Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ലക്ഷ്യം തെറ്റിച്ച് രമിത, ഷൂട്ടിങ് ഫൈനലില്‍ നിരാശ; ഏഴാം സ്ഥാനം മാത്രം

പാരീസ്: പാരീസ് ഒളിംപിക്‌സിന്റെ മൂന്നാം ദിനം ഇന്ത്യ വലിയ പ്രതീക്ഷവെച്ച ഇനമായിരുന്നു വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഫൈനല്‍. രണ്ടാം ദിനം ഇന്ത്യയുടെ രമിത ജിന്‍ഡല്‍ യോഗ്യത നേടിയതോടെ വലിയ പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ താരത്തിന് ഫൈനലില്‍ മികവ് കാട്ടാന്‍ സാധിക്കാതെ പോയി. ഏഴാം സ്ഥാനത്താണ് രമിതക്ക് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്.

ഇന്ത്യ വലിയ മെഡല്‍ പ്രതീക്ഷയോടെ കണ്ട വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രമിത ജിന്‍ഡലിന് പ്രതീക്ഷ കാക്കാനായില്ല. ഫൈനലില്‍ ഏഴാം സ്ഥാനത്താണ് രമിത ഫിനിഷ് ചെയ്തത്. 10.5 ഷൂട്ട് ചെയ്തതോടെ താരത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് അവസാനിച്ചു. 10.8 ഷൂട്ട് ചെയ്ത് മുള്ളര്‍ രമിതയെ മറികടക്കുകയായിരുന്നു . 10 തവണ ഷൂട്ട് ചെയ്ത രമിതക്ക് 104 പോയിന്റാണ് ലഭിച്ചത്. ആറാം സ്ഥാനത്തായിരുന്ന രമിത 10.5 ഷൂട്ട് ചെയ്തതോടെയാണ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

ലോകകപ്പിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവും ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവുമായ രമിതക്ക് ഒളിംപിക്‌സില്‍ മികവിനൊത്ത് ഉയരാന്‍ സാധിക്കാതെ പോയി. ഈ ഇനത്തില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ കൊറിയയുടെ ഹൈജിന്‍ ബാന്‍ സ്വര്‍ണ്ണവും ചൈനയുടെ യൂടിങ് ഹുവാങ് വെള്ളിയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഔഡ്രി ഗോഗ്നിയാറ്റിന് വെങ്കലവും ലഭിച്ചു.

അതേ സമയം 10 മീറ്റര്‍ എയര്‍ പിസ്റ്റളിലെ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി ടീം വെങ്കല മെഡല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. ഇന്ത്യയുടെ മനു ഭാക്കര്‍-സരഭ്‌ജോത് സിങ് സിങ് ടീം മൂന്നാം സ്ഥാനക്കാരായാണ് വെങ്കല മെഡല്‍ മത്സരത്തിനായുള്ള യോഗ്യത നേടിയത്. നാലാം സ്ഥാനക്കാരായ കൊറിയന്‍ ടീമിനെയാണ് ഇന്ത്യന്‍ ടീം വെങ്കല മെഡല്‍ പോരാട്ടത്തില്‍ നേരിടേണ്ടത്.

ramitha jindal olympics 2024

മനു ഭാക്കര്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയിരുന്നു. പാരീസ് ഒളിംപിക്‌സ് മൂന്നാം ദിവസം പുരോഗമിക്കവെ ഇന്ത്യയുടെ ഏക മെഡല്‍ മനു ഭാക്കര്‍ നേടിയതാണ്. ഈ മികവ് മിക്‌സഡ് ഇനത്തിലും താരം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

ബാഡ്മിന്റണില്‍ ഇന്ത്യയുടെ വനിതാ ഡബിള്‍സിലെ പ്രകടനം നിരാശപ്പെടുത്തി. അശ്വിനി പൊന്നപ്പ-തനിഷ ക്രാസ്‌റ്റോ സഖ്യമാണ് ഗ്രൂപ്പ് മത്സരത്തില്‍ തോല്‍വി വഴങ്ങിയത്. ജപ്പാന്റെ നമി മാറ്റ്‌സുയാമ-ചിഹാരു ഷിദ സഖ്യത്തോട് 11-21, 12-21 എന്ന സ്‌കോറിനാണ് തോറ്റത്.

Story first published: Monday, July 29, 2024, 14:15 [IST]
Other articles published on Jul 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+