പാരീസ്: ഒളിംപിക്‌സില്‍ ഇത്തവണ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ ജാവ്‌ലിന്‍ ത്രോയിലെ സൂപ്പര്‍ താരം നീരജ് ചോപ്രയുടെ മല്‍സരത്തിനു വേണ്ടിയാണ് രാജ്യം മുഴുവന്‍ കാത്തിരിക്കുന്നത്. വെറും മൂന്നു മെഡലുകള്‍ മാത്രമേ പാരീസില്‍ നിന്നും ഇന്ത്യക്കു ഇതിനകം നേടാനായിട്ടുള്ളൂ. അതുകൊണ്ടു തന്നെ നീരജില്‍ നിന്നും മെഡലില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. നിലവിലെ ഒളിംപിക് ചാംപ്യന്‍ കൂടിയായ അദ്ദേഹം പാരീസിലും ചരിത്രമാവര്‍ത്തിക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
ടോക്കിയോയില്‍ കഴിഞ്ഞ തവണ ചരിത്രം തിരുത്തിക്കുറിച്ചാണ് ഇന്ത്യക്കായി നീരജ് പൊന്നണിഞ്ഞത്. ഒളിംപിക്‌സിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ അത്‌ലറ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരം പൊന്നണിഞ്ഞതും അതാദ്യമായിരുന്നു. ടോക്കിയോയിലേതു പോലെയൊരു മാജിക്കല്‍ പ്രകടനമാണ് പാരീസിലും നീരജില്‍ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നത്. പക്ഷെ അദ്ദേഹത്തിനു ഇതു അത്ര എളുപ്പമായിരിക്കില്ല. കരുത്തരായ എതിരാളിള്‍ നീരജിനെ കാത്തിരിക്കുകയാണ്.

ജാവ്‌ലിന്‍ ത്രോയില്‍ നീരജിന്റെ മല്‍സരം എപ്പോള്‍, എവിടെയാണെന്നു നോക്കാം. നാളെയാണ് (ചൊവ്വ) നീരജിന്റെ യോഗ്യതാ റൗണ്ട് മല്‍സരം നടക്കാനിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഉച്ചയ്ക്കു 1.50 മുതലാണ് മല്‍സരം. അതിനു പിന്നാലെ ഗ്രൂപ്പ് ബി യോഗ്യതാ മല്‍സരം വൈകീട്ട് 3.50നും തുടങ്ങും.
യോഗ്യതാ റൗണ്ടില്‍ മിന്നുന്ന പ്രകടനം നടത്താന്‍ കഴിഞ്ഞാല്‍ നീരജിനു ഫൈനലിലേക്കു യോഗ്യത നേടാന്‍ കഴിയും. വ്യാഴാഴ്ച (ആഗസ്റ്റ് 8) രാത്രി 11.55നാണ് ജാവ്‌ലിന്‍ ത്രോ ഫൈനല്‍ നടക്കാനിരിക്കുന്നത്. ഫൈനലില്‍ തീര്‍ച്ചയായും നീരജുണ്ടാവുമെന്നും അദ്ദേഹം മെഡലുായി രാജ്യത്തിന്റെ അഭിമാനമാവുമെന്നുമാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
നീരജിന്റെ മല്‍സരം കായിക പ്രേമികള്‍ക്കു തല്‍സമയം വിവിധ ചാനലുകളില്‍ ആസ്വദിക്കാം. സ്‌പോര്‍ട്‌സ് 18 1, സ്‌പോര്‍ട്‌സ് 18 1 എച്ച്ഡി എന്നീ ചാനലുകളിലാണ് മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഇംഗ്ലീഷിനെക്കൂടാതെ തമിഴ്, തെലുഗു ഭാഷകളിലും മല്‍സരം ആസ്വദിക്കാം. സ്‌പോര്‍ട്‌സ് 18 ഖേല്‍, സ്‌പോര്‍ട്‌സ് 18 2 എന്നീ ചാനലുകളിലാണ് ഹിന്ദിയില്‍ സംപ്രേക്ഷണമുള്ളത്. കൂടാതെ ജിയോ സിനിമയുടെ ആപ്പ് വഴിയും തികച്ചും ഫ്രീയായി മല്‍സരം കാണാന്‍ സാധിക്കും.