Olympisc 2024: ആരാണ് ഭജന്‍ കൗര്‍? ആര്‍ച്ചറിയില്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്ന് 18കാരി; എല്ലാം അറിയാം
പാരിസ്: പാരീസ് ഒളിംപിക്‌സ് അഞ്ചാം ദിവസം പുരോഗമിക്കുമ്പോള്‍ ഇന്ത്യക്ക് ഏറ്റവും പ്രതീക്ഷ നല്‍കുന്ന താരങ്ങളിലൊരാളാണ് ഭജന്‍ കൗര്‍. 18കാരിയ അമ്പെയ്ത്ത് താരം പ്രതീക്ഷ നല്‍കി പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. പോളണ്ടിന്റെ വിയോലിറ്റ മൈസോറിനെ തോല്‍പ്പിച്ചാണ് താരം പ്രീ ക്വാര്‍ട്ടറിലെത്തിയത്. 6-0നായിരുന്നു ഭജന്‍ കൗറിന്റെ ജയം. അമ്പെയ്ത്തില്‍ പൊതുവേ ഇന്ത്യക്ക് നിരാശയാണ് ഫലമെങ്കിലും ഭജന്‍ കൗര്‍ പ്രതീക്ഷ നല്‍കി മുന്നോട്ട് പോകുന്നു.
മെഡലിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ പോലും പ്രായം പരിഗണിക്കുമ്പോള്‍ അഭിമാന പോരാട്ടം തന്നെയാണ് ഭജന്‍ കൗര്‍ കാഴ്ചവെച്ചിരിക്കുന്നത്. ഭാവിയുടെ വലിയ പ്രതീക്ഷയായി ഭജന്‍ കൗര്‍ മാറിക്കഴിഞ്ഞു. ഇന്ത്യയുടെ അഭിമാന താരമായി മാറിക്കഴിഞ്ഞ ഭജന്‍ കൗറിനെക്കുറിച്ച് കൂടുതല്‍ അറിയാം. 2025 ആഗസ്റ്റ് 25ന് ഹരിയാനയിലെ സിര്‍സയെന്ന ഗ്രാമത്തിലാണ് ഭജന്‍ കൗര്‍ ജനിച്ചത്.
സ്‌കൂള്‍ കാലം ആരംഭിച്ചത് മുതല്‍ അമ്പെയ്ത്തില്‍ മികവ് കാട്ടിയ ഭജന്‍ 18ാം വയസില്‍ ഒളിംപിക്‌സ് യോഗ്യത നേടിയെടുക്കുകയും തകര്‍പ്പന്‍ പ്രകടനത്തോടെ എല്ലാവരുടേയും ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരിക്കുകയാണ്. ഭഗന്‍ കൗറിന്റെ പിതാവ് ഭഗവാന്‍ സിങ് ഗ്രാമത്തിലെ സാധാരണക്കാരനായ കൃഷിക്കാരനാണ്. ചെറുപ്പം മുതല്‍ അമ്പെയ്ത്തില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും 2021ലാണ് ഇതിനെ ഗൗരവമായി കണ്ട് തുടങ്ങിയത്. 2021ല്‍ ടാറ്റ ആര്‍ച്ചറി അക്കാദമിയില്‍ ചേര്‍ന്നതോടെ ഭജന്റെ തലവര മാറി.
പ്രതിഭാശാലിയായ താരം വളരെ വേഗം തന്നെ മികച്ച പ്രകടനത്തോടെ കൈയടികള്‍ നേടി. അന്താരാഷ്ട്ര തലത്തില്‍ ഭജന്‍ ആദ്യമായി മത്സരിക്കുന്നത് 2022ലാണ്. ഏഷ്യ കപ്പ് ലെഗ് 2 ചാമ്പ്യന്‍ഷിപ്പിലാണ് ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചത്. ഇപ്പോള്‍ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്ലെല്ലാം ഭജന്‍ ഇന്ത്യയുടെ പ്രതീക്ഷയായി മത്സരിക്കുന്നു. ഭജന്റെ പ്രധാന നേട്ടങ്ങളിലൊന്ന് 2023ലെ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ടീം ഇനത്തില്‍ വെങ്കല മെഡല്‍ നേടിയതാണ്.

ഇതേ വര്‍ഷം ഏഷ്യന്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലും താരം മെഡല്‍ നേടി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭജന്‍ കൗറിന്റെ പരിശീലനത്തിനായി ടാര്‍ഗറ്റ് ഒളിംപിക് പോഡിയം സ്‌കീം പ്രകാരം 3,25,000 രൂപ താരത്തിന് ലഭിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും സാമ്പത്തികമായ പിന്തുണ ഭഗത് കൗറിന്റെ പരിശീലനത്തിനായി ലഭിക്കുന്നുണ്ട്. തേച്ചുമിനുക്കിയാല്‍ ഇന്ത്യക്കായി നിരവധി മെഡലുകള്‍ സമ്മാനിക്കാന്‍ പ്രതിഭ ഭഗത് കൗറിനുണ്ടെന്ന് പറയാം.
ഒളിംപിക്‌സിന് മുന്നോടിയായ പങ്കെടുത്ത മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം ഭഗന്‍ കൗര്‍ കാഴ്ചവെച്ചിരുന്നു. ഈ വര്‍ഷം നടന്ന ആര്‍ച്ചറി ഫൈനല്‍ ഒളിംപിക് ക്വാളിഫയറില്‍ സ്വര്‍ണ്ണ മെഡല്‍ നേടാന്‍ ഭജന്‍ കൗറിന് സാധിച്ചിരുന്നു. താരത്തിന്റെ ശരാശരി സ്‌കോര്‍ 9.20 ആണ്. സ്ഥിരതയോടെ പ്രകടനം നടത്താന്‍ ഭഗത് കൗറിന് സാധിക്കുന്നുണ്ട്. നിലവില്‍ 45ാം റാങ്കുകാരിയ ഭഗത് ഭാവിയില്‍ ടോപ് 10ല്‍ ഒരാളാവാന്‍ പ്രതിഭയുള്ളയാളാണെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications