Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: പിഴക്കാത്ത ഉന്നം, ആരാണ് സരബ്‌ജോത് സിങ്? വെങ്കല നേട്ടക്കാരനെക്കുറിച്ച് എല്ലാം ഇതാ

പാരീസ്: പാരീസ് ഒളിംപിക്‌സിന്റെ നാലാം ദിനം ഇന്ത്യ രണ്ടാം മെഡല്‍ നേടിയെടുത്തിരിക്കുകയാണ്. ഇത്തവണയും ഷൂട്ടിങ്ങിലൂടെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ മനു ഭാക്കറും സരബ്‌ജോത് സിങ്ങുമാണ് ഇന്ത്യക്കായി മെഡല്‍ നേടിയെടുത്തത്. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കര്‍ വെങ്കലം നേടിയിരുന്നു. സരബ്‌ജോത് സിങ്ങിന്റെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ നിര്‍ണ്ണായകമായിരുന്നു.

ഇന്ത്യക്കായി ഷൂട്ടിങ് മിക്‌സഡ് ഡബിള്‍സില്‍ ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ താരങ്ങളായി മനു ഭാക്കറും സരബ്‌ജോത് സിങ്ങും മാറിയിരിക്കുകയാണ്. ഇന്ത്യയുടെ അഭിമാനമായി മാറിയ സരബ്‌ജോത് സിങ് ആരാണ്?. താരത്തെക്കുറിച്ച് എല്ലാം അറിയാം. 22കാരനായ സരബ്‌ജോത് ഇന്ത്യയുടെ പ്രതീക്ഷയായി മാറിയിട്ട് നാളുകളേറെയായി. ഇതിന് മുമ്പും ഇന്ത്യക്കായി നിരവധി മികച്ച പ്രകടനങ്ങള്‍ നടത്തി സരബ്‌ജോത് കൈയടി നേടിയിട്ടുണ്ട്.

2022ലെ ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ അദ്ദേഹം സ്വര്‍ണ്ണം നേടിയിരുന്നു. ഇതേ ഏഷ്യന്‍ ഗെയിംസ് മിക്‌സഡ് ടീം ഇനത്തില്‍ വെള്ളിയും നേടാന്‍ സരബ്‌ജോതിന് സാധിച്ചിട്ടുണ്ട്. 2023ലെ ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മികസഡ് ടീം ഇനത്തില്‍ സ്വര്‍ണ്ണം നേടിയെടുക്കാന്‍ അദ്ദേഹത്തിനായി. 2023ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലവും അദ്ദേഹം നേടി.

2019ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ വെങ്കലവും മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണ്ണവും നേടാന്‍ സരബ്‌ജോതിന് സാധിച്ചിട്ടുണ്ട്. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയ താരം ജൂനിയര്‍ വിഭാഗത്തിലും ഇന്ത്യക്കായ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സരബ്‌ജോതിന് സാധിച്ചിട്ടുണ്ട്. ഹരിയാനക്കാരനായ സരബ്‌ജോത് പങ്കെടുത്ത ടൂര്‍ണമെന്റുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ്.

Sarabjot Singh olympics 2024

അവസാന ഏഷ്യന്‍ ഗെയിംസിലും ലോകകപ്പിലും ഇരട്ട മെഡലുകള്‍ നേടാനും സരബ്‌ജോതിന് സാധിച്ചിട്ടുണ്ട്. ഒളിംപിക്‌സിലെ തന്റെ ആദ്യ മെഡല്‍ നേട്ടത്തില്‍ത്തന്നെ ചരിത്രത്തിന്റെ ഭാഗമാവാന്‍ സരബ്‌ജോതിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. അര്‍ജുന്‍ സിങ് ചീമയും ശിവ നാര്‍വാളുമാണ് സരബ്‌ജോതിന്റെ ടീം ഇനത്തില്‍ പ്രധാന പങ്കാളികള്‍. നേരത്തെ വ്യക്തിഗത വെങ്കല മെഡല്‍ നേട്ടത്തിന്റെ കരുത്തിലിറങ്ങിയ മനു ഭാക്കറിനൊപ്പം നില്‍ക്കാന്‍ സരബ്‌ജോതിനായി.

മനു ഭാക്കറിന്റെ ഇത്തവണത്തെ പ്രകടനമാണ് എടുത്തു പറയേണ്ടത്. നിരവധി റെക്കോഡുകളാണ് മെഡല്‍ നേട്ടത്തോടെ മനു ബാക്കര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒളിംപിക്‌സില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യത്തെ വനിതാ ഷൂട്ടര്‍, എയര്‍ പിസ്റ്റളില്‍ ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം.

ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഷൂട്ടിങ് താരം, ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം, ഒരു ഒളിംപിക്‌സില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മെഡല്‍ നേടുന്ന ആദ്യ താരം എന്നീ റെക്കോഡുകളെല്ലാം മനു ഭാക്കര്‍ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. മനു ഭാക്കറിനും സരബ്‌ജോതും യുവതാരങ്ങളായതിനാല്‍ ഭാവിയില്‍ കൂടുതല്‍ ഒളിംപിക്‌സ് മെഡലുകള്‍ നേടിക്കൊടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Tuesday, July 30, 2024, 14:47 [IST]
Other articles published on Jul 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+