Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024:സ്വര്‍ണ്ണം നോട്ടമിട്ട് വിനേഷ്, മീരാഭായിയും കളത്തില്‍; 12ാം ദിനം ഇന്ത്യയുടെ ഷെഡ്യൂള്‍

പാരീസ്: പാരീസ് ഒളിംപിക്‌സ് 12ാം ദിനത്തിലേക്ക് കടക്കവെ ഇന്ത്യക്ക് മുന്നില്‍ വലിയ പ്രതീക്ഷ. വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയുടെ ഫൈനലിലേക്കാണ് ഇന്ന് എല്ലാവരും ഉറ്റുനോക്കുന്നത്. രാത്രി 12.30നാണ് മത്സരം നടക്കുന്നത്. വിനേഷ് ഫോഗട്ടിന്റെ എതിരാളി അമേരിക്കയുടെ ആന്‍ സറാഹ് ഹില്‍ഡിബ്രാന്‍ഡറ്റാണ്. പ്രീ ക്വാര്‍ട്ടര്‍ മുതല്‍ ഇങ്ങോട്ട് അനായാസ ജയത്തോടെയാണ് വിനേഷ് ഫോഗട്ട് ഫൈനല്‍ ടിക്കറ്റെടുത്തത്.

വെള്ളി ഉറപ്പിച്ച വിനേഷ് വനിതകളുടെ ഗുസ്തിയില്‍ ഒളിംപിക്‌സ് ഫൈനലിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കി. ഇന്ത്യക്ക് സ്വര്‍ണ്ണ മെഡല്‍ നേടിക്കൊടുക്കാന്‍ വിനേഷിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. രാവിലെ 11 മണിക്ക് നടക്കുന്ന മാരത്തോണ്‍ നടത്ത മത്സരം മിക്‌സഡ് ഫൈനലില്‍ സുരാജ് പന്‍വാര്‍, പ്രിയങ്ക ഗോസാമി എന്നിവര്‍ മത്സരിക്കാന്‍ ഇറങ്ങുന്നുണ്ട്.

ഗോള്‍ഫില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന ആദിതി അശോകിന്റെ മത്സരം ഉച്ചക്ക് 12.30നാണ്. ദിക്ഷ ദഗാറും ഈ മത്സരത്തില്‍ റൗണ്ട് 1ല്‍ മത്സരിക്കും. ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ വനിതാ ടീമിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്നാണ്. ശ്രീജ അക്കുല, മനിക ബത്ര, അര്‍ച്ചന ഗിരീഷ് കമ്മത്ത് ടീം ജര്‍മന്‍ ടീമിനെയാണ് നേരിടുന്നത്. ഉച്ചക്ക് 1.30നാണ് മത്സരം. പുരുഷന്മാരുടെ ഹൈ ജംപ് ക്വാളിഫിക്കേഷന്‍ മത്സരത്തില്‍ സര്‍വേഷ് അനില്‍ കുഷാരെ ഇന്ത്യക്കായി മത്സരിക്കുന്നുണ്ട്.

vinesh phogat olympics 2024

ഉച്ചക്ക് 1.35നാണ് ഈ മത്സരം. ഉച്ചക്ക് 1.45ന് വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യറാജി മത്സരിക്കാനിറങ്ങുന്നുണ്ട്. വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണി യോഗ്യതാ റൗണ്ടില്‍ ഇറങ്ങും. ഗുസ്തിയില്‍ വനിതകളുടെ 53 കിലോഗ്രാം വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ ആന്റിം പങ്കല്‍ തുര്‍ക്കിയുടെ സെയ്‌നപ്പ് യെറ്റ്ഗില്ലിനെ നേരിടും. ആന്റിം പങ്കല്‍ ജയിച്ചാല്‍ വൈകീട്ട് 4.20ന് ക്വാര്‍ട്ടറും രാത്രി 10.25ന് സെമി ഫൈനലും നടക്കും.

പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപ് ക്വാളിഫിക്കേഷനില്‍ പ്രവീണ്‍ ചിത്രാവെല്‍, അബ്ദുല്ല എന്നിവര്‍ മത്സരിക്കാനിറങ്ങും. ഗുസ്തിയില്‍ 49 കിലോഗ്രാമില്‍ ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷയായ മീരാഭായി ചാനുവും പോരിനിറങ്ങും. രാത്രി 1.13ന് നടക്കുന്ന പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് ഫൈനലില്‍ അവിനാശ് സാബ്ലെ ഫൈനലിനിറങ്ങും. വിനേഷിന്റെ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിനായാണ് ഇന്ത്യ ഇന്ന് കാത്തിരിക്കുന്നതെന്ന് പറയാം.

Story first published: Wednesday, August 7, 2024, 6:11 [IST]
Other articles published on Aug 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+