For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2024: ബോക്‌സിങ് മുതല്‍ ടെന്നീസ് വരെ, മനു ഭാക്കറിനു എല്ലാമറിയാം, ശരിക്കും ഓള്‍റൗണ്ടര്‍!

പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്കു ആദ്യത്തെ മെഡല്‍ സമ്മാനിച്ചതോടെ ഇതിഹാസ അത്‌ലറ്റുകളുടെ നിരയിലേക്കു തന്റെ പേരും കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ഷൂട്ടിങ് താരം മനു ഭാക്കര്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയതോടെയാണ് ഈ ഹരിയാനക്കാരി ഇന്ത്യയുടെ അഭിമാന താരമായി മാറിയത്. ടോക്കിയോയില്‍ നടന്ന കഴിഞ്ഞ ഒളിംപിക്‌സിലൂടെ അരങ്ങേറിയ മനുവിനു അന്നു വെറുംകൈയോടെ നിരാശയായി മടങ്ങേണ്ടി വന്നിരുന്നു. ഇതിന്റെ ക്ഷീണം ഇത്തവണ മെഡലുമായാണ് ഈ 22കാരി തീര്‍ത്തിരിക്കുന്നത്.

14ാം വയസ്സില്‍ തന്നെ ഷൂട്ടിങിലേക്കു വന്ന മനുവിനു വെറും എട്ടു വര്‍ഷങ്ങള്‍ കൊണ്ടു തന്നെ ഏതൊരു അത്‌ലറ്റിന്റെയും ഏറ്റലും വലിയ സ്വപ്‌നമായ ഒളിംപിക് മെഡലെന്ന മോഹം യാഥാര്‍ഥ്യമാക്കി മാറ്റിയെടുക്കാന്‍ സാധിച്ചിരിക്കുകയാണ്. ഇനിയും ഒരുപാട് മെഡലുകള്‍ രാജ്യത്തിനു സമ്മാനിക്കാന്‍ ശേഷിയുള്ള താരം കൂടിയാണ് മനു ഭാക്കര്‍. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമായി മാറാന്‍ ശേഷിയുള്ള അത്‌ലറ്റിനെക്കുറിച്ച് അടുത്തറിയാം.

MANU BHAKER

2002 ഫെബ്രുവരി 18നു ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ഗോറിയ ഗ്രാമത്തിലാണ് മനു ഭാക്കര്‍ ജനിച്ചത്. മെര്‍ച്ചന്റ് നേവിയിലെ ചീഫ് എഞ്ചിനീയറായ രാം കിഷന്‍ ഭേക്കറാണ് മനുവിന്റെ അച്ഛന്‍. അമ്മയും ജ്യേഷ്ഠനുമുള്‍പ്പെടുന്നതാണ് താരത്തിന്റെ കുടുംബം. ഷൂട്ടിങ് മാത്രമല്ല താരത്തിന്റെ ഹോബികള്‍. മറ്റു പല കായിക ഇനങ്ങളിലും മിടുക്കിയായ അവര്‍ ശരിക്കുമൊരു ഓള്‍റൗണ്ടറും കൂടിയാണ്.

ഷൂട്ടിങിലേക്കു മാത്രം ശ്രദ്ധേ കേന്ദ്രീകരിക്കുന്നതിനു മുമ്പ് മറ്റു പല കായിക ഇനങ്ങളിലും മനു മിന്നിച്ചിട്ടുണ്ട്. ബോക്‌സിങ്, ടെന്നീസ്, സ്‌കേറ്റിങ്, മണിപ്പൂരിലെ മാര്‍ഷ്യല്‍ ആര്‍ട്ടായ ഹ്യുന്‍ ലാന്‍ഗ്ലോന്‍ എന്നിവയിലും താരം ഒരു കൈ നോക്കിയിരുന്നു. ഇന്ത്യന്‍ ഷൂട്ടിങിലെ മുന്‍ സൂപ്പര്‍ താരമായിരുന്ന ജസ്പാല്‍ റാണയുടെ പ്രിയപ്പെട്ട ശിഷ്യ കൂടിയാണ് മനു. മുന്‍ ലോക, ഏഷ്യന്‍ ചാംപ്യനായിട്ടുള്ള ഷൂട്ടിങ് താരമാണ് റാണ.

MANU BHAKER

14ാം വയസ്സിലാണ് ഷൂട്ടിങിലേക്കുളള മനുവിന്റെ വരവ്. വളരെ പെട്ടെന്നു തന്നെ ഇതാണ് തന്റെ തട്ടകമെന്നു താരം തിരിച്ചറിയുകയും ചെയ്തു. 2017ലെ ദേശീയ ഗെയിംസില്‍ ഷൂട്ടിങില്‍ ഒമ്പതു മെഡലുകളാണ് മനു കൊയ്തത്. ഒരു ഒളിംപ്യന്റെ പിറവിയുടെ തുടക്കവും ഇവിടെ നിന്നാണ്.

അന്താരാഷ്ട്ര തലത്തിലേക്കു വരികയാണെങ്കില്‍ 2018ല്‍ മെക്‌സിക്കോയില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിലെ സ്വര്‍ണ മെഡല്‍ നേട്ടത്തോടയാണ് മനു ലോക ശ്രദ്ധയാകര്‍ഷിച്ചത്. ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായും അവര്‍ മാറിയിരുന്നു. അതിനു ശേഷം ഇതേ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും മനു മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. സ്വര്‍ണ മെഡലുമായി അവര്‍ രാജ്യത്തിന്റെ അഭിമാന താരമായി മാറിയിരുന്നു.

2020ലെ ടോക്കിയോ ഒളിംപിക്‌സിലൂടെയാണ് മനു അരങ്ങേറിയത്. പക്ഷെ ഈ ഗെയിംസ് അവര്‍ക്കു അത്ര നല്ല ഓര്‍മകളല്ല സമ്മാനിച്ചത്. തന്റെ ഉപകരണങ്ങളുടെ തകരാറുള്‍പ്പെടെയുള്ള പല വെല്ലുവിളികളെയും മനുവിനു അതിജീവിക്കേണ്ടതായി വന്നിരുന്നു. ഇവ താരത്തിന്റെ മെഡല്‍ പ്രതീക്ഷകളെ ബാധിക്കുകും ചെയ്തു. പക്ഷെ ഇത്തവണ തികഞ്ഞ തയ്യാറെടുപ്പോടെ എത്തിയ മനു രാജ്യത്തിനു ആദ്യത്തെ മെഡലും സമ്മാനിക്കുകയായിരുന്നു.

Story first published: Tuesday, July 30, 2024, 10:22 [IST]
Other articles published on Jul 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+