Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ഇന്ത്യക്കായി ആദ്യ സ്വര്‍ണ മെഡല്‍ നേടിയ അത്‌ലറ്റാര്? നീരജ് ചോപ്രയല്ല! മറ്റൊരാള്‍

പാരീസില്‍ വിശ്വ കായികമേളയായ ഒളിംപിക്‌സിനു തിരിതെളിയാന്‍ ഇനി ആഴ്ചകള്‍ മാത്രം. ഈ മാസം 26 മുതല്‍ ആഗസ്റ്റ് 11 വരെയാണ് ലോകം കാത്തിരിക്കുന്ന കായിക വിസ്മയത്തിനു ഫ്രഞ്ച് തലസ്ഥാനം വേദിയാവുക. കഴിഞ്ഞ ടോക്കിയോ ഗെയിംസില്‍ മിന്നുന്ന പ്രകടനം നടത്താന്‍ ഇന്ത്യക്കായിരുന്നു. ഒരു സ്വര്‍ണമടക്കം ഏഴു മെഡലുകളുമായിട്ടാണ് അന്നു ഇന്ത്യ മടങ്ങിയത്. 124 പേരാണ് ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത്.

ഒളിംപിക്‌സ് ചരിത്രമെടുക്കുകയാണെങ്കില്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യ വെറും രണ്ടു സ്വര്‍ണ മെഡലുകള്‍ മാത്രമേ സ്വന്തമാക്കിയിട്ടുള്ളൂ. ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണ മെഡല്‍ വിജയായി ചരിത്രം കുറിച്ച അത്‌ലറ്റ് ആരാണെന്നു നോക്കാം. ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയാണ് ഒളിംപിക്‌സില്‍ ഇന്ത്യക്കു ആദ്യമായി സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്. 2008ല്‍ ബെയ്ജിങില്‍ നടന്ന ഗെയിംസിലായിരുന്നു ഇത്.

ABHINAV BINDRA

പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് സ്വര്‍ണത്തിലേക്കു വെടിയുതിര്‍ത്ത് ബിന്ദ്ര ഇന്ത്യയുടെ വീരനായകനായത്. അന്നു ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ അവിശ്വസനീയ നേട്ടം. അവസാന ഷോട്ടിലായിരുന്നു ബിന്ദ്രയുടെ നാടകീയ വിജയം. ഫൈനലില്‍ 700.5 എന്ന സ്‌കോര്‍ നേടിയാണ് അദ്ദേഹം ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് രാജ്യത്തിന്റെ ഗോള്‍ഡന്‍ മാനായി മാറിയത്.

അതേസമയം, ഒളിംപിക്‌സില്‍ ഇന്ത്യക്കു ആദ്യത്തെ മെഡല്‍ സമ്മാനിച്ചാള്‍ കെ ഡി ജാദവാണ്. 1952ല്‍ ഹെല്‍സിങ്കിയില്‍ നടന്ന മേളയിലാണ് ഗുസ്തിയില്‍ അദ്ദേഹം വെങ്കല മെഡല്‍ കഴുത്തിലണിഞ്ഞത്. ഇന്ത്യ ഇതുവരെ നേടിയ 10 സ്വര്‍ണ മെഡലുകളെടുത്താല്‍ ഇതില്‍ എട്ടും ഹോക്കി ടീമിന്റെ വകയായിരുന്നു.

ബിന്ദ്രയിലൂടെ ഒമ്പതാം സ്വര്‍ണം നേടിയ ഇന്ത്യ കഴിഞ്ഞ എഡിഷനില്‍ ഒന്ന് കൂടി അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു. ജാവ്ലിന്‍ ത്രോയില്‍ നീരജ് ചോപ്രയുടെ വകയായിരുന്നു ഇത്. ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനത്തില്‍ സ്വര്‍ണമണിഞ്ഞ ആദ്യത്തെ ഇന്ത്യന്‍ അത്‌ലറ്റെന്ന അപൂര്‍വ്വ റെക്കോര്‍ഡും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരുന്നു.

NEERAJ CHOPRA

10 സ്വര്‍ണവും ഒമ്പതു വെള്ളിയും 16 വെങ്കലവുമടക്കം ആകെ 35 മെഡലുകളാണ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ സമ്പാദ്യം. ആദ്യമായി ഇന്ത്യ പൊന്നണിഞ്ഞത് 1928ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഗെയിംസിലായിരുന്നു. ഹോക്കിയില്‍ പുരുഷ ടീമിന്റെ വകയായിരുന്നു ഈ നേട്ടം. 1932, 36 വര്‍ഷങ്ങളിലെ ഒളിംപിക്‌സിലും സ്വര്‍ണവുമായി ഹോക്കിയിലെ കുത്തക ഇന്ത്യ കാത്തുസൂക്ഷിച്ചു.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണമെഡല്‍ 1948ലെ ലണ്ടന്‍ ഗെയിംസിലാണ്. പുരുഷ ഹോക്കി ടീമാണ് വീണ്ടും രാജ്യത്തിന്റെ അഭിമാനമായി മാറിയത്. 52, 56, 64 ഒളിംപിക്‌സുകളിലും ചാംപ്യന്‍മാരായ ഇന്ത്യ ഹോക്കിയിലെ രാജാക്കന്‍മാരായി ലോക ലോകവേദിയില്‍ വിലസിരുന്നു. പിന്നീട് 1980ലെ മോസ്‌കോ ഗെയിംസിലും ഹോക്കിയില്‍ ഇന്ത്യ പൊന്നണിഞ്ഞു.

Story first published: Tuesday, July 9, 2024, 14:38 [IST]
Other articles published on Jul 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+