ഇഞ്ചിയോണില്‍ ഓപ്പണ്‍ ഗഗ്നം സ്റ്റൈല്‍; ഏഷ്യാഡ് തുടങ്ങി
ഇഞ്ചിയോണ്‍: ലോകത്തെ ഏറ്റവും വലിയ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കായികമേളയയ്ക്ക് തിരിതെളിഞ്ഞു. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലാണ് പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് തുടക്കമായത്. ഒക്ടോബര്‍ നാല് വരെ കായിക ഏഷ്യയുടെ കണ്ണും കരളും ഇനി ഇഞ്ചിയോണിലായിരിക്കും. ഇഞ്ചിയോണിലെ ഏഷ്യാഡ് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍. കളത്തിലെ പോരാട്ടം ശനിയാഴ്ചയാണ് തുടങ്ങുക.
ഓപ്പണ്‍ ഗഗ്നം സ്റ്റൈല്‍ ഫെയിം സൈയുടെ പ്രകടനമായിരുന്നു ഇഞ്ചിയോണിലെ ഉദ്ഘാടന ചടങ്ങുകളിലെ ഹൈലൈറ്റ്. പാട്ടും കൂത്തും മാത്രമല്ല, ഏഷ്യന്‍ വന്‍കരയുടെ പെരുമ വിളിച്ചറിയിക്കുന്ന കലാരൂപങ്ങളും ഉദ്ഘാടനത്തിന് മാറ്റ് കൂട്ടി. ഗെയിംസിന് തിരിതെളിഞ്ഞതിന് പിന്നാലെ പടുകൂറ്റന്‍ അമിട്ട്. ബോയ് ബാന്‍ഡ് എക്‌സോയുടെ പോപ്പ് സംഗീതലഹരി. കാഴ്ചകളിലേക്ക്

വെടിക്കെട്ട് തുടക്കം
പതിനേഴാമത് ഏഷ്യാഡിന് തുടക്കം കുറിച്ച് ഇഞ്ചിയോണില്‍ നടന്ന ചടങ്ങുകളിലെ വെടിക്കെട്ടില്‍ നിന്നും

കായികം മാത്രമല്ല കലയും
ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ ഏഷ്യാഡ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന കലാപരിപാടികളില്‍ നിന്നും

ഇന്ത്യന്‍ ടീം
ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗാണ് ഇഞ്ചിയോണില്‍ ഇന്ത്യന്‍ പതാകയേന്തിയത്.

ഇന്ത്യ വരുന്നേ ഇന്ത്യ
മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം

ഏഷ്യ ഇഞ്ചിയോണില്‍
ഒക്ടോബര്‍ നാല് വരെ ഏഷ്യയുടെ കായിക ഹൃദയം ഇനി ഇഞ്ചിയോണിലായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications