന്നത്. ഏറ്റവും വലിയ സംഖവുമായാണ് ഇന്ത്യ ടോക്കിയോയിലേക്ക് പോയിരിക്കുന്നത്. 40 പുരുഷന്മാരും 14 വനിതകളും ഇന്ത്യയെ പ്രതിനിധീകരിച്ച് പോരാട്ടത്തിനിറങ്ങും.

പാരാലിംപിക്‌സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രതീക്ഷവെക്കുന്ന ഇനങ്ങളിലൊന്നാണ് അമ്പെയ്ത്ത്. അഞ്ച് അംഗ സംഘമാണ് അമ്പെയ്ത്തില്‍ ഇന്ത്യക്കായി ഇറങ്ങുന്നത്. ഇതില്‍ നാല് പുരുഷന്മാരും ഒരു വനിതയും ഉള്‍പ്പെടും. ടീമിലെ ഒട്ടുമിക്കവരും 1990ന് ശേഷം ജനിച്ചവരാണ്. രാകേഷ് കുമാര്‍ മാത്രമാണ് 1985ല്‍ ജനിച്ചത്. ഹര്‍വീന്ദര്‍ സിങ്, ജ്യോതി ബല്യാന്‍, ശ്യാം സുന്ദര്‍, വിവേക് ചിക്കാര എന്നിവരാണ് അമ്പെയ്ത്തില്‍ ഇറങ്ങുന്നവര്‍.

INDvENG: സെഞ്ച്വറിയില്ലാതെ ഫിഫ്റ്റി! കോലിയുടെ കാലം കഴിഞ്ഞോ? വഴി മുടക്കി ആന്‍ഡേഴ്‌സന്‍ - വായിക്കാം

ഹര്‍വീന്ദറും വിവേകും പുരുഷന്മാരുടെ റിക്യൂര്‍വ് ഇവന്റ്‌സിലും ജ്യോതി, രാകേഷ്, ശ്യാം സുന്ദര്‍ എന്നിവര്‍ കോംപൗണ്ട് ഇവന്റ്‌സിലുമാണ് മത്സരിക്കുന്നത്. കോംപൗണ്ട് വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ മിക്‌സഡ് ടീം വിഭാഗത്തിലും മത്സരിക്കും. ഈ താരങ്ങളില്‍ ടാര്‍ഗറ്റ് ഒളിംപിക്‌സ് പോഡിയം സ്‌കീമില്‍ (TOPS) ഉള്‍പ്പെട്ടവരാണ്. ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായ ശ്യാം സുന്ദര്‍ (24) അനില്‍ ജോസിന്റെ കീഴില്‍ സായിയിലാണ് പരിശീലനം നടത്തിയത്. രാജസ്ഥാന്‍ കാരനായ ശ്യാം 2021ല്‍ ദുബായില്‍ നടന്ന ഫാസാ (FAZZA) കപ്പില്‍ വ്യക്തിഗത ഇനത്തിലും മിക്‌സഡ് ഇനത്തിലും വെള്ളി നേടിയാണ് ഒളിംപിക്‌സ് യോഗ്യത നേടിയത്. പാരാലിംപിക്‌സിന് യോഗ്യത നേടുന്ന രാജസ്ഥാനില്‍ നിന്നുള്ള ആദ്യ താരമാണ് ശ്യാം.

jyothibaliyan

ജ്യോതി ബാലന്‍ (27) ഉത്തര്‍പ്രദേശ് സ്വദേശിനിയാണ്. ശ്യാമിനെപ്പോലെതന്നെ ദുബായില്‍ നടന്ന ഫാസ കപ്പില്‍ വ്യക്തിഗത ഇനത്തിലും ടീം മിക്‌സഡ് വിഭാഗത്തിലും രണ്ട് വെള്ളി മെഡല്‍ നേടിയാണ് പാരാലിംപിക്‌സ് യോഗ്യത നേടിയെടുത്തത്. ജ്യോതിയുടെ അച്ഛന്‍ കൃഷിക്കാരനാണ്. അമ്മക്ക് പ്രത്യേകിച്ച് വരുമാനങ്ങളുമില്ല. അതിനാല്‍ത്തന്നെ വലിയ സാമ്പത്തിക പ്രയാസം നേരിടുന്ന സാഹചര്യത്തെ അതിജീവിച്ചാണ് ജ്യോതിയുടെ പാരാലിംപിക്‌സിലേക്കുള്ള വരവ്.

Also Read: INDvENG: സെഞ്ച്വറിയില്ലാതെ ഫിഫ്റ്റി! കോലിയുടെ കാലം കഴിഞ്ഞോ? വഴി മുടക്കി ആന്‍ഡേഴ്‌സന്‍ - വായിക്കാം ഇവിടെ

കുഞ്ഞായിരുന്നപ്പോള്‍ കാലില്‍ നല്‍കിയ കുത്തിവെപ്പ് മാറിപ്പോയതിനെത്തുടര്‍ന്ന് പോളിയോ രോഗം ബാധിക്കുകയായിരുന്നു. ജ്യോതിയും രാകേഷ് കുമാറും ജമ്മുവിലെ ശ്രീ വൈഷ്‌ണോ ദേവി സ്‌പോര്‍ട്‌സില്‍ കുല്‍ദീപ് കുമാറിന് കീഴിലാണ് പരിശീലനം നടത്തിയിരുന്നത്. രാകേഷ് ജമ്മു കാശ്മീരില്‍ നിന്നുള്ള താരമാണ്. ദുബായില്‍ നടന്ന ടൂര്‍ണമെന്റില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടാന്‍ അദ്ദേഹത്തിനായിരുന്നു. 2010ല്‍ നടന്ന വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ രണ്ടാം കാലും പാതിവെച്ച് മുറിച്ച് നീക്കിയിരുന്നു. ഇതിന് ശേഷം വീല്‍ചെയറിലാണ് അദ്ദേഹം.

2018ലെ ഏഷ്യന്‍ പാരാ ഗെയിംസിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് ഹര്‍വീന്ദര്‍ സിങ്. ഒന്നാം വയസില്‍ ഡെങ്കിപ്പനിക്ക് നല്‍കിയ കുത്തിവെപ്പിലെ തകരാറിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കാലിലെ സ്വാധീനം നഷ്ടപ്പെടുകയായിരുന്നു. ലണ്ടന്‍ ഒളിംപിക്‌സില്‍ അമ്പെയ്ത്ത് മത്സരം കണ്ട് താല്‍പര്യം തോന്നി ഈ മേഖലയിലേക്ക് എത്തിയ താരമാണ് ഹര്‍വീന്ദര്‍. 2019ലെ തായ്‌ലന്‍ഡില്‍ നടന്ന പാരാ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് വിവേക് ചിക്കാര. 2017ല്‍ ട്രക്ക് അപകടത്തില്‍ അദ്ദേഹത്തിന്റെ ഇടതുകാല്‍ നഷ്ടപ്പെടുകയായിരുന്നു. 27നാണ് ടോക്കിയോയില്‍ അമ്പെയ്ത്ത് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് ഈ അമ്പെയ്ത്ത് ടീമിലുള്ളത്.

Story first published: Wednesday, August 25, 2021, 22:28 [IST]
Other articles published on Aug 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+