Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: മെഡല്‍ പ്രതീക്ഷ തകര്‍ത്ത് സൂപ്പര്‍ ജോടി; ക്വാര്‍ട്ടറില്‍ ലക്ഷ്യയുടെ എതിരാളിയാര്?

പാരീസ്: ഒളിംപിക്‌സില്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കാത്ത് ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറിയിരിക്കുകയാണ് യുവ താരം ലക്ഷ്യം സെന്‍. കരിയറിലാദ്യമായി ഒളിംപിക്‌സിനെത്തിയ അദ്ദേഹം ഉജ്ജ്വല ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇന്നു നടന്ന നാട്ടുകാര്‍ തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മലയാളി താരം കൂടിയായ എച്ച്എസ് പ്രണോയിയെ നിലംതൊടീക്കാതെയാണ് ലക്ഷ്യ കെട്ടുകെട്ടിച്ചത്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ 21-12, 21-6 എന്ന സ്‌കോറിനായിരുന്നു 22 കാരന്റെ ജയം.

തീപാറുെമന്നു കരുതപ്പെട്ട മല്‍സരത്തില്‍ ലക്ഷ്യയുടെ മാരക ഫോമിനു മുന്നില്‍ പ്രണോയ്ക്കു മറുപടി ഇല്ലായിരുന്നു. വെറും മിനിറ്റി കൊണ്ടു തന്നെ മല്‍സരം അവസാനിക്കുകയും ചെയ്തു. നിലവിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യനും 2021ലെ ലോക ചാംപ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവും കൂടിയാണ് ലക്ഷ്യ.

LAKSHYA SEN

പാരീസില്‍ ക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തതോട ഇന്ത്യയുടെ എലൈറ്റ് താരങ്ങളുടെ ലിസ്റ്റിലും അദ്ദേഹം ഇടം പിടിച്ചിരിക്കുകയാണ്. പി കശ്യപ്, കെ ശ്രീകാന്ത് എന്നിവര്‍ക്കു ശേഷം ഒളിംപിക്‌സ് പുരുഷ സിംഗിള്‍സിന്റെ ക്വാര്‍ട്ടറില്‍ കടന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി ലക്ഷ്യ മാറിയിരിക്കുകയാണ്. ക്വാര്‍ട്ടറില്‍ ലക്ഷ്യയുടെ എതിരാളി 12ാം സീഡായ ചൈനീസ് തായ്‌പേയ് താരം ചൗ ടിയെന്‍ ചെന്നാണ്. നാളെ (വെള്ളി) വൈകീട്ട് 6.30 മുതലാണ് ഈ മല്‍സരം.

കടുപ്പമേറിയ മല്‍സരങ്ങള്‍ കളിക്കുന്നത് ആത്മവിശ്വാസം നല്‍കുമെന്നാണ് കരുതുന്നതെന്നു പ്രണോയിക്കെതിരായ മല്‍സരശേഷം ലക്ഷ്യ പ്രതികരിച്ചു. ടൂര്‍ണമെന്റില്‍ കൂടുതല്‍ ആഴത്തിലേക്കു പോവാന്‍ ഞാന്‍ ഇപ്പോള്‍ റെഡിയാണ്. ചൗവിനെതിരായ അടുത്ത മല്‍സരം കടുപ്പമായിരിക്കും. ഈ മല്‍സരത്തില്‍ 100 ശതമാവനവും തനിക്കു നല്‍കേണ്ടതുണ്ടെന്നും ലക്ഷ്യ വ്യക്തമാക്കി.

അതേസമയം, ഡബിള്‍സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സാത്വിക് സായിരാജ്- ചിരാഗ് ഷെട്ടി വെറും കൈയോടെ മടങ്ങുകയാണ്. പുരുഷ ഡബിള്‍സില്‍ ഈ ജോടി ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായിരിക്കുകയാണ്. മലേഷ്യയുടെ ആരോണ്‍ ചിയ- വൂയ് യിക്ക് സോ ജോടിയാണ് 21-13, 14-21, 16-21ന് ഇന്ത്യന്‍ സഖ്യത്തെ തോല്‍പ്പിച്ചത്. ആദ്യ ഗെയിം ജയിച്ച് സാത്വിക്- ചിരാഗ് ജോടി ഗംഭീരമായി തുടങ്ങിയെങ്കിലും അടുത്ത രണ്ടു ഗെയിമുകകളും കൈവിട്ട് തോല്‍വിയിലേക്കു വീഴുകയായിരുന്നു.

Satwik-Chirag

ഉജ്ജ്വല ഫോമിലാണ് സാത്വിക്- ചിരാഗ് ജോടി പാരീസിലെത്തിയത്. അതുകൊണ്ടു തന്നെ മെഡല്‍ പ്രതീക്ഷകളും വാനോളമായിരുന്നു. ഡബിള്‍സില്‍ ഇന്ത്യക്കു മെഡല്‍ സമ്മാനിക്കുന്ന ആദ്യ ജോടിയായി മാറി ഇവര്‍ ചരിത്രം കുറിക്കുമെന്നും ആരാധകര്‍ പ്രതീക്ഷിച്ചു. പക്ഷെ സെമി ഫൈനല്‍ പോലും കാണാതെ ഇന്ത്യയുടെ സൂപ്പര്‍ ജോടിക്കു മടങ്ങേണ്ടി വന്നിരിക്കുകയാണ്.

ഷൂട്ടിങില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഇന്ത്യക്കായി സിഫ്റ്റ് കൗറും അഞ്ജും മൗദ്ഗിലും യോഗ്യതാ റൗണ്ടില്‍ മല്‍സരിച്ചിരുന്നു. പക്ഷെ രണ്ടു പേര്‍ക്കും ഫൈനലിലേക്കു യോഗ്യത നേടാനായില്ല. അഞ്ജും 18ാം സ്ഥാനത്തും സിഫ്റ്റ് 31ാമതുമാണ് ഫിനിഷ് ചെയ്തത്.

Story first published: Thursday, August 1, 2024, 21:32 [IST]
Other articles published on Aug 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+