Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2025: ലക്ഷ്യ സെമിയിലെത്തുമോ? 7ാം ദിനം പ്രതീക്ഷയോടെ ഇന്ത്യ; ഷെഡ്യൂള്‍ അറിയാം

പാരീസ്: പാരീസ് ഒളിംപിക്‌സിന്റെ ഏഴാം ദിനം പ്രതീക്ഷയോടെ ഇന്ത്യ. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലക്ഷ്യ സെന്‍ ചൈനീസ് തായ് പെയുടെ ചൗ തിന്‍ ചെന്നിനെ നേരിടും. വൈകീട്ട് 6.30നാണ് ഈ മത്സരം. എച്ച് എസ് പ്രണോയിയെ വീഴ്ത്തിയാണ് ലക്ഷ്യ സെന്നിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. പുരുഷന്മാരുടെ ഹോക്കിയില്‍ പൂള്‍ ബിയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. വൈകീട്ട് 4.45നാണ് മത്സരം. ഇന്ത്യ ഇതിനോടകം ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.

ഗോള്‍ഫില്‍ പുരുഷന്മാരുടെ വ്യക്തിഗത റൗണ്ടില്‍ ശുഭാങ്കന്‍ ശങ്കറും ഗഗന്‍ജീത് ബുള്ളറും ഇറങ്ങും. ഉച്ചക്ക് 12.30നാണ് ഈ മത്സരം. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളിന്റെ ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ മനു ഭാക്കറും ഇഷ സിങ്ങും മത്സരത്തിനിറങ്ങും. ഉച്ചക്ക് 12.30നാണ് ഈ മത്സരം. ഇതേ ഇനത്തില്‍ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ അനാന്‍ജീത് സിങ് നറുകയും മത്സരത്തിനിറങ്ങും.

അമ്പെയ്ത്തില്‍ ഇന്ത്യയുടെ ധീരജ് ബൊമ്മദേവര, അങ്കിത ഭഗത് മിക്‌സഡ് ടീം എലിമിനേഷന്‍ റൗണ്ടിലിറങ്ങും. ഉച്ചക്ക് 1.19നാണ് ഈ മത്സരം. തുഴച്ചലില്‍ ഫൈനല്‍ ഡി റൗണ്ടില്‍ ഇന്ത്യയുടെ ബല്‍രാജ് പന്‍വാര്‍ മത്സരിക്കും. ഉച്ചക്ക് 1.48നാണ് മത്സരം ആരംഭിക്കും. ഇന്ത്യന്‍ സൈനീകന്‍ കൂടിയായ ബല്‍രാജ് അഞ്ചാം സ്ഥാനക്കാരാനായാണ് ഫൈനല്‍ റൗണ്ട് യോഗ്യത നേടിയത്.

ഉച്ചക്ക് 3.30ന് മനു ഭാക്കറും ഇഷ സിങ്ങും വനിതകളുടെ 25 മീറ്റര്‍ ഷൂട്ടിങ് റാപ്പിഡ് വിഭാഗത്തില്‍ യോഗ്യത തേടി ഇറങ്ങും. രണ്ട് വെങ്കല മെഡല്‍ പാരീസ് ഒളിംപിക്‌സില്‍ നേടി റെക്കോഡിട്ട മനു ഭാക്കര്‍ മെഡല്‍ നേട്ടം ഉയര്‍ത്തുമോയെന്നതാണ് അറിയേണ്ടത്. ജൂഡോയില്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ തൂലികാ മാന്‍ എലിമിനേഷന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറങ്ങും. വൈകീട്ട് 3.30നാണ് മത്സരം.

manu bhaker olympics 2024

അമ്പെയ്ത്തില്‍ യോഗ്യത നേടിയാല്‍ ധീരജ് ബൊമ്മദേവര, അങ്കിത ഭഗത് മികസ്ഡ് ടീം ഇനത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. വൈകീട്ട് 5.45നാണ് മത്സരം. ക്വാര്‍ട്ടര്‍ ഫൈനലിലും ജയിച്ചാല്‍ ഇതേ ഇനത്തിന്റെ സെമി വൈകീട്ട് 7 മണിക്കും നടക്കുന്നുണ്ട്. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ചില പ്രധാന പോരാട്ടങ്ങള്‍ ഇന്ന് ആരംഭിക്കും. വനിതകളുടെ 5000 മീറ്റര്‍ ഹീറ്റ്‌സ് 1ല്‍ അങ്കിത ദയാനി ഇറങ്ങും.

ഹീറ്റ്‌സ് 2ല്‍ പരുള്‍ ചൗധരിയും ഇറങ്ങും. 10 മണിക്കാണ് ഈ മത്സരം. പുരുഷന്മാരുടെ ഷോട്ട് പുട്ട് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ തജീന്ദര്‍പാല്‍ സിങ് ടോറും ഇന്ന് കളത്തിലിറങ്ങും. രാത്രി 11.40നാണ് മത്സരം ആരംഭിക്കുന്നത്.

Story first published: Friday, August 2, 2024, 6:17 [IST]
Other articles published on Aug 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+