Olympics 2024: മനു ഭാക്കര്‍ ഇനിയും മെഡല്‍ വാരും, പക്ഷെ സര്‍ക്കാര്‍ പിന്തുണക്കണം! കോച്ച് പറയുന്നു
പാരീസ്: പാരീസ് ഒളിംപിക്‌സിന്റെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ഓരോ ദിവസവും മുന്നോട്ട് പോകുന്തോറും അവസാനിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ മെഡല്‍ ഉറപ്പിച്ച പല താരങ്ങള്‍ക്കും മെഡലിലേക്കെത്താന്‍ സാധിക്കാതെ പോയി. വനിതാ ബാഡ്മിന്റണില്‍ പി വി സിന്ധുവും പുരുഷ ബാഡ്മിന്റണില്‍ എച്ച് എസ് പ്രണോയിയും മെഡല്‍ നേടാതെ പുറത്തായി. രണ്ട് തവണ ഒളിംപിക്‌സ് മെഡല്‍ നേടിയ താരമായ സിന്ധു ഹാട്രിക് മെഡല്‍ പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെടുത്തി.
അമ്പെയ്ത്തില്‍ ഇന്ത്യ ഒരു മെഡല്‍ പോലും നേടാതെ സമ്പൂര്‍ണ്ണ പരാജയമായി. എട്ടാം ദിനം പുരോഗമിക്കവെ ഇന്ത്യക്ക് മൂന്ന് വെങ്കല മെഡലാണ് ആകെ നേടാനായത്. ഇതില്‍ രണ്ട് മെഡലുകള്‍ നേടി ഇന്ത്യയുടെ അഭിമാനമായത് മനു ഭാക്കറാണ്. ഷൂട്ടിങ്ങില്‍ മൂന്ന് ഫൈനലില്‍ മത്സരിച്ച മനു ഭാക്കര്‍ ഇരട്ട മെഡല്‍ നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമായി മാറുകയും ചെയ്തു. ഇന്ത്യയുടെ ഇതിഹാസങ്ങളോടൊപ്പമാണ് ഇപ്പോള്‍ മനു ഭാക്കറിന്റെ സ്ഥാനം.
ഇന്ത്യക്ക് വലിയ പ്രതീക്ഷയായി മനു ഭാക്കര്‍ മാറവെ താരത്തിന്റെ പരിശീലകന്‍ മനസ് തുറക്കുകയാണ്. മനു ഭാക്കര്‍ അഭിമാന പ്രകടനമാണ് നടത്തിയതെന്നും ഇനിയും മെഡലുകള്‍ നേടാന്‍ പ്രതിഭയുണ്ടെന്നുമാണ് പരിശീലകന്‍ പറയുന്നത്. എന്നാല്‍ അതിന് സര്‍ക്കാരിന്റെ പിന്തുണ വേണമെന്നും പരിശീലകനായ ജസ്പാല്‍ റാണ പറയുകയാണ്. താരങ്ങളെ സംരക്ഷിക്കാനും വളര്‍ത്താനുമുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
'ഒരു താരം ഷൂട്ട് ചെയ്യുമ്പോള്‍ എന്താണ് മനസിലുള്ളതെന്ന് എനിക്ക് വിശദീകരിക്കാനാവില്ല. എന്നാല്‍ മനു നന്നായി തന്നെ ചെയ്തു. അവളുടെ പ്രകടനത്തില്‍ ഞാന്‍ സംതൃപ്തനാണ്. മികച്ച പ്രകടനമാണ് അവള്‍ കാഴ്ചവെച്ചത്. ദീര്‍ഘകാലമായുള്ള യാത്രക്കൊടുവിലാണ് ഈ നേട്ടം. അതിനെ കേവലം 13 മാസത്തിലേക്ക് ചുരുക്കാനാവില്ല. ഞങ്ങള്‍ തമ്മിലുള്ള ധാരണ വളരെ മികച്ചതാണ്. പ്രതിസന്ധികളെയെല്ലാം ഊര്‍ജമാക്കിയാണ് ഞങ്ങള്‍ മുന്നോട്ട് പോയത്.

മനു ഇപ്പോള്‍ കൂടുതല്‍ ശക്തയായ താരമാണ്. പോസീറ്റീവ് മനോഭാവത്തോടെ പോരാടാന്‍ അവള്‍ക്കാവും. ഇതിലും മികച്ച നേട്ടങ്ങളോടെ തിരിച്ചെത്താനാവുമെന്ന ഉറപ്പ് എനിക്കുണ്ട്. അത്രത്തോളം മികച്ച രീതിയിലാണ് അവള്‍ മത്സരിക്കുന്നത്. അവളെ പരിചയമുള്ളവര്‍ക്ക് ഇപ്പോള്‍ അവള്‍ മറ്റൊരു താരമായി മാറിയിരിക്കുന്നത് മനസിലാകും. അവള്‍ക്കൊപ്പം ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ സാധിച്ചത് വലിയ അംഗീകാരമായി കരുതുന്നു.
പ്രതിഭാശാലികളായ പല താരങ്ങള്‍ക്കും ചെറിയ വ്യത്യാസത്തിലാണ് ഫൈനലോ മെഡലോ നഷ്ടമാകുന്നത്. ഇത്തരത്തിലുള്ള താരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കാനും അടുത്ത ഒളിംപിക്‌സിനായി വളര്‍ത്താനും സര്‍ക്കാര്‍ തയ്യാറാണം. അതാണ് എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുക' ജസ്പാല്‍ റാണ മൈഖേലിനോട് സംസാരിക്കവെ പറഞ്ഞു. 22കാരിയായ മനു ഭാക്കറിന് മുന്നില്‍ ഇനിയും അവസരമുണ്ട്. അടുത്ത ഒളിംപിക്‌സില്‍ ഇതിലും മികവ് കാട്ടാന്‍ മനു ഭാക്കറിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications