For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2024: ഷൂട്ടിങ്ങില്‍ മെഡല്‍ വരുമോ? സിന്ധുവും കളത്തില്‍; 6ാം ദിനം ഇന്ത്യയുടെ മത്സരങ്ങളിതാ

പാരീസ്: പാരീസ് ഒളിംപിക്‌സിന്റെ ആറാം ദിനത്തിലേക്ക് കടക്കവെ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷനില്‍ സ്വ്പനില്‍ കുശാലെ ഇന്ന് ഫൈനല്‍ റൗണ്ടിനിറങ്ങും. ഉച്ചക്ക് ഒരു മണിക്കാണ് ഈ മത്സരം. പുരുഷ ഹോക്കിയില്‍ പൂള്‍ ബിയില്‍ ഇന്ത്യ ഇന്ന് ബെല്‍ജിയത്തെ നേരിടും. ഇതിനോടകം ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇന്ത്യ വിജയക്കുതിപ്പ് തുടരാനുറച്ചാവും ബെല്‍ജിയത്തിനെതിരേ ഇറങ്ങുക.

ഉച്ചക്ക് 1.30നാണ് ഈ മത്സരം. ബോക്‌സിങ്ങില്‍ വനിതകളുടെ 50 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിഖാത്ത് സെറീന്‍ ഇന്ന് പ്രീ ക്വാര്‍ട്ടറിലിറങ്ങും. ഉച്ചക്ക് 2.30നാണ് മത്സരം. അമ്പെയ്ത്തില്‍ എലിമിനേഷന്‍ റൗണ്ടില്‍ പ്രവീണ്‍ ജാദവിന്റെ മത്സരം ഉച്ചക്ക് 2.30നാണ്. ജയിച്ചാല്‍ താരത്തിന്റെ പ്രവീണിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം 3.10ന് ആരംഭിക്കും.

ഷൂട്ടിങ്ങില്‍ സിഫ്റ്റ് കൗറും അഞ്ജും മൗഡ്ഗില്ലും 50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷനില്‍ യോഗ്യതാ മത്സരത്തിനിറങ്ങും. ഉച്ച കഴിഞ്ഞ് 3.45നാണ് മത്സരം. ബാഡ്മിന്റണില്‍ സാത്വിക്‌സായ് രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം പുരുഷന്മാരുടെ ഡബിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കും. വൈകീട്ട് 4.30നാണ് ഈ മത്സരം. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും എച്ച് പ്രണോയിയും പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.

pv sindhu olympics 2024

വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പിവി സിന്ധു പ്രീ ക്വാര്‍ട്ടറില്‍ മത്സരത്തിനിറങ്ങും. രാതി 10 മണിക്കാണ് ഈ മത്സരം. ഇന്ത്യക്ക് ഇന്ന് ദീര്‍ഘ ദൂര നടത്ത മത്സരങ്ങളുമുണ്ട്. പുരുഷന്മാരുടെ 20കിലോ മീറ്റര്‍ നടത്ത മത്സരത്തില്‍ പരംജീത് സിങ് ബിഷ്ത്, ആകാശ്ദീപ് സിങ്, വികാഷ് സിങ് എന്നിവര്‍ രാവിലെ 11 മണിക്ക് മത്സരിക്കാനിറങ്ങും. ഗോള്‍ഫില്‍ ഗഗന്‍ജീത് ബുള്ളറും ശുഭാങ്കര്‍ ശര്‍മയും പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. ഉച്ചക് 12.30നാണ് ഈ മത്സരം നടക്കുന്നത്.

ആറാം ദിവസത്തിലേക്ക് കടക്കവെ ഇതുവരെ രണ്ട് വെങ്കലം മാത്രമാണ് ഇന്ത്യക്ക് നേടാനായിട്ടുള്ളത്. രണ്ടും 10 മീറ്റര്‍ എയര്‍ റൈഫിളിലാണ്. വ്യക്തിഗത ഇനത്തില്‍ മനു ഭാക്കറും മിക്‌സഡ് ഡബിള്‍സില്‍ മനു ബാക്കറും സരബ്‌ജോത് സിങ്ങുമാണ് മെഡല്‍ നേട്ടത്തിലേക്കെത്തിയത്. പിവി സിന്ധുവും ഹോക്കി ടീമും മെഡല്‍ പ്രതീക്ഷ സജീവമാക്കി മുന്നോട്ട് പോകുന്നുണ്ട്. ഇന്ത്യ വലിയ പ്രതീക്ഷവെച്ച അമ്പെയ്ത്തില്‍ മെഡല്‍ നേട്ടത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കാതെ പോയത് നിരാശപ്പെടുത്തുന്ന കാര്യമാണ്.

Story first published: Thursday, August 1, 2024, 6:12 [IST]
Other articles published on Aug 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+