Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിമാനത്തില്‍ മോശം പെരുമാറ്റം; പരാതിയുമായി ഇന്ത്യയുടെ വനിതാ ഒളിമ്പിക് ജേതാവ്

ദില്ലി: പാരാലിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായ ദീപ മാലിക് വിമാനത്തിലെ മോശം അനുഭവത്തിന് പരാതി പരാതി നല്‍കി. വിസ്താര എയര്‍ലൈന്‍സ് അധികൃതര്‍ക്കെതിരെയാണ് ദീപയുടെ പരാതി. മുംബൈയില്‍ നിന്നും ദില്ലിയിലേക്ക് പോകവെ ഭിന്നശേഷിക്കാരിയായ തനിക്ക് മോശം അനുഭവമാണ് വിമാനത്തിനുള്ളിലുണ്ടായതെന്ന് ദീപ പറയുന്നു.

വിമാനം അപ്രതീക്ഷിതമായി വൈകിയപ്പോള്‍ വിമാനത്തിനുള്ളില്‍വെച്ച് അമ്മയോട് വിവരം അറിയിക്കവെ തന്നോട് വളരെ മോശമായാണ് എയര്‍ഹോസ്റ്റസ് പെരുമാറിയതെന്ന് ദീപ പറഞ്ഞു. വിമാനം വൈകിയത് താന്‍ അറിയിക്കുമ്പോഴായിരുന്നു പ്രിയങ്കയെന്ന എയര്‍ഹോസ്റ്റസിന്റെ പെരുമാറ്റമെന്ന് ദീപ ആരോപിച്ചു.

deepamalik

തന്റെ വീല്‍ചെയര്‍ വിമാനജീവനക്കാര്‍ മോശമായാണ് ഹാന്‍ഡില്‍ ചെയ്തത്. സീറ്റില്‍ നിന്നും കാബിന്‍ ചെയറിലേക്ക് ഒരു യാത്രക്കാരനെ എങ്ങിനെ മാറ്റണമെന്നുപോലും അവര്‍ക്ക് അറിയുമായിരുന്നില്ല. 10 മിനിറ്റുനേരം മുഴുവന്‍ ജീവനക്കാരും തനിക്കുചുറ്റും നോക്കി നില്‍ക്കുകയായിരുന്നെന്നും ദീപ പരാതിയില്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. ദീപയ്ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും വിസ്താര എയര്‍ലൈന്‍ ചീഫ് കമേഴ്‌സല്‍ ഓഫീസര്‍ സഞ്ജീവ് കപൂര്‍ പറഞ്ഞു. പാരാലിമ്പിക്‌സില്‍ ഷോട്ട്പുട്ടില്‍ വെള്ളിമെഡല്‍ നേടിയ താരമാണ് ദീപ മാലിക്.

Story first published: Thursday, October 6, 2016, 8:44 [IST]
Other articles published on Oct 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+