Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ചരിത്രം പിറന്നു, ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ഫൈനലില്‍; വെള്ളി ഉറപ്പിച്ച് ഇന്ത്യ

പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് നാലാം മെഡല്‍ ഉറപ്പിച്ച് വിനീഷ് ഫോഗട്ട്. വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ ഫൈനലില്‍ കടന്നതോടെയാണ് വിനേഷ് ഫോഗട്ട് മെഡല്‍ ഉറപ്പിച്ചത്. സെമിയില്‍ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപ്പസിനെ 5-0ന് തോല്‍പ്പിച്ചാണ് വിനേഷ് ഫോഗട്ടിന്റെ ഫൈനല്‍ പ്രവേശനം. ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡാണ് വിനേഷ് ഫോഗട്ട് സ്വന്തം പേരിലാക്കിയത്.

ഗംഭീര പ്രകടനത്തോടെയാണ് വിനേഷ് സെമിയില്‍ പ്രവേശിച്ചത്. ഉക്രയിന്റെ ഒക്‌സാന ലിവാച്ചിനെ 7-5ന് തോല്‍പ്പിച്ചാണ് വിനേഷിന്റെ സെമി പ്രവേശനം. തുടക്കം മുതല്‍ ലീഡെടുത്ത വിനേഷിനെതിരേ ലാവിച്ച് തിരിച്ചുവരവ് ശ്രമം നടത്തിയെങ്കിലും 7-5ന്റെ ജയത്തോടെ വിനേഷ് സെമിയിലേക്കെത്തുകയായിരുന്നു. സെമിയിലെ ഉജ്ജ്വല ഫോം ഫൈനലിലും തുടര്‍ന്ന താരം മെഡല്‍ ഉറപ്പിക്കുകയായിരുന്നു.

നേരത്തെ പ്രീ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം യുയു സുസാക്കയെ 3-2ന് തോല്‍പ്പിച്ചാണ് വിനേഷ് ഫോഗട്ട് ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്. ആദ്യ മത്സരത്തില്‍ത്തന്നെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കാന്‍ വിനേഷിനായി. പിന്നീട് ക്വാര്‍ട്ടറിലും മികവ് തുടര്‍ന്ന താരം ഫൈനല്‍ ടിക്കറ്റെടുക്കുകയായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തണ വെങ്കലും ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും വെങ്കലവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണ മെഡലും നേടിയിട്ടുള്ള താരമാണ് വിനേഷ്.

vinesh phogat olympics 2024

ടേബിള്‍ ടെന്നിസില്‍ ഇന്ത്യ നിരാശപ്പെടുത്തുന്ന തോല്‍വിയാണ് നേരിട്ടത്. 3-0നാണ് ഇന്ത്യന്‍ ടീമിനെ ചൈനീസ് ടീം തകര്‍ത്തുവിട്ടത്. മാനവ് താക്കര്‍ വാങ് ചുക്വിനോട് 9-11, 6-11, 9-11 എന്ന സ്‌കോറിന് തോറ്റു. ശരത് കമാല്‍ ഫാന്‍സെന്‍ഡോങ്ങിനോട് 11-9, 7-11, 7-11, 5-11 എന്ന സ്‌കോറിന് കീഴടങ്ങിയപ്പോള്‍ മാനവ് താക്കര്‍-ഹര്‍മീദ് ദേശായി സഖ്യം മാ ലോങ്-വാങ് ചുക്വിന്‍ സഖ്യത്തോട് 2-11, 3-11, 7-11 എന്ന സ്‌കോറിനും തോറ്റു.

പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷ സജീവമാക്കി ഫൈനലില്‍ കടന്നു. ആദ്യ ത്രോയില്‍ത്തന്നെ 89.34 ദൂരം കണ്ടെത്തിയാണ് നീരജ് ഫൈനല്‍ യോഗ്യത നേടിയത്. നിലവിലെ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് നീരജ് ചോപ്ര. ഫൈനലിലും ഇതേ മികവ് ആവര്‍ത്തിച്ച് ഇന്ത്യക്കായി രണ്ടാം ഒളിംപിക്‌സ് സ്വര്‍ണ്ണം നേടിക്കൊടുക്കാന്‍ നീരജിന് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Tuesday, August 6, 2024, 22:56 [IST]
Other articles published on Aug 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+